Wednesday, October 24, 2012

കൂടംകുളത്തെ സാമ്രാജ്യത്വയുദ്ധം

കൂടംകുളത്തെ സാമ്രാജ്യത്വയുദ്ധം

കൂടംകുളം ആണവനിലയത്തിനെതിരെ ക്രൈസ്തവസഭ നടത്തുന്ന സമരം തമിഴ്‌നാടിനെ ഭാരതത്തില്‍നിന്ന്‌ വേര്‍പെടുത്താന്‍ നൂറ്റാണ്ടുകളായി അവര്‍നടത്തുന്ന പ്രയത്നത്തിന്റെ തുടര്‍ച്ചയാണ്‌. തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത മെട്രോപോളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം 2012 ഏപ്രില്‍ 6 ന്‌ നല്‍കിയ ദുഃഖവെള്ളിയാഴ്ച സന്ദേശത്തില്‍ വിശ്വാസികളോട്‌ ആവശ്യപ്പെട്ടത്‌, ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കൂടംകുളം സമരത്തില്‍ അണിചേരാനാണ്‌. ഇന്ത്യയിലെ ക്രൈസ്തവ സഭ ആലോചിച്ച്‌ ഉറപ്പിച്ചതാണ്‌ ഈ ആക്രമണം എന്നതിന്‌ തെളിവാണ്‌, ”It is crucial time there for I kindly request you to please go there Koodamkulam and register your solidarity with your colleagues. Secondly please take a printout of the attached letter and send to the CM and PM. Let us not waste a minitue in this regard” എന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ച്‌ ഇന്‍ ഇന്ത്യ സെക്രട്ടറി ക്രിസ്റ്റഫര്‍ രാജ്കുമാറിന്റെ 2011 സപ്തംബര്‍ 11 ലെ സമരാഹ്വാനം. 

തമിഴ്‌നാട്‌ കത്തോലിക്കാ ബിഷപ്പ്‌ കോണ്‍ഫറന്‍സ്‌ സമരത്തില്‍ പരസ്യമായി ഇടപെട്ടതിനെതുടര്‍ന്ന്‌ 2012 മാര്‍ച്ച്‌ 10 ന്‌ കത്തോലിക്കാ ബിഷപ്പ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യാ ആണവോര്‍ജ്ജ പദ്ധതി പിന്‍വലിക്കലിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഫെബ്രുവരി 14 ന്‌ ചെന്നയിലെ സി.എസ്‌.ഐ ആസ്ഥാനത്ത്‌ 22 ബിഷപ്പുമാരുടെ യോഗത്തില്‍ സി.എസ്‌.ഐ തൂത്തുക്കുടി ബിഷപ്പ്‌ ജപചന്ദ്രനെ കൂടംകുളം സമരത്തിനുവേണ്ടി സിഎസ്‌ഐ നിയോഗിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറോളം സിഎസ്‌ഐ പുരോഹിതര്‍ സമരത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, തൂത്തുക്കുടി, പാളയംകോട്ട കത്തോലിക്കാ രൂപതകളിലെ ബിഷപ്പുമാരായ യുവാന്‍ അംബ്രോസ്‌, പോള്‍രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ നീണ്ടകര മുതല്‍ രാമേശ്വരം വരെയുള്ള കത്തോലിക്കാപള്ളികളിലെ പുരോഹിതരേയും കന്യാസ്ത്രീകളേയും പ്രക്ഷോഭരംഗത്തേക്ക്‌ ഇറക്കിയിരിക്കുന്നു. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമുള്ള അന്തേവാസികള്‍ വരെ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. 

വത്തിക്കാന്റെ എംബസിയായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാപള്ളികളിലെ പുരോഹിതരും ബിഷപ്പുമാരും ആണവോര്‍ജ്ജപദ്ധതികളെ സംബന്ധിച്ച്‌ വത്തിക്കാന്റെ നിലവിലുള്ള ഉത്തരവുകളെ തമസ്ക്കരിച്ച്‌ തമിഴ്‌നാട്ടില്‍ ഇരപിടിക്കുകയാണ്‌. ആണവോര്‍ജ്ജപദ്ധതികളുടെ തുടക്കക്കാരാണ്‌ കത്തോലിക്കാ രാജ്യങ്ങളായ ജര്‍മ്മനിയും ഫ്രാന്‍സും. അവരെ സര്‍വ്വാത്മനാ പിന്‍തുണയ്ക്കുകയായിരുന്നു കത്തോലിക്കാസഭ ഇതുവരെ ചെയ്തത്‌. ഹുക്കുഷിമദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജപ്പാനിലെ തായ്പായില്‍ ബുദ്ധമതാനുയായിയായ സന്യാസിനി വിളിച്ചുചേര്‍ത്ത ആണവവിരുദ്ധകൂട്ടായ്മയില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട എഴുപതോളം നേതാക്കന്മാര്‍ പങ്കെടുത്തു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട്‌ ജപ്പാനിലെ കത്തോലിക്കാ സഭാനേതൃത്വം പറഞ്ഞത്‌, “Nuclear power is fundamental need for economic and social development of the state” എന്നാണ്‌. അതേ ക്രൈസ്തവസഭതന്നെയാണ്‌ ഹുക്കൂഷിമ ദുരന്തത്തിന്റെ ഭയാനക ചിത്രം ഇന്ത്യയിലെ പള്ളികള്‍വഴി പ്രചരിപ്പിക്കുന്നത്‌! 2006 ലെ ലോകസമാധാനദിനത്തോടനുബന്ധിച്ച്‌ നല്‍കിയ സന്ദേശത്തില്‍ പോപ്പ്‌ ബെനഡിക്ട്‌ പതിനാറാമന്‍ അഭ്യര്‍ത്ഥിച്ചത്‌, അണുവായുധങ്ങളിലെ സമ്പുഷ്ട യുറേനിയം ഊര്‍ജ്ജാവശ്യത്തിന്‌ ഉപയോഗിക്കാനാണ്‌. കൂടംകുളത്ത്‌ റഷ്യന്‍സഹകരണത്തോടെ നടപ്പിലാക്കുന്നതും അതുതന്നെയാണ്‌. ചെര്‍ണോബ്‌ ദുരന്തത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണം ചെയ്ത കര്‍ദ്ദിനാള്‍ റെനാറ്റോ മാര്‍ട്ടിനോ (Renato Martino) യുടെ സന്ദേശം പ്രക്ഷോഭകാരികളായ കത്തോലിക്കാപുരോഹിതര്‍ കേള്‍ക്കണം. “Nuclear energy like teaching child to use a knife one must be careful because with can be dangerous but if use properly it will be valuable for mankind” എന്നാണദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയത്‌. കത്തോലിക്കാസഭയുടെ പരമോന്നത ഭരണകൂടത്തിന്റെ ആണവോര്‍ജ്ജപദ്ധതികളെക്കുറിച്ചുള്ള ഈ വീക്ഷണം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള ഇന്ത്യയിലെ മതനേതൃത്വം ഭാരതത്തെ പിന്നില്‍നിന്ന്‌ വെട്ടിവീഴ്ത്താനുള്ള തന്ത്രങ്ങളാണ്‌ ഇപ്പോള്‍ മെനയുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. 

കൂടംകുളത്തെ ആണവോര്‍ജ്ജപദ്ധതി തടസ്സപ്പെടുത്തുന്നത്‌ സര്‍ക്കാര്‍ നിഷ്ക്രിയമായി നോക്കിനിന്നാല്‍ റഷ്യ പിന്‍വാങ്ങുമെന്ന്‌ മന്‍മോഹന്‍സിംഗിനോട്‌ റഷ്യന്‍സര്‍ക്കാര്‍ താക്കീതുസ്വരത്തില്‍ പറഞ്ഞതിനെതുടര്‍ന്നാണ്‌, അസാധാരണമായി, മന്‍മോഹന്‍സിംഗ്‌ കൂടംകുളംപദ്ധതി തടസ്സപ്പെടുത്തുന്നത്‌ അമേരിക്കന്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളിലെ എന്‍ജിഒകളാണെന്ന്‌ കുറ്റപ്പെടുത്തിയത്‌. തുടര്‍ന്ന്‌ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ 4146 എന്‍ജിഒകളാണ്‌ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ്‌ ധിക്കരിച്ചുകൊണ്ട്‌ ഇന്ത്യയില്‍ വിദേശപണം കൊണ്ടുവന്ന്‌ ദുരൂഹമായ രീതിയില്‍ ചെലവഴിച്ചതെന്ന്‌ കണ്ടെത്തി. 
അതോടെ സര്‍ക്കാര്‍ അവരുടെ അംഗീകാരം പിന്‍വലിച്ചു. ഇരുപത്‌ വിദേശ എന്‍ജിഒ കളുടെ ഭാരതത്തിലെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അറുപത്‌ എന്‍ജിഒകളെ കരിമ്പട്ടികയില്‍പ്പെടുത്തി. അവരുടെ ഉദ്യോഗസ്ഥര്‍ക്ക്‌ ഭാരതത്തില്‍ കടക്കുന്നതിനുള്ള വിസ നിക്ഷേധിച്ചു. ഈ നടപടികള്‍ക്കു വിധേയരായതില്‍ 794 എന്‍ജിഒകള്‍ തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്‌. 2011 ല്‍ തമിഴ്‌നാട്ടിലെ 186 ക്രിസ്ത്യന്‍ എന്‍ജിഒകള്‍ക്കായി സര്‍ക്കാര്‍കണക്കനുസരിച്ച്‌ 800 കോടിരൂപ എത്തിയിട്ടുണ്ട്‌. 2012 ജനുവരി 25 ന്‌ പിഎംഒയുടെ ചുമതലയുള്ള നാരായണസ്വാമി വെളിപ്പെടുത്തിയത്‌ കൂടംകുളം സമരത്തെ നയിക്കുന്ന സംഘടനകള്‍ക്ക്‌ 55 കോടിരൂപ വിദേശത്തുനിന്ന്‌ വന്നതായിട്ടാണ്‌. ബ്രിട്ടന്‍ കേന്ദ്രമാക്കി യുറോപ്പിലും അമേരിക്കയിലും കൂടംകുളം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നത്‌ സൗത്ത്‌ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ്‌ South Asian Solidarity Group) എന്ന എന്‍ജിഒയാണ്‌. ഒറീസ്സയിലെ ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ദേശീയശക്തികളെ അപലപിച്ചുകൊണ്ട്‌ യൂറോപ്പിലെങ്ങും പ്രചാരണം നടത്തി, അഫ്സല്‍ഗുരുവിനെ മോചിപ്പിക്കണമെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രിമോഡിക്ക്‌ ബ്രിട്ടന്‍ വിസ നിഷേധിക്കണമെന്നും വി.എച്ച്‌.പിക്ക്‌ ബ്രിട്ടണില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടതും ഇതേ എന്‍ജിഒതന്നെയാണ്‌. കൂടംകുളം പദ്ധതിയ്ക്കെതിരെ പ്രചാരണരംഗത്തുള്ള മറ്റൊരു അന്താരാഷ്ട്ര എന്‍.ജി.ഒയാണ്‌ സോളിഡെയര്‍ സാന്‍സ്‌ ഫ്രെന്റിയേഴ്സ്‌ (Solidaire Sans Frontiers). ഇവര്‍തന്നെയാണ്‌ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എ.കെ.രാമാനുജന്റെ 300 രാമായണങ്ങള്‍ എന്ന ഉപന്യാസവുമായി ബന്ധപ്പെട്ട വിവാദം യൂറോപ്പിലെങ്ങും ചര്‍ച്ചാവിഷയമാക്കിയത്‌. അയോദ്ധ്യാ സംഭവത്തില്‍ എല്‍.കെ.അദ്വാനി കുറ്റക്കാരാണെന്ന്‌ വിധിച്ച്‌ ലോകമെങ്ങും പ്രചാരണം നടത്തുന്നതും ഇവര്‍തന്നെ. ഇവരോടൊപ്പം അന്താരാഷ്ട്ര എന്‍ജിഒ ഭീമന്മാരായ CARE, OXFAM, UNDP എന്നിവര്‍ കൂടംകുളത്തെ സമരസംഘടനയായ ആക്റ്റീവ്‌ പീപ്പിള്‍സ്‌ മൂവ്മെന്റ്‌ എഗൈന്‍സ്റ്റ്‌ ന്യൂക്ലിയര്‍ എനര്‍ജി (PMNE) യോട്‌ കൈകോര്‍ക്കുന്നു. ഇതിന്റെ മുഖ്യസംഘാടകരിലൊരാളായ മനോതങ്കരാജിന്റെ ഗുഡ്‌വിഷന്‍ എന്ന എന്‍ജിഒ വഴി CARE, OXFAM, UNDP എന്നിവര്‍ പണം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഈ സംഘടനകളോടൊപ്പം ലോകത്തെ എല്ലാ സംഘര്‍ഷമേഖലയിലും ക്രൈസ്തവ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ചീഫ്‌ വിപ്പ്‌ ജി.അനന്തപത്മനാഭന്‍ കൂടംകുളം സമരത്തിന്റെ സിഇഒ(?) മാരിലൊരാളായി രംഗത്തുണ്ട്‌. 

നീണ്ടകരമുതല്‍ രാമേശ്വരംവരെയുള്ള പള്ളികള്‍ വഴിയെത്തിക്കുന്ന തൊഴിലാളികളെ, ഇടയന്തിക്കരപള്ളിയില്‍ താമസിപ്പിച്ച്‌, കടലിലിറക്കിയും ധ്യാനം കൂട്ടിയും ക്രൈസ്തവസഭ നടത്തുന്ന ഈ യുദ്ധത്തെ, നവമാധ്യമങ്ങള്‍വഴി ഡേവിഡ്‌-ഗോലിയാത്ത്‌ യുദ്ധമായാണ്‌ ഈ എന്‍.ജി.ഒകള്‍ ക്രൈസ്തവ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ അന്തര്‍ദ്ദേശീയ മുന്നറിയിപ്പ് പ്രഖ്യാപിച്ച മറ്റൊരുസംഘടന സ്വീഡനിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡെമോക്രസി ആന്റ്‌ ഇലക്ട്രല്‍ അസിസ്റ്റന്‍സ്‌ ആണ്‌ (IDEA). ഇവര്‍ അടുത്തകാലത്ത്‌ ഈജിപ്റ്റിലും ടുനീഷ്യയിലും അമേരിക്ക നടത്തിയ അറബ്‌ വസന്തത്തിന്റെ പിന്നിലുണ്ടായിരുന്നു. നേപ്പാളില്‍ ക്രൈസ്തവ രാജ്യങ്ങള്‍ ഇടപെട്ട്‌ നടത്തുന്ന പുതിയ ഭരണഘടനാ നിര്‍മ്മാണ വേദിയിലും സഹായി എന്ന നിലയില്‍ ഇവര്‍ കടന്നുകൂടിയിട്ടുണ്ട്‌. കൂടംകുളം സമരനേതാവ്‌ എസ്‌.പി. ഉദയകുമാറിന്‌ ഐഡിയയുമായി നേരിട്ട്‌ ബന്ധങ്ങളുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ ഉദയകുമാറില്‍നിന്ന്‌ ഈ ബന്ധത്തെക്കുറിച്ച്‌ വിശദീകരണം തേടിയിട്ടുണ്ട്‌. ന്യൂക്ലിയര്‍ പദ്ധതികളെ എതിര്‍ക്കുന്ന മറ്റൊരു ആഗോള സംഘടനയായ വേള്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫോര്‍ എനര്‍ജിയുടെ ഇന്ത്യയിലെ ആസ്ഥാനം നാഗര്‍കോവിലുള്ള ഉദയകുമാറിന്റെ ഓഫീസാണ്‌. ഉദയകുമാറിനെ ക്രൈസ്തവ സാമ്രാജ്യത്വശക്തികള്‍ക്ക്‌ പ്രിയങ്കരനാക്കുന്നത്‌ ഭാരതത്തിലെ ദേശീയശക്തികളെ ആക്ഷേപിക്കാനും നിന്ദിയ്ക്കാനും ഏത്‌ അറ്റംവരേയും പോകും എന്നതുകൊണ്ടാണ്‌. 

കൂടംകുളം സമരത്തിനുപിന്നിലെ ക്രൈസ്തവസഭയുടെ സാമ്രാജ്യത്വമോഹവും മതഭ്രാന്തും ജനങ്ങള്‍ മനസ്സിലാക്കിയാല്‍, പരസ്ഥിതി/സുരക്ഷ/ആരോഗ്യം/മാനവികത എന്നീ വിഷയങ്ങളില്‍ സമരക്കാരുയര്‍ത്തുന്ന സംശയങ്ങള്‍ക്ക്‌ മറുപടിപറയാന്‍ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിയും. സുരക്ഷയെ സംബന്ധിച്ച്‌, സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ നിയോഗിച്ച രണ്ട്‌ വിദഗ്ദ്ധകമ്മറ്റികളും ന്യൂക്ലിയര്‍ ശാസ്ത്രഞ്ജനായ ഇ.പി.ജെ.അബ്ദുള്‍കലാമും പറഞ്ഞത്‌, മനുഷ്യസാധ്യമായ ഏറ്റവും മികച്ച സുരക്ഷാസജ്ജീകരണങ്ങളാണ്‌ കൂടംകുളത്തുള്ളത്‌ എന്നണ്‌. പരിസ്ഥിതിയെ സംബന്ധിച്ച്‌ അന്താരാഷ്ട്ര ഏജന്‍സികളുടെ നിരവധി പഠനറിപ്പോര്‍ട്ടുകള്‍ വിശ്വസിച്ചാല്‍, ആഗോളതാപനം മൂലമുണ്ടാകാനിടയുള്ള പരിസ്ഥിതിനാശത്തിന്‌ പരിഹാരമാണ്‌ ന്യൂക്ലിയര്‍ എനര്‍ജി. ആരോഗ്യപ്രശ്നം കണക്കാക്കിയാല്‍ അടുത്തനൂറ്റാണ്ടില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു. 
ഇപ്പോള്‍തന്നെ ജലജന്യരോഗങ്ങള്‍ക്കായി വര്‍ഷം 2400 കോടി രൂപയിലധികം ഇന്ത്യചെലവാക്കുന്നുണ്ട്‌. ആറ്‌ കോടിയോളം മനുഷ്യര്‍ വര്‍ഷം തോറും ജലജന്യരോഗങ്ങളാല്‍ നിത്യരോഗികളാകുന്നുവെന്ന്‌ കണക്കാപ്പെടുന്നു. അതിനുപരിഹാരമായി ബോംബയിലെ ഭാഭാ അറ്റോമിക്ക്‌ റിസര്‍ച്ച്‌ സെന്റര്‍ കുറഞ്ഞചിലവില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ആണവോത്പാദന മേഖലയിലെ ഇതുവരെയുള്ള അപകടങ്ങളുടെ മുഴുവന്‍ കണക്കും അവിടെ ഉല്‍പാദിപ്പിച്ച ഊര്‍ജ്ജത്തിന്റെ അളവും താരതമ്യം ചെയ്താല്‍ മറ്റ്‌ എല്ലാ ഊര്‍ജ്ജോല്‍പാദന മേഖലയേക്കാളും മനുഷ്യജീവന്റെ നഷ്ടം വളരെ കുറവാണ്‌ ആണവോര്‍ജ്ജമേഖലയിലേതെന്ന്‌ കണക്കുകള്‍ സഹിതം അന്താരാഷ്ട്ര ഏജന്‍സികള്‍ വിശദീകരിക്കുന്നുണ്ട്‌. വാതക/ദ്രാവക ഇന്ധനങ്ങള്‍ വിലയ്ക്കുവാങ്ങുന്ന ഇന്ത്യയ്ക്ക്‌ ദിനംപ്രതി വിലകയറുന്ന ഈ ഇന്ധനങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക രംഗത്തുണ്ടാകുന്ന ഉലച്ചില്‍ കണക്കാക്കിയാല്‍ ആണവോര്‍ജ്ജ പദ്ധതികളോളം സ്ഥിരതയുള്ള ഊര്‍ജ്ജോല്‍പാദന പദ്ധതികള്‍ മറ്റൊന്നില്ല. കാറ്റില്‍ നിന്നും സൂര്യനില്‍നിന്നും ഊര്‍ജ്ജോല്‍പാദനത്തിനുള്ള ശ്രമം പ്രോത്സാഹിപ്പിക്കേണ്ടത്‌ തന്നെയാണ്‌. പക്ഷേ നിലവിലുള്ള ഊര്‍ജ്ജപ്രതിസന്ധി സമയബന്ധിതമായി മറികടക്കാന്‍ അതുകൊണ്ടാവില്ല. ജര്‍മ്മിനി ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നുവെന്നാണ്‌ മറ്റൊരുപ്രചാരണം. ജര്‍മ്മിനിയുടെ സാമ്പത്തികരംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. വന്‍വ്യവസായശാലകള്‍ ആ രാജ്യത്തെ ഉപേക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു. തന്മൂലമുള്ള മിച്ചവൈദ്യുതി വില്‍ക്കുന്ന സാഹചര്യത്തിലാണ്‌ അവിടെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നത്‌. 

ആഗോളവല്‍ക്കരണം മാനുഷികമൂല്യങ്ങള്‍ക്ക്‌ വിലകല്‍പിക്കുന്നില്ലെന്നത്‌ ഗൗരവമേറിയ വിഷയമാണ്‌. പക്ഷേ ക്രൈസ്തവസഭ ആഗോളവത്ക്കരണത്തെ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല തദ്ദേശീയവികസന മാതൃകകളെ തകര്‍ക്കാന്‍ എങ്ങും എന്നും ഉത്സാഹം കാട്ടിയിട്ടേയുള്ളു. അണുവായുധം ആദ്യമായുണ്ടാക്കിയതും ഉപയോഗിച്ചതും ക്രൈസ്തവ സാമ്രാജ്യത്വമാണ്‌. ഭാരതത്തിനെതിരെ ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‌ അണുവായുധ സാങ്കേതിക വിദ്യനല്‍കിയതും ക്രൈസ്തവ സാമ്രാജ്യത്വമാണ്‌. അത്‌ ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്ന്‌ ഇറാനിലും, ലിബിയയിലുമെത്തിയിരിക്കുന്നു. ഇറാന്‍ ആണവായുധവുമായി സുസജ്ജമാകുമ്പോള്‍ ക്രൈസ്തവ സാമ്രാജ്യത്വത്തിന്‌ ബദലായി ഇറാന്റെ നേതൃത്വത്തില്‍ ഇസ്ലാമിക സാമ്രാജ്യത്വം നിലവില്‍വരുമെന്ന്‌ കരുതപ്പെടുന്നു. ഇപ്പോള്‍ തന്നെ ക്രൈസ്തവ, മുസ്ലീം മതഭീകരതയുടെ ഇരയാകുന്ന ഒരു സംസ്ക്കാരത്തിനും അതിലെ 120 കോടി ജനങ്ങള്‍ക്കും ശക്തമായ ആണവായുധപിന്‍ബലമില്ലാതെ നിലനില്‍ക്കാനാവില്ല. ഭാരതം വീണാല്‍ ഭാരതത്തിന്‌ ചുറ്റുമുള്ള കൊച്ചുകൊച്ചുരാജ്യങ്ങള്‍ക്കും കീഴടങ്ങേണ്ടിവരും. ക്രമേണ ഏഷ്യയ്ക്ക്‌ കീഴടങ്ങേണ്ടിവരും. ഇത്‌ മുന്നില്‍കണ്ടാണ്‌ ജോണ്‍പോള്‍ രണ്ടാമന്‍ മൂന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യയെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ആഹ്വാനം ചെയ്തത്‌. 

No comments: