Wednesday, October 24, 2012

മണിപൂരകം

മണിപൂരകം


മണിപൂരകം എന്നത്‌ മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു. ആയത്‌ മണി എന്നത്‌ മനസ്സ്‌ പൂരകം എന്നത്‌ നിറക്കുന്നത്‌. അപ്പോള്‍ മണിയായിരിക്കുന്ന മനസ്സ്‌ വേറൊന്നും ഇല്ലാതെ ജീവനോടുകൂടി താനായിനിറഞ്ഞു. അപ്പോള്‍ അവിടെ അതിപ്രകാശം ജ്വലിക്കുന്നു. വീടിന്റെ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ആദ്യം ഇരുട്ടായും അവിടെ കുറച്ചുസമയമിരിക്കുമ്പോള്‍ നല്ല പ്രകാശമായും അവിടെയുള്ള എല്ലാ അവസ്ഥകളും സുഖമായി അറിയുകയും കാണുകയം ചെയ്യുന്നു. ഇത്‌ ലോകത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവമായിട്ടുള്ളതാണ്‌. അത്പ്രകാരം മനസ്സ്‌ സ്വസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ഇരുട്ടായിത്തോന്നുകയും ആ മനസ്സ്‌ പുറത്തിനുള്ളില്‍ പോകാതെ തന്റെ സ്വസ്ഥാനത്തില്‍ അടങ്ങിനിറഞ്ഞപ്പോള്‍ അവിടം നല്ല സുഖമായി വെളിപ്പെട്ടുകാണുകയും അറിയുകയും ചെയ്യും. ഇത്‌ മനസ്സിന്റെ ജാഗ്രതയാകുന്നു. ഇതാണ്‌ മണിപൂരകം എന്ന അവസ്ഥ.
അനാഹത
അനാഹതം- എന്നത്‌ അനാ +ഹതം. അന= അഗ്നി, ഹതം= നാശം. അതായത്‌ അഗ്നിസ്വരുപമായിപ്രകാശിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‌ തന്റെ ഉത്ഭവസ്ഥാനമായ ജീവനില്‍ ലയിക്കുന്നത്‌. അപ്പോള്‍ അത്‌ ജീവന്‌ സ്വപ്നമാകുന്നു. എങ്ങനെയെന്നാല്‍, പ്രകാശമായിരിക്കുന്ന മനസ്സ്‌ ജീവനില്‍ ലയിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ശോഭ അതായത്‌ പ്രകാശം ഇന്നതെന്നറിയുവാന്‍ സാദ്ധ്യമില്ലാതെ സ്വപ്നതുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ തുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ. ഇതിന്‌ അനാഹതം എന്ന്‌ പേര്‍.
വിശുദ്ധി
വിശുദ്ധി-എന്ന്‌ പറയുന്നത്‌ വി+ ശുദ്ധി, വി= വിശേഷം അതായത്‌ അറിവ്‌, ശുദ്ധി= നിര്‍മലം അതായത്‌ അറിവ്‌ നിര്‍മലമാകുന്നത്‌. അപ്പോള്‍ ഒന്നും അറിയാത്തവിധത്തില്‍ യാതൊരു അറിവും ഇല്ലാതെ നിശ്ചലമായി ജീവന്‍ മാത്രമിരിക്കുന്ന അവസ്ഥ. ആ അവസ്ഥ ജീവന്റെ സുഷുപ്തി. ആ ജീവനില്‍നിന്നുത്ഭവിച്ച മനസ്സില്‍നിനുണ്ടായ എല്ലാ കന്മഷങ്ങളും നാശമായി ജീവനില്‍ മനസ്സ്‌ ലയിച്ചു. ആ ജീവന്‍ മാത്രമായി ഒന്നും അറിയാതെയിരിക്കുന്ന അവസ്ഥയാണ്‌ സുഷുപ്തി. ഇതാണ്‌ വിശുദ്ധി എന്ന അവസ്ഥ.
ആജ്ഞ
ആജ്ഞ എന്നത്‌ ജീവന്‍ ശിവനായി ഉത്ഭവസ്ഥാനമായിരിക്കുന്ന ആനന്ദത്തില്‍ലയിച്ചു മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അത്‌ ജീവന്റെ ജാഗ്രത്ത്‌. അതിനാണ്‌ ആജ്ഞ എന്ന്‌ പേര്‍. ഈ പ്രകാരത്തിലാണ്‌ ഷഡാധാരങ്ങളുടെ സ്ഥിതി. ഇത്‌ ഇന്നതെന്ന്‌ ബ്രഹ്മാനന്ദം. എന്നാല്‍ ബ്രഹ്മാനന്ദം ഇന്നെതന്ന്‌ പറഞ്ഞറിയാക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലയെന്നും അതായത്‌ പാല്‍പ്പായസം കഴിച്ചവര്‍ക്ക്‌ അതിന്റെ രുചിയറിയുന്നതല്ലാതെ അത്‌ കഴിക്കാത്തവര്‍ക്ക്‌ അതിന്റെ രുചിയറിയുവാനോ അറിയിക്കുവാനോ സാദ്ധ്യമില്ലെന്നും വേദാന്തികള്‍ പറഞ്ഞുവരുന്നു. എന്നാല്‍, ബ്രഹ്മാനന്ദത്തെ പറഞ്ഞറിയിക്കുവാന്‍ സാധിക്കും.അതെങ്ങനെയെന്നാല്‍, സര്‍വജീവികളും ബ്രഹ്മാനന്ദം എന്നത്‌ അനുഭവിച്ചുവരുന്നു. അതായത്‌ താന്‍ സദാ ഉപജീവനം ചെയ്ത്‌ ജീവിച്ചിരിക്കുവാന്‍ വേണ്ടിയുള്ള തന്റെ സ്വന്തം സ്വത്തിനെ താന്‍തന്നെ കളവുചെയ്ത്‌ നശിപ്പിക്കുന്നു. അതെങ്ങനെയെന്നാല്‍, ആ സ്വത്തിനെ കളവുചെയ്യുവാന്‍ പോയി അതിനെതൊടുന്ന സമയത്തിലുണ്ടാകുന്ന അവസ്ഥയാണ്‌ ബ്രഹ്മാനന്ദം.

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം.
പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ്‌ രേചകം. തുടര്‍ന്ന്‌ ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക്‌ ശ്വസിക്കുക. ഇതാണ്‌ പൂരകം. എന്നിട്ട്‌ ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ്‌ കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്‌. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്‌.
നിശ്വസിക്കുന്നത്‌ അതായത്‌ അകത്തേക്ക്‌ വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത്‌ അതായത്‌ പുറത്തേക്ക്‌ വിടുന്നത്‌ പ്രാണനുമാണ്‌. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ്‌ നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക്‌ ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ്‌ നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍ ഉച്ഛ്വസിച്ച്‌ അതായത്‌ പുറത്തേക്കുവിട്ട്‌ അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത്‌ ഉള്ളിലേക്ക്‌ കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ്‌ ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന്‌ ശേഷം ആന്തരകുംഭവവും രേചകത്തിന്‌ ശേഷം ബാഹ്യകുംഭകവും എന്ന്‌ സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത്‌ ശ്വാസം പുറത്തേക്കു വിന്നടുത്‌ ആന്തരകുംഭകത്തിന്‌ തടസമാണ്‌. അതുപോലെ നിശ്വാസം ആയത്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുന്നത്‌ ബാഹ്യകുംഭകത്തിനും തടസമാണ്‌. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!

ആരാണ്‌ ന്യൂനപക്ഷം?

ആരാണ്‌ ന്യൂനപക്ഷം?

ഭരണഘടന നിര്‍വചിക്കുന്ന ന്യൂനപക്ഷപദവി ഭാരതത്തിലെ ക്രൈസ്തവരും മുസ്ലീങ്ങളും അര്‍ഹിക്കുന്നില്ല. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷമതങ്ങള്‍ മാത്രമേ ന്യൂനപക്ഷ സംരക്ഷണത്തിന്‌ അര്‍ഹരാകൂ. ഭാരതത്തില്‍ ജനസംഖ്യയില്‍ 50 ശതമാനം കുറഞ്ഞതുകൊണ്ടുമാത്രം അവരെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഇത്‌ ആഫ്രിക്കയിലെ നാമമാത്രമായ അതിസമ്പന്നരും ഭൂവുടമകളുമായ വെള്ളക്കാരെ ന്യൂനപക്ഷമെന്ന്‌ നിര്‍ണയിക്കുന്നതിന്‌ തുല്യമാണ്‌. പട്ടിണിപ്പാവങ്ങളായ കറുത്ത മുത്തുകള്‍ക്ക്‌ ഭൂരിപക്ഷമായിപ്പോയതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥ നോക്കൂ.

ഭാരത സര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം ഭാഷാപരമായും എണ്ണത്തിലും ന്യൂനപക്ഷമായ പാഴ്സികള്‍ക്ക്‌ ന്യൂനപക്ഷങ്ങളുടെ ഒരാനുകൂല്യവും നല്‍കിയിട്ടില്ല.

തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌. ഭൂരിപക്ഷത്തെ രക്തസാക്ഷികളാക്കി ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നത്‌ തെറ്റാണെന്ന്‌ തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ സംബന്ധിക്കുന്ന 11 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ (ടിഎംഎ പൈ ഫൗണ്ടേഷന്‍ കേസ്‌-2011) ന്യൂനപക്ഷം എന്ന പദം നിര്‍വചിക്കാതെ വിടുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കേണ്ടത്‌ ദേശീയതലത്തിലല്ല സംസ്ഥാനതലത്തിലാവണം എന്നതായിരുന്നു ഈ ബെഞ്ചിന്റെ അഭിപ്രായം.

ഇസ്ലാമിക്‌ അക്കാദമി കേസില്‍ (2003) വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചും ഇനാംദാര്‍ കേസില്‍ (2005) വിധി പറഞ്ഞ ഏഴംഗ ഭരണഘടനാ ബെഞ്ചും ന്യൂനപക്ഷം എന്ന തത്വത്തെ നിര്‍വചിക്കാന്‍ തയ്യാറായില്ല.

1992 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിലും ന്യൂനപക്ഷം എന്തെന്ന്‌ നിര്‍വചിച്ചില്ല. ആക്ടിന്റെ സെക്ഷന്‍ 2(സി)യില്‍ പറയുന്നത്‌ ന്യൂനപക്ഷങ്ങള്‍ ആരൊക്കെയാണെന്ന്‌ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുമെന്നാണ്‌. ഏതാനും മതവിഭാഗങ്ങളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഗസറ്റിലും ന്യൂനപക്ഷ പരിഗണനയുടെ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നില്ല. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ രാഷ്ട്രം ന്യൂനപക്ഷത്തെ നിര്‍വചിക്കാതെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌.

കാശ്മീരില്‍ 60 വര്‍ഷമായി പീഡിപ്പിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകള്‍ ന്യൂനപക്ഷമാണോ അല്ലയോ എന്ന്‌ മിശ്ര കമ്മീഷന്‍ പറയട്ടെ.
ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ‘ന്യൂനപക്ഷം’ എന്നതിനെ ഇങ്ങനെ നിര്‍വചിക്കാം. എണ്ണത്തില്‍ കുറവുള്ളവരും തങ്ങള്‍ക്ക്‌ സ്വാധീനമില്ലാത്ത മേഖലകളില്‍ താമസിക്കുന്നവരും ഭൂരിപക്ഷത്തില്‍നിന്ന്‌ വ്യത്യസ്തമായ ജീവിതരീതികള്‍ പുലര്‍ത്തുന്നവരും ഭൂരിപക്ഷത്തിന്റെ പീഡനങ്ങളില്‍നിന്ന്‌ നാശനഷ്ടങ്ങള്‍ സംഭവിച്ചവരും ആണ്‌ ന്യൂനപക്ഷങ്ങള്‍. ഈ നിര്‍വചനമനുസരിച്ച്‌ പട്ടികജാതി പട്ടികവര്‍ഗ്ഗസമുദായങ്ങള്‍ മാത്രമാണ്‌ ന്യൂനപക്ഷപദവി അര്‍ഹിക്കുന്നത്‌. ഹിന്ദുമതത്തിലെ പിന്നോക്ക സമുദായങ്ങളും സംവരണാനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവരാണ്‌. എന്നാല്‍ മുസ്ലീങ്ങളേയും ക്രൈസ്തവരേയും ഇന്ത്യന്‍ സമൂഹത്തില്‍ അവശതയുടെ പേരില്‍ ന്യൂനപക്ഷമായി ഗണിക്കാന്‍ കഴിയില്ല. മറിച്ച്‌ മുഗളന്മാര്‍ ഭരിക്കുമ്പോള്‍ മുസ്ലീങ്ങളും ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ക്രൈസ്തവരും അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ രുചിച്ചവരും ഹിന്ദുക്കള്‍ ഈ അവസരങ്ങളില്‍ അവശതയനുഭവിച്ചവരുമാണ്‌. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെപ്പോലെ മുസ്ലീങ്ങളും ക്രൈസ്തവരും ഇന്ത്യ ഭരിച്ചിരുന്നവരാണ്‌. ഇവര്‍ ഭരിച്ചിരുന്ന ആയിരം വര്‍ഷങ്ങള്‍ ഇവിടെ ഹിന്ദുക്കള്‍ മതപരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തെ രാജ്യസ്നേഹികള്‍ ശക്തമായി എതിര്‍ക്കണം. 
സംവരണം അര്‍ഹിക്കുന്നത്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ മാത്രമാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്‌ ഉള്‍ക്കൊണ്ടുകൊണ്ട്‌ പറയട്ടെ, രാജ്യം ഭരിച്ചിരുന്നവര്‍ക്ക്‌ ഭൂതകാലത്തെ ‘അവശതകള്‍’ പറഞ്ഞ്‌ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാനാവില്ല.

ഏറെക്കാലം ഇന്ത്യ ഭരിച്ചിട്ടും ഇപ്പോള്‍ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം എന്തെന്ന്‌ പഠിക്കണം. അല്ലെങ്കില്‍ ഇവിടെ ഭരിച്ച മുസ്ലീം ക്രൈസ്തവ ഭരണാധികാരികളുടെ മതമല്ല ഞങ്ങളുടേത്‌ ഞങ്ങള്‍ ഹിന്ദുക്കളാണ്‌ എന്ന്‌ അവര്‍ പ്രഖ്യാപിക്കണം. ഹിന്ദു എന്നത്‌ ഒരു മതമല്ലെന്നും അതൊരു ജീവിത രീതിയുടെ പേരാണെന്നും സകല ഇന്ത്യക്കാരും അതിന്റെ പരിധിയില്‍ വരുമെന്നും വിധിച്ച ഒരു സുപ്രീംകോടതിയുള്ള രാഷ്ട്രത്തില്‍ ഹിന്ദുക്കളെ മാറ്റി നിര്‍ത്തി ഒരു സംവരണം ശുപാര്‍ശ ചെയ്യുന്നത്‌ വിചിത്രമാണ്‌.

ക്രൈസ്തവരും മുസ്ലീങ്ങളും പട്ടികജാതി സമുദായങ്ങളായി രംഗത്തുവരുമ്പോള്‍ പ്രസ്തുത മതങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നുണ്ടോ എന്നത്‌ തങ്ങള്‍ക്ക്‌ പ്രശ്നമല്ലെന്നാണ്‌ മിശ്ര കമ്മീഷന്റെ നിലപാട്‌.

മിശ്ര കമ്മീഷനില്‍ അംഗമായ താഹിര്‍ മുഹമ്മദ്‌ ഷബാനു കേസില്‍ മുസ്ലീം പൗരോഹിത്യ വര്‍ഗീയതയുടെ (താലിബാനിസം) വക്താവായി രംഗത്തുവന്നയാളാണ്‌. 

മതത്തിന്റെ പേരില്‍ മറ്റു മുസ്ലീം രാജ്യങ്ങളില്‍ പോലുമില്ലാത്ത (മറ്റൊരിടത്തുമില്ലാത്ത)ഓരോ മുസ്ലീം ഹജ്ജ്‌ യാത്രക്കാരനും 40,000 രൂപയില്‍ പരംഗവണ്‍മെന്റ്‌ ഫണ്ടില്‍നിന്നും നല്‍കുന്നത്‌ ഒരിക്കലും നീതീകരിക്കാനാവില്ല. ന്യൂനപക്ഷ മതവിഭാഗമെന്ന പേരില്‍ മുസ്ലീം സമുദായം തട്ടിയെടുക്കുന്ന വര്‍ഷംതോറുമുള്ള ഹജ്ജ്‌ സബ്സിഡി ഖുറാനിലെ മഹത്വമുള്ള ഹജ്ജ്‌ തത്വങ്ങള്‍ക്കുതന്നെ എതിരാണ്‌. തോക്കിന്‍ കുഴലില്‍ക്കൂടിയും പണംകൊടുത്ത്‌ വശീകരിച്ചും മതംമാറ്റപ്പെട്ട ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനകള്‍ ഇന്ന്‌ പട്ടികവര്‍ഗ്ഗ ഹിന്ദുക്കളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്‌. മാത്രമല്ല പ്രത്യേക ക്രിസ്തീയ രാഷ്ട്രത്തിന്‌ വേണ്ടിയുള്ള ആഗോള ക്രൈസ്തവ ഗൂഢാലോചനയുടെ ഇരകളാണ്‌ വടക്കുകിഴക്കന്‍ ഭാരതത്തിലെ പരിവര്‍ത്തിത ഗിരിവര്‍ഗ്ഗ ക്രൈസ്തവര്‍. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ സ്വത്തില്‍ പ്രഥമാവകാശമുള്ള ജനതയായി മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിര്‍വചിച്ചിട്ടുണ്ട്‌. ബംഗ്ലാദേശില്‍നിന്ന്‌ ഭാരതത്തിലേക്ക്‌ അനധികൃതമായി കുടിയേറിയ 50 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശി മുസ്ലീങ്ങളാണ്‌ ഇതിന്റെ പ്രധാന ഗുണഭോക്താക്കളെന്നറിയുമ്പോഴാണ്‌ രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഘടനങ്ങളിലേക്ക്‌ വഴിവെക്കുന്ന കൊടിയവിഷത്തിന്റെ തീക്ഷ്ണത നമ്മെ പരിഭ്രാന്തരാക്കുന്നത്‌.

ഏഷ്യയുടെ സുവിശേഷീകരണം എന്ന പോപ്പ്‌ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പദ്ധതിയും ജോര്‍ജ്ജ്‌ ബുഷിന്റെ ജ്വോഷ്വാ പ്രൊജക്ടും പശ്ചാത്തലമാക്കിക്കൊണ്ട്‌ വേണം സോണിയ നടപ്പാക്കുന്ന സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനേയും മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനേയും പരിഗണിക്കാന്‍. അവശതയുടെ പേരിലാണ്‌ ന്യൂനപക്ഷ സംവരണം എന്നുപറയുന്നുണ്ടെങ്കിലും ചെന്നുകേറിയയിടങ്ങളിലൊക്കെ ആര്‍ത്തിപിടിച്ച മൃഗസമാനരെപ്പോലെ ‘തന്റേത്‌ മാത്രമാക്കി വെട്ടിപ്പിടിക്കാനും മദ്യത്തിനും മദിരാക്ഷിക്കും വേണ്ടി ജീവിക്കുന്നവരെ ‘വരേണ്യവര്‍ഗ്ഗമായി’ ചിത്രീകരിച്ച്‌ വിഐപി പരിഗണന നല്‍കുന്ന, തീവ്രവാദവും മതപരിവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന ആഗോള അജണ്ടയാണ്‌ യുപിഎയും തങ്ങള്‍ക്ക്‌ മതമില്ലെന്ന്‌ മേനിനടിക്കുന്ന ഇടതുപക്ഷവും സച്ചാര്‍, രംഗനാഥ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനുവേണ്ടി ശക്തിയുക്തം വാദിക്കുന്നതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും നന്മയെക്കാളേറെ ഹിന്ദുക്കളുടെ നാശമാണ്‌ സച്ചാര്‍ കമ്മറ്റിയും മിശ്ര കമ്മീഷനും ഉന്നമിടുന്നത്‌. ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷമാവുന്നതുവരെ അവര്‍ക്ക്‌ ഭൂരിപക്ഷം അവസരങ്ങളും ഉറപ്പുവരുത്തണമെന്നാണ്‌ മിശ്ര കമ്മീഷന്റെ ആവശ്യം. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കാന്‍ പാടില്ല എന്ന 1950 ലെ രാഷ്ട്രപതി പ്രഖ്യാപനം റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.

കേരളത്തില്‍ വിദ്യാഭ്യാസ, വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനികളുടെ പേരില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ അച്ചന്മാര്‍ കാട്ടിക്കൂട്ടുന്ന ഭീഷണികളും സംസ്ഥാന ഖജനാവ്‌ കൈയിട്ട്‌ വാരി മുസ്ലീങ്ങള്‍ക്ക്‌ മാത്രം സ്ഥാപനങ്ങളും സ്ഥാനങ്ങളും കരമൊഴിവായി കൊടുക്കുന്ന മുസ്ലീംലീഗും കാട്ടിക്കൂട്ടുന്ന പരിഹാസ്യ നാടകങ്ങളും കാമാക്രാന്തന്മാരായ ക്രൈസ്തവ പുരോഹിതരുടേയും കാമത്തിന്റെ ‘ഐസ്ക്രീം’ മലബാര്‍ സിമന്റ്സ്‌ മുഖമുള്ള കുഞ്ഞാലിക്കുട്ടിമാരുടേയും എല്ലാത്തിനും യെസ്‌ മൂളുന്ന ‘പരിശുദ്ധനായ’ പുതുപ്പള്ളി കുഞ്ഞച്ചായന്റെയും ‘ധാര്‍മികത’ എത്രത്തോളമുണ്ടെന്ന്‌ നിഷ്പക്ഷരായ കേരളീയ ജനസമൂഹം തലനാരിഴ കീറി വിലയിരുത്തുന്ന സ്ഥിതിവിശേഷം എന്നാണാവോ ഉണ്ടാവുക. കാത്തിരുന്ന്‌ കാണുകതന്നെ

കല്‍ക്കരിയുടെ കാണാക്കയങ്ങള്‍ !

കല്‍ക്കരിയുടെ കാണാക്കയങ്ങള്‍ !

കോണ്‍ഗ്രസ്സിന്റെ കല്‍ക്കരിപ്പാടത്തെ കളികള്‍ വീണ്ടും രാഷ്ട്രീയരംഗത്തെ കീഴ്മേല്‍മറിച്ചിരിക്കയാണ്‌. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 57 കല്‍ക്കരിപ്പാടങ്ങളില്‍ ഖാനന അനുമതി നല്‍കുകവഴി 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നതാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌. ടുജി സ്പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി ഉറുപ്പികയുടെ നഷ്ടം ഖജനാവിലുണ്ടായിയെന്ന്‌ മുന്‍പ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നുണ്ടായ വിവാദത്തിലാണ്‌ കേന്ദ്രമന്ത്രി രാജയുംമറ്റും ജയിലിലായത്‌. ടുജി സ്പെക്ട്രം ഇടപാട്‌ സംബന്ധിച്ച്‌ വിവാദമുയര്‍ന്നപ്പോള്‍ 17 മാസക്കാലം കുറ്റകരമായ മൗനം പാലിച്ചയാളാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രസ്തുത കേസ്‌ സുപ്രീം കോടതി മുമ്പാകെ എത്തിയപ്പോള്‍ കേന്ദ്ര�ഭരണകൂടം നല്‍കിയ ആദ്യ അഫിഡവിറ്റില്‍ സ്പെക്ട്രം ഒരു അഴിമതിയേയല്ലെന്ന്‌ സത്യ പ്രസ്താവന നടത്തിയിരുന്നു. തന്മൂലം സി.എ.ജി റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. പ്രസ്തുത ആരോപണത്തിലുള്‍പ്പെട്ട തുക സാങ്കല്‍പ്പികം മാത്രമാണെന്നും സര്‍ക്കാര്‍ നയമനുസരിച്ച്‌ കേന്ദ്രമന്ത്രി രാജ പ്രവര്‍ത്തിച്ചത്‌ അഴിമതിയല്ലെന്നുമാണ്‌ സര്‍ക്കാര്‍ വാദിച്ചത്‌. ക്യാബിനറ്റ്‌ തീരുമാനം നടപ്പാക്കുക മാത്രമാണ്‌ മന്ത്രി രാജ ചെയ്തതെന്നും സര്‍ക്കാര്‍ മൊഴി നല്‍കി. കേന്ദ്രമന്ത്രി കബില്‍ സിബല്‍ ടു ജി സ്പെക്ട്രം ഇടപാട്‌ രാജ്യത്തിന്‌ നഷ്ടമേ ഉണ്ടാക്കിയിട്ടില്ലെന്ന്‌ പരസ്യമായി വാദിക്കുകയാണുണ്ടായത്‌. 

കേസ്സിന്റെ ഫയലുകള്‍ പരിശോധിക്കുകയും ഇരുഭാഗത്തേയും വാദങ്ങള്‍ കേള്‍ക്കുകയും ചെയ്ത പരമോന്നത നീതിപീഠം രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയാണിതെന്ന്‌ കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ഇക്കാര്യം ബോധ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ സുപ്രീം കോടതി കേസ്സെടുക്കാന്‍ സി.ബി.ഐ.യോട്‌ കല്‍പ്പിച്ചത്‌. ഇന്ത്യയിലെ പൊതുസമൂഹവും കോടതിയും പ്രതിപക്ഷവും പ്രസ്തുത രാഷ്ട്രീയ കൊള്ളക്കാര്‍ക്കെതിരേ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ കേന്ദ്രത്തിലെ യു.പി.എ. സംവിധാനം അവരുടെ �പ്ലേറ്റ്‌� മാറ്റുകയാണുണ്ടായത്‌. സ്പെക്ട്രം കൊള്ളയില്‍ കോണ്‍ഗ്രസ്സിന്‌ പങ്കില്ലെന്നും രാജയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ്‌ ഉത്തരവാദികളെന്നും പരസ്യമായി കോണ്‍ഗ്രസ്സ്‌ പറഞ്ഞിരുന്നു. അഴിമതിക്കെതിരേ തങ്ങള്‍ കര്‍ശന നടപടികളെടുക്കുന്നു എന്നു പറഞ്ഞ്‌ വീമ്പിളക്കാനും മന്‍മോഹന്‍സിംഗും കൂട്ടരും മടിച്ചില്ല. യഥാര്‍ത്ഥത്തില്‍ ക്യാബനറ്റിന്‌ കൂട്ടുത്തരവാദിത്വമാണ്‌ ഉള്ളതെന്ന ഭരണഘടനയുടെ അടിസ്ഥാന കല്‍പ്പനപോലും കോണ്‍ഗ്രസ്സ്‌ ഇവിടെ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയുമാണുണ്ടായത്‌. എല്ലാം ഘടകകക്ഷിയുടെ തലയില്‍ കെട്ടിവെച്ച്‌ ടുജി സ്പെക്ട്രം പ്രശ്നത്തില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ കോണ്‍ഗ്രസ്സ്‌ ശ്രമിച്ചത്‌. ഇപ്പോള്‍ ഖാനി വിവാദത്തിന്റെ കാണാക്കയങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ യു.പി.എ. എന്നാല്‍ കൊള്ളക്കാരുടെ കൂട്ടായ്മ എന്ന നിലയിലേക്കു കാര്യങ്ങള്‍ മുതലക്കൂപ്പു നടത്തിയിരിക്കയാണ്‌. 

കല്‍ക്കരിപ്പാടത്തെ കളികള്‍വഴി രാജ്യത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്‌. മത്സരാധിഷ്ഠിത ലേലം നടത്താതെ കല്‍ക്കരിപ്പാടങ്ങള്‍ ഖാനനം ചെയ്യാന്‍ ടാറ്റയ്ക്കും, റിലയന്‍സിനും, എസ്‌. ആറിനും, ജന്റാലിനുമൊക്കെ നല്‍കുകവഴി കൊടുംപാതകമാണ്‌ മന്‍മോഹന്‍സിംഗ്‌ �ഭരണകൂടം നാടിനോട്‌ ചെയ്തത്‌. വന്‍കിട താപനിലയങ്ങള്‍ ആരംഭിക്കുന്നതിന്‌ അനുമതി നേടിയവരാണ്‌ ഈ കമ്പനികള്‍. കല്‍ക്കരി താപനിലയങ്ങളുപയോഗിക്കുന്നതിനും ഇവര്‍ക്ക്‌ സര്‍ക്കാന്‍ അനുമതി ലഭിച്ചിരുന്നു. 1.86 ലക്ഷം കോടി ഉറുപ്പിക സര്‍ക്കാരിന്‌ നഷ്ടപ്പെടുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഈ വന്‍കിട കമ്പനികളാണ്‌. പ്രസ്തുത വന്‍കിടക്കാര്‍ സൗജന്യ ഇന്ധനമുപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ആയത്‌ കൂടിയ വിലയ്ക്ക്‌ സര്‍ക്കാരുകള്‍ തന്നെ വാങ്ങുകയും ചെയ്യേണ്ടതുണ്ട്‌. ഈ വിചിത്രമായ ജനവിരുദ്ധ കൊള്ളയടിക്കല്‍ സമീപനത്തിന്‌ പ്രതിക്കൂട്ടിലടക്കപ്പെടേണ്ട ഇന്ത്യന്‍ �ഭരണകൂടവും യു.പി.എ. സംവിധാനവും ഈ കാലഘട്ടത്തിലെ ഏറ്റവും മോശപ്പെട്ട ജനദ്രോഹികളായി ചരിത്രനാള്‍വഴിയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. 

ടുജി സ്പെക്ട്രം വിവാദത്തിന്റെ ആദ്യഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സ്‌ മുന്നോട്ടുവെച്ച അതേ പ്രതിരോധവാദങ്ങളാണ്‌ ഇപ്പോള്‍ കല്‍ക്കരിപ്പാടത്തെ കള്ളക്കളികള്‍ സംബന്ധിച്ചും ഉയര്‍ത്തുന്നത്‌. ഒരിക്കല്‍ സുപ്രീം കോടതി കാര്യകാരണസഹിതം തള്ളിക്കളഞ്ഞ ��കല്‍പ്പിത നഷ്ടം പൊതുനഷ്ടമല്ലെന്ന�� ബാലിശമായ വാദം ഇപ്പോഴും കോണ്‍ഗ്രസ്സിന്‌ തുറുപ്പ്‌ ശീട്ടാണ്‌. സ്പെക്ട്രത്തിന്റെ കാര്യത്തിലായാലും കല്‍ക്കരിയുടെ കാര്യത്തിലായാലും ഉദാരമായ നയം ബിജെപി ഭരണകാലത്ത്‌ സ്വീകരിച്ചിരുന്നു. മൊബെയില്‍ ഫോണിന്റെയുംമറ്റും ലഭ്യതയും ചിലവും സാധാരണക്കാര്‍ക്ക്‌ ഗുണകരമാകാന്‍വേണ്ടിയാണ്‌ അത്തരത്തിലുള്ള നിലപാട്‌ സ്വീകരിച്ചത്‌. ഒരു കാലത്ത്‌ ഫോണ്‍ അത്യപൂര്‍വ്വം ആഡംബരവസ്തുവായിരുന്നെങ്കില്‍ ഇന്നത്‌ കുറഞ്ഞ നിരക്കില്‍ എവിടെയും യഥേഷ്ടം ലഭ്യമായിട്ടുള്ളത്‌ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച ഉദാരനയത്തിന്റെ ഫലമായിട്ടാണ്‌. നയം തെറ്റായതുകൊണ്ടല്ല കോണ്‍ഗ്രസ്‌ ഇപ്പോള്‍ പ്രതികൂട്ടിലായിട്ടുള്ളത്‌. നയം തെറ്റാണെങ്കില്‍ അതു മാറ്റുകയല്ലേ വേണ്ടിയിരുന്നത്‌. ഇവിടെ പ്രശ്നം നയം ദുരുപയോഗം ചെയ്യുകയും അതുവഴി കൊള്ളനടത്തുകയും ചെയ്തു എന്നതാണ്‌. അധാര്‍മ്മികവും നിയമവിരുദ്ധവുമാണിത്‌. 

കല്‍ക്കരിപ്പാടം മല്‍സരാധിഷ്ഠിതലേലം നടത്താതെ രാജ്യം കണ്ട ഏറ്റവും വലിയ പൊതു നഷ്ടം ഉണ്ടാക്കിയതിന്റെ പേരിലാണ്‌ സിഎജി ഇന്ദ്രപ്രസ്ഥത്തിലെ �ഭരണകൂടത്തെ പഴിച്ചിട്ടുള്ളത്‌. 1998-2005 (വാജ്പേയ്‌ �ഭരണകൂടഘട്ടം) വരെയുള്ള കല്‍ക്കരി ഇടപാടുകാര്യത്തിലോ ടുജി സ്പെക്ട്രം കാര്യത്തിലോ സര്‍ക്കാരിനെതിരെ യാതൊരുവിധ ആക്ഷേപവും ആരും ഉയര്‍ത്തിയിട്ടില്ല. സിഎജി റിപ്പോര്‍ട്ടിലും ദോഷകരമായി അക്കാലത്തേക്കുറിച്ച്‌ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ കല്‍ക്കരി ഇടപാട്‌ നഷ്ട റിപ്പോര്‍ട്ടില്‍ 2005 മുതലുള്ള ഇടപാടുകള്‍ (യുപിഎ �ഭരണം) സുതാര്യമായില്ല എന്നാണ്‌ സിഎജി സ്പഷ്ടമായി പറഞ്ഞിട്ടുള്ളത്‌. ഇതില്‍ മൂന്നു കൊല്ലക്കാലം പ്രധാനമന്ത്രി നേരിട്ട്‌ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ട്‌ സുതാര്യത ഇല്ലായ്മയുടെ പേരിലാണ്‌ പ്രധാനമന്ത്രി രാജിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെടുന്നത്‌. ഇത്‌ ഉന്നയിക്കാനും ജനകീയ കോടതിവിധിക്കുവിധേയമാക്കാനും പ്രധാന പ്രതിപക്ഷം പാര്‍ലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്‌ ? ഖജനാവ്‌ കൊള്ളയടിക്കുകവഴി യുപിഎയുടെ നാണംകെട്ടമുഖം ഒരിക്കല്‍കൂടി വെളിച്ചത്തായിരിക്കുന്നു. കല്‍ക്കരി ബ്ലോക്കുകളുടെ കളി നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്നു ഖാനനവകുപ്പിന്റെ ചുമതലക്കാരന്‍. 2ജി സ്പെക്ട്രത്തിലേതുപോലെ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ കാര്യാലയത്തിനോ സൗകര്യപൂര്‍വ്വം ഒഴിഞ്ഞുമാറാവുന്ന ഒന്നല്ല ഇപ്പോഴത്തെ വിവാദം. കല്‍ക്കരി അഴിമതിക്ക്‌ പുറമെ മെഗാ ഊര്‍ജ്ജപദ്ധതികള്‍ക്കും ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും അനുമതി നല്‍കിയതിലുണ്ടായ അഴിമതികളും സിഎജി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്‌. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ മൂന്ന്‌ അഴിമതികളിലായി 3 ലക്ഷം കോടിയില്‍പ്പരം കയുടെ പൊതുധനമാണ്‌ കൊള്ളയടിക്കപ്പെട്ടിട്ടുള്ളത്‌. നമ്മുടെ രാജ്യത്തിന്‌ താങ്ങാവുന്നതിനപ്പുറമുള്ള സംഖ്യയാണ്‌ ഈ നാണക്കേടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഓഡിറ്റര്‍മാര്‍ പൊതു മുതല്‍ സൂക്ഷിപ്പുകാരായ കാവല്‍നായ്ക്കളാണെന്നും മറിച്ച്‌ സര്‍ക്കാരിന്റെ സംരക്ഷകരല്ലെന്നുമുള്ള സത്യമാണ്‌ വിനോദ്‌ റായുടെ കീഴിലുള്ള സിഎജി തെളിയിച്ചുകൊണ്ടിരിക്കുന്നത്‌. 

അഴിമതിയുടെ കൂരിരുട്ടില്‍ എല്ലാം വ്യര്‍ത്ഥമാകുമ്പോള്‍ പ്രത്യാശയുടെ പ്രകാശഗോപുരമായി സിഎജി ഇവിടെ മാറുന്നു എന്നത്‌ ഗുണകരമാണ്‌. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്ത്‌ നല്‍കണമെന്ന ശുപാര്‍ശ ബിജെപി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മുന്നോട്ടുവെയ്ക്കപ്പെട്ടിരുന്നതാണ്‌. ഷിബു സോറന്‍ കേന്ദ്ര ഖാനനവകുപ്പുമന്ത്രിയായിരുന്ന അവസരത്തില്‍ ലേലം ചെയ്ത്‌ നല്‍കാനുള്ള നിര്‍ദ്ദേശം പരിഗണനയ്ക്ക്‌ വന്നിരുന്നതാണ്‌. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളുടെ വേലിയേറ്റത്തില്‍ ഷിബു സോറന്‍ ഒലിച്ചുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ കീഴിലായിരുന്ന കല്‍ക്കരി ഖാനനവകുപ്പ്‌ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി കൈകാര്യം ചെയ്തതാണ്‌. പ്രസ്തുത വകുപ്പിലാണ്‌ സുതാര്യമല്ലാതെ ഖാനനം അനുവദിക്കുകവഴി രാജ്യത്തിന്‌ കനത്ത നഷ്ടവും വന്‍കിടക്കാര്‍ക്ക്‌ വന്‍ നേട്ടവുമുണ്ടായത്‌. 

ടെലികോം അഴിമതിയുടെപേരില്‍ വകുപ്പുമന്ത്രി ഉത്തരവാദിയാകുകയും ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്തുവെങ്കില്‍ അതേ മാനദണ്ഡപ്രകാരം കല്‍ക്കരിഖനന വിവാദത്തില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനല്ലേ ? ടെലികോം അഴിമതിയുടെ പശ്ചാത്തലത്തില്‍ 2010 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐസിസിഐ പ്ലീനറി സമ്മേളനമാണ്‌ പ്രകൃതിവിഭവങ്ങളുടെ വിതരണം ലേലത്തിലൂടെ മാത്രം നടത്തിയാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. സര്‍ക്കാര്‍ വകുപ്പിന്റെ അലംഭാവംകൊണ്ടും വീഴ്ചകൊണ്ടും തെറ്റായ നിലപാടുകൊണ്ടും നാടിന്‌ നഷ്ടമുണ്ടായാല്‍ ബന്ധപ്പെട്ട മന്ത്രി കുറ്റാരോപണത്തിന്റെ വേലിക്കെട്ടിലാവുക സ്വാഭാവികമാണ്‌. എസ്‌എന്‍സി ലാവ്ലിന്‍ കേസ്സിന്റെപേരില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്തത്‌ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌. സിഎജി റിപ്പോര്‍ട്ട്‌ കേസ്സിന്‌ അടിസ്ഥാനമാക്കരുതെന്ന വാദം ശരിയെങ്കില്‍ പിണറായിയോട്‌ മാപ്പു പറയാനും കുറ്റവിമുക്തനാക്കാനും കോണ്‍ഗ്രസ്സ്‌ തയ്യാറാവുമോ ? 

ഗുരുതരമായ അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എത്തിപ്പെട്ടാല്‍ കുറ്റവിമുക്തിനേടുംവരെ വഹിക്കുന്ന ചുമതലയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയെന്നത്‌ ധാര്‍മ്മികവും മാതൃകാപരവുമായ മര്യാദയാണ്‌. സ്വന്തം മകന്‍ അഴിമതിക്കാരനാകുന്നു എന്ന്‌ കണ്ടപ്പോള്‍ മാലോകരോട്‌ എനിക്കിന്നു മുതല്‍ അങ്ങനൊരു മകനില്ലെന്ന്‌ പ്രസ്താവിച്ച ഗാന്ധിജിയുടെ നാടാണിത്‌. സ്വന്തം വകുപ്പിന്റെ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മന്ത്രിസ്ഥാനം പരിത്യജിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കോണ്‍ഗ്രസ്സുകാരനായിരുന്നു. ഏതോ ഡയറിയില്‍ എങ്ങനെയോ തന്റെ പേരിന്റെ ആദ്യ അക്ഷരം കണ്ടു എന്ന ആരോപണം വന്നപ്പോള്‍ തന്റെ ചുമതല സ്വയം ഒഴിയുകയും താന്‍ നിരപരാധിത്വം തെളിയിച്ച്‌ അഗ്നിശുദ്ധിവരുത്തിയശേഷമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ എന്നു പ്രഖ്യാപിക്കുകയും ചെയ്ത എല്‍.കെ. അദ്വാനിയേയും മന്‍മോഹന്‍സിംഗ്‌ മാതൃകകളാക്കാന്‍ തയ്യാറുണ്ടോ ? 

കല്‍ക്കരിപ്പാടത്തെ കളി വെളിപ്പെട്ടതോടെ നമുക്കിടയില്‍ കോണ്‍ഗ്രസ്സും അഴിമതിയും ഇരട്ടപെറ്റമക്കളെപോലെ വേര്‍തിരിച്ചറിയാനാവാത്തവിധം ഒന്നായിതീര്‍ന്നിരിക്കുന്നു. അധികാരത്തിന്റെ ആരവത്തില്‍ അധികാര സമവാക്യങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞേക്കാമെങ്കിലും ജനമനസ്സുകളില്‍ കോണ്‍ഗ്രസ്സ്‌ പടിയിറക്കത്തിലാണുള്ളത്‌. ബിജെപി ജനകീയ കോടതി മുമ്പാകെയാണ്‌ ഇപ്പോഴത്തെ കൊള്ള ആക്ഷേപമാക്കിയിട്ടുള്ളത്‌. കല്‍ക്കരി കുംഭകോണം അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പ്രധാനമന്ത്രി രാജിവെക്കുകയുമാണ്‌ വേണ്ടത്‌. 

യോഗിത്രയത്തിലെ നവോത്ഥാന നായകന്‍

യോഗിത്രയത്തിലെ നവോത്ഥാന നായകന്‍

ആധുനിക യോഗിത്രയത്തിലെ നവോത്ഥാന നായകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളുടെ 160-ാ‍ം ജന്മദിനമാണിന്ന്‌. അനാദിയായിരിക്കുന്ന ഹിന്ദുസംസ്കാരം അഥവാ സനാതനധര്‍മം പിന്തുടര്‍ന്നിരുന്ന ജനത കാലവൈപരീത്യം കൊണ്ട്‌ എട്ടാം നൂറ്റാണ്ടു തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെത്തിയപ്പോള്‍ മ്ലേച്ഛമലീമസമായി കഴിഞ്ഞിരുന്നു. ഒരേയൊരു മോക്ഷമാര്‍ഗമെന്ന്‌ ഋഷിമാരാല്‍ വാഴ്ത്തപ്പെട്ട സംസ്കാരം വാസ്തവത്തില്‍ മനുഷ്യന്റേതു തന്നെയോ എന്ന്‌ മനുഷ്യത്വം അറിഞ്ഞും അനുഭവിച്ചും ജീവിക്കുന്നവര്‍ പോലും സംശയിക്കുമാറായിത്തീര്‍ന്നിരുന്നു. ആ കാലത്താണ്‌ കേരള സാമൂഹ്യബോധത്തെയും മതചിന്തയെയും സമത്വബോധത്തിലേക്കും സാഹോദര്യമഹത്ത്വചിന്തയിലേക്കും അന്ധവിശ്വാസ-അനാചാരവിമുക്തിയിലേക്കും മനോമാലിന്യനിര്‍മുക്തിയിലേക്കും ആനന്ദാനുഭൂതിയിലേക്കും ആത്മീയവിപ്ലവത്തിലൂടെ നയിച്ച ആധുനികയോഗിത്രയങ്ങളില്‍ കനിഷ്ഠനായ ആലത്തൂര്‍സിദ്ധാശ്രമസ്ഥാപകനും ആനന്ദമതാചാര്യനുമായ ശ്രീ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ജന്മം ഉണ്ടാകുന്നത്‌. പ്രായത്തില്‍ രണ്ടു വയസ്സിന്റെ വീതം കുറവുകൊണ്ട്‌ യഥാക്രമം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും തുടര്‍സ്ഥാനങ്ങള്‍ വഹിക്കുന്നു. വേദാധികാരനിരൂപണത്തിലൂടെ ഔപാസനാപരമായ ആധികാരികതയിലും മറ്റു ഗവേഷണാത്മകകൃതികളിലൂടെ വംശീയമായ ദേശാധിപത്യവിഷയത്തിലും ഉണ്ടായിരുന്ന പൂര്‍വ്വസങ്കല്‍പങ്ങളെ തച്ചുടച്ച്‌ ചട്ടമ്പിസ്വാമി ഹിന്ദുക്കള്‍ക്ക്‌ വ്യക്തമായ ദിശാബോധം നല്‍കി. കീഴ്ജാതിക്കാരെന്നു മുദ്രകുത്തി ഒരു വിഭാഗത്തിന്റെ ആത്മീയവും സാമൂഹ്യവുമായ അവകാശങ്ങളെ നിഷേധിച്ചിരുന്നിടത്ത്‌ നൂറോളം ആരാധനാലയങ്ങള്‍ പ്രതിഷ്ഠിച്ച്‌ ഋഷിചിന്തകളുടെ ഉന്നതവും നിറവാര്‍ന്നതുമായ ആത്മീയസമ്പത്ത്‌ രചിച്ചുനല്‍കി ശ്രീനാരായണഗുരുദേവനും സമൂലമായ സാമൂഹ്യ ഉടച്ചുവാര്‍ക്കല്‍ നടത്തി. 

എന്നാല്‍ ബ്രഹ്മാനന്ദശിവയോഗി വേറിട്ടൊരു മാര്‍ഗത്തിലെ പഥികനായി. മറ്റൊരുതലത്തില്‍ നിന്നുള്ള ജീവിതവീക്ഷണത്തിന്റെയും സാധനാസമ്പ്രദായത്തിന്റെയും ആവിഷ്കാരകനായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ പ്രമുഖമായത്‌ മതമേലാളന്മാരുടെ ചൂഷണമഹാകാളകൂടങ്ങളെ അതിജീവിക്കുന്നത്‌ മറ്റുള്ളവരും അവരും സേവിച്ചിരുന്നത്‌ അപ്പാടെ സേവിച്ചു കൊണ്ടല്ല മറിച്ച്‌ അതിനെ ശ്രുതിയുക്ത്യനുഭവാധിഷ്ഠിതമായ ആലോചനാ ജ്ഞാനപൗരുഷം കൊണ്ടു വിവേചിച്ചറിഞ്ഞ്‌ ആണെന്നതത്രെ. അതിനായി അദ്ദേഹം സ്വീകരിച്ച ഉപധാനങ്ങള്‍ സാംഖ്യ-യോഗ-ബൗദ്ധ-ശൈവസിദ്ധാന്തദര്‍ശനങ്ങളുടെ പൗരാണികഹയില്‍ നിന്നും സൂക്ഷമതയോടെ പെറുക്കിയെടുത്ത രത്നശേഖരങ്ങളാണ്‌. അവയെ ഉപയോഗിച്ച്‌ അദ്ദേഹം ആനന്ദമതമെന്ന മാല കോര്‍ത്തെടുത്തു. മതം മനുഷ്യബോധത്തെ ബന്ധിക്കുന്ന ജയിലാണെന്ന ചിന്ത അദ്ദേഹത്തില്‍ സജീവമായി നിറഞ്ഞു നിന്നിരുന്നതിനാല്‍ വീണ്ടും ഈ നാമധേയത്തില്‍ ഒരു ബന്ധനം ആര്‍ക്കും ഉണ്ടാകരുതെന്ന്‌ കരുതി ആനന്ദദര്‍ശനം അഥവാ ആനന്ദാദര്‍ശം എന്ന പേരിലാണ്‌ അതിനെ അവതരിപ്പിച്ചത്‌. സ്വസ്വരൂപമായി ആനന്ദം ഉള്ളില്‍ പ്രസരിക്കുന്നില്ലാത്തതായ ഒരു ജന്തുജാലവും പ്രപഞ്ചത്തിലില്ലെന്നും രാജയോഗസാധനയാല്‍ അനുഭവിച്ചറിയാവുന്ന ആ ഐക്യഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഭേദചിന്തയോ സംശയമോ കൂടാതെ ആനന്ദമാണു സകലരുടെയും അടിസ്ഥാനപരമായ ഏകമതമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിയലിന്റെ കലര്‍പ്പില്ലാത്ത സ്ഥാപനത്തിനായി വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെ അദ്ദേഹം തൊട്ടറിഞ്ഞതു കൊണ്ട്‌ മനസാവാചാകര്‍മ്മണാ നടത്തുന്ന എല്ലാ തരം അനാചാരങ്ങളെയും അദ്ദേഹം എതിര്‍ത്തു. ഹിംസ, വിഗ്രഹാരാധന, യാഗ യജ്ഞതീര്‍ഥാടനാദികള്‍, മതപരവും ജാതീയവും ലിംഗപരവുമായുമുള്ള ഭേദചിന്ത, മനസ്സിനെയും ചിത്തവൃത്തികളെയും ദുഷിപ്പിക്കുന്ന ലഹരി ഉപയോഗങ്ങള്‍, ധര്‍മകര്‍മങ്ങളെ വിസ്മരിച്ചുള്ള ഈശ്വരാശ്രിതത്വ വിശ്വാസം, മതവിശ്വാസങ്ങളോടു ബന്ധപ്പെട്ട്‌ മനുഷ്യമനസ്സില്‍ രൂഢമൂലമായിപ്പോയ അനാചാരങ്ങളുടെ അജ്ഞാനമേരുക്കള്‍, പലവിധ മതഗ്രന്ഥങ്ങളുടെ അപ്രമാദിത്വത്തിലുള്ള അനുഭവപരമല്ലാത്ത വിശ്വാസശാഠ്യം ഇവയ്ക്കെല്ലാം എതിരെ അദ്ദേഹം കൂര്‍ത്തു മൂര്‍ത്ത ജ്ഞാനത്തിന്റെ ഖണ്ഡനഖട്ഗം വീശി. ബ്രഹ്മസങ്കീര്‍ത്തനം (1880), ശിവയോഗരഹസ്യം (1893), സ്ത്രീവിദ്യാപോഷിണി(1899), സിദ്ധാനുഭൂതി (1903), മോക്ഷപ്രദീപം(1905), ആനന്ദകല്‍പദ്രുമം(1906), ആനന്ദസൂത്രം(1910), ജ്ഞാനക്കുമ്മി (1911), പിള്ളത്താലോലിപ്പ്‌ (1912), രാജയോഗപരസ്യം (1914), ആനന്ദവിമാനം (1916), വിഗ്രഹാരാധനഖണ്ഡനം (1916), ആനന്ദമതപരസ്യം (1919), ആനന്ദക്കുമ്മി(1920), ആനന്ദഗാനം (1923), ആനന്ദാദര്‍ശം (1927), ആനന്ദാദര്‍ശാംശം (1928) തുടങ്ങി ഒന്നര ഡസനോളം വരുന്ന അക്ഷര ആവനാഴിയിലെ തന്റെ ഗ്രന്ഥാസ്ത്രങ്ങള്‍ കൊണ്ട്‌ ഒറ്റയാള്‍യുദ്ധം നടത്തി. 
അതിനായി അദ്ദേഹം ശിഷ്യപ്പടയോടൊപ്പം ദേശദേശാന്തരം സഞ്ചരിച്ചില്ല. ഇന്നത്തെ പാലക്കാട്‌ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാനൂരില്‍ സ്ഥാപിച്ച്‌ പിന്നീട്‌ ആലത്തൂരേക്ക്‌ മാറ്റിയ സിദ്ധാശ്രമം എന്ന സ്വധാമത്തില്‍ ഇരുന്നു കൊണ്ടാണെന്നതാണ്‌ ഏറ്റവും അദ്ഭുതം. ഖഡ്ഗഗദാദി ആയുധങ്ങളെക്കാള്‍ പ്രഹരശേഷിയുള്ള അദ്ദേഹത്തിന്റെ തൂലിക അപ്രകാരം സൃഷ്ടിച്ച വിസ്ഫോടനത്തില്‍ നിന്നും സ്വതന്ത്രമായിത്തീര്‍ന്ന യുക്തിയുടെ പ്രാണവായു ശ്വസിച്ച്‌ വി ടി, ഇ എം എസ്‌, നിത്യ ചൈതന്യയതി തുടങ്ങിയവര്‍ മുതല്‍ അച്യുതമേനോന്‍, ലളിതാംബികാ അന്തര്‍ജനം വരെയുള്ള സാംസ്കാരികരാജവീഥിയില്‍ നിന്നിരുന്ന പനിനീര്‍മലരുകളൊക്കെ കൂടുതല്‍ പരിമളവും ദൃശ്യഭംഗിയും കൈവരിച്ചു. (ബ്രഹ്മാനന്ദശിവയോഗി-നവോത്ഥാനനായകന്‍, 40 ലേഖകരുടെ സംയുക്തകൃതി, കറന്റ്‌ ബുക്ക്സ്‌) അതിലുപരി തിരുവിതാംകൂര്‍, തിരുക്കൊച്ചി, മലബാര്‍ എന്നീ പൂര്‍വികകേരള പ്രദേശങ്ങളിലൊക്കെ അതിന്റെ അലയൊലികള്‍ വ്യാപിച്ച്‌ ജന്തുബലി, മദ്യം വച്ചാരാധന, ആത്മപീഡാപരമായ ദൈവീകസാധനകള്‍, സ്ത്രീകള്‍ക്ക്‌ വിദ്യാഭ്യാസനിഷേധം ഇവയൊക്കെ കൈവെടിഞ്ഞ്‌ പൂര്‍വ്വാചാരലീനന്മായിരുന്ന ജന്മികളും സാധാരണക്കാര്‍ പോലും ധ്യാനാനന്ദനിമഗ്നതയില്‍ അനുശീലിതരായിത്തീരുകയും ചെയ്തു. അതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമായി ദൈവീകാചാര ഭീരുക്കളായവര്‍ അനാചാരവും ഭീരുത്വവും കൈവിട്ട്‌ ധീരന്മാരായി. കര്‍മകാണ്ഡപ്രബോധനം കൊണ്ടു സാമൂഹ്യചൂഷണം നടത്തിയിരുന്നവര്‍ ഭയചകിതരാവുകയും അവര്‍ക്ക്‌ ജീവസന്ധാരണത്തിനു മറ്റു പണിയെടുത്തു ജീവിക്കേണ്ടതായും വന്നു. “മുമ്പേ നടക്കുന്ന ഗോക്കളുടെ പിമ്പേ നടന്നു ശീലിച്ച പരസഹസ്രം ഗോക്കള്‍” പുതിയ ദിശാബോധം കൈവന്നതിന്റെ സന്തോഷത്തില്‍ സംശയങ്ങള്‍ തീര്‍ന്ന്‌ ജ്ഞാനപ്രബുദ്ധന്മാരായി. അലസമായി ദൈവാനുകൂല്യത്തിനു ക്യൂ നിന്നവര്‍ ക്യൂ വിട്ട്പോയി ‘ആലോചനാജ്ഞാനപൗരുഷം’ കൊണ്ട്‌ ജീവിതത്തില്‍ മുന്നേറിത്തുടങ്ങി. സാധകന്മാരുടെ സാധനാക്രമത്തിലും അധ്വാനിക്കുന്നവരുടെ അധ്വാനപരതയിലും എഴുത്തുകാരുടെ എഴുത്തുശൈലിയിലും പുത്തന്‍ ഊര്‍ജ്ജം നിറഞ്ഞുതുളുമ്പി. ഈ മാറ്റത്തിന്‌ പ്രതിഫലമായി ദക്ഷിണയോ പാദനമസ്കാരമോ ധനമോ ആഗ്രഹിക്കാത്ത ആ മഹാഗുരുവിന്റെ ആശയസുവിശേഷം പ്രചരിപ്പിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും ആത്മാര്‍ഥതയുള്ള പ്രതിജ്ഞാബദ്ധര്‍ ദേശദേശാന്തരം ഭൂമിയും മന്ദിരവും നല്‍കി. ഇവ സ്ഥാപിക്ക കൊണ്ട്‌ ആലത്തൂര്‍സിദ്ധാശ്രമം അതിനെ പോഷിപ്പിക്കുന്ന അതേ പ്രകാരത്തിലുള്ള അനുഷ്ഠാനപദ്ധതികളോടു കൂടിയ 40 ഓളം ആനന്ദയോഗശാലകളുള്ള ശാഖാസമേത പ്രസ്ഥാനമായി വികസിച്ചു.

കഴിഞ്ഞ ഒരു ദശകം മുമ്പ്‌ വരെ ഈ നില തുടര്‍ന്ന പ്രസ്ഥാനം ഇന്ന്‌ ഏതോ തരത്തിലുള്ള വിഷബാധയാല്‍ നിര്‍ധാരണപ്രക്രിയയ്ക്ക്‌ വിധേയമായിരിക്കുകയാണോ എന്നു തോന്നുമാറ്‌ പീഡിതമായിക്കൊണ്ടിരിക്കുന്നു. “ദൈവമായി വളര്‍ന്നുയരുന്നതും ചെകുത്താനായി തകര്‍ന്നടിയുന്നതും മനസ്സുതന്നെയാണ്‌. മനുഷ്യന്‍ നന്നാകാന്‍ മനസ്സ്‌ നന്നാകുകയാണ്‌ വേണ്ടത്‌. അതിന്‌ മനോമാലിന്യത്യാഗവും ആത്മനിയന്ത്രണവും രാജയോഗനിഷ്ഠയിലൂടെ തിരിച്ചറിയുന്ന പ്രപഞ്ചമൊന്നാകെ നിറഞ്ഞു വ്യാപിച്ചു നില്‍ക്കുന്ന ആനന്ദമെന്ന സ്വസ്വരൂപത്തിന്റെ തിരിച്ചറിയലാണു വേണ്ടത്‌

ബോഫോഴ്സ്‌ തോക്കിടപാടില്‍ കോഴപ്പണമായി കേവലം 58കോടി കൈമാറിയെന്നായിരുന്നു കേസ്‌. കല്‍ക്കരി കുംഭകോണത്തിലാകട്ടെ 10 ലക്ഷം കോടിയുടെ അഴിമതി

ബിജെപി @ 2014

ഒടുവില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷം കൃത്യമായ ഒരു മുദ്രാവാക്യം കണ്ടെത്തിയിരിക്കുന്നു. “കോയില്‍ കി ദലാലി ഹെ പൂരി കോണ്‍ഗ്രസ്‌ കാലി ഹെ” (കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ദല്ലാള്‍പ്പണി, കോണ്‍ഗ്രസ്‌ മുഴുവന്‍ കറുത്തിരിക്കുന്നു). പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജിയാവശ്യപ്പെട്ട്‌ ലോക്സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങള്‍ വിളിച്ച ഈ മുദ്രാവാക്യം രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ പാര്‍ലമെന്റിനെ ഇളക്കിമറിച്ച മറ്റൊരു മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ്‌. ഗലി ഗലി മേം ശോര്‍ ഹെ, രാജീവ്‌ ഗാന്ധി ചോര്‍ ഹെ (തെരുവുകള്‍ തോറും മുഴങ്ങുന്നു രാജീവ്‌ ഗാന്ധി കള്ളനാണെന്ന്‌) എന്നതായിരുന്നു അത്‌. ബോഫോഴ്സ്‌ തോക്കിടപാടില്‍ ആരോപണ വിധേയനായ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരെയായിരുന്നു ഈ മുദ്രാവാക്യം. 1984 ല്‍ 415 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ്‌ ഗാന്ധി സര്‍ക്കാരിനെ 1989 ല്‍ ഭരണത്തില്‍നിന്ന്‌ പുറന്തള്ളിയതില്‍ ബോഫോഴ്സ്‌ അഴിമതിയെക്കുറിച്ചുള്ള മുദ്രാവാക്യം വലിയ പങ്ക്‌ വഹിക്കുകയുണ്ടായി. ബോഫോഴ്സ്‌ തോക്കിടപാടില്‍ കോഴപ്പണമായി കേവലം 58കോടി കൈമാറിയെന്നായിരുന്നു കേസ്‌. കല്‍ക്കരി കുംഭകോണത്തിലാകട്ടെ 10 ലക്ഷം കോടിയുടെ അഴിമതി നടന്നിരിക്കാമെന്നാണ്‌ ഭരണഘടനാ സ്ഥാപനമായ സിഎജി കണക്കാക്കുന്നത്‌. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ പോകുന്ന തുക തട്ടിക്കിഴിച്ചാണ്‌ നഷ്ടം 1.86 കോടിയെന്ന്‌ സിഎജി വിലയിരുത്തിയിട്ടുള്ളത്‌. ഇതുള്‍പ്പെടെ 7.58 ലക്ഷം കോടി രൂപയുടെ അഴിമതികളാണ്‌ ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്‌. 2ജി കുംഭകോണം 1.76 ലക്ഷം കോടി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുംഭകോണം 76000 കോടി, ആന്‍ട്രിക്സ്‌-ദേവാസ്‌ കരാര്‍ രണ്ട്‌ ലക്ഷം കോടി. കല്‍ക്കരി കുംഭകോണത്തിലെ 1.86 ലക്ഷം കോടിക്കൊപ്പം ഊര്‍ജ്ജ കുംഭകോണം, വിമാനത്താവള നിര്‍മ്മാണ അഴിമതി എന്നിവകൂടി ചേരുമ്പോള്‍ 3.06 കോടി എന്നിങ്ങനെയാണ്‌ വേര്‍തിരിച്ചുള്ള കണക്ക്‌.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന 2ജി കുംഭകോണം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുറത്തുവന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തിലെത്തുമായിരുന്നില്ല. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന കൊടിയ അഴിമതികളുടെ പശ്ചാത്തലത്തില്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ എന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഒരിക്കലും സംഭവിക്കാത്ത സുന്ദരസ്വപ്നം മാത്രമായിരിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആദരിക്കാന്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നില്‍ സംബന്ധിച്ച രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ അധികാരം ലഭിക്കാന്‍ പോകുന്നില്ലെന്ന്‌ പറഞ്ഞതായി എല്‍.കെ.അദ്വാനി ബ്ലോഗില്‍ വെളിപ്പെടുത്തിയത്‌ ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കോണ്‍ഗ്രസിന്റെ സീറ്റ്‌ നൂറ്‌ തികയ്ക്കില്ലെന്നാണ്‌ അദ്വാനിയുടെ പ്രവചനം.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടിയുണ്ടെങ്കിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ കാര്യമായ അഭിപ്രായ ഭിന്നതയൊന്നും ഉണ്ടെന്ന്‌ തോന്നുന്നില്ല. ഏത്‌ സഖ്യത്തിന്‌ ഭൂരിപക്ഷം കിട്ടുമെന്നതല്ല, ഏത്‌ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നതാണ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം നിര്‍ണായകമാവുക. ഇത്‌ സംബന്ധിച്ച വ്യക്തമായ ഒരു ചിത്രം നല്‍കുന്നതാണ്‌ ‘ഇന്ത്യ ടുഡെ’യുടെ അഭിപ്രായ സര്‍വെ ഫലം. 2009 ല്‍ 259 സീറ്റ്‌ ലഭിച്ച യുപിഎ 171-181 സീറ്റിലൊതുങ്ങും. 2009 ല്‍ 159 സീറ്റ്‌ മാത്രം നേടാന്‍ കഴിഞ്ഞ എന്‍ഡിഎക്ക്‌ 2014 ല്‍ 195 മുതല്‍ 205 വരെ സീറ്റ്‌ നേടാനാവും എന്നാണ്‌ സര്‍വെ പ്രവചിക്കുന്നത്‌. പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനങ്ങളിലെ വഷളായ രാഷ്ട്രീയ സ്ഥിതിഗതിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതിഛായ നഷ്ടവും കോണ്‍ഗ്രസിന്റെ നില പരിതാപകരമാക്കുമെന്ന്‌ സര്‍വെ കണ്ടെത്തുന്നു. 
എണ്‍പത്‌ സീറ്റുള്ള ഉത്തര്‍പ്രദേശില്‍നിന്ന്‌ കോണ്‍ഗ്രസിന്‌ ഒന്നും പ്രതീക്ഷിക്കാനില്ല. മുലായത്തെ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റും. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയം കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ തകര്‍ത്തിരിക്കുകയാണ്‌. മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്റെ മോശം പ്രകടനം രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയാവുമെന്ന്‌ സര്‍വെ വിലയിരുത്തുന്നു.

രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക്‌ കഴിയുമെന്ന്‌ 33 ശതമാനംപേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത്‌ 24 ശതമാനം പേര്‍ മാത്രം. ബിജെപിക്കാണ്‌ കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിയുകയെന്ന്‌ 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചവര്‍ 24 ശതമാനം പേര്‍. 

ഒമ്പത്‌ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ്‌ ബിജെപിക്കും ഒരു കടമ്പയാണ്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മുലായംസിംഗിനെതിരെ ജനവികാരം ശക്തമാണെന്ന പ്രതികരണമാണ്‌ സര്‍വെയില്‍ ലഭിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക്‌ ലഭിച്ചതില്‍നിന്ന്‌ 15 ശതമാനം വോട്ടുകള്‍ ബിജെപിയിലേക്ക്‌ മാറിയിരിക്കുന്നുവെന്ന സര്‍വെ ഫലം ശ്രദ്ധേയമാണ്‌. കോണ്‍ഗ്രസില്‍നിന്ന്‌ 11 ശതമാനം വോട്ടും ബിജെപിക്ക്‌ ലഭിക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലം ‘ഇന്ത്യ ടുഡെ’ സര്‍വെയുടെ ഈ നിഗമനങ്ങളെ ശരിവെയ്ക്കുന്നുണ്ട്‌. ഘാസിയാബാദ്‌, ലക്നൗ, കാണ്‍പൂര്‍, മീററ്റ്‌, ആഗ്ര, ഗോരഖ്പൂര്‍, മൊറാദബാദ്‌, അലിഗഢ്‌, ഝാന്‍സി, വാരാണസി എന്നിങ്ങനെ പത്തിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ മേയര്‍മാരായി. സമാജ്‌വാദി പാര്‍ട്ടി റായ്ബറേലിയും ബിഎസ്പി അലഹബാദും നേടിയത്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ്‌. കോണ്‍ഗ്രസിന്‌ അക്കൗണ്ട്‌ തുറക്കാനേ കഴിഞ്ഞില്ല.

എന്‍ഡിഎ അധികാരത്തില്‍ വരില്ലെന്ന്‌ ഉറപ്പിക്കുന്നവര്‍ പക്ഷെ നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കുകയാണ്‌! എന്‍ഡിഎയ്ക്ക്‌ സാധ്യതയില്ലെങ്കില്‍ മോഡിയെന്നല്ല ആര്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാലെന്ത്‌ എന്ന ചോദ്യത്തിന്‌ മറുപടിയില്ല. മോഡി വന്നാല്‍ മുസ്ലീം വോട്ടുകള്‍ അകന്നുപോകുമത്രെ. അങ്ങനെയെങ്കില്‍ മോഡിയെ സ്വാഗതം ചെയ്യുകയാണല്ലൊ മുസ്ലീം വോട്ട്‌ ബാങ്കിന്റെ കുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസും മറ്റും ചെയ്യേണ്ടത്‌. അതിനുപകരം മോഡിയെ വില്ലനാക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്‌. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാതെ നോക്കുക എന്നതാണത്‌. സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായകമാവുക ഏറ്റവും വലിയ സഖ്യമല്ല, ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കും. മോഡി വന്നാല്‍ ബിജെപി വലിയ കക്ഷിയാവുമെന്ന്‌ കോണ്‍ഗ്രസ്‌ ഭയക്കുന്നു. ഈ മാസം 17ന്‌ പുറത്തുവിട്ട ഇന്ത്യാ ടുഡേയുടെ അഭിപ്രായ സര്‍വ്വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ 21 ശതമാനം പേര്‍ നരേന്ദ്രമോഡിയെ പിന്തുണച്ചപ്പോള്‍ രാഹുല്‍ഗാന്ധിയെ അനുകൂലിച്ചത്‌ വെറും പത്ത്‌ ശതമാനം പേര്‍ മാത്രമാണ്‌. 

മുസ്ലീം വോട്ട്‌ ബാങ്കിനെ ഭയന്ന്‌ നരേന്ദ്രമോഡിയെ തഴയണമെന്ന്‌ ചിലര്‍ ഉപദേശിക്കുന്നതും നിബന്ധന വെയ്ക്കുന്നതും ബിജെപി നേതൃത്വത്തെ വഴിതെറ്റിക്കാനാണ്‌. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്ന സാധ്യത എങ്ങനെയും ഇല്ലാതാക്കുകയെന്ന ദുഷ്ടലാക്ക്‌ ഈ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌. മുസ്ലീം വോട്ട്‌ ബാങ്കിനെ ഭയപ്പെടേണ്ടാത്ത പാര്‍ട്ടിയാണ്‌ ബിജെപി. മോഡി വിരുദ്ധര്‍ അവകാപ്പെടുന്നതുപോലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ ഒരുകാലത്തും ബിജെപിക്ക്‌ സംഘടിതമായി വോട്ട്‌ ചെയ്തിട്ടില്ല. ബിജെപി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടുള്ളത്‌ മുസ്ലീം വോട്ട്‌ ബാങ്കിന്റെ ആനുകൂല്യമില്ലാതെയാണ്‌. ഏറ്റവുമധികം ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ്‌ തന്നെ ഉദാഹരണം. അയോധ്യയില്‍ തകര്‍ന്നത്‌ ‘ബാബറി മസ്ജിദ്‌’ ആണെന്ന്‌ പ്രചരിപ്പിച്ച്‌ ചില മുസ്ലീം സംഘടനകള്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തുവന്ന 1996 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ 52 സീറ്റാണ്‌ ബിജെപി നേടിയത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 57 സീറ്റ്‌ നേടി ബിജെപി വിജയം ആവര്‍ത്തിച്ചു. മുസ്ലീം വോട്ട്‌ ബാങ്കിന്റെ ആനുകൂല്യം ഇല്ലാതെയായിരുന്നു ഈ വിജയവും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിനെപ്പോലെ മറ്റിടങ്ങളിലും ബിജെപി വിശ്വാസമര്‍പ്പിക്കേണ്ടത്‌ ഹിന്ദു വോട്ട്ബാങ്കിലാണ്‌. കോണ്‍ഗ്രസിനെയും മറ്റും അനുകരിച്ച്‌ മുസ്ലീം വോട്ടുബാങ്കിന്‌ പിന്നാലെ പോകുന്നത്‌ ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം. അത്‌ ബിജെപിയുടെ ആഭ്യന്തര കാര്യം. മുസ്ലീം വോട്ട്‌ ബാങ്കിനെ പ്രീണിപ്പിക്കാന്‍ മോഡിക്ക്‌ പകരക്കാരനെ തേടുന്നത്‌ രാഷ്ട്രീയ ധ്രുവീകരണം ബിജെപിക്ക്‌ എതിരാക്കാനേ വഴിവെക്കൂ. രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ സാധാരണഗതിയില്‍ ഏതെങ്കിലും കക്ഷിക്ക്‌ അനുകൂലമായി സംഘടിതമായി വോട്ട്‌ ചെയ്യാറില്ലെങ്കിലും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ട്‌. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട്‌ ബാങ്ക്‌ രൂപപ്പെടുകയും അത്‌ കോണ്‍ഗ്രസിന്‌ അനുകൂലമാവുകയും ചെയ്തു. മറ്റ്‌ പാര്‍ട്ടികള്‍ എല്ലാ പരിധികളും ലംഘിച്ച്‌ മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കുമ്പോഴും അതുവരെ ഉദാസീനമായിരിക്കുന്ന ഹിന്ദുവോട്ട്‌ ബാങ്ക്‌ ജാഗരൂകമായി പ്രതികരിക്കും. ഇതിന്റെ ഗുണഭോക്താവാകാന്‍ ബിജെപിക്ക്‌ മാത്രമേ കഴിയൂ. 1996-98 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ അനുകൂലമായിത്തീര്‍ന്ന ഒരു ഘടകം ഇതായിരുന്നു

അയ്യങ്കാളിയുടെ ഹിന്ദുത്വ ചിന്ത

അയ്യങ്കാളിയുടെ ഹിന്ദുത്വ ചിന്ത

അധഃസ്ഥിത സമുദായക്കാര്‍ ഹിന്ദുത്വം പറഞ്ഞാലോ, ഹിന്ദുവായി ജീവിച്ചാലോ അതിലെന്തോ പൊരുത്തക്കേടുണ്ടെന്നാണ്‌ ചിലര്‍ ഉറപ്പിച്ചു പറയുന്നത്‌. അധഃസ്ഥിതര്‍ക്ക്‌ എങ്ങനെ ഹിന്ദുവാകാന്‍ കഴിയും? അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആകണം. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്‌. ഹിന്ദുമതത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട്‌. ക്രിസ്തുമതത്തിലും ഇസ്ലാമിലും അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. ക്ഷേത്രങ്ങളില്‍ അധഃസ്ഥിതര്‍ക്ക്‌ ആരാധനാ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ്‌. എന്നാലും അധഃസ്ഥിതര്‍ക്ക്‌ ചേക്കാറാവുന്ന സ്ഥലം ക്രിസ്ത്യന്‍ മുസ്ലീം ജനക്കൂട്ടമാണെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം.

അയ്യങ്കാളിയെ മതംമാറ്റാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സാല്‍വേഷന്‍ ആര്‍മിയുടെ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്ന ക്ലാറ കീസാണ്‌ അയ്യങ്കാളിയെ മതംമാറ്റാന്‍ ശ്രമിച്ചവരില്‍ പ്രമുഖ. ഇക്കാലത്ത്‌ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്‌. 1905 മുതല്‍ 1917 വരെ തിരുവിതാംകൂര്‍ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്നു ക്ലാര കീസ്‌. അവര്‍ കവടിയാറില്‍ വിളിച്ചുചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അയ്യങ്കാളിയെ ക്ഷണിച്ചു. പ്രലോഭിപ്പിച്ച്‌ അയ്യങ്കാളിയെ മതംമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്‌. പ്രാര്‍ത്ഥനയോഗത്തില്‍ അയ്യങ്കാളി തന്റെ അനുഭവവും നിലപാടും വ്യക്തമാക്കി. ഈ സംഭവം അയ്യങ്കാളിയെ ഗാഢമായി ചിന്തിപ്പിച്ചു. പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ക്രിസ്തുമതം സ്വീകരിക്കണോ; ഹിന്ദുവായി തുടര്‍ന്ന്‌ അവകാശപ്രക്ഷോഭങ്ങള്‍ നടത്തി തന്റെ ജനതയെ സ്വതന്ത്രരാക്കണോ? അയ്യങ്കാളി സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്‌. ഒരു വിപ്ലവകാരിയുടെ മുഴുവന്‍ ഖ്യാതിയും ഇക്കാലത്ത്‌ അയ്യങ്കാളിക്കുണ്ടായിരുന്നു. അയ്യങ്കാളി വിപ്ലവകാരിയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മതം മാറുകയില്ല; മതംമാറ്റത്തെ എതിര്‍ക്കുകയും ചെയ്യും.

കവടിയാറിലെ പ്രാര്‍ത്ഥനാപരിപാടിയില്‍ വെച്ച്‌ മതം മാറാന്‍ അയ്യങ്കാളിയെ നിര്‍ബന്ധിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം ഒരു നിവേദനം തയ്യാറാക്കി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ സമര്‍പ്പിച്ചു. അതില്‍ തന്നെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തെറ്റായ ഇത്തരം നടപടിയെ രാജകീയ വിളംബരം വഴി തടയണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്നാം സ്വാതന്ത്ര്യസമരമെന്ന്‌ വിളിക്കപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തിനുശേഷം വിക്ടോറിയ രാജ്ഞി പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ പ്രവര്‍ത്തികളെ തന്റെ വിളംബരത്തിലൂടെ തടഞ്ഞിട്ടുണ്ടെന്ന്‌ അയ്യങ്കാളി മഹാരാജാവിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ നിവേദനത്തിനു ലഭിച്ച മറുപടിയില്‍ മിഷണറിമാര്‍ ആരേയും നിര്‍ബന്ധിച്ച്‌ മതംമാറ്റം നടത്തരുതെന്നും സ്വയമേവ ഉള്ള മതംമാറ്റത്തെ ആരും തടയരുതെന്നും പറഞ്ഞു. ഈ രാജകീയ അനുശാസനം ഇന്നും പ്രസക്തമല്ലേ? മിഷണറിമാര്‍ ആരേയും മതംമാറാന്‍ നിര്‍ബന്ധിക്കുന്നില്ല; എല്ലാവരും സ്വയമേവ മതം മാറിക്കൊണ്ടിരിക്കുന്നു! മതം മാറ്റത്തിനെതിരായ ഒരധഃസ്ഥിത വര്‍ഗ്ഗ നേതാവിന്റെ ശബ്ദം അയ്യങ്കാളിയില്‍നിന്നുമാണ്‌ ആദ്യമായി ഉണ്ടായത്‌.

അയ്യങ്കാളി തന്റെ ജനതയുടെ മാനുഷികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക്‌ മതംമാറ്റം പരിഹാരമാവുമെന്ന്‌ വിശ്വസിച്ചിരുന്നില്ല. അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ ഹിന്ദുമതത്തില്‍നിന്നും ഉണ്ടായിട്ടുള്ളതാണ്‌. അതുകൊണ്ട്‌ പ്രശ്നപരിഹാരം ഹിന്ദുമതത്തില്‍ തന്നെയാണ്‌. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കിയാല്‍; അടിച്ചമര്‍ത്തലുകളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍, ഹിന്ദുമതം ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഈ വിശ്വാസം കേവലം ദിവാസ്വപ്നമായിരുന്നില്ല. അയ്യങ്കാളി തന്റെ ജീവിതംകൊണ്ട്‌ തെളിയിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്‌. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ്‌ അയ്യങ്കാളി ലക്ഷ്യമിട്ട ഹിന്ദുസമൂഹത്തിന്റെ മുഖമുദ്ര. ഈ ആദര്‍ശത്തില്‍ അയ്യങ്കാളിയുടെ അനുയായികള്‍ക്കും യാതൊരു വിശ്വാസക്കുറവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. അതുകൊണ്ടായിരുന്നല്ലോ വിശാഖന്‍ തേവനെ ക്രിസ്ത്യാനിയാക്കിയാല്‍ താനും ക്രിസ്തുമതം സ്വീകരിക്കാമെന്ന്‌ പാറായി തരകനോട്‌ അയ്യങ്കാളി പറഞ്ഞത്‌. മൃഗങ്ങളേക്കാള്‍ മോശമായ രീതിയില്‍ പരിഗണിക്കപ്പെടുന്ന പുലയന്‍ ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേര്‍ന്നു കഴിഞ്ഞാല്‍ ഈവിധത്തിലുള്ള പരാധീനതകള്‍ പെട്ടെന്ന്‌ മാറുന്നു എന്നു അയ്യങ്കാളി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്‌ വിശദീകരണമാവശ്യപ്പെടുന്നു. ഈ മാറ്റം ഹിന്ദുക്കളിലാണ്‌ കാണുന്നത്‌. 
മതംമാറിയ പുലയനുമായോ പറയനുമായോ ഹിന്ദുക്കള്‍ സ്ഥായിയായ സമ്പര്‍ക്കം ഉണ്ടാക്കിയെന്നുവരാം. എന്നാല്‍ പഴയ ക്രിസ്ത്യാനികള്‍ പുതു ക്രിസ്ത്യാനികളുമായി ണ്ടാക്കുന്ന ബന്ധം അസമത്വത്തിന്റേയും വിവേചനത്തിന്റെയും അടിസ്ഥാനത്തിലാണ്‌. പൊയ്കയല്‍ യോഹന്നാന്റെ അനുഭവങ്ങള്‍ ഉത്തമദൃഷ്ടാന്തമാണ്‌. അയ്യങ്കാളിയുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഹിന്ദുത്വചിന്ത പ്രകടമായിരുന്നു. എന്നാല്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക്‌ വിടുപണി ചെയ്തിട്ടില്ല. സുഭാഷിണി പത്രാധിപര്‍ പി.കെ.ഗോവിന്ദപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, മന്നത്തു പത്മനാഭന്‍ തുടങ്ങി ഒട്ടേറെ ഉത്കൃഷ്ടരായ ഹിന്ദുക്കള്‍ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുള്ളവരാണ്‌. മറ്റേതൊരു മതത്തേക്കാളും വേഗത്തില്‍ മാറ്റത്തെ അംഗീകരിക്കാന്‍ ഹിന്ദുമതത്തിന്‌ കഴിയുന്നു. അതാണ്‌ സ്വാതന്ത്ര ഭാരതത്തിന്റെ ഭരണഘടനയുടെ അന്തഃസത്ത.

ശ്രീമൂലം പ്രജാസഭയിലെ പ്രസംഗങ്ങളില്‍ തന്റെ ജനതയ്ക്ക്‌ ക്ഷേത്രങ്ങളില്‍ ആരാധനാസ്വാതന്ത്ര്യമില്ലെന്നും സ്വന്തമായി ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക്‌ കഴിവില്ലെന്നും അയ്യങ്കാളി ആവലാതിപ്പെട്ടിട്ടുണ്ട്‌. ഇതിന്‌ പരിഹാരമായി ക്ഷേത്രനിര്‍മാണത്തിനുള്ള വസ്തുക്കള്‍, കല്ലും മരവും സര്‍ക്കാര്‍ കൊടുത്ത്‌ ക്ഷേത്രം നിര്‍മിക്കാന്‍ അധഃസ്ഥിതരെ സഹായിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്‌. വൈക്കം സത്യഗ്രഹം (1924), ഗുരുവായൂര്‍ സത്യഗ്രഹം (1931 നവംബര്‍ 1) എന്നീ പ്രക്ഷോഭങ്ങളില്‍ അയ്യങ്കാളി സജീവ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്‌. 1936 ലെ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചത്‌ അയ്യങ്കാളി ആയിരിക്കുമെന്ന്‌ അനുമാനിക്കുന്നതില്‍ തെറ്റില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂറിലെ 1500 ക്ഷേത്രങ്ങള്‍ അയിത്ത ജാതിക്കാര്‍ക്ക്‌ ആരാധനയ്ക്ക്‌ തുറന്നുകൊടുത്തു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ ഇതിനോട്‌ സമാനമായ മറ്റൊരു സംഭവം ചൂണ്ടിക്കാണിക്കാനില്ല. അഥവാ, അത്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ സമാനമായിരുന്നുവെന്ന്‌ നെഹ്‌റു അഭിപ്രായപ്പെട്ടു.

പെരിനാടു കലാപത്തെ (1915) തുടര്‍ന്ന്‌ തിരുവിതാംകൂറിലെ പ്രത്യേകിച്ച്‌ കൊല്ലത്തിന്‌ വടക്കുഭാഗങ്ങളിലെ സാമൂഹികാന്തരീക്ഷം വളരെ സംഘര്‍ഷഭരിതമായി. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ഹിന്ദുക്കളെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായിരുന്നു അത്‌. ചേര്‍ത്തല ഭാഗത്ത്‌ പാറായി തരകന്‍ എന്നൊരാള്‍ മതംമാറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇതില്‍ അസ്വസ്ഥത തോന്നിയ ഹിന്ദുത്വാഭിമാനികളായ കാട്ടിയാട്ട്‌ ശിവരാമപ്പണിക്കര്‍, പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ തുടങ്ങിയവര്‍ തരകന്റെ പ്രവര്‍ത്തികള്‍ക്കുവേണ്ടി അയ്യങ്കാളിയെക്കൊണ്ട്‌ തടയിടാന്‍ തീരുമാനിച്ചു. സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തകരോട്‌ അയ്യങ്കാളിയെ ചേര്‍ത്തല സന്ദര്‍ശിക്കാന്‍ ശട്ടംകെട്ടി. അയ്യങ്കാളിയെ കാണുകയും ചേര്‍ത്തല സന്ദര്‍ശിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അയ്യങ്കാളി ക്ഷണം സ്വീകരിച്ചു. ആവേശകരവും ആര്‍ഭാടപൂര്‍ണവുമായ ഒരു സ്വീകരണം അയ്യങ്കാളിക്കു നല്‍കി. പൂച്ചാക്കല്‍ എന്ന സ്ഥലത്താണ്‌ സ്വീകരണയോഗം ചേര്‍ന്നത്‌. യോഗത്തില്‍ ആദ്യമായി സംസാരിച്ചത്‌ അയ്യങ്കാളിയുടെ ശ്രേഷ്ഠനായ അനുയായി വിശാഖന്‍ തേവനായിരുന്നു. 
മതപരിവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും അപലപിച്ചുകൊണ്ടും ക്രിസ്തുമത തത്വങ്ങളെ ഖണ്ഡിച്ചുകൊണ്ടുമുള്ള വിശാഖന്‍ തേവന്റെ പ്രസംഗം യോഗത്തില്‍ സംബന്ധിച്ചിരുന്ന പാറായി തരകനെ ചൊടിപ്പിച്ചു. അയാള്‍ തേവനുമായി തര്‍ക്കിച്ചു. തര്‍ക്കം മൂത്തപ്പോള്‍ അയ്യങ്കാളി ഇടപെട്ടു. അയ്യങ്കാളി നിര്‍ദ്ദേശിച്ചു ‘വാദപ്രതിവാദത്തിന്‌ അടുത്ത ദിവസം തന്നെ കളമൊരുക്കാ’മെന്ന്‌. അയ്യങ്കാളി പ്രസംഗം അവസാനിപ്പിച്ചത്‌ വിശാഖന്‍ തേവനെ മതം മാറ്റിയാല്‍ താനും മതംമാറാമെന്ന ഉറപ്പ്‌ പറഞ്ഞുകൊണ്ടായിരുന്നു. അയ്യങ്കാളി നിശ്ചയിച്ചതുപോലെ പിറ്റേ ദിവസം തന്നെ വാദപ്രതിവാദം നടന്നു. നാനാജാതി മതസ്ഥരും ഉപദേശിമാരും പങ്കെടുത്ത ആ സംവാദം, വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട്‌ നീണ്ടുപോയി. വീണ്ടും സംവദിക്കാം എന്ന നിശ്ചയം നടപ്പാക്കപ്പെടാതെയും വന്നു. ചേര്‍ത്തലയിലെ അയ്യങ്കാളിയുടെ സ്വീകരണവും അനന്തര സംഭവങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. പാറായി തരകന്റെ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്‌ ശക്തമായ തടയിട്ടു.

വളരെ ശാന്തശീലരായ ആസാമി ജോലിക്കാരെ ബംഗളൂരും പൂനയിലും ചെന്നൈയിലും ഹൈദരാബാദിലും ആക്രമിച്ചവര്‍ ആരാണ്‌?


ആസാം കേഴുന്നു, കേരളം കേള്‍ക്കുമോ?


കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബംഗളൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാരത വിഭജനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഹൗറ എക്സ്പ്രസിന്‌ താങ്ങാനാവുന്നതിന്റെ പലമടങ്ങ്‌ യാത്രക്കാരായപ്പോള്‍ ഗോഹട്ടി സ്പെഷ്യല്‍ എക്സ്പ്രസ്‌. ഈ രണ്ട്‌ തീവണ്ടികളും കാത്തിരിക്കുന്ന ആയിരങ്ങള്‍. 30,000 ത്തില്‍പ്പരം ആസാമി ജനത പോയിക്കഴിഞ്ഞുവെന്ന്‌ പറയുന്നു. ഈ കാഴ്ച ഇന്ത്യയില്‍ പല പട്ടണങ്ങളിലും ആവര്‍ത്തിച്ചു. ദൈന്യത നിറഞ്ഞ മുഖഭാവത്തോടെ ചെറിയ ഒരു ഭാഗമായി പോയവരാരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ഈ പോയവരില്‍ ഒരാള്‍പോലും ബംഗളൂരിലെ ഐടി സ്ഥാപനത്തിലോ മറ്റേതെങ്കിലും ഉയര്‍ന്ന സ്ഥാപനത്തിലോ ജോലി ചെയ്യുന്നവരല്ല. ഈ ആസാമികള്‍ എല്ലാവരും ഏതെങ്കിലും റെഡിമെയ്ഡ്‌ കടകളില്‍ സെയില്‍സ്‌ ഗേള്‍ ആയി ജോലി നോക്കുന്നവര്‍ അല്ലെങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ആയി ജോലി നോക്കുന്നവര്‍ ഇതുമല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുറഞ്ഞ വേതനം കിട്ടുന്ന ഇത്തരം ജോലിക്കായി 2000 കി.മീ. താണ്ടി ഇവിടെ എത്തിയതിന്റെ സാമൂഹ്യ പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ ഭാരതവിഭജനത്തിന്റെ വിത്തുകള്‍ വീണ്ടും രൂപപ്പെടുന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ ആവര്‍ത്തനങ്ങള്‍ അതിസങ്കീര്‍ണ്ണമായ തലത്തില്‍ നടക്കുന്നുവെന്നോ കാണാം.
ആസാമിലെ ബോഡോ പ്രദേശത്ത്‌ കഴിഞ്ഞ എട്ടാം തീയതി നടന്ന ദൗര്‍ഭാഗ്യകരമായ സംഘട്ടനം തദ്ദേശീയരായ ബോഡോകളും ബംഗ്ലാദേശില്‍നിന്ന്‌ വന്ന കുടിയേറ്റക്കാരും തമ്മിലുള്ളതായിരുന്നു. കേന്ദ്രഗവണ്‍മെന്റ്‌ പറയുന്നപോലെ ഇവര്‍ വിരുദ്ധ മതസ്ഥരായിരുന്നുവെന്നതായിരുന്നില്ല പ്രധാന പ്രശ്നം. ഈ കലാപത്തില്‍ ഇരു വിഭാഗക്കാര്‍ക്കും നാശനഷ്ടങ്ങളും മരണവും സംഭവിച്ചു. ഈ സംഭവത്തിന്റെ പേരില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഓരോ നഗരത്തിലും ഉള്ള ബംഗാളികള്‍ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ബംഗ്ലാദേശികളെ ആരെങ്കിലും ആക്രമിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പുര്‍ച്ച തലമുറയുടെ മതവിശ്വാസം പിന്‍തുടരുന്ന വളരെ ശാന്തശീലരായ ആസാമി ജോലിക്കാരെ ബംഗളൂരും പൂനയിലും ചെന്നൈയിലും ഹൈദരാബാദിലും ആക്രമിച്ചവര്‍ ആരാണ്‌?
തുംകൂരില്‍ നിന്ന്‌ ദിവസവും ഈ ലേഖകന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ വന്നുപോവുന്ന കന്നടക്കാരനായ ഇലക്ട്രീഷ്യന്‍ പറഞ്ഞു അവന്‌ ചെറിയ ആസാമി മുഖച്ഛായ ഉള്ളതുകൊണ്ടാണോ എന്നറിയില്ല. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പുറകില്‍നിന്ന്‌ ആരോ കല്ലെറിഞ്ഞ്‌ പരിക്കേല്‍പ്പിച്ചുവെന്ന്‌. ഒരു ടിബറ്റന്‍ വിദ്യാര്‍ത്ഥിയെ മൈസൂരില്‍ കുത്തി പരിക്കേല്‍പ്പിച്ചു. രണ്ട്‌ മണിപ്പൂരി പെണ്‍കുട്ടികളെ ബംഗളൂരില്‍ വെച്ച്‌ മാരകമായി തല്ലി പരിക്കേല്‍പ്പിച്ചു. ഇതെല്ലാം കാണിക്കുന്നത്‌ പെട്ടെന്ന്‌ പ്രകോപിതരാവുകയും മറ്റു മതസ്ഥരെ ആക്രമിക്കാന്‍ തയ്യാറാവുന്ന വലിയ ഒരു സമൂഹം നമ്മുടെ തെരുവോരങ്ങള്‍ നിറയെ ഉണ്ടെന്നതാണ്‌. ആസാമികളെ ആക്രമിച്ചതിന്റെ പേരില്‍ പൂനെയില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവരുടെ പ്രായം 18 നും 22 നും ഇടയ്ക്കാണ്‌. ആസാമിലെ കലാപത്തിന്‌ പ്രതിഷേധ സൂചകമായി മുംബൈയില്‍ ആസാദ്‌ മൈതാനത്ത്‌ നടന്ന സമ്മേളനം നേതാക്കന്മാരുടെ വികാരം തുളുമ്പുന്ന വാക്കുകള്‍ കൊണ്ട്‌ അക്രമാസക്തരായ ജനക്കൂട്ടത്തെ സൃഷ്ടിച്ച്‌ കലാപമുണ്ടാക്കി രണ്ട്‌ പോലീസുകാര്‍ മരിച്ചു. അമര്‍ ജവാന്‍ ജ്യോതി ഈ രാജ്യദ്രോഹികള്‍ നശിപ്പിച്ചു. പൊതുജനങ്ങളെ അക്രമാസക്തരാക്കുന്ന നേതാക്കന്മാര്‍ക്ക്‌ നിര്‍ദ്ദേശം ലഭിക്കുന്നത്‌ പാക്കിസ്ഥാനില്‍നിന്ന്‌. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന്‌ പാക്കിസ്ഥാനില്‍നിന്ന്‌ ഇന്റര്‍നെറ്റില്‍ വന്ന പടങ്ങള്‍ ഭൂകമ്പത്തിന്റെ ദൃശ്യങ്ങളായിരുന്നു. ചൈനീസ്‌ പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നപ്പോള്‍ ടിബറ്റന്‍ യുവാവ്‌ സ്വയം തീകൊളുത്തിയത്‌ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നതായി വ്യാജേന കാണിച്ചു. ഈ വീഡിയോകളുടെ നിജസ്ഥിതി അറിയാവുന്ന ഇന്ത്യയിലെ നേതാക്കള്‍ തന്നെയാണ്‌ പാവപ്പെട്ടവരായ ആളുകളെ പ്രകോപിതരാക്കി ജിഹാദികളാക്കുന്നത്‌. ഒരു എസ്‌എംഎസുകൊണ്ട്‌ വികാരാധീനരാവുന്ന മതാന്ധത ആറ്റംബോംബിനെക്കാള്‍ അപകടകാരിയാണ്‌. സാമൂഹ്യ അവബോധത്തോടെയുള്ള ശക്തമായ അച്ചുതണ്ട്‌ ഇതിനെതിരെ ഉണ്ടാക്കിയെടുക്കണം. പോലീസിനെക്കൊണ്ട്‌ മാത്രം സമാധാനം ഉണ്ടാക്കിയെടുക്കാനാവില്ല. ഉപമുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ വന്ന്‌ സ്പീക്കറിലൂടെ അഭ്യര്‍ത്ഥിച്ചിട്ടും കൂട്ടാക്കാതെ ജനം ബംഗളൂരില്‍നിന്ന്‌ പലായനം ചെയ്തു. പിന്നീട്‌ പോലീസ്‌ റൂട്ട്‌ മാര്‍ച്ചും മാധ്യമങ്ങളുടെ ശക്തമായ കരുതലും ഒരു കലാപത്തില്‍നിന്നും നഗരത്തെ രക്ഷിച്ചുവെന്ന്‌ പറയണം.
ഇന്ത്യ മുഴുവന്‍ ആളിപ്പടരാന്‍ സാധ്യതയുള്ള വര്‍ഗീയ കലാപത്തിന്റെ വിത്തുകളെയാണ്‌ കഴിഞ്ഞ രണ്ടാഴ്ചക്കാലം ബംഗളൂരിലും മറ്റു പല നഗരങ്ങളിലും കണ്ടത്‌. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയലഹളയുടെ ഘടനകളെല്ലാം ഇത്തരത്തില്‍ തന്നെയാണ്‌. പാക്കിസ്ഥാനിലെ മറ്റേതെങ്കിലും നഗരത്തില്‍നിന്നോ ചിലര്‍ ആസൂത്രണം ചെയ്യുന്നു. മത-രാഷ്ട്രീയ ദല്ലാളന്മാര്‍ ഇത്‌ നടപ്പിലാക്കുന്നു. മതാന്ധതയും അറിവില്ലായ്മയും ഇതിനെ കലാപമാക്കുന്നു. ഈ പ്രശ്നം പരിധി വിടുമ്പോള്‍ തിരിച്ചടിയാവുന്നു. ആസൂത്രണം ചെയ്തവര്‍ക്ക്‌ അപ്പോള്‍ ഇരട്ടിമധുരം. ഇന്ത്യയില്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവെന്ന്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാം. വാടകയ്ക്ക്‌ എടുക്കാവുന്ന മാധ്യമ പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും എത്രതവണ വേണമെങ്കിലും സുലഭം.
ആരോടും പരാതി ഇല്ലാതെ ഓരോ ദിവസത്തെ അന്നത്തിനായി ഓടി നടക്കുകയും നാളയെപ്പറ്റി എന്തെന്ന്‌ അറിയുകയും ചെയ്യാത്ത സാധാരണക്കാരനാണ്‌ എന്നും തോറ്റുപോവുന്നത്‌. ഏത്‌ മതക്കാരനായാലും അവന്‌ അച്ഛനും അമ്മയും മക്കളും ഭാര്യയും സുഹൃത്തുക്കളുമെല്ലാമുണ്ട്‌. കലാപം ആസൂത്രണം ചെയ്യുന്നവര്‍ക്കും രാഷ്ട്രീയ ദല്ലാളന്മാര്‍ക്കും ഇതൊന്നുമില്ല. ഇവര്‍ക്ക്‌ വേണ്ടത്‌ അധികാരം അതിന്‌ ഉപാധിയായി വോട്ട്‌. ഇത്തരക്കാരാണ്‌ സുപ്രീം കോര്‍ട്ട്‌ വിലക്കിയിട്ടും ബംഗ്ലാദേശികളെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കുന്നത്‌. ആസാമിലെ 27 ജില്ലകളില്‍ 11 എണ്ണത്തിലും അനധികൃതമായി കുടിയേറ്റം നടത്തിയവര്‍ക്ക്‌ ഭൂരിപക്ഷം. 1979 മുതല്‍ 1985 വരെ ആസാമില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അനധികൃത കുടിയേറ്റത്തിന്‌ എതിരെയായിരുന്നു. 1985 ല്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സമരക്കാരുമായി കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 1961 വരെ ആസാമില്‍ വന്നവരെ പൂര്‍ണ്ണ ഇന്ത്യക്കാരായി കണക്കാക്കും. 1961 മുതല്‍ 1971 വരെ വന്നവര്‍ക്ക്‌ വോട്ടവകാശം ഒഴിച്ച്‌ മറ്റ്‌ എല്ലാ അവകാശങ്ങളും നല്‍കും. 1971 ന്‌ ശേഷം വന്നവരെ ബംഗ്ലാദേശിലേക്ക്‌ തിരിച്ചയയ്ക്കും. ഈ കരാര്‍ ഒരിക്കലും നടപ്പാക്കിയില്ല. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രസിഡന്റ്‌ ഇത്‌ സൂചിപ്പിച്ചു. ഇത്‌ നടപ്പാക്കാത്ത പക്ഷം ആസാം മാത്രമല്ല മുഴുവന്‍ വടക്ക്‌ കിഴക്കന്‍ മേഖലയും കാശ്മീരിന്റെ പാതയിലെത്തും. വേലക്കാരും വിരുന്നുകാരുമായി വന്നവര്‍ വീടു ഭരിക്കും. വീട്ടുകാര്‍ ഓടിപ്പോവേണ്ടിയും വരും.
ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനസാന്ദ്രത ഏറിയ പ്രദേശമാണ്‌ ബംഗ്ലാദേശ്‌. ദാരിദ്ര്യം, ദുര്‍ഭരണം, മതപരമായ അന്ധതയും അറിവില്ലായ്മയും കൊടുമുടി ഉയരത്തില്‍. ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായി അതിര്‍വരമ്പ്‌ ഇല്ലാത്തത്‌ കൊണ്ട്‌ അതിര്‍ത്തി വളരെ സുതാര്യം. ബംഗ്ലാദേശില്‍ താമസിച്ച്‌ ഇവിടെ വന്ന്‌ വോട്ട്‌ ചെയ്യാന്‍ പോലും സൗകര്യമുണ്ടെന്നര്‍ത്ഥം. ഇന്ത്യയില്‍ പല നഗരങ്ങളിലായി അഞ്ച്‌ കോടി ബംഗ്ലാദേശികള്‍ ഉണ്ട്‌. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളായിരുന്നു സിംഗൂരിലെ ടാറ്റാകാര്‍ ഫാക്ടറിയുടെ ഭൂമിയില്‍ പ്രശ്നക്കാരായത്‌. കര്‍ഷകരായ ബംഗാളികള്‍ പണം വാങ്ങി മുന്‍പേ തന്നെ ഒഴിഞ്ഞ്‌ പോയിരുന്നു. ഇപ്പോള്‍ കോടതി വിധി മമതാ ബാനര്‍ജിയ്ക്ക്‌ പ്രതികൂലമായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്‌. ബംഗ്ലാദേശികള്‍ എന്നും വോട്ട്‌ ബാങ്ക്‌ ആണ്‌. ഇപ്പോഴത്തെ ആസാം ഗവണ്‍മെന്റും മമതയുടെ ബംഗാള്‍ ഗവണ്‍മെന്റും ഇവരുടെ വോട്ട്‌ കൊണ്ട്‌ ഉണ്ടായതാണ്‌. അതുകൊണ്ട്‌ തന്നെ ആസാം ഗവണ്‍മെന്റും ബംഗാള്‍ ഗവണ്‍മെന്റും അനധികൃത ബംഗ്ലാദേശികളുടെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്‌ എതിരെ ഒരക്ഷരം മിണ്ടില്ല. കേരളത്തില്‍ തൊഴിലാളികളായി എത്തുന്ന ബംഗ്ലാദേശികള്‍ക്ക്‌ വോട്ടര്‍ ഐഡി ഉണ്ടാക്കാന്‍ തിടുക്കപ്പെടുന്നവരുടെ ഉദ്ദേശ്യം വോട്ട്‌ ബാങ്ക്‌ തന്നെയാണ്‌. കുറച്ച്‌ കഴിഞ്ഞാല്‍ നമുക്ക്‌ ഒരു ബംഗ്ലാദേശി എംഎല്‍എ ഉണ്ടാവും.
സ്വന്തം നാട്ടില്‍നിന്ന്‌ രണ്ടായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച്‌ ബംഗളൂരില്‍ എത്തിയ ആസാമികള്‍ യഥാര്‍ത്ഥത്തില്‍ കാശ്മീരി പണ്ഡിറ്റുകളെപ്പോലെ അഭയാര്‍ത്ഥികളാണ്‌. 1947 ല്‍ 27ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്ന ബംഗ്ലാദേശില്‍ ഇപ്പോള്‍ ഏഴ്‌ ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ മതം മാറി. ഈ ഒരു മനസ്സ്‌ ഇല്ലാത്തതുകൊണ്ടാണ്‌ കുറഞ്ഞ വേതനത്തിനായി പോലും ഇന്ത്യയിലെ ഇതര പ്രദേശത്ത്‌ വന്ന്‌ ആസാമികള്‍ ജോലി നോക്കുന്നത്‌. തിരിച്ച്‌ ആസാമിലേക്ക്‌ പോവുന്നവര്‍ അവിടെ സുരക്ഷിതരല്ല. മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ ഇവര്‍ തിരിച്ച്‌ പോവുന്നുവെന്ന്‌ മാത്രം. സോണിയാഗാന്ധിയുടെ പ്രസ്താവന ബംഗ്ലാദേശികളെ സംരക്ഷിക്കാന്‍ മാത്രമായുള്ളതാണ്‌. തദ്ദേശീയരെ ഉദ്ദേശിച്ച്‌ അവര്‍ മറ്റ്‌ പ്രദേശങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലും ഒരു പ്രസ്താവന ഇറക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തയ്യാറായില്ല. ആസാമികളെ ആക്രമിച്ച പ്രശ്നം ലഘുവാക്കിക്കാണാനാണ്‌ ഓരോ കേന്ദ്രമന്ത്രിയും ശ്രമിച്ചത്‌. ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ്‌ മാത്രം ഒരു വലിയ ദൗത്യം ഏറ്റെടുത്തു. ആഗസ്റ്റ്‌ 18 ന്‌ നടന്ന പത്രസമ്മേളനത്തില്‍ ഈ പ്രശ്നത്തിന്റെ ഉത്തരവാദി പാക്കിസ്ഥാനാണെന്ന്‌ സധൈര്യം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ എത്ര നിഷേധിച്ചാലും തെളിവ്‌ സഹിതം ഇത്‌ സമര്‍ത്ഥിക്കാനാവും എന്നു പറഞ്ഞു. വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ അധികാര കേന്ദ്രത്തിന്റെ തലപ്പത്ത്‌ ഉള്ളപ്പോള്‍ ഇങ്ങനെ സെക്രട്ടറി ഉണ്ടായത്‌ നമ്മുടെ ഭാഗ്യമാണ്‌ എന്ന്‌ പറയാം. ഹൗറ എക്സ്പ്രസ്‌ കാത്ത്‌ നില്‍ക്കുന്ന ആസാമികള്‍ ഇപ്പോഴും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്‌, എന്നിരുന്നാലും പോയവര്‍ തിരിച്ചുവരുമെന്നുറപ്പാണ്‌, കാരണം അവര്‍ ആസാമിലും സുരക്ഷിതരല്ല. ആസാമിലെ മതപരമായ ജനസംഖ്യ അനുപാതമാണ്‌ കേരളത്തിലും ഉള്ളത്‌. നമുക്ക്‌ ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെ. അതിനായി കരുതിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വീണ്ടും ഗുജറാത്ത്‌

വീണ്ടും ഗുജറാത്ത്‌


ഗുജറാത്തിലെ നരോദാപാട്യ കേസിന്റെ വിചാരണക്കോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. ശിക്ഷിക്കപ്പെട്ടവര്‍ ഏതു ജയിലില്‍ പോകുന്നു എന്നല്ല, നരേന്ദ്രമോഡി എങ്ങോട്ടു പോകുമെന്നാണ്‌ എല്ലാവരുടെയും അന്വേഷണം. ഗുജറാത്തില്‍ ഒരു ദശാബ്ദം മുമ്പു നടന്ന സംഘര്‍ഷത്തില്‍ നരേന്ദ്രമോഡിക്കെതിരെ ഒരു പെറ്റിക്കേസു പോലുമില്ല. നടന്ന എല്ലാ അന്വേഷണ കമ്മീഷനുകളും നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്‌. എന്നിട്ടും നരേന്ദ്രമോഡിയുടെ ചോരയ്ക്കു വേണ്ടി നാക്കും നീട്ടി ഓടി നടക്കുകയാണ്‌ ചിലര്‍. അതും കേരളത്തില്‍.
ചാനല്‍ ചര്‍ച്ചയിലെ പാനലുകള്‍ വര്‍ഗീയ വിഷം ചീറ്റുകയാണ്‌. “ഗുജറാത്തില്‍ മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച്‌ കൊന്നു. ലക്ഷക്കണക്കിന്‌ കാറുകളില്‍ മുസ്ലീങ്ങളുടെത്‌ മാത്രം ചാമ്പലാക്കി. മുസ്ലീം വീടുകള്‍ മാത്രം ചുട്ടുകരിച്ചു. മാത്രമല്ല ത്രിശൂലം ഗര്‍ഭിണികളായ മുസ്ലീം സ്ത്രീകളുടെ വയറ്റില്‍ കുത്തിയിറക്കി കുഞ്ഞിനെ പുറത്തെടുത്ത്‌ തീ കുണ്ഡത്തില്‍ എറിഞ്ഞു” എന്നാണ്‌ ഒരു വിരുതന്‍ ചര്‍ച്ചയില്‍ സങ്കോചമെന്യേ തട്ടിമൂളിച്ചത്‌. ഇത്രയും പ്രകോപനപരമായ പ്രസ്താവന പൊതുയോഗത്തില്‍ നടത്തിയാല്‍ വര്‍ഗീയ വൈരം വളര്‍ത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കും. എന്നാല്‍ കോടിക്കണക്കിന്‌ പ്രേക്ഷകരിലെത്തിയ പ്രസ്താവന നടത്തുമ്പോള്‍ അതിനു തടയിടാന്‍ പോലും ചാനല്‍ അവതാരക മഹോദയന്മാര്‍ക്ക്‌ സന്മനസ്സുണ്ടായില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതായാല്‍ പോലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ സാധ്യതയുള്ള വാര്‍ത്തകളും പ്രസ്താവനകളും ഒഴിവാക്കുന്നതാണ്‌ മാധ്യമധര്‍മം. മാധ്യമങ്ങള്‍ ധര്‍മം ഉപേക്ഷിച്ച്‌ വ്യാവസായിക കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ ഇമ്മാതിരി തലതിരിഞ്ഞവര്‍ക്കും അവസരം നല്‍കുന്നത്‌ സ്വാഭാവികം. ‘മാധ്യമം’ പത്രത്തിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വര്‍ഗീയ വെറി പിടിച്ച കോമാളികളെ ‘നിര്‍ഭയം നിരന്തരം’ അവതരിപ്പിക്കുവാന്‍ തന്നെ സാമാന്യതയില്‍ കവിഞ്ഞ കച്ചവട ലക്ഷ്യം കൂടിയേ തീരൂ.
ഗര്‍ഭിണിയെ ശൂലം കൊണ്ട്‌ കുത്തിയെന്ന പ്രചാരണം വ്യാപകമായി നടന്നെങ്കിലും അങ്ങനെയൊരു സംഭവമേ ഗുജറാത്തിലുണ്ടായില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടതാണ്‌. അതു പറഞ്ഞത്‌ നരേന്ദ്രമോഡിയല്ല. സുപ്രീംകോടതി നിശ്ചയിച്ച്‌ സൂക്ഷ്മമായി നിരീക്ഷിച്ച്‌ സിബിഐ ഡയറക്ടറായിരുന്ന വ്യക്തി വര്‍ഷങ്ങളെടുത്ത്‌ കണ്ടെത്തിയ വസ്തുതയാണത്‌. എന്നിട്ടും നിര്‍ലജ്ജം നിഷ്കരുണം ഹിന്ദുക്കളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ മഹാ അപരാധമാണെന്നറിയുന്നതേയില്ല. എന്താണവരുടെ ലക്ഷ്യം ? ഹിന്ദുക്കളെയും മുസ്ലീങ്ങളെയും നിത്യശത്രുക്കളും നിരന്തര വൈരികളുമാക്കി നിലനിര്‍ത്തുക മാത്രം. നേരത്തെ അയോധ്യയുടെ പേരിലായിരുന്നു കുപ്രചരണം. ശ്രീരാമക്ഷേത്രം തകര്‍ത്ത്‌ അതിന്റെ അവശിഷ്ടങ്ങളെടുത്ത്‌ ഒരു കെട്ടിടം പണിതതില്‍ തെറ്റില്ല. ശ്രീരാമജന്മസ്ഥാനത്ത്‌ നിലനിന്നിരുന്ന ക്ഷേത്രം നവീകരിക്കാനുള്ള പ്രയത്നങ്ങളുടെ ഭാഗമായുള്ള സമരത്തെ വര്‍ഗീയമെന്നാക്ഷേപിക്കുക, അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുക, ഇല്ലാത്ത പള്ളി പൊളിച്ചേ എന്നു പറഞ്ഞ്‌ നിജസ്ഥിതി അറിയാത്ത മതവിശ്വാസികളുടെ മനസ്സില്‍ നെരിപ്പോട്‌ നിറയ്ക്കുക, അതിനായി ബാബര്‍ കെട്ടിപ്പൊക്കിയ മകുടം തകര്‍ന്നു വീഴുന്നതിന്റെ ചിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കാണിക്കുക കുറേക്കാലമായി തുടരുന്ന അഭ്യാസം മടുത്തതു കൊണ്ടാകാം ഒരു ദശാബ്ദമായി ഗുജറാത്തില്‍ കയറി പിടിച്ചിരിക്കുന്നു.
ഗുജറാത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒരു സംഘര്‍ഷവുമില്ല. ഒരു സംഘട്ടനവുമില്ല. ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. അതിനു മുമ്പുള്ള ഗുജറാത്തിന്റെ ചരിത്രം അതാണോ ? നൂറ്റാണ്ടുകളായി ഇന്നത്തെ ഗുജറാത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ സംഘര്‍ഷം ഒഴിഞ്ഞ കാലമില്ല. കലാപം അവിടെ വാര്‍ഷികോത്സവം പോലെയായിരുന്നു. നൂറുകണക്കിനല്ല ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രങ്ങള്‍ കൊള്ള ചെയ്യാറുണ്ട്‌. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത്‌ പെട്രോള്‍ ഒഴിച്ച്‌ ചുട്ടുകരിച്ച സംഭവങ്ങള്‍ നിരവധിയാണ്‌. സ്വാതന്ത്ര്യം നേടി കോണ്‍ഗ്രസ്‌ ഭരണം തുടര്‍ന്നപ്പോഴെല്ലാം ഇതാവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും സ്ഥിതി മറിച്ചല്ല. ഈദ്‌ നമസ്കാരത്തിന്റെ പേരില്‍, ഹോളി നടക്കുമ്പോള്‍, സോമനാഥ ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോള്‍ എന്തിനേറെ ഒരു പശു ചാണകമിട്ടാല്‍ പോലും ഹിന്ദുക്കളുടെ പുറം പാളീസാകുന്ന സംഭവങ്ങള്‍ അവിടെ പതിവായിരുന്നില്ലേ ?
നെഹ്രു മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ നേതൃത്വം നല്‍കി പുനരുദ്ധരിച്ചതാണ്‌ സോമനാഥ ക്ഷേത്രം. എത്ര തവണ ക്ഷേത്രം തകര്‍ത്തു ? എത്ര കോടിയുടെ സ്വത്തു വഹകള്‍ കൊള്ളയടിച്ചു ? ഒടുവില്‍ ഗുജറാത്തികളുടെ, ഇന്ത്യാക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്രു മന്ത്രിസഭ കണ്ട ഉപാധി ക്ഷേത്രം പുനരുദ്ധരിക്കുക എന്നതായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്‌ സ്ഥാപിച്ച ക്ഷേത്രമാണത്‌. സൗരാഷ്ട്രയിലെ ഏറ്റവും പുണ്യമായി കരുതിയ ക്ഷേത്രം. ദ്വാദശ ജ്യോതിര്‍ ലിംഗങ്ങളില്‍പ്പെട്ട പവിത്രമായ ക്ഷേത്രം. ഗംഗയില്‍ നിന്ന്‌ അഭിഷേക ജലവും കാശ്മീരില്‍ നിന്ന്‌ പൂജാപുഷ്പങ്ങളും എത്തിച്ചിരുന്ന ക്ഷേത്രം. ഗസ്നിയിലെ മുഹമ്മദിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ആക്രമണം. പതിനായിരക്കണക്കിന്‌ കോടിയുടെ വസ്തുക്കള്‍ കൊള്ളയടിച്ചു. ഔറംഗസീബ്‌ പല തവണ കൊള്ളയടിച്ച ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഓരോ തവണ കൊള്ള നടത്താന്‍ വരുമ്പോഴും വാള്‍ത്തല ചുവപ്പിക്കാന്‍ കൊന്നുതള്ളിയവരുടെ എണ്ണത്തിന്‌ കയ്യും കണക്കുമുണ്ടോ ? ഓരോ അക്രമവും കൊള്ളയും നടക്കുമ്പോഴും പുനര്‍നിര്‍മാണം നടത്തിപ്പോന്നു.
അതൊക്കെ പഴയ കഥ. അതെല്ലാം പൊറുക്കാം. മറക്കാന്‍ കഴിയുമോ ? ഗുജറാത്തിലെ ഏറ്റവും ഒടുവിലത്തെ കലാപത്തിന്‌ കാരണമെന്താണ്‌ ? ഗോധ്രയിലെ കൂട്ടക്കുരുതി. അയോധ്യയില്‍ നിന്നും മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്‌ തീയിട്ടു. 59 തീര്‍ഥാടകര്‍ തീവണ്ടിക്കകത്ത്‌ രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ കത്തിച്ചാമ്പലായി. ആ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തു. അത്‌ വലിയ കുറ്റമെന്നു പ്രചരിപ്പിക്കുന്നമലയാളികളുടെ തൊലിക്കട്ടി അപാരമല്ലേ ? കൊലക്കേസില്‍ ഓഫീസ്‌ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ പോലീസ്‌ ആദരപൂര്‍വം സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ ഹര്‍ത്താല്‍ നടത്തുന്ന സംസ്ഥാനമല്ലേ കേരളം. ജില്ലാ സെക്രട്ടറിയെ കൊലക്കേസുമായി ബന്ധപ്പെട്ടു പിടിച്ചാല്‍ സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ മാത്രമല്ല ഹനുമാന്‍ ലങ്കയില്‍ ചെയ്തതു പോലെ എല്ലാം തച്ചുടയ്ക്കുന്ന സംസ്കാരം വളര്‍ത്തിയവര്‍, അതിനെയും ന്യായീകരിക്കുന്നവര്‍ 59 പേരുടെ ചാരത്തിന്‌ ഒരു വിലയും കാണുന്നില്ല. ഹര്‍ത്താലിനെ തുടര്‍ന്ന്‌ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അതൊന്നും പ്രചരിപ്പിക്കുംപോലെ ഏകപക്ഷീയവുമല്ല. കുറേ ഹിന്ദുക്കള്‍ മരിച്ചു. അതിലേറെ മുസ്ലീങ്ങള്‍ക്കും ജീവനാശമുണ്ടായി. ഗോധ്ര സംഭവിച്ചില്ലെങ്കില്‍ ഗുജറാത്ത്‌ സംഭവമില്ല. ഗോധ്രയെ മറന്ന്‌ ഗുജറാത്തിനെ ഓര്‍ക്കുന്നവരുടെ മനസ്സ്‌ ഒട്ടും ശുദ്ധമല്ല. ഒരു ജീവനും മനുഷ്യന്‌ നശിപ്പിക്കാനുള്ളതല്ല. അത്‌ മറ്റാരെക്കാളും തിരിച്ചറിഞ്ഞിരിക്കുന്നു നരേന്ദ്രമോഡി. അതുകൊണ്ടാണ്‌ 10 വര്‍ഷമായി നരേന്ദ്രമോഡിയുടെ ഭരണത്തില്‍ വര്‍ഗീയ മരണങ്ങള്‍ നടക്കാത്തത്‌. നരേന്ദ്രമോഡി ചെയ്തു കൊണ്ടിരിക്കുന്നത്‌ ഗോധ്രയിലും ഗുജറാത്തിലും നടന്ന സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയല്ല ‘സദ്ഭാവന’ ജനങ്ങളില്‍ വളര്‍ത്താനുള്ള ഉത്സവങ്ങളും ഉപവാസങ്ങളുമായി മുന്നോട്ടുപോകുകയാണ്‌. നീതിയും ന്യായവും സ്വതന്ത്രമായി ഗുജറാത്തില്‍ നടക്കുന്നു എന്നതിന്റെ തെളിവാണ്‌ ഗുജറാത്തില്‍ നടന്ന വിചാരണയില്‍ ഭരണകക്ഷി എംഎല്‍എക്കെതിരെ കോടതി വിധി വന്നത്‌. ഗുജറാത്തില്‍ വിചാരണ നടന്നാല്‍ കേസ്‌ അട്ടിമറിക്കുമെന്ന പ്രചാരണത്തിന്റെ കാറ്റു പോയില്ലേ. ശിക്ഷ വിധിച്ച കോടതിക്കെതിരെ അവിടെ ആക്രോശങ്ങളുണ്ടായോ ? അക്രമങ്ങള്‍ നടന്നോ ? ജഡ്ജിക്കു വധഭീഷണി ഉണ്ടായോ ? കേരളത്തില്‍ ഇതൊക്കെ സര്‍വസാധാരണമല്ലേ ?
നരേന്ദ്രമോഡിയെ കുന്തമുനയില്‍ നിര്‍ത്താന്‍ മത്സരിക്കുന്നവരെന്തേ തരുണ്‍ ഗോഗോയിയെ കാണുന്നില്ല. ഒന്നര മാസത്തിലധികമായി ആസാമില്‍ കലാപം ഇടതടവില്ലാതെ തുടരുകയല്ലേ ? പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനം. കോണ്‍ഗ്രസ്‌ ഭരിക്കുന്ന ആസാം. അവിടത്തെ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്‌. കലാപം അടിച്ചമര്‍ത്താന്‍ സഹായിക്കുന്നില്ലെന്നാണ്‌ ആക്ഷേപം. കോണ്‍ഗ്രസ്‌ അങ്ങനെയാണ്‌. തറവാട്ടില്‍ കാരണവര്‍ക്ക്‌ അടുപ്പിലും കാഷ്ഠിക്കാം എന്നു പറഞ്ഞതു പോലെയാണ്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണല്ലോ നാലായിരത്തിലധികം സിക്കുകാരെ കശാപ്പ്‌ ചെയ്തത്‌. കേരളത്തില്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ഭരിക്കുമ്പോഴല്ലേ മാറാട്‌ ഏകപക്ഷീയമായി എട്ടു മത്സ്യത്തൊഴിലാളികളെ അരിഞ്ഞു തള്ളിയത്‌. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടുമെന്ന്‌ വീമ്പടിക്കുന്ന ഇന്നത്തെ ഭരണക്കാരും മാറാട്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ മട്ട്‌ മാറ്റുകയാണ്‌. ഹൈക്കോടതിയും ജുഡീഷ്യല്‍കമ്മീഷനും കണ്ടെത്തിയത്‌ ഗുരുതരമായ വിഷയങ്ങളല്ലേ ? അവയെ കുറിച്ച്‌ ഉന്നതതല അന്വേഷണം വേണമെന്ന്‌ നിര്‍ദേശിച്ചതല്ലേ ? ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിലെ നിഗമനവും മാറാട്‌ സംഭവത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ്‌. അതൊന്നും കേരളത്തില്‍ സജീവ ചര്‍ച്ചയായില്ല. ചാനലുകളില്‍ പാനലുകള്‍ നിരന്നില്ല. തീപാറുന്ന വാഗ്വാദങ്ങളുമില്ല. ബുദ്ധിജീവികളെല്ലാം നിര്‍ജീവം. ഇതെന്തുകൊണ്ടാണ്‌? ഇതിനും ലഭിക്കണമല്ലോ ഉത്തരം. ഗുജറാത്തിലെ ജീവന്‌ പൊന്നുവിലയും മാറാട്ടെ ചോരയ്ക്ക്‌ പുല്ലുവിലയുമാണോ ?

ചാര്‍വാക വിപ്രന്‍ ഹാജര്‍, കുരിശുമായി

ചാര്‍വാക വിപ്രന്‍ ഹാജര്‍, കുരിശുമായി


രണ്ടര ‘എങ്കിലു’കള്‍ കൂട്ടിവച്ച്‌ ഒരു കുരിശുണ്ടാക്കി മാതാ അമൃതാനന്ദമയീദേവിയെയും മഠത്തെയും അതില്‍ തറയ്ക്കാനുള്ള ഉദ്യമത്തിലാണ്‌ സാംസ്കാരിക (അഥവാ സംസ്കാര) നായകന്‍ (?) (സത്നാംസിങ്ങിന്റെ മരണം: സക്കറിയ. മാ.ഭൂ. ആഴ്ചപ്പതിപ്പ്‌ ആഗസ്റ്റ്‌ 12, 2012)
‘എങ്കിലു’കള്‍ ഇതാ, ഇവയൊക്കെയാണ്‌.
1. സത്നാംസിങ്ങിനെ മഠത്തിലെ അന്തേവാസികള്‍ “കൈകാര്യം ചെയ്യുന്നത്‌ വീഡിയോയില്‍ വ്യക്തമാക്കി കാണിക്കുന്നണ്ടത്രെ. അതു ശരിയാണെങ്കില്‍…..”
2. സത്നാംസിങ്ങിനെ “കൊലയ്ക്കു കൊണ്ടുപോകുമ്പോള്‍” അവനോടു ക്ഷമിക്കൂ എന്നൊരു വാക്ക്‌ അവരുടെ നാവില്‍ ഉദിച്ചിരുന്നെങ്കില്‍…”
3. ഇനി അര ‘എങ്കില്‍’. സത്നാംസിങ്ങ്‌ ആശ്രമത്തില്‍ മര്‍ദ്ദിക്കപ്പെടുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ വാസ്തവമെങ്കില്‍…
(ഒന്നാമത്തെ പോയിന്റിന്റെ ഉപോല്‍പന്നമാണ്‌, അതുകൊണ്ട്‌ മൂന്നാമത്തേതിനെ ഒരു ഫുള്‍ പോയിന്റായി പരിഗണിക്കേണ്ടതില്ല)
ഈ രണ്ടരപ്പോയിന്റും മലയാളി എപ്പോഴേ തള്ളിക്കളഞ്ഞു കഴിഞ്ഞതാണ്‌. സത്നാംസിങ്ങിനെ ആശ്രമാധികാരികള്‍ പോലീസിന്നു കൈമാറുമ്പോള്‍ ശരീരത്തില്‍ ഒരു പോറലുമില്ലായിരുന്നു എന്ന്‌ പോലീസിനെ ഉദ്ധരിച്ച്‌ മുഖ്യാധാരാപത്രങ്ങളും മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. സത്നാമിന്റെ സഹോദരന്‌ അത്‌ ബോധ്യപ്പെടുകയും ചെയ്തിരുന്നു. സാംസ്കാരിക നായകന്റെ ലേഖനം നീട്ടിപ്പരത്തി പ്രസിദ്ധപ്പെടുത്തിയ പത്രാധിപര്‍ക്ക്‌ സത്നാമിന്റെ പിതാവിന്റെയും സഹോദരന്റെയും ചിത്രം കൊടുക്കുമ്പോള്‍ അവരുടെ വാക്കുകള്‍ കൂടെ ചേര്‍ക്കാനുള്ള ഔചിത്യം പ്രകടിപ്പിക്കാമായിരുന്നു. (അതെങ്ങനാ?….)
സത്നാമിനെ ആശ്രമത്തില്‍ ഭക്തജനങ്ങള്‍ പിടികൂടിയപ്പോള്‍ അതിനിടെ ഒരു പോലീസുകാരന്റെ കൈയ്ക്ക്‌ അയാള്‍ കടിച്ചു മുറിവേല്‍പ്പിക്കുകയുണ്ടായി. മഠത്തിലെ ഉത്തരവാദപ്പെട്ടവരും അമ്മയും പ്രത്യേകം പറഞ്ഞിരുന്നു, അയാളെ ദേഹോപദ്രവമേല്‍പ്പിക്കരുതെന്ന്‌.
ഭക്തജനങ്ങള്‍ക്കാര്‍ക്കും അതിലത്ര പുതുമയും തോന്നിയിരിക്കുകയില്ല. ആശ്രമത്തില്‍ ഇതാദ്യമല്ലല്ലോ മനോവിഭ്രാന്തിയുള്ളവരും അല്ലാത്തവരുമായി ഇത്തരം ചിലര്‍ ഓടിക്കേറുകയും അക്രമാസക്തരാവുകയും ചെയ്യുന്നത്‌. അവരെ സക്കറിയ കരുതുംമാതിരി ഒരാളും ഇതുവരെയും “കൈകാര്യം ചെയ്തിട്ടില്ല.” പിടിച്ചു നിയമക്രമപാലകരെ ഏല്‍പിക്കും, അവരെ അവരവരുടെ ബന്ധുജനങ്ങള്‍ വന്നു കൂട്ടിക്കൊണ്ടുപോകും- ഇതാണ്‌ പതിവ്‌. അതാണ്‌ ഇത്തവണയും ഉണ്ടായതും. സക്കറിയയുടെ ലേഖനത്തില്‍ നിന്നു മനസ്സിലാവുന്നത്‌ താന്‍, മാധ്യമങ്ങളില്‍ കണ്ടതൊന്നും വിശ്വസിക്കാന്‍ തയ്യാറില്ല എന്നാണ്‌. സത്നാമിനെ ആശ്രമത്തില്‍ നിന്ന്‌ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അയാള്‍ക്ക്‌ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു എന്ന്‌ ഹിന്ദുപത്രം മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌. ‘ഇംഗ്ലീഷ്‌ ദേശാഭിമാനി’ എന്ന്‌ പ്രശസ്തമാധ്യമ നിരൂപകനായ അഡ്വ. ജയശങ്കര്‍ വിശേഷിപ്പിക്കാറുള്ള ആ പത്രം മാത്രമേ സാംസ്കാരിക നായകന്‍ അംഗീകരിക്കുന്നുള്ളൂ. അതാണ്‌ തനിക്ക്‌ സൗകര്യപ്രദം.
സക്കറിയ അതങ്ങനെയാണ്‌. ഹിന്ദു സന്യാസിമാരെയും ഹിന്ദു സംഘടനകളെയും ഭക്തജനങ്ങളെയും പുച്ഛിക്കുക എന്ന തന്റെ പതിവ്‌ അജന്‍ഡയ്ക്കനുസരിച്ചു വസ്തുതകളെ വളച്ചൊടിക്കാന്‍ തയ്യാറില്ലാത്ത മാധ്യമങ്ങളെയും ഭരണാധികാരികളെയും അന്വേഷണോദ്യോഗസ്ഥന്മാരെയും, അവരെ സമൂഹം ഒന്നടങ്കം വിശ്വസിച്ചാലും രൂക്ഷമായി വിമര്‍ശിക്കുക എന്നതാണ്‌ തന്റെ കലാപരിപാടി.
ഇങ്ങനെയുള്ള ജാനസ്സുകള്‍ എല്ലാക്കാലത്തുമുണ്ട്‌. ഇതിഹാസപുരാണകാലം തൊട്ടുതന്നെ. ത്രേതായുഗത്തില്‍ (കൃതയുഗത്തില്‍ ഈ വഹകള്‍ ഇല്ലായിരുന്നു എന്നു തോന്നുന്നു) ശ്രീരാമന്റെ കാലം മുതല്‍ കാണുക.
ചിത്രകൂടത്തില്‍ തന്നെ സന്ദര്‍ശിച്ച ഭരതനോട്‌ വനവാസിയായ ശ്രീരാമന്‍ കുശലപ്രശ്നാനന്തരം ഇങ്ങനെ അന്വേഷിച്ചതായി വാല്മീകി രേഖപ്പെടുത്തുന്നു.
“ഉണ്ണീ മാനിച്ചു പോരുന്നീ-
ലല്ലീ ചാര്‍വാകവിപ്രരേ”
തുടര്‍ന്ന്‌ ഇങ്ങനെയും: അജ്ഞരെങ്കിലും വിജ്ഞാഭിമാനികളായ അവര്‍ അനര്‍ഥമുണ്ടാക്കാന്‍ സമര്‍ഥരാണ്‌. മുഖ്യങ്ങളായ ധര്‍മശാസ്ത്രങ്ങളിരിക്കെ തര്‍ക്കബുദ്ധികൊണ്ട്‌ അര്‍ഥമില്ലാതെ പുലമ്പുന്ന ദുര്‍ബുദ്ധികളാണവര്‍. എത്ര കറക്ടായി പറഞ്ഞിരിക്കുന്നു, ശ്രീരാമചന്ദ്രന്‍.
സക്കറിയാവും മറ്റു ചില സാംസ്കാരിക ജീവികളും കൂടി, സത്നാംസിങ്ങിന്റെ മരണം സംബന്ധിച്ച്‌, ഇതേ തരത്തിലുള്ള ഒരു പ്രസ്താവന നേരത്തെ ഇറക്കിയിരുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ ആ പ്രസ്താവന പൂര്‍ണരൂപത്തില്‍ വന്നിരുന്നു. “ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക്‌ രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടൂ എന്ന്‌ പരക്കെ തിരിച്ചറിയപ്പെടുന്ന ഈ 21-ാ‍ം നൂറ്റാണ്ടിലാണ്‌ കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദപരമായ വര്‍ഗീയതാപ്രീണനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട്‌ പൂഴ്ത്തിനില്‍ക്കുന്നത്‌. മലയാളമുഖ്യധാരാമാധ്യമങ്ങള്‍ ആവുംവിധം ഈ കൊലയുടെ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും….” (ഹോ, ഹോ…) ഗീര്‍വാണത്തിലുള്ള ഈ പുലഭ്യം ഭരണാധികാരികളും മുഖ്യധാരാമാധ്യമങ്ങളും കേള്‍ക്കുന്നുണ്ടെങ്കിലും ഭരണാധികാരികള്‍, ശ്രീരാമന്റെ കാലത്തെന്നപോലെ ഇവരെ മാനിക്കുന്നുണ്ട്‌; മുഖ്യധാരാമാധ്യമങ്ങള്‍ തര്‍ക്കബുദ്ധികൊണ്ട്‌ അര്‍ഥമില്ലാതെ, അനര്‍ഥമുണ്ടാക്കാന്‍ ഇവര്‍ നടത്തുന്ന പുലമ്പലുകള്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്‌. അതൊന്നും പോരാ ഇവര്‍ക്ക്‌. ഇവര്‍ പറഞ്ഞതേ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാവൂ, അതിന്റെ മറുഭാഗം പുറത്തറിയരുത്‌. ഇവര്‍ പറഞ്ഞതേ ഭരണാധികാരികള്‍ ചെയ്യാവൂ. ഇവര്‍ പറഞ്ഞപോലെയേ അന്വേഷണോദ്യോഗസ്ഥന്മാര്‍ പ്രവര്‍ത്തിക്കാവൂ.
ഇത്തരക്കാരെ മാനിക്കുന്നതുകൊള്ളാം. എന്നാല്‍ അവരെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തണമെന്നും വാല്മീകി രാമായണത്തിലൂടെ ഭരണാധികാരികള്‍ക്കു നിര്‍ദ്ദേശം നില്‍കുന്നു.
നേരത്തെപ്പറഞ്ഞ രാമായണകഥാസന്ദര്‍ഭത്തിനു തൊട്ടടുത്തു ജാബാലി എന്ന നാസ്തികയുക്തിവാദപ്രസംഗകനെ വാല്മീകി കൊണ്ടുവരുന്നതു ശ്രദ്ധിക്കുക. രാമനോടു ജാബാലി പറയുന്നത്‌; അച്ഛന്‍, അമ്മ എന്നതൊക്കെ ചില യാദൃച്ഛിക സംഭവങ്ങള്‍ മാത്രം. ശ്രാദ്ധം ഊട്ടുന്നത്‌ ചോറിന്റെ പാഴ്ചെലവ്‌. ചത്തവനുണ്ടോ ഉണ്ണാന്‍ വരുന്നു? ഉള്ള കാലം സുഖമായി കഴിയുക. ഭരതനില്‍ നിന്ന്‌ രാജ്യം സ്വീകരിച്ച്‌ അടിച്ചു പൊളിച്ച്‌ ജീവിക്കൂ, രാമാ.
ഇതിനോടുള്ള രാമന്റെ പ്രതികരണം ഉത്തമനായ ഭരണാധികാരി എങ്ങനെ ചിന്തിക്കണമെന്നതു സംബന്ധിച്ച ആര്‍ഷമായ നിര്‍ദ്ദേശമാണ്‌. മര്യാദകെട്ട മനുഷ്യന്‍ പാപാചാരനാണ്‌. ശുഭം വെടിഞ്ഞ്‌ അവിഹിതവും ലോകസങ്കരകാരകവും ആയ അധര്‍മം ധര്‍മമെന്ന പേരില്‍ ആചരിച്ചാല്‍ ദുര്‍വൃത്തനും ലോകദൂഷകനുമായ എന്നെ ആര്‍ ബഹുമാനിക്കും? നാടിന്റെ പ്രാണന്‍ സത്യമാണ്‌. ലോകം സത്യത്തിലാണ്‌ പ്രതിഷ്ഠിതമായിരിക്കുന്നത്‌. സത്യമാണ്‌ സകലതിനും മൂലം. സത്യത്തിനു മേലേ ഒരു സ്ഥാനവുമില്ല…. (നിര്‍ത്തുക, സുഹൃത്തേ എന്നു രാമന്‍ പറയാതെ പറയുകയായിരുന്നു)
സക്കറിയാച്ചന്‍ പലതും പറയും, പണ്ടും അങ്ങനെയാണ്‌. ആഴ്ചപ്പതിപ്പിന്റെ അതേ ലക്കത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതായി ഒരു പ്രസ്താവമുണ്ട്‌. അതു കൂടി കേള്‍ക്കുക: കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു ടാഗോര്‍ അവാര്‍ഡുണ്ട്‌. ജഡ്ജിംഗ്‌ കമ്മിറ്റിയിലുണ്ടായിരുന്ന ഞാനും ബഷീറും കെ.എസ്‌. രവികുമാറും അവാര്‍ഡ്‌ അക്കിത്തത്തിനു കൊടുക്കണമെന്ന അഭിപ്രായക്കാര്‍. അപ്പോള്‍ സക്കറിയയ്ക്ക്‌ ഭയങ്കരരോഷം. നീ എന്തിന്‌ ആര്‍.എസ്‌.എസുകാരന്‌ കൊടുത്തു? ബയാസ്ഡ്‌ ആണ്‌ സക്കറിയ എന്നു പുനത്തില്‍.
ധ്യാനകേന്ദ്രങ്ങളിലും മതം മാറ്റകേന്ദ്രങ്ങളിലും നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച്‌ ഇവരുടെ നിസ്സംഗത, അമ്മയുടെ പ്രാര്‍ത്ഥനാഹാളില്‍ മനോരോഗിയായ സത്നാമിന്റെ വായില്‍നിന്ന്‌ ബിസ്മില്ലാഹിതന്നെ പുറത്തുചാടിയതിലെ ദുരൂഹമായവൈചിത്ര്യം- ഇതൊക്കെ വളരെ സെലക്ടീവ്‌ ആയ ഈ സംസ്കാരജീവികള്‍ കാണാതെ പോയതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതാണ്‌.
ഇപ്പോള്‍ പ്രസ്താവനയിറക്കാന്‍ കൂടെ ചിലരെക്കൂടി കറിയാച്ചന്‌ ലഭിച്ചിരിക്കുന്നു. ചാര്‍വാകവിപ്രര്‍ ഇനിയുമുണ്ടാകാം; ഉണ്ടാവണമല്ലോ?

കൈപ്പത്തിയും തലയോട്ടിയും

കൈപ്പത്തിയും തലയോട്ടിയും


ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട നരോദപാട്യ കേസില്‍ മുന്‍ മന്ത്രി മായ കൊഡ്നാനിക്കും മറ്റും വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തെ ആഹ്ലാദിപ്പിക്കുകയുണ്ടായി. നീതിയുടെ ചക്രം ഉരുണ്ടു തുടങ്ങിയെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ വിധിയെ വിശേഷിപ്പിച്ചത്‌. വലിയ ചോദ്യത്തിന്‌ ഉത്തരം ലഭിച്ചിട്ടില്ലെന്നും അത്‌ രാഷ്ട്രീയ വിശ്വാസ്യതയെക്കുറിച്ചുള്ളതാണെന്നും വക്താവ്‌ അഭിപ്രായപ്പെട്ടു. “എല്ലാം നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌” എന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും അനൗദ്യോഗിക വക്താവുമായ ദിഗ്‌വിജയ്‌ സിംഗ്‌ കണ്ടെത്തുകയും ചെയ്തു!
ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ തെറ്റായാലും ശരിയായാലും നിയമപ്രക്രിയ നിര്‍ബാധം മുന്നോട്ടു പോവുകയാണ്‌. ഇതിന്റെ ഫലമാണ്‌ ഇപ്പോള്‍ മായ കൊഡ്നാനിക്കും മറ്റും വിചാരണക്കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. അതേസമയം ഇത്‌ അന്തിമ വിധിയല്ലെന്ന കാര്യം വിസ്മരിക്കാനാവില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ വിധി ചോദ്യം ചെയ്യപ്പെടുമെന്ന്‌ ഉറപ്പാണ്‌. എന്നിരുന്നാലും, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി ഹൈജാക്ക്‌ ചെയ്തിരിക്കുകയാണെന്ന കോണ്‍ഗ്രസിന്റെയും മറ്റും ആരോപണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്‌ വിചാരണക്കോടതി വിധി. പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത ഗോധ്ര കൂട്ടക്കൊലക്കേസില്‍ മുപ്പത്തിയൊന്ന്‌ പേരെ ശിക്ഷിച്ച വിചാരണ കോടതി വിധിയെ അംഗീകരിക്കാന്‍ ബിജെപി-മോഡി വിരുദ്ധര്‍ തയ്യാറായിരുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. നരോദപാട്യ കേസിലെ ഇപ്പോഴത്തെ വിധിയോടെയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിനും നരേന്ദ്രമോഡിക്കും എതിരെ ഹീനവും ആസൂത്രിതവുമായ പ്രചാരണം നടത്തിയവര്‍ രാജ്യത്തോട്‌ പ്രത്യേകിച്ച്‌ ഗുജറാത്തിനോട്‌ മാപ്പ്‌ പറയേണ്ടതുണ്ട്‌.
ഇരുപത്തിയെട്ട്‌ വര്‍ഷം മുമ്പ്‌ ദല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്ത്‌ കലാപത്തിന്‌ നേര്‍ക്ക്‌ വിരല്‍ചൂണ്ടാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അവകാശമുണ്ടോ? ഇല്ല എന്ന ഉത്തരം ലഭിക്കാന്‍ 1984 ലെ സിഖ്‌ വിരുദ്ധ കലാപത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ മതി. 2002 ലായിരുന്നു ഗുജറാത്ത്‌ കലാപം. പത്ത്‌ വര്‍ഷത്തിനകം ഒന്നിലധികം കേസുകളില്‍ ഇരകള്‍ക്ക്‌ നീതി ലഭിച്ചിരിക്കുന്നു. എന്നാല്‍ ഇത്രയേറെക്കാലം പിന്നിട്ടിട്ടും സിഖ്‌ കൂട്ടക്കൊലയിലെ പ്രതികള്‍ നീതിന്യായ വ്യവസ്ഥയേയും നിയമവാഴ്ചയെയും പരിഹസിച്ചുകൊണ്ട്‌ രാഷ്ട്രീയ നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെയായി ഇപ്പോഴും വിലസി നടക്കുകയാണ്‌. ആരൊക്കെയാണിവര്‍? എന്താണിവര്‍ ചെയ്തുകൂട്ടിയത്‌? എന്തുകൊണ്ടാണിവര്‍ ശിക്ഷിക്കപ്പെടാത്തത്‌? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗുജറാത്ത്‌ വിരുദ്ധനായ ഏത്‌ കോണ്‍ഗ്രസ്‌ നേതാവിന്റേയും വായടപ്പിക്കാന്‍ പോന്നതാണ്‌.
ഒരു നിലയ്ക്കും 1984 ലെ സിഖ്‌ വിരുദ്ധ കലാപത്തെക്കാള്‍ വലിയ കലാപമായിരുന്നില്ല ഗുജറാത്തില്‍ സംഭവിച്ചത്‌. അയോധ്യയില്‍നിന്ന്‌ മടങ്ങുകയായിരുന്ന 59 രാമഭക്തരെ (ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ അവര്‍ കര്‍സേവകരായിരുന്നില്ല) ഗോധ്ര റെയില്‍വേ സ്റ്റേഷന്‌ തൊട്ടടുത്ത്‌ സബര്‍മതി എക്സ്പ്രസ്‌ തടഞ്ഞിട്ട്‌ ചുട്ടെരിച്ചതിനെത്തുടര്‍ന്നാണ്‌ ഗുജറാത്ത്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. സിഖ്‌ കൂട്ടക്കൊല ഏകപക്ഷീയമായിരുന്നു. സിഖുകാരനല്ലാത്ത ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നത്‌ ഇതിന്‌ തെളിവാണ്‌. ഗുജറാത്ത്‌ കലാപത്തില്‍ 1048 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ നാനാവതി കമ്മീഷന്‍ കണ്ടെത്തിയത്‌. ഇതില്‍ 254 പേര്‍ ഹിന്ദുക്കളായിരുന്നു. സിഖ്‌ വിരുദ്ധ കലാപത്തില്‍ നാല്‌ ദിവസംകൊണ്ട്‌ 3000ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ പൊതുവായ കണക്ക്‌. എന്നാല്‍ ദല്‍ഹിയില്‍ മാത്രം 4000 പേരും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 13000 ലേറെ സിഖുകാരും കൊലചെയ്യപ്പെട്ടുവെന്നാണ്‌ കോണ്‍ഗ്രസിനെതിരെ സിഖ്‌ ഫോര്‍ ജസ്റ്റിസ്‌ (എസ്‌എഫ്ജെ) എന്ന സംഘടന യുഎസ്‌ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. ഹരിയാനയിലെ രേവാരി-മഹേണ്ടര്‍ഗഢ്‌ ജില്ലകളിലായി സിഖുകാരുടെ മൃതദേഹങ്ങള്‍ കൂട്ടമായി മറവ്‌ ചെയ്തതിന്റെ തെളിവുകള്‍ 2011 ല്‍ കണ്ടെത്തിയത്‌ എസ്‌എഫ്ജെയുടെ ആരോപണത്തെ സാധൂകരിക്കുന്നുണ്ട്‌.
നരോദ പാട്യയില്‍ 97 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. എന്നാല്‍ 1984 ല്‍ തെക്കന്‍ ദല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മാത്രമായി 600 സിഖുകാരെ കൊന്നൊടുക്കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ കുറച്ചുകാണിക്കാന്‍ മൃതദേഹങ്ങളിലേറെയും അജ്ഞാത കേന്ദ്രങ്ങളിലേക്ക്‌ നീക്കുകയായിരുന്നു. കല്യാണ്‍പുരി പോലീസ്‌ സ്റ്റേഷനില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്‌ 157 മരണമാണ്‌. ഉത്തര്‍പ്രദേശിലെ ഘാസിയാബാദ്‌ ജില്ലയോട്‌ ചേര്‍ന്നുകിടക്കുന്ന കല്യാണ്‍പുരിയെ കോണ്‍ഗ്രസ്‌ അക്രമികള്‍ യമപുരിയാക്കുകയായിരുന്നു. ‘വന്‍ മരങ്ങള്‍ വീണാല്‍ ഭൂമി കുലുങ്ങും’ എന്നായിരുന്നുവല്ലോ ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ട നരഹത്യയെ ന്യായീകരിച്ചുകൊണ്ട്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി പറഞ്ഞത്‌. രാജീവിന്റെ അന്നത്തെ സുഹൃത്ത്‌ അമിതാഭ്‌ ബച്ചന്‍ സ്വന്തം സിനിമയിലെ നായകനെപ്പോലെ പ്രഖ്യാപിച്ചത്‌ ‘ഖൂന്‍ കാ ബദ്ലാ ഖൂന്‍ (ചോരക്കു പകരം ചോര) എന്നായിരുന്നു. ഇതില്‍നിന്നൊക്കെ ആവേശമുള്‍ക്കൊണ്ട്‌ രാക്ഷസ സ്വഭാവമാര്‍ജ്ജിച്ച്‌ സിഖുകാരെ കൊന്നൊടുക്കാനിറങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കളും ജനപ്രതിനിധികളും നിരവധിയായിരുന്നു. സജ്ജന്‍ കുമാര്‍, കമല്‍നാഥ്‌, ജഗദീഷ്‌ ടൈറ്റ്ലര്‍, ധരംദേവ്‌ ശാസ്ത്രി, ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറഷന്‍ അംഗങ്ങളായ ബാബുറാം ശര്‍മ്മ, മങ്കര്‍ റാം സിംഗാള്‍, ഡോ. അശോക്‌ കുമാര്‍, ജഗദീഷ്‌ ചന്ദര്‍ ടോകാസ്‌, ഈശ്വര്‍ സിംഗ്‌, നഗരസഭാംഗങ്ങളായ മഹേന്ദ്ര, സുഖന്‍ സൂദ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ബല്‍വത്ത്‌ ഖോക്കര്‍, ഫയര്‍ മുഹമ്മദ്‌, രത്തന്‍, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന എച്ച്‌.കെ.എല്‍.ഭഗത്ത്‌, വസന്ത്‌ സാഥെ തുടങ്ങിയവര്‍ ഇവരില്‍ ചിലരായിരുന്നു.
“അക്രമികളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു….. അക്രമസമയത്ത്‌ വിഎച്ച്പി നേതാവ്‌ ജയദീപ്‌ പട്ടേലിനെയും അക്രമത്തിന്‌ നേതൃത്വം കൊടുത്തവരേയും ഫോണില്‍ വിളിച്ചിരുന്നതായി തെളിഞ്ഞു” എന്നാണ്‌ മായ കൊഡ്നാനിക്കെതിരായ പ്രോസിക്യൂഷന്‍ കേസ്‌. സിഖ്‌ വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചെയ്തത്‌ വെച്ച്‌ നോക്കുമ്പോള്‍ ഈ ആരോപണം നിസ്സാരമാണ്‌. കരോള്‍ ബാഗില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എംപി ധരംദാസ്‌ ശാസ്ത്രി വോട്ടര്‍പട്ടികയുമായെത്തിയാണ്‌ പ്രകാശ്‌ നഗറിലെ സിഖുകാരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയത്‌. കോണ്‍ഗ്രസിന്റെ ട്രേഡ്‌ യൂണിയന്‍ നേതാവും ഇപ്പോഴത്തെ കേന്ദ്രമന്ത്രി അജയ്‌ മാക്കന്റെ അച്ഛനുമായിരുന്ന ലളിത്‌ മാക്കന്‍, മംഗല്‍പുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എംപിയായിരുന്ന സജ്ജന്‍ കുമാര്‍ എന്നിവര്‍ ആളൊന്നിന്‌ 100 രൂപയും ഒരു കുപ്പി മദ്യവുമാണ്‌ കൊലയാളികള്‍ക്ക്‌ നല്‍കിയത്‌. ഇപ്പോഴത്തെ മന്ത്രിയായ കമല്‍നാഥ്‌, മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന വസന്ത്‌ സാഥെ എന്നിവര്‍ ചേര്‍ന്ന്‌ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ അടുത്തുള്ള രാഘബ്ഗഞ്ചിലെ ഗുരുദ്വാര ആക്രമിച്ച്‌ നിരവധി സിഖുകാരെ കൊലപ്പെടുത്തി.
മുഖ്യമായും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ്‌ നരോദ പാട്യ കേസില്‍ വിചാരണ കോടതി പ്രതികള്‍ക്ക്‌ ശിക്ഷ വിധിച്ചത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികളായ സിഖ്‌ കൂട്ടക്കൊലക്കേസില്‍ സാക്ഷികളെ വിലക്കെടുക്കുകയോ ഭീഷണിപ്പെടുത്തി പിന്മാറ്റുകയോ ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളില്‍ 12 പേര്‍ കൊലചെയ്യപ്പെട്ട കേസിലെ സാക്ഷിയായ വനിതയ്ക്ക്‌ 25 ലക്ഷം രൂപയാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടത്‌. മര്‍ദ്ദനവും വധഭീഷണിയുമൊക്കെ നിരന്തരം ഉണ്ടായിട്ടും അവര്‍ വഴങ്ങിയില്ല. എന്നാല്‍ മറ്റ്‌ സാക്ഷികള്‍ ഇങ്ങനെയായിരുന്നില്ല. അവര്‍ ഒന്നിനു പുറകെ ഒന്നായി പ്രതിഭാഗം ചേര്‍ന്നു. ജഗദീഷ്‌ ടൈറ്റ്ലറും സജ്ജന്‍ കുമാറും എച്ച്‌.കെ.എല്‍.ഭഗത്തും വിചാരണക്കോടതിയില്‍നിന്ന്‌ രക്ഷപ്പെട്ടത്‌ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതിനാലാണ്‌. ഭഗത്തിനെതിരായ കേസില്‍ ഒരു സാക്ഷിക്ക്‌ 25 ലക്ഷം വാഗ്ദാനം ചെയ്യപ്പെട്ടു. ടൈറ്റ്ലര്‍ക്കെതിരായ കേസില്‍ മൊഴിമാറ്റിപ്പറഞ്ഞ സാക്ഷിയെ ഒരാഴ്ചയ്ക്കുശേഷം വിദേശത്തേക്ക്‌ കടത്തി. രണ്ടാമത്തെ സാക്ഷി അമേരിക്കയിലേക്ക്‌ പറന്നു. ഒരു പ്രധാന സാക്ഷി മൊഴിമാറ്റിപ്പറഞ്ഞത്‌ രേഖപ്പെടുത്തണമെന്ന സജ്ജന്‍ കുമാറിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുകയാണ്‌. കലാപം അന്വേഷിച്ച നാനവതി-രംഗനാഥമിശ്ര കമ്മീഷനുകള്‍ക്ക്‌ മുമ്പാകെ ജഗദീഷ്‌ കൗര്‍ എന്ന സാക്ഷി സജ്ജന്‍ കുമാറിനെതിരെ മൊഴി നല്‍കിയിരുന്നു.
ജഗദീഷ്‌ ടൈറ്റ്ലര്‍ക്കെതിരെ സുരീന്ദിര്‍സിംഗ്‌ എന്ന സാക്ഷി നാനാവതി കമ്മീഷന്‌ മൊഴി നല്‍കിയിരുന്നു. സിഖുകാരെ കൊല്ലാന്‍ ടൈറ്റ്ലര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നും ബാദല്‍സിംഗ്‌ എന്നയാളെ ജീവനോടെ ചുട്ടുകൊന്നു എന്നുമായിരുന്നു മൊഴി. എന്നാല്‍ ടൈറ്റ്ലറെ കമ്മീഷന്‍ വിളിച്ചുവരുത്തിയപ്പോള്‍ ഈ സാക്ഷി ടൈറ്റ്ലര്‍ക്ക്‌ അനുകൂലമായി ‘സത്യവാങ്മൂലം’ സമര്‍പ്പിച്ചു. ഇത്‌ നല്‍കി പത്ത്‌ ദിവസത്തിനകം സുരീന്ദറിനെ കാനഡയിലേക്ക്‌ കടത്തി. ഒരു വര്‍ഷത്തിനകം തിരിച്ചെത്തിയ ഇയാള്‍ ഗുരുദ്വാര പുരോഹിതനെന്ന നിലയ്ക്ക്‌ തുച്ഛമായി ലഭിക്കുന്ന വരുമാനവുമായി പൊരുത്തപ്പെടാത്ത ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന്‌ ‘തെഹല്‍ക’ വാരിക നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടൈറ്റ്ലര്‍ ആക്രമണത്തിന്‌ നേതൃത്വം നല്‍കിയെന്ന്‌ മൊഴി നല്‍കിയ മറ്റൊരു സാക്ഷിയായ ജസ്ബീര്‍ സിംഗ്‌ വധഭീഷണിയെത്തുടര്‍ന്ന്‌ അമേരിക്കയിലേക്ക്‌ പോയതായി ഭാര്യാമാതാവ്‌ ഗുര്‍ദീപ്‌ കൗര്‍ ‘തെഹല്‍ക്ക’യോട്‌ വെളിപ്പെടുത്തുകയുണ്ടായി. മൊഴിമാറ്റി പറയുന്നതിന്‌ ഒരു ബാഗ്‌ നിറയെ നോട്ടുകെട്ടുകള്‍ ഗുര്‍ദീപ്‌ കൗറിനും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. എച്ച്‌.കെ.എല്‍.ഭഗത്തിനും മുനിസിപ്പല്‍ കൗണ്‍സിലര്‍ അശോകിനുമെതിരെയാണ്‌ ഗുര്‍ദീപ്‌ മൊഴി നല്‍കിയത്‌. ഗുര്‍ദീപിന്റെ കുടുംബത്തിലെ 50 പേരാണ്‌ കൊലചെയ്യപ്പെട്ടത്‌.
സിഖ്‌ കൂട്ടക്കൊലക്ക്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്‌ ഗുജറാത്തിലേതെന്നല്ല ലോകത്തിലെ ഒരു കലാപത്തിന്‌ നേര്‍ക്കും വിരല്‍ ചൂണ്ടാനുള്ള ധാര്‍മികാവകാശമില്ല. കേസില്‍ പ്രതികളായവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്‌ രാജീവ്‌ ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും കോണ്‍ഗ്രസ്‌ ചെയ്തത്‌. ഇവര്‍ക്കെതിരെ നീതിയുടെ ചക്രമുരുളുന്നത്‌ അധികാരമുപയോഗിച്ച്‌ കോണ്‍ഗ്രസ്‌ ഇപ്പോഴും തടയുകയാണ്‌. ജഗദീഷ്‌ ടൈറ്റ്ലര്‍ക്കെതിരായ കേസ്‌ രണ്ട്‌ പതിറ്റാണ്ട്‌ കാലത്തെ അന്വേഷണത്തിനുശേഷം തെളിവില്ലെന്ന്‌ കാണിച്ച്‌ സിബിഐ അവസാനിപ്പിച്ചു. പോലീസ്‌ കേസെടുക്കാതിരുന്ന എച്ച്‌.കെ.എല്‍.ഭഗത്തിനെ കോടതി വിളിച്ചുവരുത്തിയെങ്കിലും തെളിവ്‌ നശിപ്പിക്കപ്പെട്ടതിനാല്‍ വിട്ടയച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ഭഗത്ത്‌ മരിച്ചു. നാനാവതി കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച്‌ ധരംദാസ്‌ ശാസ്ത്രിക്കെതിരെ കേസെടുത്തെങ്കിലും വിചാരണ തുടങ്ങും മുമ്പ്‌ മരിച്ചു. സജ്ജന്‍ കുമാറിനെതിരായ രണ്ട്‌ കേസുകളില്‍ മൂന്ന്‌ പതിറ്റാണ്ട്‌ അടുക്കാറായിട്ടും വിചാരണ നടക്കുന്നതേയുള്ളൂ. സിഖ്‌ വിരുദ്ധ കലാപ കേസില്‍ രാജീവ്‌ ഗാന്ധി പ്രതി ചേര്‍ക്കപ്പെടുമായിരുന്നു. അകാല മരണമാണ്‌ ഇതില്‍നിന്ന്‌ അദ്ദേഹത്തെ രക്ഷിച്ചത്‌. എന്നാല്‍ നീതിയുടെ കരങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷവും സോണിയാഗാന്ധിയെ എത്തിപ്പിടിക്കുകയാണ്‌. സിഖുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ സോണിയയെ പ്രതിചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്ജെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി മാന്‍ഹാട്ടനിലെ യുഎസ്‌ കോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്‌. കലാപം നടന്ന്‌ 25 വര്‍ഷം കഴിഞ്ഞതിനാല്‍ കേസ്‌ കാലഹരണപ്പെട്ടിരിക്കുന്നു, സമന്‍സ്‌ കൃത്യമായി ലഭിച്ചിട്ടില്ല എന്നൊക്കെയാണ്‌ സോണിയയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍.

യുഗസന്ധ്യയിലെ പ്രകാശനാളം

യുഗസന്ധ്യയിലെ പ്രകാശനാളം

ലോകത്തില്‍ അവതാരപുരുഷന്മാര്‍ ധാരാളമുണ്ട്‌. അവരില്‍ പലരുടേയും മഹാചരിതങ്ങളും നമുക്കറിയാം. അവരുടെയെല്ലാം ജീവിതത്തിലെ നമ്മള്‍ കേള്‍ക്കുന്ന കഥകളെല്ലാം അവര്‍ വളര്‍ന്ന്‌ പ്രൗഢന്മാരായതിനു ശേഷമുള്ളവയാണ്‌. അതിനു മുന്‍പുള്ള കഥകള്‍ അത്ര ഗര്‍ഹണീയമായിരിക്കുകയുമില്ല. എന്നാല്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ നമ്മള്‍ കേള്‍ക്കുന്ന കഥകളിലേറിയ കൂറും ശൈശവത്തിലും ബാല്യത്തിലുമുള്ളവയാണ്‌. കംസവധം വരെയുള്ള കഥകളെല്ലാം ബാലകേളികളാണ്‌. അതിനാല്‍ ബാലന്മാരുടെ ഒരു പ്രസ്ഥാനത്തിന്റെ ആദര്‍ശപുരുഷനാകാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനോളം അര്‍ഹതയുള്ള അവതാര പുരുഷന്മാരാരുമില്ല.

ഇത്രയധികം പ്രതികൂലമായ സാഹചര്യങ്ങളില്‍ അവതരിച്ച ഒരവതാരവുമില്ല. ജനനം തന്നെ കല്‍ത്തുറുങ്കില്‍! മാതാപിതാക്കള്‍ ബന്ധികള്‍! ഒന്നു കരയാനും കൂടി സ്വാതന്ത്ര്യമില്ല! പക്ഷേ അവതാര സമയത്ത്‌ തന്നെ മാതാപിതാക്കളെ സാന്ത്വനിപ്പിച്ചു. കാരിരുമ്പിന്‍ പ്രതിബന്ധത്തേയും കുലംകുത്തി വന്ന പ്രതിരോധ പ്രവാഹത്തേയും മറികടന്ന്‌ ലക്ഷ്യത്തിലേക്ക്‌ പ്രയാണം ചെയ്തു. ശൈശവ ലീലകളില്‍ത്തന്നെ അനന്യമായ മാതൃകകള്‍ ദര്‍ശിക്കാം. ലളിതവേഷം പൂണ്ട പൂതന ശിശുഹത്യ നടത്തി സഞ്ചരിക്കുന്നതിനിടയില്‍ ഉണ്ണികൃഷ്ണനെ സമീപിച്ചു. ഉണ്ണികൃഷ്ണനെ കണ്ടപ്പോള്‍ പൂതന ചിരിച്ചു. ഉണ്ണിക്കണ്ണനും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

ഈ ചിരി ചിരിക്കാന്‍ ഇന്നത്തെ സാമൂഹ്യപ്രവര്‍ത്തകനു കഴിയേണ്ടതാണ്‌. സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്വഹൃദയജ്ഞാനമുണ്ടായാല്‍ മാത്രം പോരാ; പരഹൃദയജ്ഞാനവും ഉണ്ടായിരിക്കണം. നമ്മുടെ ഉണ്ണിക്കണ്ണന്മാരുടെ ഉള്ളില്‍ വിഷം നിറയ്ക്കാന്‍ നടക്കുന്ന ഒന്നല്ല ഒരായിരം പൂതനമാരുണ്ട്‌ നമുക്കു ചുറ്റും. അതുകൊണ്ട്‌, അവരുടെ ലളിത വേഷത്തില്‍ അവരുടെ രാക്ഷസീയത നാം തിരിച്ചറിയാതിരുന്നു കൂടാ. നമ്മുടെ കുട്ടികളെ പാലൂട്ടി പാലിക്കാനല്ല അവരുടെ വരവ്‌; നഞ്ഞൂട്ടി നശിപ്പിക്കാനാണ്‌. ഈ അറിവ്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ബാലഗോകുലത്തിലൂടെ ലഭിക്കണം.

അയല്‍വാസികളുടെ മനം കവര്‍ന്നു കൊണ്ടാണ്‌ ഉണ്ണിക്കണ്ണന്‍ വളര്‍ന്നത്‌. ഒരു ദിവസം കണ്ണനെ കണ്ടില്ലെങ്കില്‍ വെണ്ണ കവര്‍ന്നുണ്ണാന്‍ കണ്ണനെത്തിയില്ലെങ്കില്‍ കാതരമാകുന്ന മനസ്സുകളാണ്‌ അമ്പാടിയിലുണ്ടായിരുന്നത്‌. ഈ വിധത്തില്‍ സുമനസ്സുകളെ ആകര്‍ഷിച്ച്‌ ലീലകളാടിയ കണ്ണന്‍ സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നു. സഹജമായ നേതൃത്വഗുണങ്ങളാല്‍ കൂട്ടുകാരെയൊക്കെ സംഘടിപ്പിച്ചു. പാല്‍ ചോറും ഓടക്കുഴലുമായി കാലികളും കൂട്ടാളികളുമൊത്ത്‌ വനഭോജനത്തിനുള്ള പുറപ്പാട്‌ സമാജസമാഹരണത്തിന്റെ നാന്ദിയായിരുന്നു.

യമുനാപുളിനങ്ങളില്‍ ഗുസ്തി പിടിച്ചും സാലവൃക്ഷങ്ങളില്‍ ബലപരീക്ഷണം നടത്തിയും മേളിക്കുമ്പോള്‍ തന്റെ അവതാരോദ്ദേശ്യം ഒരിക്കലും കൃഷ്ണന്‍ മറന്നിരുന്നില്ല എന്നുമാത്രമല്ല അതിനുള്ള പരിശീലനമുറകളായിരുന്നു ബാലലീലകളെല്ലാം തന്നെ. തന്റെ മാതാവും പിതാവും ബന്ധനത്തിലാണെന്നും തന്നാല്‍ മോചിതരാകേണ്ടവരനവധിയുണ്ടെന്നും സമൂഹത്തെയും രാഷ്ട്രത്തേയും ദുഷ്ടശക്തികളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്നും കൃഷ്ണന്‍ സദാ ഓര്‍ത്തുകൊണ്ടിരുന്നു.
സമാജപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതാണ്‌ ഈ ധ്യേയനിഷ്ഠ. പലപ്പോഴും പ്രവര്‍ത്തനത്തില്‍ മുഴുകികഴിയുന്നവര്‍ തങ്ങളുടെ ആത്യന്തികലക്ഷ്യം മറക്കാറുണ്ട്‌. താത്കാലിക വിജയത്തിലും ലാഭത്തിലും മോഹിതരായി ആത്യന്തികലക്ഷ്യം മറന്നുകൂടാ. മാര്‍ഗ്ഗത്തെ ലക്ഷ്യമായും തെറ്റിദ്ധരിച്ചു പോകാന്‍ പറ്റില്ല.

സമാജപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ തനിച്ചല്ല ചെയ്യുക എന്ന മാതൃകയല്ല കൃഷ്ണന്‍ നമ്മുടെ മുമ്പില്‍ വെച്ചത്‌. ദേവേന്ദ്രന്‍ എന്ന അധികാരസ്ഥാനത്തെ പൂജിച്ചു വന്നിരുന്ന നാട്ടുകാരില്‍ അധികാരപൂജയ്ക്കു പകരം രാഷ്ട്രഭാവനയുണ്ടാക്കാന്‍ ഗോവര്‍ദ്ധന പൂജയേര്‍പ്പെടുത്തി. ആ സന്ദര്‍ഭത്തില്‍ കോപിഷ്ടനായ ഭരണാധികാരിയുടെ ദര്‍പ്പമടക്കാന്‍ സകലരേയും സംഘടിപ്പിച്ച്‌ ഗോവര്‍ദ്ധനോദ്ധാരണം നടത്തി. നമ്മള്‍ രണ്ടുകൈകളും ഉപയോഗിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈശ്വരന്‍ തങ്ങളെ സഹായിക്കൂ എന്ന്‌ ഗോവര്‍ദ്ധനോദ്ധാരണത്തിലൂടെ ലോകത്തെ പഠിപ്പിച്ചു.

എന്നാല്‍ ഘോരമായ വിപത്ത്‌ സമാജത്തെ ഗ്രസിക്കുമ്പോള്‍ മുമ്പില്‍ നിന്നുകൊണ്ടുതന്നെ അതിനെ നേരിട്ട സംഭവങ്ങളുമുണ്ട്‌. കാട്ടുതീയില്‍ പെട്ട കൂട്ടുകാരെയും കാലികളേയും രക്ഷിച്ചതും കാളിന്ദിയെ വിഷമയമാക്കിയ കാളിയനെ നേരിട്ടതും തനിച്ചുതന്നെയായിരുന്നു. കാളിയന്റെ ദര്‍പ്പണമടങ്ങിയപ്പോള്‍ കാളിയനെ “ഉന്മൂലനാശനം” ചെയ്യണമെന്നു ചിന്തിച്ചതേയില്ല. സമാജത്തെ ദ്രോഹിക്കാതെ അടങ്ങിയൊതുങ്ങി കഴിയാമെന്നു കാളിയന്‍ സമ്മതിച്ചപ്പോള്‍ തന്റെ പാദമുദ്ര ചാര്‍ത്തി കാളിയനെ അനുഗ്രഹിക്കുകയാണുണ്ടായത്‌.

കംസവധത്തിനു ശേഷം ശ്രീകൃഷ്ണന്‍ ചെയ്ത ഒരു പ്രവൃത്തി ലോകത്തിനൊരൊന്നാന്തരം സാധനാപാഠമാണ്‌. കംസനെ വധിച്ചശേഷം നേരെ സിംഹാസനത്തിലേയ്ക്കോടിക്കയറുകയല്ല കൃഷ്ണന്‍ ചെയ്തത്‌. ബന്ധിതനായിരുന്ന ഉഗ്രസേനനെ മോചിപ്പിച്ച്‌ അദ്ദേഹത്തെ രാജാവായി വാഴിച്ചശേഷം തന്റെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന്‌ അദ്ദേഹത്തോടാവശ്യപ്പെടുകയാണ്‌ ചെയ്തത്‌. മാതാപിതാക്കളെ മോചിപ്പിക്കാന്‍ തിടുക്കമുണ്ടെങ്കിലും തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി വ്യവസ്ഥയെ മറി കടക്കുവാന്‍ കൃഷ്ണനൊരുമ്പെട്ടില്ല.

കംസവധത്തിനുശേഷം വിദ്യാഭ്യാസത്തിനു വേണ്ടി ആചാര്യസന്നിധിയിലെത്തിയ കൃഷ്ണന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ശിഷ്യനായി പെരുമാറി. ഗുരുവിനോടും ഗുരുപത്നിയോടും സഹപാഠികളോടും മറ്റേതൊരു അന്തേവാസിയേയും പോലെതന്നെയായിരുന്നു കൃഷ്ണന്റെ പെരുമാറ്റം. കൃഷ്ണന്റെ ഗരിമ പ്രകടമാക്കുന്ന സംഭവങ്ങള്‍ പ്രൗഢമായ ജീവിതത്തിലുണ്ടാകുന്നത്‌ മഹാഭാരതയുദ്ധത്തോടെയാണ്‌. ധര്‍മ്മത്തിന്റെ ഭാഗത്തുമാത്രമേ താന്‍ നിലയുറപ്പിക്കൂ എന്നുള്ളതുകൊണ്ട്‌ ഭൗതികമോഹികളായ കൗരവര്‍ക്ക്‌ തന്റെ സേനയെ വിട്ടുകൊടുത്തു കൃഷ്ണന്‍ പാണ്ഡവ പക്ഷത്തുതന്നെ നിലയുറപ്പിച്ചു.

താത്വിക പ്രതിസന്ധിയില്‍പ്പെട്ട്‌ നട്ടം തിരിയുന്ന ലോകത്തിന്‌ ഈ യുഗസന്ധ്യയില്‍ പ്രകാശനാളമായി അനുഭവപ്പെടുന്നത്‌ കൃഷ്ണവാക്യങ്ങളായ ഗീതാസൂക്തങ്ങളാണ്‌. മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെന്റുമെല്ലാം പുതിയ രത്നങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്‌ ഇന്ന്‌ ഗീതാഖനിയില്‍ നിന്നാണ്‌.

യുദ്ധസന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ കാണിച്ച നയതന്ത്രജ്ഞത ഇന്നുമെന്നുമെല്ലാം ലോകത്തിനു പാഠമാണ്‌. സന്ധിസംഭാഷണത്തിനായി കൗരവസഭയിലെത്തിയ കൃഷ്ണന്‍ തന്റെ വ്യക്തിപ്രഭാവത്തിനാല്‍ തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടിയിരുന്ന ദുര്യോധനാദികളില്‍ ആദരഭാവമുണര്‍ത്തുന്നു. യുധിഷ്ഠിരരാജാവിന്റെ ദൂതനായി വന്ന കൃഷ്ണന്‍ ദുര്യോധനന്‍ ഒരുക്കിയ ആതിഥ്യം സ്വീകരിക്കാതെ വിദൂരരുടെ വീട്ടിലാണ്‌ അന്തിയുറങ്ങിയത്‌. ഈ കൃഷ്ണകഥ തത്വമറിഞ്ഞു പഠിച്ചിരുന്നുവെങ്കില്‍ നമ്മുടെ ഒരു പ്രധാനമന്ത്രിയുടെ ജീവന്‍ സന്ധിസംഭാഷണത്തിനിടയില്‍ നഷ്ടപ്പെടുകയില്ലായിരുന്നു.

യുദ്ധാന്ത്യത്തില്‍ മണ്ണില്‍ തേര്‍ചക്രം താഴ്‌ന്നുപോയ കര്‍ണന്‍ ആത്മരക്ഷയ്ക്കു വേണ്ടി യുദ്ധധര്‍മ്മത്തെ ഉദ്ധരിച്ചപ്പോള്‍ കൃഷ്ണന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ പറഞ്ഞു: “കര്‍ണാ നിനക്കെന്നാണ്‌ ധര്‍മ്മബോധമുണ്ടായത്‌? പാണ്ഡവന്മാര്‍ കുട്ടികളായിരുന്നപ്പോള്‍ ഭീമനെ ജലത്തില്‍ കെട്ടിത്താഴ്ത്തിയപ്പോള്‍ നിന്റെ ധര്‍മ്മബോധമെവിടെയായിരുന്നു? കള്ളച്ചൂതു കളിച്ചപ്പോള്‍, അരക്കില്ലത്തിലിട്ടു പാണ്ഡവരെ തീയിട്ടപ്പോള്‍, പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഒന്നും തോന്നാത്ത ധര്‍മ്മബോധം ഇപ്പോഴെവിടെന്നുണ്ടായി? ധര്‍മ്മത്തെ രക്ഷിച്ചവനു മാത്രമേ ധര്‍മ്മത്തില്‍ നിന്നുള്ള രക്ഷയ്ക്കര്‍ഹതയുള്ളൂ.” ഇത്രയും പറഞ്ഞ്‌ അര്‍ജുനനെ അമ്പയയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ കൃഷ്ണന്‍ ചെയ്തത്‌. 

നമ്മുടെ വായില്‍ നിന്ന്‌ അപ്പകഷ്ണം തട്ടിയെടുക്കാന്‍ വരുന്ന സ്വാര്‍ത്ഥമതികളായ സൃഗാലന്മാര്‍ ചെകുത്താന്‍ വേദമോതുന്നതുപോലെ സ്വന്തം രക്ഷയ്ക്കായി ധര്‍മ്മശാസ്ത്രങ്ങളുദ്ധരിക്കുമ്പോള്‍ ശുദ്ധമതികളായ നമ്മള്‍ക്ക്‌ ഇത്തരം ശ്രീകൃഷ്ണവാക്യങ്ങളും ചെയ്തികളും മാര്‍ഗദര്‍ശകങ്ങളാകേണ്ടതാണ്‌.
ചുരുക്കത്തില്‍ ബാല്യത്തില്‍ ഉണ്ണികൃഷ്ണനായി കൂട്ടുകാരനായിത്തീരുന്ന ശ്രീകൃഷ്ണന്‍ബാലഗോകുലത്തിലെ കുട്ടികള്‍ വളര്‍ന്നുവരുന്നതോടുകൂടി അവര്‍ക്കു മാര്‍ഗദര്‍ശകനും ധര്‍മ്മമരുളുന്നവനുമായ ലോകാചാര്യനായിത്തീരുന്നത്‌ ശ്രീകൃഷ്ണചരിതത്തിലൂടെ നമുക്ക്‌ കാണാം