Friday, November 18, 2011

ശബരിമല യാത്ര കാനന പാതയിലൂടെ...

ശബരിമല യാത്ര കാനന  പാതയിലൂടെ...


കാടിനൊരു ഗന്ധമുണ്ട്. വന്യമായൊരു കറുത്ത ഗന്ധം. ഇവിടെ ഈ കാടിനുമാത്രം കര്‍പ്പൂരമെരിയുന്ന അഭൗമ സുഗന്ധമുണ്ട്. ഏതു കാടിനുമൊരു ഗീതമുണ്ട്. മരം മരത്തിലുരയുന്ന കറകറ ശബ്ദം മുതല്‍ ചെറുകിളികള്‍ തുടങ്ങി മലമുഴക്കി വേഴാമ്പല്‍ വരെ ചേരുന്ന ജുഗല്‍ബന്ദി സംഗീതം. ഈ കാടിന് ശരണം വിളിയുടെയും അകതാരിലെ മന്ത്രങ്ങള്‍ ശ്വാസനിശ്വാസങ്ങളാകുന്ന ഭക്തരുടെ അലൗകിക സംഗീതം കൂടെയുണ്ട്.

മനുഷ്യനും പ്രകൃതിയും സമഞ്ജസമായി ഈശ്വരനായി വിലയമാകുന്ന അപൂര്‍വ്വതയുമിവിടുണ്ട്. സ്വാമിയാകുംമുമ്പ് അയ്യപ്പനെന്ന യോദ്ധാവ് പടയോട്ടം നടത്തിയ കുന്നും കാടും മേടുമാണിത്. അയ്യപ്പന്റെ പൂങ്കാവനം. നൂറ്റാണ്ടുകളിലൂടെ അനേകലക്ഷങ്ങള്‍ ചവിട്ടിത്തെളിച്ച കാനാനപാതയാക്കിയ ഒറ്റയടിപ്പാത. കാനനപാതയിലെ ഏകദേശ മദ്ധ്യമായ ഇടത്താവളമാണ് മുക്കുഴി. കൊടുംവനത്തിലെ ചെറിയൊരു ജനവാസകേന്ദ്രവും.

സഹനത്തിന്റെയും ത്യാഗത്തിന്റെയും ശബരിമല തീര്‍ത്ഥാടനത്തില്‍ മൂന്ന് കയറ്റങ്ങളാണ് ഉണ്ടായിരുന്നത്. അഴുതമേട്, കരിമല, നീലിമല എന്നിവ. എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് കിലോമീറ്റര്‍ ഘോരവനയാത്രയായി മൂന്നും നാലും ദിനങ്ങള്‍ നടന്ന് ദര്‍ശനപ്രസാദം നേടിയിരുന്നത് എത്രയോ ആയിരങ്ങള്‍. തിരിച്ചും ഇത്രതന്നെ നടപ്പ്. ആഴ്ചകള്‍ നീളുന്ന കാനനവാസം. ഇരുമുടിക്കെട്ടും തോള്‍സഞ്ചിയുമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ തിരിച്ചുവരവ് അനിശ്ചിത മായിരുന്ന കാലം. വനത്തോടും വന്യജീവിയോടും നേരിടാന്‍ ചുണ്ടില്‍ ശരണമന്ത്രങ്ങള്‍ മാത്രം. എന്നാല്‍ കുറേക്കാലമായി ആദ്യത്തെ രണ്ട് കയറ്റങ്ങളും ബഹുഭൂരിഭാഗം തീര്‍ത്ഥാടകരുടെയും യാത്രയില്‍നിന്ന് നീങ്ങിപ്പോയി.

എരുമേലിയില്‍നിന്ന് ഇരുപത്തിരണ്ടുകിലോമീറ്ററോളം ദൂരത്തില്‍ തെളിച്ചെടുത്ത റോഡ് ഭക്തരെ ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പയിലെത്തിക്കുന്നു. ശബരിഗിരി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയാണ് റോഡ് ആദ്യകാലത്ത് നിര്‍മ്മിച്ചതെങ്കിലും ശബരിമലയിലേക്കുള്ള യാത്രാസൗകര്യം പ്രദാനം ചെയ്തു. മണ്ഡലകാലത്ത് മാത്രം ഓരോദിനവും പതിനായിങ്ങളാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്; മകരവിളക്കിന് ലക്ഷങ്ങള്‍ കവിയും.

പമ്പയില്‍വരെ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ക്ക് പിന്നെ പ്രധാന കടമ്പ നീലിമല മാത്രം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് അഞ്ച് കിലോമീറ്റര്‍. നീലിമല കയറ്റം പലപ്പോഴും ക്ഷീണമേകുമ്പോള്‍ അറിയാതെ വിളിച്ചുപോകുന്നത് കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്നാണെന്നു മാത്രം. എങ്കിലും പ്രകൃതിയോടും പ്രപഞ്ചത്തോടും സമന്വയം നേടി ഇന്നും കാനനപാത താണ്ടി മാത്രം പതിവായി ദര്‍ശനത്തിനെത്തുന്നവര്‍ അനേകമുണ്ട്.
എരുമേലി വാവരുപള്ളിക്ക് അഭിമുഖമായി തുടങ്ങുന്ന മുണ്ടക്കയം റോഡിലേക്കാണ് പദയാത്രാ പഥം തുറക്കുന്നത്. ഇരുപുറവും വെള്ളപ്ലാസ്റ്റിക് പാവാടയണിഞ്ഞ് റബ്ബര്‍ എസ്റ്റേറ്റുകളും പൈനാപ്പിള്‍ തോട്ടങ്ങളും എട്ടുകിലോമീറ്ററോളം പിന്നിടുമ്പോള്‍ പേരൂര്‍തോട്. തോടിനെ കവച്ചുവയ്ക്കുന്ന ചെറിയ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് കയറിയാല്‍ ഇരുമ്പൂന്നിക്കര വരെ നാട്ടുവഴി. നല്ല ജനവാസമുള്ള പ്രദേശം. ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യക്ഷേത്രത്തിനരികിലൂടെ നീങ്ങുന്ന നടപ്പാത കോയിക്കക്കാവ് ഫോറസ്റ്റ് ചെക്കുപോസ്റ്റുവരെ. ചെക്ക് പോസ്റ്റിനു മുമ്പും ശേഷവും വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷന്‍. നടപ്പാതയുടെ വലതുഭാഗത്ത് വിശാലമായ പുല്‍മൈതാനം പോലെ ഹരിതാഭ പരന്നുകിടക്കുന്നു. ഇവിടെ തൊഴിലാളികള്‍ തേക്കുതൈകള്‍ നട്ടുപിടിപ്പിക്കുന്നു. ഈ ഭാഗം അരശുമുടിക്കോട്ട; ചെറിയൊരു മണ്ഡപമുണ്ടിവിടെ. ഇവിടെമുതല്‍ യാത്ര യിലുടനീളം സീസണില്‍ മാത്രമുയരുന്ന കടകള്‍ ഇടയ്ക്കിടെയുണ്ട്. കുപ്പിവെള്ളവും പൈനാപ്പിളും സുലഭം. പ്രധാനകേന്ദ്രങ്ങളില്‍ ചായക്കടകളും. അരശു മുടിക്കോട്ട മുതലുള്ള സാമാന്യം നിരപ്പായ പാത കയറിച്ചെല്ലുന്നത് കാളക്കെട്ടിയില്‍. കാളകെട്ടി പുരാതനമായൊരു ശിവക്ഷേത്രം; അടുത്തകാലത്ത് പുനരുദ്ധാരണം നടത്തിയതായി തോന്നും. അരികില്‍ കൂറ്റന്‍ ആഞ്ഞിലിമരം. മഹിഷിയെ നിഗ്രഹിച്ച് ആഹ്ലാദനൃത്തമാടിയ അയ്യപ്പനെ കാണാനെത്തിയ പരമശിവന്‍ സഞ്ചരിച്ചിരുന്ന കാളയെ കെട്ടിയ വൃക്ഷമാണിതെന്ന് സങ്കല്പം. എരുമേലിയില്‍നിന്ന് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണിവിടേക്ക്.

കാളകെട്ടിയില്‍നിന്ന് ഇറങ്ങിച്ചെല്ലുന്നത് വീണ്ടും ടാര്‍ റോഡ് കാണുന്ന അത്ഭുതത്തിലേക്ക്. മുണ്ടക്കയത്ത് നിന്ന് അഴുതയിലേക്കുള്ള റോഡാണിത്. അല്പദൂരം ടാര്‍ റോഡ് സഞ്ചാരം കഴിഞ്ഞാല്‍ വീണ്ടും കാനനപ്പാത. അത് നീളുന്നത് അഴുതാനദിയുടെ താഴ്‌വാരത്തിലേക്ക്. കഴിഞ്ഞാണ്ടുവരെ വെള്ളവും ഒഴുക്കും കുറഞ്ഞ അഴുതയിലിറങ്ങിക്കയറിയായിരുന്നു യാത്ര. ഇക്കൊല്ലം ചെറിയൊരു നടപ്പാലം പണിതിരിക്കുന്നു.

അഴുതയുടെ തീരം ഒരു ഇടത്താവളമാക്കാം. ഒട്ടേറെ കടകള്‍ മിക്കതും വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യത്തോടെ. ഉച്ചഭക്ഷണവും ഇവിടെത്തന്നെ. അഴുതയിലെ തെളിനീരിലെ കുളിയും നല്ല വെയിലിലും മലയിറങ്ങിവരുന്ന തണുത്ത കാറ്റും നടപ്പുക്ഷീണത്തെ പമ്പ കടത്തുമെന്നു പറയുന്നത് ശരിയല്ല; അഴുത കടത്തും.

മുന്നില്‍ അഴുതമേടിന്റെ ഘനഗംഭീര തലപ്പൊക്കം. മൂന്നുകിലോമീറ്റര്‍ കുത്തനെ കയറ്റമാണ് അഴുതമേട്. അഴുതയില്‍ കുളിച്ചുകയറുമ്പോള്‍ കൈയിലൊരു കല്ലു കരുതും; വെള്ളത്തിലുരുണ്ടു മറിഞ്ഞ് മിനുമിനുത്തൊരു ചെറിയ കല്ല്. ഇനി കയറാനുള്ള അഴുതമേടിന്റെ ഉച്ചിയോടടുക്കുമ്പോഴുള്ള കല്ലിടുംകുന്നില്‍ നിക്ഷേപിക്കാനുള്ളതാണിത്. അയ്യപ്പന്‍ നിഗ്രഹിച്ച മഹിഷിയുടെ ജഡം സംസ്‌കരിച്ച കുന്നാണ് കല്ലിടാംകുന്ന്. മലചവിട്ടാനിറങ്ങിയ ഭക്തരുടെ പാപഭാരങ്ങളുടെ പ്രതീകവുമാകുന്നു ഈ കല്ലുരുളകള്‍. പാപമിറക്കി കര്‍പ്പൂരം കത്തിച്ചു വണങ്ങി വീണ്ടും യാത്ര.

അയ്യപ്പന്റെ ശത്രുവായിരുന്ന ഉദയനന്റെ കോട്ടയായിരുന്ന ഇഞ്ചിപ്പാറകോട്ടയാണ് അടുത്തകേന്ദ്രം. മല അരയ മഹാസഭയുടെ അധീനതയിലുള്ള ചെറിയൊരു ക്ഷേത്രമുണ്ടിവിടെ; ഇഞ്ചിപ്പാറ മൂപ്പന്റെ. അടുത്ത കേന്ദ്രമായ മുക്കുഴിയിലെത്തുമ്പോള്‍ നാലുമണിയാകുന്നതെയുള്ളെങ്കിലും സന്ധ്യയായ പ്രതീതിയായി ഇനി നടക്കുന്നത് ആശാസ്യമല്ല. കാട്ടുപാത കാണാന്‍ തന്നെ ബദ്ധപ്പാട്, കാട്ടാനയിറങ്ങിയാല്‍ അതിലേറെ ......... 

അങ്ങിനെയാണ് ഇന്നലെ മുക്കുഴിയില്‍ ഇടത്താവളമാക്കി അന്തിയുറങ്ങിയത്. മുക്കുഴിയുടെ മൂന്ന് ഭാഗവും നിബിഡവനമെങ്കിലും സാമാന്യം ജനവാസമുണ്ടിവിടെ. മൂന്നരകിലോമീറ്റര്‍ അകലെ കുഴിമാവില്‍ ബസ് റൂട്ടുണ്ട്. അിവടെനിന്ന് പതിനേഴ് കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കയം. ഇവിടെ ഓട്ടോറിക്ഷയും ജീപ്പുമെത്തും. നല്ലരീതിയില്‍ നടക്കുന്ന ഒട്ടേറെ ചായക്കടകളും വിരിപ്പന്തലുകളും ചേര്‍ന്ന് വന്യത്തില്‍ ചെറിയൊരു പട്ടണമായിരിക്കുന്നു മുക്കുഴി. മുക്കുഴിയില്‍നിന്ന് പുലരുംമുമ്പ് യാത്രതിരിച്ച് എത്തുന്നത് കരിമലത്തോടിനരുകില്‍. കരിയിലാംതോടെന്ന് കേട്ട് പരിചയിച്ച നല്ലൊരു അരുവിയാണിത്. ഇവിടെ ഇടത്താവളമാക്കുന്നവരുമുണ്ട്.
കരിമലത്തോട്ടില്‍ കുളികഴിഞ്ഞാല്‍ കരിമലയുടെ അടിവാരത്തിലേക്ക് നടക്കാം. പതിനൊന്ന് കിലോമീറ്റര്‍ വരും കരിമലയിലേക്ക് ദൂരം. മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങള്‍ വഴിമൂടിക്കിടക്കുന്ന കാട്ടുചെടികളും വള്ളികളും വകഞ്ഞുമാറ്റി വേണം നടന്നുനീങ്ങാന്‍. വനംവകുപ്പും സഹായിക്കാനുണ്ടാകും. യാത്രക്കിടയില്‍ ഒട്ടേറെ കാട്ടരുവികള്‍ പാതമുറിച്ചൊഴുകുന്നു. അരുവിയുടെ കുളിരിനിടയില്‍ കാല്‍പ്പാദം ഇടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകള്‍ക്കിടയിലും കാല്‍വണ്ണയിലും നനവു നീളും. നനുത്ത പുല്‍നാമ്പുകളില്‍നിന്ന് കാലുകളിലേക്ക് പറന്നുകയറി രക്തമൂറ്റുന്ന മല അട്ടയുടെ തണുപ്പ്. തോള്‍സഞ്ചിയില്‍ കരുതിയ പൊടിയുപ്പോ പുകയിലയോ വിതറിയാല്‍ അട്ട അടിയറവ് പറഞ്ഞ് ഊര്‍ന്നുവീഴും.

കരിമലത്താഴ്‌വരയിലാണ് കാട്ടാന ഭീഷണി ഏറെയുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ട് കടകള്‍ കാട്ടാനക്കൂട്ടം നിരപ്പാക്കി. നടപ്പാതയിലും ആനപ്പിണ്ഡം ഉണങ്ങിക്കിടക്കുന്നു. കഠിനമെന്റയ്യപ്പായെന്ന് വിളിച്ചുപോകുന്ന ദുര്‍ഘടകയറ്റമാണ് കരിമല. പാറക്കെട്ടുകളില്‍ ചാടി തെന്നിവീഴാതെ, മരവേരുകളില്‍ തട്ടിത്തെറിക്കാതെ കുത്തനെ കയറ്റം. മണ്ണിന്റെ കറുത്തനിറം ഈ കൊടുങ്കുന്നിനെ കരിമലയാക്കുന്നു; ഏഴു തട്ടുകളാണ് കരിമല. തട്ടുകളേഴും കയറി മലയുടെ മുകളില്‍ കരിമലനാഥന്റെ വിഗ്രഹം. കയറ്റത്തേക്കാള്‍ ജാഗ്രത തേടുന്ന കീഴ്ക്കാംതൂക്കായ ഇറക്കത്തിനുതന്നെ മണിക്കൂറുകള്‍. കരിമല ഇറങ്ങിക്കഴിഞ്ഞാല്‍ സാമാന്യം നിരപ്പായ യാത്രയാണ്. രണ്ടിടത്താവളങ്ങള്‍ വലിയാനവട്ടവും ചെറിയാനവട്ടവും. ഇവിടെയെത്തുന്നതിന് മുമ്പുതന്നെ പമ്പയിലെ വെടിക്കെട്ടും അവ്യക്തമായ മൈക്ക് അനൗണ്‍സ്‌മെന്റും കേള്‍ക്കാം.പിന്നെ ദക്ഷിണഗംഗയായി പമ്പയുടെ പുണ്യദര്‍ശനം.

നേരം ഉച്ചയായി പമ്പയില്‍ നൂറുകണക്കിന് ഭക്തര്‍ കുളിക്കുന്നു. ഗണപതിയുടെ കീഴെ ചവിട്ടുപടിയില്‍ കര്‍പ്പൂരം കത്തിച്ച് ധ്യാനമിഴികളുമായി പതിനായിരങ്ങള്‍ മേലോട്ട് നോക്കുന്നു. ഇനി കയറാനുള്ളത് നീലിമല മാത്രം. അയ്യപ്പസന്നിധാനം. അരികിലേക്കണയുന്നു.

TRAVEL INFO:
 SABARIMALA
ശബരിമലയിലേക്കുള്ള മൂന്നു വഴികള്‍

എരുമേലി മാര്‍ഗം:
 കോട്ടയത്തു നിന്ന് 65 കിലോമീറ്റര്‍. 4 കിലോമീറ്റര്‍ പിന്നിട്ടാല്‍ പേരൂര്‍ത്തോട,് പത്തുകിലോമീറ്റര്‍ പിന്നിട്ടാല്‍ കാളകെട്ടി, അഴുതയിലേക്ക് 2 കിലോമീറ്റര്‍ കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ കോട്ട. മുക്കുഴി കരിവാളംതോട്, കരിമല, പെരിയ ആനവട്ടം,ചെറിയആനവട്ടം പമ്പ, നീലിമല, ശബരിമല
വണ്ടിപ്പെരിയാര്‍ മാര്‍ഗം:
 കോഴിക്കാനത്തു നിന്ന് 10 കിലോമീറ്റര്‍ ഉപ്പുപ്പാറ, ഉപ്പുപാറയില്‍ നിന്ന് കാട്ടിലൂടെ നാലു കിലോമീറ്റര്‍ നടന്നാല്‍ ശബരിമലയിലെത്താം. 
ചാലക്കയം മാര്‍ഗം:
 ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗം. 8 കിലോമീറ്റാണ് ശബരിമല.

അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍

കോട്ടയം-Ph: 0481 2563535
ചെങ്ങന്നൂര്‍-Ph: 0479 2452340
പമ്പ റെയില്‍വേ എന്‍ക്വയറി കൗണ്ടര്‍-Ph: 04735 203605

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനശല്യമുള്ളതിനാല്‍ രാത്രി യാത്ര ഒഴിവാക്കണം. ഇടത്താവളങ്ങളില്‍ വിശ്രമിക്കാം. മണ്ഡല മകരവിളക്കു കാലത്ത് ഭക്തരാണ് പ്രധാനമായും കാനനപാത താണ്ടുന്നത്. കോട്ടയത്ത് നിന്ന് ബസ് മാര്‍ഗം എരുമേലിയില്‍ എത്താം. മണ്ഡലകാലം പിറന്ന് രണ്ടാഴ്ചകള്‍ക്കുള്ളില്‍ കാനനപാതയില്‍ ഒട്ടേറെ കടകള്‍ സജ്ജമാകുന്നതിനാല്‍ കുടിവെള്ളം കാര്യമായി കരുതേണ്ടതില്ല. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യ സാമഗ്രികള്‍ കരുതണം. അത്യാവശ്യ മരുന്നുകള്‍ കരുതാം. അട്ടശല്യം നേരിടാന്‍ പൊടിയുപ്പ് പുകയില എന്നിവ പ്രയോഗിക്കാം. ദീര്‍ഘ ദൂര യാത്രയായതിനാല്‍ അമിത ഭാരം വരുന്ന ലഗേജുകള്‍ ഒഴിവാക്കണം.
ശബരിമലയിലെ പൂജാക്രമങ്ങള്‍



ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്‍. 1. ഉഷഃപൂജ. 2. ഉച്ചപ്പൂജ 3. അത്താഴപ്പൂജ. ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാവുക. ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്‍ന്ന് ഗണപതിഹോമം. 7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം. നേദ്യം സമര്‍പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്‍ന്ന് നട തുറന്ന് ദീപാരാധന.ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ് പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപ്പൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതു കൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷം അയ്യപ്പന്‍മാര്‍ക്ക് വിതരണം ചെയ്യും. ഇനി ശ്രീകോവില്‍ വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
വഴിപാട് നിരക്ക്

സന്നിധാനം

ആടിയശിഷ്ടം നെയ്യ് (100 ml) 50.00
അരവണ 60.00
അപ്പം 25.00
പടിപൂജ 40,001.00
അഷേ്ടാത്തരാര്‍ച്ചന 15.00
നിത്യപൂജ 2501.00
ഉച്ചപൂജ 2001.00
ഉഷഃപൂജ 501.00
ഉദയാസ്തമയപൂജ 25,000.00
മുഴുക്കാപ്പ് 500.00.
തുലാഭാരം 100.00
വിഭൂതി പ്രസാദം 15.00

നെയ്യഭിഷേകം (ഒരു മുദ്ര) 10.00
സഹസ്രനാമാര്‍ച്ചന 20.00
അയ്യപ്പചക്രം 120.00
പൂജിച്ചമണി (വലുത് ) 70.00
പൂജിച്ചമണി (ചെറുത് ) 40.00
അടിമ 100.00
ചോറൂണ് 100.00
നീരാജനം 75.00
പഞ്ചാമൃതം (100 ml) 50.00
തങ്ക അങ്കിച്ചാര്‍ത്ത് 7500.00
പറയിടല്‍ 
(ക്ഷേത്ര കോമ്പൗണ്ടില്‍) 100.00
നാമകരണം 75.00
വിദ്യാരംഭം 101.00
ശര്‍ക്കരപ്പായസം (200 ml) 15.00
വെള്ളനിവേദ്യം (200 ാഹ) 10.00
കളഭാഭിഷേകം 3000.00
പുഷ്പാഭിഷേകം 2000.00
അഷ്ടാഭിഷേകം 2000.00
ലക്ഷാര്‍ച്ചന 4000.00
സഹസ്രകലശം 25000.00
(പുഷ്പാഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, ലക്ഷാര്‍ച്ചന, സഹസ്രകലശം എന്നിവയ്ക്ക് സാധനങ്ങള്‍ വഴിപാടുകാരന്‍ ഹാജരാക്കണം)

മാളികപ്പുറം ദേവീക്ഷേത്രം

മഞ്ഞള്‍ കുങ്കുമനിവേദ്യം 25.00
ഭഗവതിസേവ 1000.00
നവഗ്രഹപൂജ 100.00
മാളികപ്പുറം ഉടയാട ചാര്‍ത്ത് 15.00
മലര്‍നിവേദ്യം 15.00
സ്വയംവരാര്‍ച്ചന 25.00
ഒറ്റഗ്രഹപൂജ 20.00
നവഗ്രഹ നെയ്‌വിളക്ക് 15.00
മഞ്ഞള്‍ കുങ്കുമ പ്രസാദം 25.00
മലര്‍ നിവേദ്യം 15.00
നാഗര്‍പൂജ 25.00
വറ നിവേദ്യം 15.00

പമ്പാ ഗണപതികോവില്‍
ഗണപതിഹോമം 100.00
അര്‍ച്ചന 25.00
നീരാജനം 75.00
പുഷ്പാഭിഷേകം 1500.00
വടമാല 100.00
അവില്‍ (ഒരു പൊതി) 20.00
ചോറൂണ് 100.00
വിദ്യാരംഭം 150.00
മുഴുക്കാപ്പ് 500.00
മോദകം 
(ഒരു കവര്‍) 25.00
ലക്ഷാര്‍ച്ചന 1500.00

ശനീശ്വരന്‍ അയ്യപ്പന്‍

ശനി ഗ്രഹത്തിന്റെ ദേവനാണ് അയ്യപ്പന്‍. ശനിദോഷം മാറാന്‍ ശാസ്താപ്രീതിയാണ് ശരണം. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താല്‍ മാറും. ഇതുകൊണ്ടുള്ള മറ്റ് ദോഷങ്ങളും അകലും.ശനിദോഷമകറ്റാന്‍ അയ്യപ്പന് നീരാജനമാണ് പ്രധാന വഴിപാട്. നെയ്യഭിഷേകവും വിധിയുണ്ട്. 

വ്രതകാലത്ത് അരുതാത്തത്

മാലയിട്ടാല്‍ മാലയൂരുന്നതുവരെ ക്ഷൗരം പാടില്ല, ഒരുവിധത്തിലുമുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. മാംസഭക്ഷണമരുത്. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകം ചെയ്ത് മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. കോപിക്കരുത്, അസത്യം പറയരുത്, ഹിംസിക്കരുത്, ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലംവരെ വ്രതമെടുത്ത് മലചവിട്ടണം. 


ശബരിമലയില്‍ ചെയ്യരുതാത്തത്: 
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്>പമ്പാനദി മലിനമാക്കരുത്>തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ല>പമ്പയിലും സന്നിധാനത്തും കക്കൂസുകളുണ്ട്>പമ്പാനദിയില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്>വന നശീകരണത്തിനു കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്>ശബരിമലയില്‍ പുകവലി പാടില്ല>പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരിക്കുന്നു. കഴിയുന്നത്ര തുണിസ്സഞ്ചികള്‍ ഉപയോഗിക്കുക>ശരംകുത്തിയിലാണ് ശരക്കോലുകള്‍ നിക്ഷേപിക്കേണ്ടത്, വേറെയെങ്ങും പാടില്ല>പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല>പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുണ്ട്>അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം>കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപേക്ഷിക്കരുത്>10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ മല ചവിട്ടരുത്, നിത്യബ്രഹ്മചാരി അയ്യപ്പന് അത് ഹിതകരമല്ല. 

പ്രധാന ടെലിഫോണ്‍ നമ്പറുകള്‍


പമ്പ (എസ്.ടി.ഡി. കോഡ് 04735)

പോലീസ് സ്റ്റേഷന്‍-203412
പോലീസ് കണ്‍ട്രോള്‍ റൂം-203386
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-203523
ഫയര്‍ഫോഴ്‌സ്-202333
പെട്രോള്‍ പമ്പ്-202346
കെഎസ്ഇബി-202424
കെഎസ്ആര്‍ടിസി-203445
വാട്ടര്‍ അതോറിറ്റി -202360
ടെലികോം സെന്റര്‍-203433
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-203398
ഗവ. ആസ്പത്രി-203318
ഹോമിയോ ആസ്പത്രി-203537
ആയുര്‍വേദാസ്പത്രി-202536
സഹാസ് ആസ്പത്രി-203350
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-202346
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി-202336
പോസ്റ്റ് ഓഫീസ്-203330
ഗസ്റ്റ് ഹൗസ്-202341.
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-203339
ചാലക്കയം ടോള്‍ ഗേയ്റ്റ്-203522


സന്നിധാനം (എസ്.ടി.ഡി. കോഡ്-04735)

പോലീസ് സ്റ്റേഷന്‍-202014
പോലീസ് കണ്‍ട്രോള്‍ റൂം-202016
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-202029
ഫയര്‍ ഫോഴ്‌സ്-202033
കെ.എസ്.ഇ.ബി-202024
വാട്ടര്‍ അതോറിട്ടി-202111
ടെലികോം സെന്റര്‍-202836
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-202000
ഗവ. ആസ്പത്രി-202101
ആയുര്‍വേദാസ്പത്രി-202102
ഹോമിയോ ആസ്പത്രി-202843
എന്‍.എസ്.എസ്. ആസ്പത്രി-202010
സഹാസ് ആസ്പത്രി-202080
പോസ്റ്റ് ഓഫീസ്-202130
ഗസ്റ്റ് ഹൗസ്-202056
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-202048
അയ്യപ്പസേവാ സംഘം-202043
'



ചെങ്ങന്നൂരിലെ തീവണ്ടി സമയം


തീവണ്ടി നമ്പര്‍
പേര്, പുറപ്പെടുന്ന സമയം 

വടക്കോട്ട്

16343 തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് 00.40
56392 കൊല്ലം-എറണാകുളം പാസഞ്ചര്‍ 5.40
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 7.25 
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ്(തിങ്കള്‍, വ്യാഴം) 7.45
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 8.45
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 9.15
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 9.30
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് (ഞായര്‍, വ്യാഴം) 10.40
12287 കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ് (വെള്ളി) 10.40
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 10.30
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 13.20
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 14.50
2778 കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസ് (വ്യാഴം) 14.50
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 15.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (ചൊവ്വ, ശനി ഒഴികെ) 16.12
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 16.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.07
16312 തിരുവനന്തപുരം-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി) 17.15
16334 തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (തിങ്കള്‍) 17.15
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ) 17.15
16317 കന്യാകുമാരി-ജമ്മുതാവി ഹിമസാഗര്‍ എക്‌സ്പ്രസ് (വെള്ളി) 18.15
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ്(ഞായര്‍) 18.15
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 18.40
12258 കൊച്ചുവേളി-യശ്വന്തപുരം ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 19.10
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 19.30
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 20.00
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 21.10
16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.12


തെക്കോട്ട്

16311 ബിക്കാനീര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 00.20
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(ശനി) 00.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ഞായര്‍) 00.20
16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 01.40
16344 പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 03.35
12777 ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം) 04.00
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 04.50
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 05.40
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 06.20
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.50
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത എക്‌സ് പ്രസ് ) 07.15
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 08.30
12257 യശ്വന്തപുരം-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 10.07
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിഎക്‌സ്പ്രസ് (ബുധന്‍, ഞായര്‍ ഒഴികെ) 11.25
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.45
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 12.10
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (ബുധന്‍) 12.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.55
16649 മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് 15.35
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.55
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 15.00
16318 ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (വ്യാഴം) 16.20
12209 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ് പ്രസ് (ചൊവ്വ, ശനി) 17.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ് (വെള്ളി) 17.35
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 18.35
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 19.13
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 20.25
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.50


കോട്ടയത്തുനിന്നുള്ള തീവണ്ടി സമയം


നമ്പര്‍, തീവണ്ടിയുടെ പേര്, എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം


തെക്കോട്ട്

16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 00.55-01.00
16344 പാലക്കാട് ടൗണ്‍-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 02.50-02.55
12697 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്(തിങ്കള്‍) 03.20-03.25
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 04.05-04.10
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 04.50-04.55
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 05.40
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത) എക്‌സ്പ്രസ് 06.20-06.25
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.07-06.10
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 07.35-07.40
56385 എറണാകുളം-കോട്ടയം പാസഞ്ചര്‍ 09.25
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്്. (ബുധന്‍, ഞായര്‍ ഒഴികെ) 10.48-10.51
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.00-11.05
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 11.25-11.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.10-13.13
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 14.15-14.20
16649 മംഗലാപുരം-തിരുവനന്തപുരം (പരശുറാം എക്‌സ്പ്രസ്) 14.50-14.53
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.05-15.10
16318 ജമ്മുതാവി-ഹിമസാഗര്‍ എക്‌സ്പ്രസ്(വ്യാഴം) 15.30-15.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ്-ഗുരുദേവ് (വെള്ളി) 16.50-16.55
12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ്(ചൊവ്വ,ശനി-കൊങ്കണ്‍ വഴി) 20.05-20.10
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 17.45
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 18.30-18.33
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 19.42-19.45
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.00-19.05
56389 എറണാകുളം-കോട്ടയം പാസഞ്ചര്‍ 22.00
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി-കൊങ്കണ്‍ വഴി) 02.15-02.20
16311 ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം-കൊങ്കണ്‍ വഴി) 02.15-02.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ശനി-കൊങ്കണ്‍ വഴി) 02.15-02.20
12777 യശ്വന്ത്പൂര്‍-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 03.20-03.25
12257 യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 09.25-09.30
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ്(ബുധന്‍-കൊങ്കണ്‍ വഴി) 15.25-15.28

വടക്കോട്ട്

16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.53-23.58
16343 തിരുവനന്തപുരം-പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് 01.25-01.30
56385 കോട്ടയം-എറണാകുളം പാസഞ്ചര്‍ 05.25
1352 കൊല്ലം-എറണാകുളം പാസഞ്ചര്‍ 06.35-06.40
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ ്(തിങ്കള്‍, വ്യാഴം) 08.30-08.35
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 08.15-08.18
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 09.35-09.40
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 10.15-10.20
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 10.50
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ്(ഞായര്‍, വ്യാഴം-കൊങ്കണ്‍ വഴി) 11.25-11.30
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 11.35-11.40
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 14.05-14.10
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 15.40-15.45
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 16.20-16.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്്. (ചൊവ്വ, ശനി ഒഴികെ) 16.48-16.50
56390 കോട്ടയം-എറണാകുളം പാസഞ്ചര്‍ 17.15
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 17.30-17.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.47-17.50
16334 തിരുവനന്തപുരം-വെരാവല്‍(തിങ്കള്‍-കൊങ്കണ്‍ വഴി) 18.20-18.25
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ-കൊങ്കണ്‍ വഴി) 18.20-18.25
16312 കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി-കൊങ്കണ്‍ വഴി) 18.20-18.25
16317 കന്യാകുമാരി-ജമ്മുതാവി(വെള്ളി) ഹിമസാഗര്‍ 19.05-19.10
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് (ഞായര്‍) 19.05-19.10
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 19.50
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 20.20-20.25
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 20.47-20.50
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 22.10-22.15
12698 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്(ശനി) 23.00-23.05
12287 കൊച്ചുവേളി-ഡെറാഡൂണ്‍ (വെള്ളി-കൊങ്കണ്‍ വഴി) 11.25-11.30
12778 കൊച്ചുവേളി-യശ്വന്ത്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 15.40-15.45
12258 കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 20.00-20.05

CPI(M) ബോധോധയത്തിനു ശേഷം കാവിയിലേക്ക് മാറ്റം


മാര്‍ക്‌സില്ല, അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും 
കാവി കളറും..






തിരുവനന്തപുരം: ഈശ്വരന്‍ മുസ്ലീമല്ല , ക്രിസ്താനിയല്ല.... തിരുവനന്തപുരത്തെ ജനങ്ങള്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഒരുവിധം മനസ്സിലാക്കിത്തുടങ്ങി. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ബോര്‍ഡില്‍ സി.പി.എം. നേതാക്കന്മാര്‍ ഇല്ല. പകരം സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിങ്ങനെ ആധ്യാത്മിക സാമുദായിക നേതാക്കളുടെ ചിത്രങ്ങളാണുള്ളത്. ഫ്‌ളക്‌സിന്റെ നിറവും കാവിയാണ്.

മുമ്പ് ബി.ജെ.പി.യുടെ സമ്മേളന പരസ്യങ്ങളില്‍ മാത്രമേ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ മാര്‍ക്‌സും ലെനിനും പി. കൃഷ്ണപിള്ളയും ഇ.എം.എസും മാത്രമായിരുന്നു പോസ്റ്ററില്‍. ഇപ്പോള്‍ ചിത്രം മാറി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെന്ന നിലയിലാണ് ഇവരുടെ ചിത്രങ്ങള്‍ ഫ്‌ളക്‌സ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു

ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍


ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍

138 വകുപ്പുകളും അനേകം അനുബന്ധങ്ങളും അടങ്ങുന്നതും സകലതും കൂടി 66 പേജു വരുന്നതുമായ ദ്‌ പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (അക്സസ്‌ ടു ജസ്റ്റിസ്‌ ആന്‍ഡ്‌ റിപറേഷന്‍സ്‌) ബില്‍ ഇന്ത്യന്‍ സമൂഹത്തിന്‌ പ്രത്യേകിച്ചൊരു പ്രയോജനവും ചെയ്യുന്നതല്ലെങ്കിലും അതില്‍ ഒളിപ്പിച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ലക്ഷ്യങ്ങളും കുത്സിത താല്‍പ്പര്യങ്ങളും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്‌ തന്നെ.
ഇത്തരത്തിലുള്ള ഒരു മാരത്തോണ്‍ നിയമനിര്‍മാണം ആവശ്യമായിത്തീരുന്നത്‌ അത്‌ തടയാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക കുറ്റകൃത്യ പരമ്പര, ഒരു ഭയങ്കരമായ സാംക്രമിക രോഗമെന്നപോലെ, രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സന്ദര്‍ഭത്തിലും അപ്പോള്‍ നിലവിലിരിക്കുന്ന നിയമസംഹിത ആ കുറ്റകൃത്യത്തിനെ നിര്‍മാര്‍ജനം ചെയ്യുവാന്‍ തീര്‍ത്തും അപര്യാപ്തമാണെന്നു തെളിയുമ്പോഴും മാത്രമാണ്‌. അല്ലെങ്കില്‍, ആ പ്രത്യേക കുറ്റകൃത്യം രാജ്യത്തിലെ ജനതതിയെ മുച്ചൂടും പിടികൂടുന്ന ഗുരുതര അര്‍ബുദമായി മാറിയിരിക്കണം.
രാജ്യത്തിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വല്ലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്നത്‌ സത്യം തന്നെ. എന്നാല്‍, അത്തരം വര്‍ഗീയ കലാപങ്ങള്‍ സമയബന്ധിതമായും കൂടെക്കൂടെയും സംഘടിപ്പിക്കാന്‍ തക്കവണ്ണം ബോധവും സംസ്ക്കാരവുമില്ലാത്തവരല്ല ഇന്ത്യയിലെ ജനത എന്നതിനാല്‍ മഹാനായ ബെന്‍താം തന്റെ തിയറി ഓഫ്‌ ലെജിസ്ലേഷനില്‍ പറയുന്ന “അപായ സൂചന നല്‍കുന്ന മണിനാദം” ഇവിടെ മുഴങ്ങുന്നില്ല തന്നെ.
അപൂര്‍വമായി അരങ്ങേറുന്ന ‘വര്‍ഗീയ’ കലാപങ്ങളാകട്ടെ മിക്കപ്പോഴും ഗുണ്ടാത്തലവന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇളക്കിവിടുന്നതാണ്‌. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളുടെ തലപ്പത്ത്‌ കയറിക്കൂടിയിട്ടുള്ള ഈ ക്രിമിനലുകളെ തിരിച്ചറിയേണ്ടതും ഉന്മൂലനം ചെയ്യേണ്ടതുമാണ്‌ സര്‍ക്കാരിന്റെ അടിയന്തര കര്‍ത്തവ്യം. ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുള്ള നിയമങ്ങള്‍ ഒരിക്കലും ആ കാപാലികര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടില്ല. പ്രസ്തുത നിയമലംഘനങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള കേസെടുക്കലുകളുടേയും ശിക്ഷിക്കപ്പെടലുകളുടേയും സ്ഥിതിവിവരക്കണക്കുകള്‍ ആരെങ്കിലും ഒന്നു പരിശോധിക്കുമോ?
വര്‍ഗീയ കലാപ അപായ സൂചനയെ പ്രതിയുള്ളതല്ല ഈ ബില്‍. മറിച്ച്‌, കപട അപായ മണിനാദം മുഴക്കാനും അതിനെ നമ്മുടെ രാഷ്ട്രസ്വത്വത്തിനെയും രാജ്യസ്നേഹത്തിനെയും തകിടം മറിക്കാനുള്ള കുറ്റകൃത്യങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വിഭാഗീയതകളുമായി പരിണമിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ പ്രസ്തുത ബില്‍ എന്നു പറയേണ്ടിയിരിക്കുന്നു.
സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയോപദേശക സമിതി ആണ്‌ പ്രസ്തുതബില്ലിന്റെ കരടു തയ്യാറാക്കിയിരിക്കുന്നത്‌. സപ്തംബര്‍ 10 ന്‌ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ദേശീയോദ്ഗ്രഥന സമിതിയുടെ യോഗത്തിന്റെ അജണ്ടയില്‍ ചര്‍ച്ചക്കായി വെച്ച ഒരു പ്രധാന വിഷയം കൂടിയാണ്‌ ഈ ബില്‍.
ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കാന്‍ അന്നാഹസാരെ കാണിച്ച ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ നിശ്ശബ്ദരാണ്‌. ഭരണഘടനാപരമായോ പാര്‍ലമെന്ററിയായോ ആയ പദവിയോ അധികാരമോ ഇല്ലാത്തതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു സംഘമായ ദേശീയോപദേശക സമിതി തയ്യാറാക്കിയിട്ടുള്ള കരട്‌ ബില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഒരു വിഷയത്തെക്കുറിച്ചുള്ളതാണ്‌. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ്‌ കരടു തയ്യാറാക്കിയിട്ടുള്ളത്‌. ഈ കരടിന്‌ അന്നാഹസാരെയുടെ കരടിനെക്കാള്‍ സര്‍ക്കാര്‍ വളരെ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.
ഒരു ഉപരിപ്ലവ വായനയില്‍പോലും മനസ്സിലാക്കാവുന്നത്‌, ഈ ബില്ല്‌ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവും ആയ കപടനിയമനിര്‍മാണ പ്രക്രിയയുടെ ഒരു വര്‍ഗീയ ഉത്പ്പന്നംകൂടി ആണെന്നാണ്‌. ഭരണഘടനാവിരുദ്ധം എന്നു പറയാന്‍ കാരണം അത്‌ ഫെഡറല്‍ തത്വത്തിനെ അതിലംഘിക്കുകയും സംസ്ഥാനങ്ങളുടെ അധികാര സീമയില്‍ അതിക്രമിച്ചു കടക്കുകയും ചെയ്യുന്നതു കൊണ്ടാണ്‌. ‘ഗ്രൂപ്പ്‌’ എന്ന പദത്തെ നിന്ദ്യവും കുത്സിതവുമായ രീതിയില്‍ പുനര്‍നിര്‍വചിക്കുക വഴി ആര്‍ട്ടിക്കിള്‍ 14 ലെ വകുപ്പുകളെ അത്‌ പരിഹസിക്കുകയും ചെയ്യുന്നു. ഭരണ വിധാനത്തോടുകൂടിയ ഒരു രാഷ്ട്ര സമൂഹത്തെ-ഇപ്പോള്‍ തന്നെ അത്‌ പലവിധത്തിലുള്ള ഭിന്നതകളാല്‍ ഭീഷണി നേരിടുകയാണ്‌-ഈ ബില്‍ കുടിലകൗശലങ്ങളിലൂടെ കൂടുതല്‍ ഭിന്നിപ്പിക്കാന്‍ തുനിയുന്നു.
വര്‍ഗീയ സംഘര്‍ഷം-അത്‌ ഏതു മതവിഭാഗം കുത്തിപ്പൊക്കിയാലും-ഒരു കുത്സിത കുറ്റകൃത്യവും രാജ്യദ്രോഹവും ആകുന്നു. ദേശീയോദ്ഗ്രഥന സമിതിക്ക്‌ ഈ ഗുരുതര പ്രശ്നത്തെ അഭിസംബോധന ചെയ്യണമെന്ന്‌ യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍, പ്രശ്നത്തെ മതനിരപേക്ഷമായി വീക്ഷിക്കുകയും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു നിരന്തരം ഹേതുവാകുന്ന ഘടകങ്ങളെ ശരിയായ അപഗ്രഥന പ്രക്രിയയിലൂടെ കണ്ടെത്തി അവയെ നിവാരണം ചെയ്യാനും അവയ്ക്ക്‌ ശിക്ഷകള്‍ ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ നിയമവിദ്ഗ്ദ്ധന്മാരും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം നിര്‍ദ്ദേശിക്കുമായിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട്‌ ബില്ല്‌ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സഹായപദ്ധതിയോ ഒരു ക്ഷേമപദ്ധതിയോ അല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌, അത്‌ രാജ്യത്ത്‌ നിലവിലിരിക്കുന്ന നിയമങ്ങളെയും ഭരണഘടനയിലെ വ്യവസ്ഥകളെയും വക്രവും വിദ്വേഷപരവുമായ രീതിയില്‍ വളച്ചൊടിക്കുന്ന വകുപ്പുകള്‍ അടങ്ങിയതാണ്‌. കൊളസ്ട്രോളിനെ ‘നല്ല കൊളസ്ട്രോള്‍’ എന്നും ‘ചീത്ത കൊളസ്ട്രോള്‍’ എന്നും ഡോക്ടര്‍മാര്‍ വേര്‍തിരിക്കുന്ന മാതിരി, പ്രസ്തുത ബില്ല്‌ ‘നല്ല വര്‍ഗീയാക്രമം’ ‘അഴുക്ക വര്‍ഗീയാക്രമം’ എന്നു വേര്‍തിരിക്കുവാനുള്ള ഒരു നിയമസംവിധാനം നിര്‍ദ്ദേശിക്കുന്നു. വര്‍ഗീയ ലഹളകളെ ‘വര്‍ഗീയവത്കരിക്കാനാണ്‌’ ബില്ലിന്റെ ശ്രമം.
വര്‍ഗീയ സംഘര്‍ഷം ഗുരുതരമായ മാനങ്ങള്‍ കൈവരിക്കുന്നത്‌, അതിനെ പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ ഇളക്കിവിടുമ്പോഴും പ്രോത്സാഹിപ്പിക്കുമ്പോഴും മാത്രമാണ്‌ എന്ന സത്യം സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പൊതു സമൂഹ സംഘടനകളും ഭരണാധികാരികളും ഒരുപോലെ അംഗീകരിക്കുന്നു. ചിലപ്പോള്‍ ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും നേതൃത്വമാറ്റം വരുത്താനും രാഷ്ട്രീയ നേതാക്കള്‍ മനഃപൂര്‍വമായി വര്‍ഗീയ ലഹള സംഘടിപ്പിക്കുന്നു. കര്‍ണാടകയില്‍ 1990-ല്‍ സംഭവിച്ചത്‌ ഉദാഹരണം. ഉത്സവവേളകളില്‍ ആരാധനാലയങ്ങളെ അശുദ്ധപ്പെടുത്തുക തുടങ്ങിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ ലഹളകളായി രൂപാന്തരം പ്രാപിക്കുകയാണ്‌ പതിവ്‌. ഇതിന്‌ പ്രോത്സാഹനം നല്‍കുന്ന പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ അണിയറയിലേക്ക്‌ മറയുകയും സാധാരണ ജനങ്ങള്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
ദേശീയോപദേശക സമിതിയില്‍ അംഗങ്ങളായിരിക്കുന്ന പ്രമുഖര്‍ക്ക്‌ ഇതറിയാം. ഇവര്‍ തയ്യാറാക്കിയിരിക്കുന്ന ബില്ല്‌ ന്യൂനപക്ഷങ്ങളുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ അവര്‍ ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷങ്ങള്‍ ഇത്തരം ഒരു ബില്ലിനായി പ്രക്ഷോഭം നടത്തിയതായി ഞാന്‍ കേട്ടിട്ടില്ല.
യുപിഎ ഘടകകക്ഷി നേതാവായ മമതാ ബാനര്‍ജിയടക്കം, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബില്ല്‌ ഫെഡറല്‍ സംവിധാനത്തെ മാനിക്കാത്തതെന്ന്‌ വിമര്‍ശിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ ജെ.എസ്‌.വര്‍മ്മ, ജസ്റ്റിസ്‌ ബി.എന്‍.ശ്രീകൃഷ്ണ എന്നീ പ്രമുഖ ജൂറിസ്റ്റുകള്‍ ബില്ലിനെതിരെ രംഗത്തു വന്നിട്ടുമുണ്ട്‌. രാജ്യത്തിന്‌ തീര്‍ത്തും അപായകരമാണ്‌ ബില്ലെന്ന്‌ ബിജെപിയും പ്രസ്താവിച്ചിരിക്കുന്നു.
ദേശീയോപദേശക സമിതിയുടെ മുന്‍പാകെ എനിക്ക്‌ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കാനുണ്ട്‌. ഭാഗ്യഹീനമായ ഒരു ‘കൈ’ പുറത്ത്‌ പതിപ്പിച്ചിരിക്കുന്ന ബാലറ്റ്‌ പേപ്പറുകളുടെ ഒരു സമാഹാരമായി ന്യൂനപക്ഷ സമുദായത്തെ വീക്ഷിക്കുന്ന രീതി അവസാനിപ്പിച്ചുകൂടെ? ന്യൂനപക്ഷ സമുദായത്തെ ഒരു ‘വോട്ട്സ്‌ ബാങ്ക്‌’ ആയി പരിഗണിക്കുന്നതിനു പകരം വിദ്യാഭ്യാസം, തൊഴില്‍, അവസരങ്ങള്‍ എന്നിവ അവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി അഭിലഷിക്കുന്നവരും അന്തസ്സോടും സമാധാനപൂര്‍വമായും സുരക്ഷിതബോധത്തോടെയും ജീവിക്കാനാഗ്രഹിക്കുന്നവരുമായ മനുഷ്യജീവികള്‍ എന്ന നിലയില്‍ നമുക്കവര്‍ക്ക്‌ ബഹുമാനം നല്‍കിക്കൂടെ? അതിന്‌ അനുയോജ്യമായ ഒരു സാഹചര്യം നമുക്ക്‌ ഒരുക്കിക്കൊടുത്തുകൂടെ?
ഇത്തരം കുത്സിതമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടു അവരെ വഞ്ചനാപരമായി വശീകരിക്കാന്‍ ശ്രമിക്കുന്നത്‌ അവരെ പൊതുസമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ ആട്ടിയോടിക്കലാണ്‌. അതിനുപകരം, അവര്‍ക്കിടയിലുള്ള മതപരമായ അന്ധവിശ്വാസങ്ങളെയും ഭ്രാന്തമായ മതവിശ്വാസങ്ങളെയും ദൂരീകരിക്കുകയും പകരം അവരില്‍ കലര്‍പ്പില്ലാത്ത മതനിരപേക്ഷ അവബോധവും യുക്തിബോധവും വളര്‍ത്തിയെടുക്കുന്ന അഭിജാത വിദ്യാഭ്യാസ സമ്പ്രദായം ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. ഇക്കാലത്തിന്റെ ആവശ്യമതാണ്‌, ഈ കപട നിയമനിര്‍മാണ കുപ്പക്കൂനയല്ല.
റാം ജത്മലാനി