Wednesday, October 19, 2011

സുബ്രമണ്യം സ്വാമിയെ എതിര്‍ക്കുന്നതിനു മുമ്പ് ..

 

ആഗോള ഇസ്ലാമിക ഭീകരവാദം ശത്രുസ്ഥാനത്ത്‌ കാണുന്നത്‌ അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തില്‍ ലോകാധിപത്യത്തിന്‌ ശ്രമിക്കുന്ന ക്രൈസ്തവ ശക്തിയെയാണ്‌. വത്തിക്കാന്‍ നയിക്കുന്ന ആഗോള ക്രൈസ്തവ ശക്തികള്‍ പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി പ്രഖ്യാപിച്ചിട്ടുള്ളത്‌ മുസ്ലീങ്ങളെയാണ്‌. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം, നെതര്‍ലാന്റ്സിലെ മിനാരങ്ങള്‍ നിരോധിക്കാനുള്ള നീക്കം, സുഡാന്റെ വിഭജനം എന്നിവയിലൊക്കെയുള്ളത്‌ ക്രൈസ്തവ-മുസ്ലീം വേര്‍തിരിവാണ്‌. യൂറോപ്പിന്റെ ഭാഗമായിരുന്നിട്ടും തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതിനെ പോപ്പ്‌ തീവ്രമായി എതിര്‍ക്കുകയാണ്‌. ഏറ്റവുമൊടുവില്‍ ക്രൈസ്തവ മതമൗലികവാദിയായ ആന്‍ഡേഴ്സ്‌ ബ്രെയ്‌വിക്‌ നോര്‍വെയില്‍ നടത്തിയ കൂട്ടക്കൊലയും ചരിത്രത്തില്‍ രക്തപങ്കിലമായ ഈ മതസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്‌.

അത്ഭുതകരമെന്ന്‌ പറയട്ടെ, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഈ സംഘര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ നിര്‍വീര്യവും നിഷ്പ്രഭവുമാകുന്നു. ഇന്ത്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നിട്ടും ഇവിടുത്തെ ക്രൈസ്തവ ശക്തികളും ഇസ്ലാമിക ഭീകരവാദികളും ഐക്യത്തിലാണ്‌. ഒരു കരണം കാണിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന യേശുദേവന്റെ തത്വമല്ല, പൊതുശത്രുവായി ഹിന്ദുക്കളെ കാണുന്നതാണ്‌ ഇതിന്റെ കാരണം. ഇന്ത്യയ്ക്ക്‌ പുറത്ത്‌ ഇസ്ലാമിക ഭീകരവാദത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്ന ക്രൈസ്തവ മതശക്തികള്‍ ഇന്ത്യയില്‍ അവരുമായി അനുനയത്തിലെത്തുന്നു. മതമൈത്രിയുടെ കേദാരമായി വാഴ്ത്തപ്പെടുന്ന കേരളത്തില്‍ മതനിന്ദ ആരോപിച്ച്‌ ഒരു കോളേജ്‌ അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിക തീവ്രവാദികളോട്‌ ഇവിടുത്തെ കത്തോലിക്കാസഭ സ്വീകരിച്ചത്‌ അങ്ങേയറ്റം അയഞ്ഞ സമീപനമാണ്‌. കേരളത്തിന്റെ പൊതസമൂഹം ശക്തമായി അപലപിച്ച ഈ സംഭവത്തെ ഒരു ‘നോണ്‍ ഇഷ്യൂ’ ആയാണ്‌ കെസിബിസി ചിത്രീകരിച്ചത്‌.

ജൂലൈ പതിമൂന്നിന്‌ മുംബൈയിലുണ്ടായ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഭീകരതയെ രാജ്യം നേരിടേണ്ട വിധത്തെക്കുറിച്ച്‌ ലേഖനമെഴുതിയ ഡോ.സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ മഹാരാഷ്ട്രയിലെ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എബ്രഹാം മത്തായി രംഗത്തുവന്നത്‌ ക്രൈസ്തവ മതശക്തികള്‍ ഇസ്ലാമിക ഭീകരവാദവുമായി തന്ത്രപരമായി കൈകോര്‍ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌. “തീവ്ര വലതുപക്ഷ ചിന്തകള്‍ പ്രകടിപ്പിച്ചതിന്‌” ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ) വകുപ്പ്‌ പ്രകാരം സ്വാമിക്കെതിരെ നിയമനടപടി എടുക്കണമെന്ന്‌ മത്തായി ആവശ്യപ്പെട്ടിരിക്കുകയാണ്‌.
മുംബൈയില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഡിഎന്‍എ എന്ന പത്രത്തില്‍ ‘ഇസ്ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കണം’ (ഒീ‍ം ്‌ ംശുല ീ‍ൌ‍േ‍ കഹെമാശര ല്ൃ‍ീ‍ൃ‍) എന്ന ലേഖനമാണ്‌ ഡോ.സുബ്രഹ്മണ്യന്‍ സ്വാമി എഴുതിയത്‌. “ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി അഹിന്ദുക്കള്‍ക്ക്‌ വോട്ടവകാശം നിഷേധിക്കണം” എന്ന്‌ സ്വാമി ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ്‌ എബ്രഹാം മത്തായി ആരോപിക്കുന്നത്‌. എന്നാല്‍ സ്വാമിയുടെ നിര്‍ദ്ദേശത്തെ പ്രകോപനപരമായി വളച്ചൊടിക്കുകയാണ്‌ മത്തായി ചെയ്തിരിക്കുന്നത്‌. ഇന്ത്യയെ ‘ദാറുല്‍ ഇസ്ലാം’ ആക്കുക എന്ന ഇസ്ലാമിക ഭീകരവാദികളുടെ ലക്ഷ്യത്തോട്‌ പ്രതികരിക്കേണ്ടവിധം വിശദീകരിച്ചുകൊണ്ട്‌ സ്വാമി നിര്‍ദ്ദേശിക്കുന്നത്‌ ഇങ്ങനെയാണ്‌: “ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കുക. സംസ്കൃത പഠനവും വന്ദേമാതരം പാടുന്നതും നിര്‍ബന്ധമാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക. തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന്‌ അഭിമാനിക്കുന്ന അഹിന്ദുക്കള്‍ക്ക്‌ മാത്രം വോട്ടവകാശം നല്‍കുക. ഹിന്ദുക്കളുടെയും പൂര്‍വികര്‍ ഹിന്ദുക്കളായവരുടെയും രാഷ്ട്രമെന്ന നിലയ്ക്ക്‌ ഇന്ത്യയുടെ പേര്‍ ഹിന്ദുസ്ഥാന്‍ എന്ന്‌ മാറ്റുക” ഇതാണ്‌ സ്വാമി പറഞ്ഞിരിക്കുന്നത്‌.

അഹിന്ദുക്കള്‍ക്ക്‌ ഏകപക്ഷീയമായി വോട്ടവകാശം നിഷേധിക്കണമെന്നല്ല, ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി (ദാറുള്‍ ഇസ്ലാമ്ാ‍മാറ്റാന്‍ ഭീകരര്‍ ശ്രമിക്കുമ്പോള്‍ എന്തുചെയ്യണമെന്നാണ്‌ സ്വാമി ചിന്തിക്കുന്നത്‌. മക്കയില്‍ ഹജ്ജിനുപോകുന്ന ഇന്ത്യക്കാരെപ്പോലും അവിടുത്തുകാര്‍ കാണുന്നത്‌ ‘ഹിന്ദുക്കള്‍’ ആയാണ്‌. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ ഹൈന്ദവമായ സ്വന്തം പൈതൃകത്തോട്‌ പുലര്‍ത്തുന്ന ഐക്യവും ആദരവും പ്രസിദ്ധമാണ്‌. ‘ഹിന്ദു’ എന്നത്‌ മതപരമല്ലെന്നും ജീവിതരീതിയെ കുറിക്കുന്നതാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെതായി ഒന്നിലധികം വിധികളുണ്ട്‌. ഇങ്ങനെയായിരിക്കെ ഇന്ത്യയിലെ അഹിന്ദുക്കളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന്‌ പറയുന്നതിലും അവരത്‌ അംഗീകരിക്കുന്നതിലും ആക്ഷേപാര്‍ഹമായി ഒന്നുമില്ല. അങ്ങനെ ചെയ്യുന്നത്‌ അവര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്ക്‌ തന്നെയും ഗുണകരമായി ഭവിക്കും. “മുസ്ലീം സമൂഹം അപലപിക്കില്ലെന്നും അനിസ്ലാമികമായി മുദ്രകുത്തില്ലെന്നും പ്രതീക്ഷിക്കുന്നു” എന്ന്‌ എടുത്തുപറഞ്ഞുകൊണ്ടാണ്‌ സ്വാമി തന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നത്‌.

സ്വാമിയുടെ വിശാലവും അതേസമയം ധീരവും പ്രായോഗികവുമായ അഭിപ്രായങ്ങളെ ക്രൈസ്തവ മതശക്തികള്‍ക്ക്‌ സഹജമായ ദുഷ്ടലാക്കോടെ ചിത്രീകരിച്ച്‌ മുസ്ലീങ്ങളുടെ പേരില്‍ മുതലെടുക്കാനാണ്‌ എബ്രഹാം മത്തായി ശ്രമിക്കുന്നതെന്ന്‌ വ്യക്തം.

പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന്‌ അംഗീകരിക്കാത്ത അഹിന്ദുക്കള്‍ക്ക്‌ മാത്രമല്ല, വോട്ടവകാശം നിഷേധിക്കണമെന്ന്‌ സ്വാമി പറയുന്നത്‌. രജിസ്ട്രേഷനിലൂടെ പൗരത്വം നേടിയവര്‍ക്കും വോട്ടവകാശം നല്‍കരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ ജനപ്രതിനിധികളാവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തിലാണ്‌ ഇതെന്ന്‌ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ലേഖനത്തിലെ ഈ നിര്‍ദേശത്തിന്‌ നേര്‍ക്ക്‌ എബ്രഹാം മത്തായി കണ്ണടക്കുകയാണ്‌. ഇതിന്‌ കാരണവുമുണ്ട്‌. ഇവിടെ സ്വാമി ഉദ്ദേശിക്കുന്നത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെപ്പോലുള്ളവരെയാണ്‌. 1983ല്‍ രജിസ്ട്രേഷനിലൂടെയാണ്‌ സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്‌. 

വാസ്തവത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ രംഗത്തിറങ്ങാന്‍ എബ്രഹാം മത്തായിയെ പ്രേരിപ്പിച്ചതിന്‌ പിന്നില്‍ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ സ്വാമി സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ്‌. 2004 ല്‍ പ്രധാനമന്ത്രിയാവാന്‍ മോഹിച്ച്‌ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമുമായി കൂടിക്കാഴ്ച നടത്തിയശേഷം സോണിയക്ക്‌ പിന്‍മാറേണ്ടി വന്നതില്‍ സുബ്രഹ്മണ്യന്‍ സ്വാമി നിര്‍ണായകമായ പങ്ക്‌ വഹിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നും സോണിയയോടുള്ള നിലപാടില്‍ മാറ്റം വരുത്താനോ അയവ്‌ വരുത്താനോ സ്വാമി തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, ഏറ്റവുമൊടുവില്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ 43 സംഭവങ്ങളില്‍ സോണിയക്കെതിരെ നിയമനടപടിക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്‌ സ്വാമി. ഈ നിവേദനം സോണിയക്കെതിരെയുള്ള കുറ്റപത്രം തന്നെയാണ്‌. അത്രയ്ക്ക്‌ ശക്തവും ആധികാരികവുമായ ആരോപണങ്ങളും വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട്‌ ഭരണസംവിധാനത്തെ ഒന്നടങ്കം തന്റെ വരുതിയില്‍ കൊണ്ടുവരുന്നതിനാണ്‌ സോണിയാഗാന്ധി ഇപ്പോള്‍ പരിശ്രമിക്കുന്നത്‌. ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക്‌ പോയി ഭാഗ്യപരീക്ഷണത്തിന്‌ മുതിരാതെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ രാഹുലിനെ പ്രധാനമന്ത്രിയായി വാഴിക്കാനാണ്‌ നീക്കം. ഇതിനെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. സോണിയയെപ്പോലെ രാഹുല്‍ഗാന്ധിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ നിയമതടസമുണ്ടെന്നാണ്‌ സ്വാമി വ്യക്തമാക്കിയിരിക്കുന്നത്‌. പ്രിയങ്ക ഗാന്ധിക്കും ഈ വിലക്ക്‌ ബാധകമാണ്‌. 

ഇറ്റലിയുടെ നിയമമനുസരിച്ച്‌ ജനനസമയത്ത്‌ അമ്മയ്ക്ക്‌ ഇറ്റാലിയന്‍ പൗരത്വമുണ്ടെങ്കില്‍ മക്കളും ആ രാജ്യത്തിന്റെ പൗരന്മാരായിരിക്കും. ഇറ്റാലിയന്‍ പൗരത്വം ഉപേക്ഷിക്കാത്തിടത്തോളം ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണ്‌ നിയമം വ്യക്തമാക്കുന്നത്‌. രാഹുലിന്റെ ജനനസമയത്ത്‌ സോണിയക്ക്‌ ഇറ്റാലിയന്‍ പൗരത്വമായിരുന്നു. അതിനാല്‍ രാഹുലിനും ഇറ്റാലിയന്‍ പൗരത്വമുണ്ട്‌. ഈ പൗരത്വം ഇതുവരെ രാഹുല്‍ ഉപേക്ഷിച്ചിട്ടുമില്ല. റൗള്‍ വിന്‍സി എന്ന പേരില്‍ രാഹുല്‍ ഇറ്റാലിയന്‍ പാസ്പോര്‍ട്ട്‌ ഉപയോഗിക്കുന്നതായും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്‌. 2001 സപ്തംബര്‍ 27 ന്‌ അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍വച്ച്‌ 1,60,000 ഡോളറുമായി രാഹുല്‍ഗാന്ധി യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പിടിയിലായ വിവരവും പുറത്തുവിട്ടത്‌ സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു. 

തങ്ങളുടെ വഴിമുടക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയെ വീഴ്ത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ഗാന്ധികുടുംബം. എന്നാല്‍ സ്വാമിയുമായി നേരിട്ട്‌ ഏറ്റുമുട്ടിയാല്‍ ജയിക്കില്ലെന്ന്‌ സോണിയക്കും മറ്റും നന്നായറിയാം. ഏറ്റുമുട്ടുന്നത്‌ പോയിട്ട്‌ സ്വാമിയുടെ ആരോപണങ്ങളോട്‌ പ്രതികരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. ഈ സാഹചര്യത്തില്‍ ‘ഇസ്ലാമികവിരോധം’ മറയാക്കി അദ്ദേഹത്തെ കുടുക്കാമെന്നാണ്‌ സോണിയക്ക്‌ പിന്നിലുള്ളവര്‍ കരുതുന്നത്‌. ഇതിന്റെ ഭാഗമാണ്‌ ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായി പ്രതികരിച്ച സ്വാമിക്കെതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷനില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ മതമൗലികവാദി രംഗത്തിറങ്ങിയിട്ടുള്ളത്‌. ഇന്ത്യയിലെ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ച്‌ മുതലെടുക്കുക എന്നത്‌ രാജ്യാന്തരബന്ധവും നേതൃത്വവും സങ്കല്‍പ്പാതീതമായ ധനശക്തിയുമുള്ള ക്രൈസ്തവശക്തികളുടെ അജണ്ടയാണെന്നത്‌ ഇവിടെ വിസ്മരിക്കാന്‍ പാടില്ല. 

ആരാണ് സ്വാമി അഗ്നിവേശ്

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്‌ സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം ഒരുക്കുന്നത്‌ വിവാദമാകുന്നു. പ്രമുഖ ഹിന്ദു വിരുദ്ധനായ അഗ്നിവേശിന്റെ പ്രഭാഷണം മാമന്‍ മത്തായി വിചാരവേദിയുടെ പേരിലാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. അണ്ണാ ഹസാരെയുടെ സമരത്തെ പിന്നില്‍ നിന്ന്‌ കുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ദേശീയ സംഭവങ്ങളിലെല്ലാം വിവാദ നായകനായ അഗ്നിവേശ്‌ ആള്‍ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാനാണ്‌ തിരുവനന്തപുരത്തെത്തുന്നത്‌. കേരളാകോണ്‍ഗ്രസ്‌ നേതാവായിരുന്ന മാമ്മന്‍ മത്തായിയുടെ പേരില്‍ രൂപീകരിച്ച വിചാരവേദിയാണ്‌ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്‌.
നിര്‍ണായക ദേശീയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യേകിച്ച്‌ സോണിയാ ഗാന്ധിയുടെ പാര്‍ശ്വവര്‍ത്തിയായി പ്രവര്‍ത്തിച്ച ആളാണ്‌ അഗ്നിവേശ്‌. ഹിന്ദു വിരുദ്ധ നിലപാടുകളുടെ പേരില്‍ ആര്യ സമാജത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹം കാശ്മീര്‍ പ്രശ്നത്തിലും അമര്‍നാഥ്‌ തീര്‍ത്ഥയാത്രയിലുമൊക്കെ ദേശവിരുദ്ധ നിലപാടുകളാണ്‌ സ്വീകരിച്ചത്‌. പശ്ചിമ ബംഗാളിലെ മാവോയിസ്റ്റുകളുമായി അവിഹിത സൗഹൃദം പുലര്‍ത്തുന്ന ഇദ്ദേഹത്തെയാണ്‌ നക്സലൈറ്റുകള്‍ തങ്ങളുടെ മധ്യസ്ഥനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക്‌ നിയോഗിച്ചിരുന്നത്‌.
ഏറ്റവും അവസാനം അഗ്നിവേശിന്റെ തനിനിറം മനസ്സിലായത്‌ അണ്ണാഹസാരെ സമരത്തിനിടയിലാണ്‌. ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന്‌ അവകാശപ്പെട്ട്‌ ഒപ്പംകൂടിയ ഇദ്ദേഹം ഹസാരെ സംഘത്തിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ്സിന്‌ ഒറ്റിക്കൊടുക്കുകയായിരുന്നു.
ബാബാ റാംദേവിന്റെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച്‌ ഒപ്പംകൂടിയ അഗ്നിവേശ്‌ സമരവേദിയിലെ കാര്യങ്ങള്‍ സര്‍ക്കാരിന്‌ അപ്പപ്പോള്‍ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന്‌ പിന്നീട്‌ ആരോപണമുണ്ടായി. അര്‍ദ്ധരാത്രിയിലെ പോലീസ്‌ നടപടിക്ക്‌ സഹായകമായതും അഗ്നിവേശിനെപ്പോലുള്ളവര്‍ നല്‍കിയ വിവരങ്ങളായിരുന്നു. പോലീസ്‌ നടപടിക്കുശേഷം റാംദേവിനെ തള്ളിപ്പറയാനാണ്‌ അഗ്നിവേശ്‌ ശ്രമിച്ചത്‌.
അമര്‍നാഥ്‌ തീര്‍ത്ഥയാത്ര വെറും തട്ടിപ്പെന്നായിരുന്നു ഈ കഴിഞ്ഞ മെയ്‌ 18ന്‌ അഗ്നിവേശ്‌ പറഞ്ഞത്‌. “അമര്‍നാഥിലെ ശിവലിംഗം സ്വാഭാവികമായിട്ടുള്ളതാണ്‌ മതവുമായി ഇതിന്‌ ബന്ധമില്ല. എന്തിനാണ്‌ ജനങ്ങള്‍ അമര്‍നാഥിലേക്ക്‌ പോകുന്നതെന്ന്‌ മനസ്സിലാകുന്നില്ല, മതത്തിന്റെ പേരിലുള്ള തട്ടിപ്പ്‌ മാത്രമാണ്‌” എന്നായിരുന്നു പ്രസ്താവന ഇറക്കിയത്‌.
കാശ്മീര്‍ വിഘടനവാദി നേതാവ്‌ സെയ്ദ്‌ അലിഷാ ഗിലാനിയുമായി ബിരിയാണി കഴിക്കുന്നത്‌ താന്‍ ഇഷ്ടപ്പെടുന്നതായ അഗ്നിവേശിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ആസ്ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാംസ്റ്റെയിന്‍സിന്റെ മരണത്തെത്തുടര്‍ന്ന്‌ ഹിന്ദു സംഘടനയെയും നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ രാജ്യത്തുടനീളം പ്രസംഗങ്ങള്‍ നടത്തിയ അഗ്നിവേശിനെ പോപ്പ്‌ നേരിട്ട്‌ അഭിനന്ദിച്ചിരുന്നു. രാജീവ്‌ ഗാന്ധി അവാര്‍ഡ്‌ സമ്മാനിച്ചു കൊണ്ടാണ്‌ സോണിയാഗാന്ധി ഈ വിഷയത്തില്‍ അഗ്നിവേശിനെ ആദരിച്ചത്‌. അതേസമയം ഹിന്ദു സന്യാസിയായിരുന്ന സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാന്‍ അഗ്നിവേശ്‌ തയ്യാറായില്ല. മാവോ തീവ്ര വാദികളുടെ വക്താവായിട്ട്‌ സ്വയം പ്രത്യക്ഷപ്പെട്ട അഗ്നിവേശ്‌ മുതിര്‍ന്ന നക്സല്‍ നേതാക്കളെ പലരെയും ജയിലില്‍ പോയിക്കണ്ട്‌ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മുസ്ലിങ്ങള്‍ വന്ദേമാതരം പാടണ്ടെന്ന അഗ്നിവേശിന്റെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടു.
ഇങ്ങനെ ഒരാളെ കേരളത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന്‌ പ്രസംഗം സംഘടിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ തയ്യാറായതിന്‌ പിന്നിലാണ്‌ ദുരൂഹതയുള്ളത്‌. ആള്‍ദൈവങ്ങള്‍ക്കെതിരെ അഗ്നിവേശ്‌ പ്രതികരിക്കുന്നുവെന്ന്‌ പറഞ്ഞുകൊണ്ടുള്ള പടുകൂറ്റുന്‍ പോസ്റ്ററുകളാണ്‌ നഗരത്തിലുടനീളം പതിച്ചിരിക്കുന്നത്‌. മാമ്മന്‍ മത്തായിയുടെ പേര്‌ ഉപയോഗിച്ചുവെന്നതൊഴിച്ചാല്‍ ഇതിന്‌ പിന്നില്‍ മറ്റ്‌ അജണ്ടകളുണ്ടെന്ന്‌ വ്യക്തം. പി.സി. തോമസ്‌, പി.സി. ജോര്‍ജ്ജ്‌, ഡോ. വര്‍ഗ്ഗീസ്‌ ജോര്‍ജ്ജ്‌, ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പൊലീത്ത, എം.എ. ബേബി, തോമസ്‌ ഉണ്ണിയാടന്‍, ജമീല പ്രകാശം എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ്‌ ഉദ്ഘാടകന്‍.

Monday, October 17, 2011

ഭക്ത സമൂഹം അറിഞ്ഞിരിക്കേണ്ടവ

പ്രണവമന്ത്രം
ഓം കാരത്തെ തന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത് . ഇതില്‍ അ-ബ്രഹ്മാവ്‌
ഉ -വിഷ്ണു ,മ ശിവന് .എപ്പൊഴും പുതിയതായി ഇരിക്കുന്നത് എന്നും ഒരു അര്‍ത്ഥ മുണ്ട് .
പഞ്ച പക്ഷികള്‍
ചകോരം ,കാകന്‍, കോഴി , പെരുംപുള്ള്,മയില്‍ എന്നിവയാണ് പഞ്ചപക്ഷികള്‍.
ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ​്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത്​ സായം സന്ധ്യ.
പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം​ എന്ന് പറയുന്നത്.
ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ​്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത്​ സായം സന്ധ്യ.

വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍
പാമ്പുമെയ്ക്കാട്ട,അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം,പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം ,ആമെട ക്ഷേത്രം, നാഗംപോഴി ക്ഷേത്രം,അനന്തേശ്വരം ക്ഷേത്രം,അനന്തന്‍കാട് നാഗരാജ ക്ഷേത്രം,തിരുനാഗേശ്വരം ക്ഷേത്രം - കുംഭ കോണം,ശ്രീ കാളഹസ്തി-ആന്ധ്ര,കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക,വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം,മണ്ണാരശാലാ ക്ഷേത്രം,വെളോര്‍ വട്ടം

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍
ഭദ്രകാളിയുടെ കൈയിലെ ആയുധങ്ങളും അലങ്കാരങ്ങളും അഭയമുദ്ര, ബാണം, ശക്തി, അക്ഷമാല, ധനുസ്സ്, അഗ്നി, ത്രിശൂലം, ശംഖ്, കൃഷ്ണജിനം, ഖഡ്ഗം, പദ്മം , ജലം, ചന്ദ്രക്കല, ശ്യക്ക്‌, ശാന്തി, കമണ്ടലു, ദണ്ട, സ്വര്‍ണ്ണകുംഭം
നിലവിളക്കിലെ തിരികളും അവയ്ക്കുള്ള ഫലങ്ങളും
1 . ഒരു തിരി ---- മധ്യമഫലം
2 .രണ്ടു തിരി -----കുടുംബത്തിലെ ഐശ്വര്യ വര്‍ദ്ധന
3 . മൂന്നു തിരി ----പുത്ര സുഖം വര്‍ദ്ധിക്കും
4 . നാല് തിരി ---ഭൂമി, പശു എന്നിവ ലഭിക്കും

5 . അന്ച്ചുതിരി--സമ്പത്ത് വര്‍ദ്ധിക്കും
ഹൈന്ദവ ജീവിതത്തിലെ നാഗാരാധന
നാഗങ്ങളുടെ ഉത്ഭവം :

ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടി ച്ച്ച്തി നാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേ യ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത്
കേരളത്തിലെ നാഗചരിത്രo:
പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം സൃഷ്ടിച്ച പ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പ ങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുക യില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷി യ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച് വന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍ പ്പക്കാവും വിളക്ക് വൈക്കലും, ഇന്നും തുടര്‍ന്ന് വരുന്നു.
ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .
മഹാവിഷ്ണു ------------നാഗ ശയ്യയില്‍ ശയിക്കുന്നു
പരമശിവന്‍------------------സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിക്കുന്നു.
ഗണപതി ---------------------സര്‍പ്പത്തെ യജ്ഞ്പ വീതമായി -പൂണൂല്‍ ആയി ധരിക്കുന്നു.
ദുര്‍ഗ്ഗാദേവി ----------------- ആയുധമായും ,കയറായും ധരിക്കുന്നു
ഭദ്രകാളി ------------------- വളയായി അണിഞ്ഞിരിക്കുന്നു
സൂര്യ ഭഗവാന്‍ ------------ നാഗങ്ങളാകുന്ന കയറുകൊന്റ്റ് ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു.
ദക്ഷിണ മൂര്‍ത്തി -----------ഉത്തരീയമായി ധരിച്ചിരിക്കുന്നു
നീല സരസ്വതി ------------- മാലകളായി അണിഞ്ഞിരിക്കുന്നു
ശ്രീകൃഷ്ണന്‍---------------- കാളിയ ഫണത്തില്‍ നൃത്തം ചെയ്യുന്നു.
വരുണന്‍ ---------------------- കുടയായി പിടിക്കുന്നു.
ഗരുഡന്‍------------------------ സര്‍പ്പങ്ങളെകൊണ്ട്‌ അലങ്കരിക്കുന്നു.
ശ്രീ പാര്‍വതി ---------------കിരാത രൂപം പൂണ്ടപ്പോള്‍ ശിരസ്സിനലന്കാരം
വരാഹി ---------------------ശേഷനാഗത്തിന്റെ മുകളില്‍ ഇരിക്കുന്നു.
സപ്ത മാതൃകകള്‍ മഹേശ്വരി ------വളകളും കുന്ടലങ്ങളായും ധരിക്കുന്നു.
നാഗ രൂപിയായ സുബ്രമണിയന്‍
ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യം

നാഗ് ക്ഷേത്രങ്ങള്‍
മണ്ണാറ ശാല
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു രാജ്ഞ്ഞിയായ് നാഗ യക്ഷി യമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാ സ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .
പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാ രാജാവ് തുലാമാസത്തില്‍ ദ ര്‍ശനം നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര് ‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴി വായി നല്‍കുകയും ചെയ്തു. അന്ന് മുതലാണ്‌ "മണ്ണാറശാല ആയില്യമായത്"മണ്ണാറശാല യിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകി യും. ക്ഷേത്ര മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും, പാല്പാ യസ്സവും ,ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ . ഉരുളി കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ അനുഗ്രഹിക്കട്ടെ
പാമ്പുംമെക്കാട്ട്
കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാക ണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂരിയുടെ കുട പ്പുറത്ത് മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം
ആമേട ക്ഷേത്രം
ഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്നബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാ റോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ്. നാഗ രാജാവ്, നാഗയക്ഷി ,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍.പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയ പ്പോള്‍ ആമയുടെപുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയും അവരോടൊപ്പം ഉണ്ടായിരുന്ന നാഗ കന്യക യേയും ആ കന്യകയ്ക്ക് കൂട്ടായി നാഗരാജാ വിനെയും പ്രതിഷ്ടിച്ചു.എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനി വാരണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .


വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത് ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടി കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം. അനന്ത ഭഗവാനും, നാഗ യക്ഷിയുമാണ് പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു.അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാ കര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു. അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയ മുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട്‌ എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാഗംപൂഴി മന
കോട്ടയം ജില്ലയില്‍ വൈയ്ക്കത്ത് നിന്നും എറണാകുളത്തിന് പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും കിഴക്കോട്ടാണ് ദരശനം .മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്. അഞ്ചു കാവുകളുണ്ട്‌. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ വല്യമ്മ തരുന്ന വിളക്കിലെ എണ്ണ പാണ്ട് രോഗത്തിനു ഉത്തമമാണന്നു വിശ്വസിക്ക പെടുന്നു.

അനന്തന്കാട് നാഗരാജ ക്ഷേത്രം
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യ പൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.
കുട്ടികള്‍ക്ക് വേണ്ടി

ഋഗ്വേദത്തില് ഒരു മന്ത്രം ഉണ്ട് .കുട്ടികള്‍ക്ക് ശ്രദ്ധയുണ്ടാവുന്നതിന്നാണ് ഈ മന്ത്രംഇത് എപ്പോള്‍ വേണമെങ്കിലും ചൊല്ലാം. രാവിലെ 7 മണിക്ക് മുന്പ്
൩൨ തവണ എങ്കിലും ചൊല്ലണം

ഓം ശ്രദ്ധ യാഗ്നി സാമിധ്യതെ
ശ്രദ്ധയാ ഹു യതെ ഹവി
ശ്രദ്ധയാം ഭഗസ്യ മൂര്ദ്ധനീ
വചസി വേദ യാമാസി
അര്‍ത്ഥം: ശ്രദ്ധയാല്‍ എന്റെ ആത്മാഗ്നി ജ്വലിക്കട്ടെ .എന്റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ .ഈ പ്രപഞ്ചത്തിലെ ഏറ്റവും
വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുനടാകട്ടെ.ശ്രദ്ധ കൊണ്ട് എല്ലാ സിദ്ധിയം ഉണ്ടാകട്ടെ.

ഭാരതിയ സംസ്കാരം എന്തുകൊണ്ട്‌ ശാസ്ത്രാതീതമാണ്‌

ലോകമെമ്പാടും കോടതി നടപടികളില്‍ " ദൈവം" പലപ്പോഴും സാക്ഷിയാകാറുണ്ട്‌. ഒരു പുണ്യഗ്രന്ഥത്തില്‍ കൈവച്ചുകൊണ്ട്‌ സത്യപ്രതിജ്ഞ ചെയ്യേണ്ടുന്ന പ്രത്യേക സാഹചര്യം കോടതികളില്‍ നിലനില്‍ക്കുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എന്നാല്‍ ഇന്ത്യയില്‍മാത്രം ദൈവത്തിന്‌ കേസില്‍ സാക്ഷിയും വാദിയും ആകേണ്ടിവരാറുണ്ട്‌. രാംലാല അയോദ്ധ്യയിലെ തന്റെ ഭൂസ്വത്തിനു വേണ്ടി കേസുകൊടുത്തത്‌ മേറ്റ്വിടെയുമുള്ള മതേതരസമൂഹങ്ങള്‍ക്ക്‌ ആശ്ചര്യമുളവാക്കിയിരിക്കാമെങ്കിലും ഇന്ത്യയില്‍ ഇത്‌ ഒരു പതിവു സാഹചര്യവും സര്‍വസാധാരണ സംഭവവുമാണ്‌.

ഒരു പക്ഷെ, ക്രൈസ്തവ മതം സഹജമായി യുക്തിപൂര്‍വകവും എന്നാല്‍ ഹിന്ദുമതം അങ്ങനെയല്ലെന്നും വാദിക്കാനുള്ള പ്രവണത ഈ സാഹചര്യം മൂലം സൃഷ്ടിച്ചേക്കാം. എന്നാല്‍ ഇത്‌ നിശ്ചയമായും വാസ്തവവിരുദ്ധമാണ്‌. രണ്ടുമതവും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്‌. ഇക്കാര്യത്തില്‍ മേറ്റ്ല്ലാമതങ്ങളും തുല്യമാണ്‌. ക്രിസ്തുമതം വ്യത്യസ്തമാണെന്ന്‌ തോന്നാമെങ്കിലും, അത്‌ സഹജമായി യുക്തിപൂര്‍വ്വമായതുകൊണ്ടാന്നുമല്ലാ, മറിച്ച്‌, ശാസ്ത്രം അതിനെ അങ്ങനെ ആക്കിത്തീര്‍ത്തുവെന്നതാണ്‌ ശരി.

ഹിന്ദുമതം ബിംബാരാധനാധിഷ്ഠിതമായ ഒരു മതമായതിനാല്‍ അതിന്റെ ആന്തരിക തത്വങ്ങള്‍ ശാസ്ത്രഗതിയെ അടിസ്ഥാനപ്പെടുത്തി രൂപീകൃതമായതല്ല. ക്രിസ്തുമതം സൃഷ്ടിയില്‍ ആധാരിതമായ മതമാണ്‌. അതുകൊണ്ടാണ്‌ സൃഷ്ടിയില്‍ ആധാരിതമായ ആധുനിക ശാസ്ത്രത്തെയും അതിന്‌ എതിര്‍ക്കേണ്ടതായി വരുന്നത്‌. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അത്‌ പ്രപഞ്ചത്തില്‍ ജീവന്‍ എന്നുതുടങ്ങി, പകല്‍ എങ്ങനെ രാത്രിയാകുന്നു, ജീവജാലങ്ങളില്‍ ഊര്‍ജ്ജം എങ്ങനെയുണ്ടാകുന്നുവെന്നതിനെക്കുറിച്ചെല്ലാം ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്‌. ഇതാണ്‌ പാശ്ചാത്യലോകത്ത്‌ ശാസ്ത്രവും മതവും തമ്മില്‍ നിരന്തരം പരസ്പരം സംഘര്‍ഷത്തിന്‌ നിര്‍ബ്ബന്ധിതമാക്കിയത്‌. 16-ാ‍ം നൂറ്റാണ്ടു മുതല്‍ ഇവ രണ്ടും ഒരു വണ്‍-വെ നിരത്തില്‍ നേര്‍ക്കുനേര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന ഭീകരവാഹനങ്ങള്‍പോലെ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കയാണ്‌.

ഹിന്ദുത്വം ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തേക്ക്‌ കടന്നുവന്നവരും ഇവിടെ നിന്നും കടന്നുപോയവരുമായ ദിവ്യരായ വ്യക്തിപ്രഭാവങ്ങളെ അത്‌ ആരാധിക്കുന്നു. അവര്‍ വിവാഹിതരാകുന്നു, സന്താനോല്‍പാദനം ചെയ്യുന്നു, യുദ്ധങ്ങള്‍ ജയിക്കുന്നു, തീര്‍ച്ചയായും നഷ്ടങ്ങളില്‍ അവരുടേതായ പങ്കും വഹിക്കുന്നു. എന്നാല്‍ ദിനാന്ത്യത്തില്‍ അവരുടെ ജന്മം എന്തുകൊണ്ട്‌ അനുകരിക്കപ്പെടണം എന്നതിനെക്കുറിച്ചുള്ള അവാസനവാക്ക്‌ എന്താണെന്നും അവര്‍ പറയും. ഹിന്ദുത്വം മനുഷ്യജന്മം എങ്ങനെ ഈ ഭൂലോകത്ത്‌ പ്രത്യക്ഷമായിയെന്നോ സൂര്യന്‍ നിശ്ചലാവസ്ഥയിലാണെന്നോ, അല്ലെന്നോ ഉള്ള സൈദ്ധാന്തിക പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ല. ഇന്ത്യയില്‍ നമ്മുടെ ദൈവങ്ങള്‍ ഒരിക്കലും ശാസ്ത്രത്താല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായെന്നതിനു കാരണം ജന്മതത്വങ്ങളെക്കുറിച്ച്‌ അത്‌ ഒരിക്കലും വ്യാകുലപ്പെടുന്നില്ലായെന്നതുകൊണ്ടാണ്‌.

അതുകൊണ്ടാണ്‌ ഹിന്ദുമതത്തിന്‌ ന്യൂട്ടനോടോ, ഗലീലിയോടോ, ഹംഫ്രി�േവിയോടോ, ഡാര്‍വിനോടോ, എന്തിന്‌ ആര്യഭട്ടനോടോ, ചാര്‍വാകന്മാരോടൊ കുതിരകേറേണ്ടിവരാതിരുന്നത്‌. എന്നാല്‍ മറിച്ചുള്ള സ്ഥിതിയെന്താണ്‌? ശാസ്ത്രത്തിന്റെ ആക്രമണം മൂലം ക്രിസ്തുമതം സിദ്ധാന്തപരമായ അരക്ഷിതാവസ്ഥയില്‍ പലപ്പോഴും വീണുപോയിട്ടുണ്ട്‌. ബൈബിളിന്റെ 'അരിസ്റ്റോട്ടില്‍ തെളിവി'നായി അതിന്‌ ധാരാളം നിക്ഷേപം ആവശ്യമായി വന്നിട്ടുണ്ട്‌. പക്ഷെ, അതൊരു കീഴടങ്ങലിന്റെ തുടക്കം മാത്രമായിരുന്നു. ആദമും, ഹവ്വയും, നോവയുടെ പെട്ടകവുമെല്ലാം വിശ്വാസംവളര്‍ത്താനുള്ള കല്‍പിതകഥകളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ ഭൂമിയിലെ നമ്മുടെ സ്ഥാനത്തെക്കുറിച്ചുപോലും ദൈവത്തിനപ്പുറം ഗുരുത്വാകര്‍ഷണത്തിലധിഷ്ഠിതമായ വ്യാഖ്യാനം വേണ്ടിവന്നു.

കാലക്രമേണ ക്രിസ്തുമതത്തിന്‌ ഒരുപാട്‌ ബുള്ളറ്റുകളില്‍നിന്ന്‌ ഉപായത്തില്‍ ഒഴിഞ്ഞുമാറേണ്ടിവന്നു. പതിനാറാം നൂറ്റാണ്ടിലെ ലൂതറാന്‍-ഉത്തേജിത പരിഷ്ക്കരണം മതത്തെ ശാസ്ത്രവുമായി സന്ധിയിലാകാന്‍ സഹായിച്ചു. എന്നാല്‍ ഇതിനായി ബൈബിളിന്‌ അതിന്റേതായ നിയമങ്ങളില്‍ നിന്ന്‌ പിന്‍വാങ്ങേണ്ടതായിരുന്നു.

അന്നുമുതല്‍ നിലനില്‍പിനായി ക്രിസ്തുമതത്തിന്‌ പലപ്പോഴും യുക്തിയ്ക്ക്‌ വഴങ്ങേണ്ടതായും വന്നു. എന്നാല്‍ ഹിന്ദുത്വത്തിന്‌ ഒരിക്കലും അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടതായി വന്നിട്ടില്ല. ബിംബാധാരിത സ്വഭാവമായതിനാല്‍ ശാസ്ത്രത്തിന്റെ നിബന്ധനകളേല്‍ക്കാതെ മുന്നോട്ടുപോകാന്‍ ഇന്ത്യയുടെ വിശ്വാസസംഹിതയ്ക്കു കഴിഞ്ഞു. വാസ്തവത്തില്‍ ദ്വൈതങ്ങള്‍ക്ക്‌ ഒരിക്കലും കൂട്ടിമുട്ടേണ്ട സാഹചര്യമുണ്ടാകുന്നില്ല.

സൃഷ്ടിയില്‍ ആധാരിതമായ ക്രിസ്തുമതത്തിന്‌ ഒരിക്കലും ശാസ്ത്രത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല. ഇതുകൊണ്ടായിരിക്കാം ഒരു പക്ഷെ, ഒരു തിരിഞ്ഞുനോട്ടത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നവോത്ഥാനം പരിഷ്ക്കരണത്തിനും ഒടുവില്‍ ജ്ഞാനോദയത്തിനും സംഗത്യമുണ്ടാക്കിയത്‌. പ്രൊട്ടസ്റ്റന്റ്‌ പൗരോഹിത്യത്തിന്‌ പെട്ടെന്ന്‌ ശാസ്ത്രത്തില്‍ അഭിനിവേശം തോന്നുകയും ദൈവവൃത്തി ശാസ്ത്രം പോലെ തന്നെയാണെന്നും, അത്‌ യുക്തിരഹിതമോ ദര്‍വ്വാശിയോ അല്ലെന്നും എന്നാല്‍ വ്യവസ്ഥാപിതവും, ആശ്രയപൂര്‍ണവുമാണെന്നുമൊക്കെയുള്ള മൈക്കള്‍ ഫാരഡെയുടെ അഭിപ്രായത്തെ വിശ്വസിക്കാന്‍ തയ്യാറാവുകയും ചെയ്തത്‌. ക്രിസ്ത്യന്‍മതം യുക്തിക്ക്‌ വിരുദ്ധമല്ലെന്നും അതങ്ങനെയായിരുന്നെങ്കില്‍ " ഞങ്ങളുടെ മതം ശുദ്ധവിഡ്ഢിത്തവും അപഹാസ്യവുമാകുമായിരുന്നുവെന്നു"മുള്ള കത്തോലിക്കരുടെ ഭാഗത്തുനിന്നും പാസ്ക്കലിന്റെ അഭിപ്രായം മേല്‍പ്പറഞ്ഞ വ്യതിരിക്തതയുടെ പ്രതിദ്ധ്വനിയായിരുന്നു.

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ശാസ്ത്രരംഗത്തെ സ്മരണീയരായ പാശ്ചാത്യ പ്രതിഭകളില്‍ വളരെപ്പേര്‍ അവരുടെ ആദ്യകാലഘട്ടത്തില്‍ മതപണ്ഡിതരില്‍ നിന്നും ശിക്ഷണം ലഭിച്ചവരായിരുന്നു. ഹംഫ്രിഡേവിയെ സ്കൂളില്‍ ശാസ്ത്രം പഠിപ്പിച്ചത്‌ ഒരു റവ.ജെ.സി.കോറിട്ടണ്‍ ആയിരുന്നു. റോബര്‍ട്ട്‌ ബോയിലിനെ അദ്ദേഹത്തിന്റെ ഗ്രാമപാതിരിയും, ഫ്രാന്‍സിസ്‌ ബേക്കനെ പന്നീട്‌ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പായിത്തീര്‍ന്ന ജോണ്‍വിറ്റ്ഗിഫ്റ്റും. ഭാഗ്യവശാല്‍ ന്യൂട്ടണ്‍ അദ്ദേഹത്തിന്റെ പഠനം സ്വഗൃഹത്തില്‍ നിന്നും ഒരു മന്ത്രിയായിരുന്ന തന്റെ രണ്ടാനച്ഛനില്‍നിന്നുമാണ്‌ നേടിയത്‌. റോബര്‍ട്ട്‌ ഹുക്കിന്‌ ഒരു ലൈബ്രറിയുടെ ക്യൂറേറ്റര്‍ ആയിരുന്ന തന്റെ അച്ഛനില്‍നിന്നുമായിരുന്നു. ഈ ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ പള്ളിയില്‍നിന്നുമുള്ള മതവിരോധം ആത്മാവില്‍ ഏല്‍ക്കാതെ പള്ളിയിലും ലബോറട്ടറിയിലും പോകാനും സാധ്യമായിരുന്നു.

ഇന്ത്യയുടെ നവോത്ഥാനം മുന്നൂറുവര്‍ഷത്തിനുശേഷമാണുണ്ടായതെന്നു മാത്രമല്ലാ, പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതിനു പകരം അത്‌ വേദത്തെ വ്യാഖ്യാനിക്കാനാണ്‌ ശ്രമിച്ചത്‌. അങ്ങനെ യൂറോപ്യന്‍ നവോത്ഥാനം ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷത്തിന്‌ വേദിയൊരുക്കിയെങ്കില്‍, ഇവിടെ അത്തരത്തിലൊന്നും സംഭവിച്ചില്ല. സ്വാമി ദയാനന്ദനോ, സ്വാമി വിവേകാനന്ദനോ, ബ്രഹ്മസമാജികളോ ഓര്‍ക്കപ്പെടുന്നത്‌ ഇന്ത്യയുടെ ഭൂതകാലശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള ഉദ്ബോധനത്തിലല്ലാ, മറിച്ച്‌ അവരുടെ ഏറ്റവും സ്ഥായിയായ സംഭാവന വേദഗ്രന്ഥങ്ങളുടെ വളരെ പ്രഗത്ഭമായ പുനരാഖ്യാനം കൊണ്ടായിരുന്നു. ഇതുകൊണ്ടാണ്‌, ഹിന്ദുക്കള്‍ അവരുടെ മതത്തെ മതേതരവാദികള്‍ പരിഹസിക്കുമ്പോഴും തീരെ വ്യാകുലപ്പെടാതിരിക്കുന്നത്‌.

രാമലാലയ്ക്ക്‌ നിയമയുദ്ധത്തില്‍ വാദിയാകാനാവുന്നത്‌ ഹിന്ദുത്വത്തിന്റെ ബിംബാധിഷ്ഠിത പ്രകൃതി ഭൗതികവും യാഥാര്‍ത്ഥികവുമായ ശാസ്ത്രങ്ങള്‍ക്കെതിരെ അതിനെ സംരക്ഷിച്ചുനിര്‍ത്തുന്നതുകൊണ്ടാണ്‌. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ്‌ ചരിത്രവും സാമൂഹ്യ ശാസ്ത്രങ്ങളും ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും ബിംബാധിഷ്ഠിത ജീവിതരീതികളെക്കുറിച്ചും ഭൂമിയിലെ അവരുടെ ശാരീരിക സാന്നിദ്ധ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും ഹിന്ദുത്വത്തിനെതിരെ അവരുടെ നിലപാടുകളുമായി വരുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ ഒരു നിലപാടുതറയില്‍ നില്‍ക്കുവാന്‍ ഹിന്ദുത്വത്തിനു കഴിയുന്നത്‌.

ക്രിസ്തുമതം ഭൗതികവും യാഥാര്‍ത്ഥികവുമായ ശാസ്ത്രമായി പാശ്ചാത്യലോകത്ത്‌ സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍, ഇന്ത്യയില്‍ ഹിന്ദുത്വം ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഭീഷണിയെ മാത്രമേ നേരിടേണ്ടിവരാറുള്ളു. ഈ സംഘര്‍ഷം പെട്ടെന്ന്‌ ഒരു രാഷ്ട്രീയ ഭാവം കൈവരിക്കാറുള്ളത്‌ ഓരോ സാധാരണവ്യക്തിക്കും നല്ല ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ്‌. ചരിത്രം ഉള്‍ക്കൊള്ളുന്ന സാമൂഹ്യ ശാസ്ത്രത്തിന്‌ പ്രകൃതി ശാസ്ത്രത്തിന്റെ അനുനയക്ഷമതയുടെ കുറവുണ്ട്‌. ചിലരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സാമൂഹ്യശാസ്ത്രജ്ഞന്മാരെയും ചരിത്രകാരന്മാരെയും പോലും വിദ്ധ്വംസകരായ ദേശവിരുദ്ധരായി ചിത്രീകരിക്കുവാനും കഴിയും.

താന്ത്രികം.

മനുഷ്യനില്‍ നൈസര്‍ഗികമായി അടങ്ങിയിരിക്കുന്ന അറിവുകളെ ശാസ്ത്രീയമായി വികസിപ്പിച്ച് അവന് ആത്മീയാനന്ദം അനുഭവമാക്കുന്ന അനുഷ്ഠാനം. വികസിപ്പിക്കുന്നതിനെ സംബന്ധിച്ചത് എന്ന അര്‍ഥത്തില്‍ സംസ്കൃതത്തിലുള്ള വാക്കാണ് തന്ത്രം. അജ്ഞാതമായ ഒന്നിനേയും അന്വേഷിച്ച് സ്വായത്തമാക്കാനുള്ള ശ്രമമല്ല മറിച്ച് തന്നിലടങ്ങിയിരിക്കുന്ന അറിവുകളെ സ്വയം ബോധമണ്ഡലത്തില്‍ എത്തിക്കുകയും അതുവഴി അതീന്ദ്രിയമായ അനുഭൂതിവിശേഷം സംവേദ്യമാക്കുകയും ചെയ്യാനുള്ള ഒരു പ്രക്രിയയായാണ് താന്ത്രികത്തെ കരുതിപ്പോരുന്നത്.

തന്ത്രം, താന്ത്രികം എന്നീ വാക്കുകളോ ഇവയുടെ അനുഷ്ഠാനങ്ങളോ മനുഷ്യരാശി എന്നു മുതലാണ് ഉപയോഗിച്ചുതുടങ്ങിയത് എന്ന് കൃത്യമായി പറയുക പ്രയാസമാണ്.  മാതൃപൂജ, ഐശ്വര്യപൂജ, ധ്യാനനിഷ്ഠകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുപോന്ന ആചാരങ്ങളുടെ പ്രതീകങ്ങള്‍ താന്ത്രികപ്രകാരമുള്ളവയായിരുന്നെന്ന് കാണാം.

ബി.സി. 2000-ല്‍ നിലനിന്ന വേദങ്ങളും ഈ താന്ത്രികങ്ങളും തമ്മില്‍ വളരെ സാദൃശ്യങ്ങള്‍ ഉണ്ട്. ഏകദേശം മധ്യകാലം വരെ ഇതിനുണ്ടായ പൂര്‍ണ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ സ്വാധീനം ഉണ്ടെന്നു കാണാം.



തന്ത്രങ്ങളെ സംബന്ധിച്ച എഴുത്തുകളും ആചാരക്കുറിപ്പുകളും ജഗദീശ്വരനാല്‍ വിരചിതമായി എന്നാണ് സങ്കല്പം. അനുഷ്ഠിക്കേണ്ട നിര്‍ദേശങ്ങളായി സംഭാഷണരൂപത്തില്‍ അഗമ, നിഗമ, യമല എന്നീ പേരുകളാണ് ഇവയ്ക്കുള്ളത്. ഇതില്‍ ശിവന്‍ പാര്‍വതിക്ക് നല്‍കുന്ന നിര്‍ദേശങ്ങളെ അഗമഎന്നും, തിരികെ പാര്‍വതി ശിവനോട് സംവദിക്കുന്നതിനെ നിഗമഎന്നും പറയുന്നു. ആധ്യാത്മികം, യോഗ, ആചാരാനുഷ്ഠാനങ്ങള്‍, സാമൂഹ്യവും വ്യക്തിപരവും എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ അഗമയ്ക്കുണ്ട്. ഓരോരുത്തരുടേയും ഇഷ്ട ദൈവങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് തന്ത്രങ്ങളെ ശൈവ, വൈഷ്ണവ, ശാക്തേയ, ബുദ്ധ തുടങ്ങിയ അഗമങ്ങളായി തരംതിരിച്ചിരിക്കുന്നു. ഹിന്ദു, ബുദ്ധ, ജൈന-മത വിവരണങ്ങളില്‍ താന്ത്രിക വിധികളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഈ മതങ്ങള്‍ നിലവില്‍ വരുന്നതിന് വളരെ മുമ്പുമുതലേതന്നെ താന്ത്രികാചാരങ്ങള്‍ പുരാതനജനത അനുഷ്ഠിച്ചിരുന്നതായി കാണാം.

താന്ത്രികാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ബുദ്ധകാലഘട്ടത്തിലും ഗുപ്തകാലത്തിലും പില്‍ക്കാലങ്ങളിലുമായി അനവധി കൃതികള്‍ അപൂര്‍ണമായെങ്കിലും ഉണ്ടായിട്ടുണ്ട്. കാശ്മീരിലെ ശൈവസന്ന്യാസികള്‍, തമിഴ്നാട്ടിലെ ശൈവകവികള്‍, ബുദ്ധ വൈഷ്ണവ സന്ന്യാസികള്‍ തുടങ്ങിയവരും താന്ത്രിക കൃതികള്‍ എഴുതിയിട്ടുണ്ട്. എ.ഡി. 8-ാം ശ.-ത്തില്‍ ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയിലെ ആനന്ദ ലഹരി ഭാഗത്തില്‍ അന്നു നിലവിലിരുന്ന 64 തന്ത്രങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്. ഇതിനെ സംബന്ധിച്ച് ഏകദേശം 108 കൃതികള്‍ ഉണ്ട് എന്നതിന് തെളിവുകള്‍ ഉണ്ട്.



ഭാരതത്തില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു ആചാരമായിരുന്നില്ല താന്ത്രികം. നേപ്പാള്‍, തിബത്ത്, ചൈന, ജപ്പാന്‍, ഏഷ്യയുടെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളിലും ഈജിപ്ത്, ക്രീറ്റ് തുടങ്ങിയ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഇതിന്റെ സ്വാധീനം കാണാം. ഈ ആചാരം ഗൗരവത്തോടെ അനുഷ്ഠിച്ചിരുന്നത് ശൈവരും വൈഷ്ണവരും ശാക്തേയരുമായിരുന്നു. ഇവരിലും പല ഉപവിഭാഗങ്ങളുണ്ടായിരുന്നതായി കാണാം. ഇപ്പോഴും അനുഷ്ഠാനങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങളോടെ നിയുക്ത ആചാരങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അതിപുരാതന കാലം മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരനുഷ്ഠാനമായി ഇത് കരുതപ്പെടുന്നു. താന്ത്രികാചാരങ്ങള്‍ക്ക് കൂടുതല്‍ പവിത്രമെന്നു കണ്ടിരുന്ന ചില കേന്ദ്രങ്ങള്‍ എങ്ങനെ നിലവില്‍ വന്നു എന്നതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളുണ്ട്. സതിയുടെ മൃതശരീരം ശിവന്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ മഹാവിഷ്ണു കാണുകയും അതുവാങ്ങി അന്‍പത്തിയൊന്നു കഷണങ്ങളാക്കി വിച്ഛേദിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി എറിഞ്ഞെന്നും അവ വീണ സ്ഥലങ്ങളാണ് പിന്നീട് താന്ത്രികാചാരപ്രധാനങ്ങളായ തീര്‍ഥാടന കേന്ദ്രങ്ങളായി വികസിച്ചതെന്നും ഐതിഹ്യമുണ്ട്. അസ്സമിലെ കാമരൂപ എന്ന സ്ഥലത്തെ കാമാക്ഷീ ക്ഷേത്രം ഇപ്രകാരം പ്രസിദ്ധമായി വന്ന ഒരു കേന്ദ്രമായി കരുതുന്നു. പാര്‍വതിയുടെ വിച്ഛേദിക്കപ്പെട്ട മൃതശരീരത്തിലെ യോനീഭാഗം വന്നുവീണത് ഇവിടെയാണെന്നും സ്ത്രീലിംഗ - അഥവാ യോനീ-പൂജാകേന്ദ്രമായി (ആരാധന) കാമാക്ഷീ ക്ഷേത്രം പില്‍ക്കാലത്ത് വളര്‍ന്നുവെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീശക്തിയുടെ പരമോന്നത തേജസ്സ് ഇവിടെ ആവാഹിക്കപ്പെട്ടിട്ടുള്ളതായി ശാക്തേയര്‍ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റേതുതരം പൂജ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ തേജസ്സ് അനുഗ്രഹമായി ലഭിക്കുന്നത് ഇത്തരത്തില്‍ യോനീപൂജ വഴിയാണെന്നുകൂടി ഇവര്‍ കരുതുന്നു. ഇതുകൊണ്ട് പല അവസരങ്ങളിലും താന്ത്രികാനുഷ്ഠാനങ്ങള്‍ ശാക്തേയരുടെ മാത്രം ആചാരമാണെന്നുപോലും പറഞ്ഞുപരത്തിയിരുന്നു. ഇങ്ങനെയുള്ള ശക്തിപൂജയുടെ പാഠങ്ങളാണ് താന്ത്രികാചാരങ്ങളില്‍ പ്രമുഖമായി പ്രകടമായിരുന്നത്.



സ്വയം അറിയുന്നതിനും നൈസര്‍ഗികമായ കഴിവുകളെ പൂര്‍ വാധികം വളര്‍ത്തിയെടുത്ത് ജീവിതത്തിലെ ആധ്യാത്മിക അനുഭൂതികളെ അനുഭവവേദ്യമാക്കുന്നതിനും താന്ത്രികാനുഷ്ഠാനങ്ങളില്‍ ആത്മീയ തലത്തിലും ഭൗതിക തലത്തിലും സിദ്ധാന്തങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുഷ്ഠിക്കുന്നവര്‍ക്ക് മനുഷ്യജന്മംകൊണ്ട് സാധ്യമാകുന്ന അനുഭവങ്ങളേയും മൂല്യങ്ങളേയും അഭിമുഖീകരിക്കാനാകുമെന്നു പ്രമാണം. അവലംബിക്കാനാകാത്ത കര്‍ക്കശ വിധികളൊന്നും ഇല്ലാത്തവിധം ഒരുവന് യഥാര്‍ത്ഥ ആനന്ദം കണ്ടെത്താനുള്ള സ്വതന്ത്രവും ശുഭാപ്തിചിന്ത കലര്‍ന്നതുമായ സവിശേഷതകളാണിതിലടങ്ങിയിരിക്കുന്നത്.



പ്രപഞ്ചം, സ്ഥലകാലബന്ധം, ജ്യോതിശ്ശാസ്ത്രം, പ്രപഞ്ച ഘടനാശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം എന്നിവയുടെ പല അറിവുകളെയും ബന്ധപ്പെടുത്തി രൂപം നല്‍കിയവയാണ് താന്ത്രികാനുഷ്ഠാനത്തിന്റെ തത്ത്വങ്ങള്‍. ഇവയെല്ലാം മനശ്ശാസ്ത്ര പ്രക്രിയകളുമായി ബന്ധിപ്പിച്ചുകൊണ്ട് ആചരിക്കേണ്ട പ്രയോഗങ്ങളുമാണ്. ഒരുതരത്തില്‍ ആരോഹണ അവരോഹണ ക്രമത്തിലുള്ള പ്രക്രിയ അടിസ്ഥാനമാക്കിക്കൊണ്ടുള്ള തത്ത്വങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റേത്. മനസ്സ് ഉണര്‍ന്ന് പടിപടിയായി ഒരു പ്രത്യേക ബോധമണ്ഡലത്തിലേക്കു കടക്കുകയും പരമമായ യാഥാര്‍ഥ്യാനുഭവം സ്വായത്തമാക്കിക്കൊണ്ട് കേവലശരീരത്തിന്റെ നശ്വരതയേയും ശ്രേഷ്ഠതയേയും അറിഞ്ഞുകൊണ്ട് അവയെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.ശരീരവും ഈ സംഗമതലത്തിന് ആവശ്യമായ ഉപാധിയായിത്തീരുന്നു. ശരീരം, മനസ്സ്, പ്രപഞ്ചം ഇവയ്ക്കെല്ലാം ഉള്ള തുല്യ പ്രാധാന്യം ഇവിടെ പ്രസക്തമാണ്.

താന്ത്രിക കല. പലതരം അനുഷ്ഠാനങ്ങളും യന്ത്ര, മന്ത്ര രൂപങ്ങളും ഇടകലര്‍ന്നതാണ് താന്ത്രിക ആചാരത്തിന്റെ മാര്‍ഗങ്ങള്‍. പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെ അറിയുന്നതിന് അവയെ പ്രതിനിധാനം ചെയ്യുന്ന രൂപരേഖകള്‍ താന്ത്രികര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിത്രകലയിലെ ദൃശ്യരൂപങ്ങള്‍പോലെ ഇവ പ്രശോഭിക്കുന്നുമുണ്ട്. ഈ രൂപരേഖകള്‍ പ്രപഞ്ച പ്രതീകങ്ങളായി മനുഷ്യ മനസ്സോടുകൂടിയ ശരീരത്തില്‍ പൊരുത്തപ്പെടുത്തുന്നു. വൃത്തങ്ങളും ചതുരങ്ങളും ത്രികോണങ്ങളും ഇവയുടെ ആവര്‍ത്തനങ്ങളുമായി ക്രമപ്പെടുത്തപ്പെട്ടിട്ടുള്ള ജ്യാമിതീയ രൂപങ്ങള്‍ ഇവയ്ക്ക് ആധാരമാകുന്നു. ജ്യാമിതീയാധാരമല്ലാത്ത രൂപങ്ങളും പലപ്പോഴും അവലംബിക്കപ്പെടുന്നുണ്ട്. രൂപമാതൃകകളാല്‍ ദൃശ്യമാക്കപ്പെട്ട ഈ പ്രാപഞ്ചിക ചക്രത്തിന്റെ സഹായത്തോടെ നിയുക്ത അനുഷ്ഠാന നിര്‍വഹണങ്ങള്‍ ഒരാളുടെ ശരീരത്തിന്റേയും മനസ്സിന്റേയും സംയുക്തമായ പൂര്‍ണ പ്രയോഗത്തില്‍ വരുന്നതിനെ താന്ത്രികാനുഷ്ഠാനം എന്നു പറയാം. കുണ്ഡലിനി യോഗഎന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ദൃശ്യ രൂപ മാതൃകകളായ ചക്രങ്ങളും യന്ത്രങ്ങളും മണ്ഡലങ്ങളും ദൈവരൂപങ്ങളും ചേര്‍ന്നതാണ് താന്ത്രികകല. മൂലനാമങ്ങള്‍ അടങ്ങുന്ന മന്ത്രോച്ചാരണവും ഇതിന് അകമ്പടിയുണ്ട്.



തന്ത്രവിധിപ്രകാരം പ്രപഞ്ചസത്യം എന്നു പറയുന്നത് ദ്വന്ദ്വതത്ത്വാടിസ്ഥാനമാണെന്നു പറയുന്നുണ്ട്. അതായത് പുരുഷനും പ്രകൃതിയും ചേര്‍ന്ന് സംഗൃഹീതമാകുമ്പോഴാണ് പ്രപഞ്ചത്തിന്റെ സര്‍വസ്വമായ നിലനില്‍പ്പുള്ളത്. പുരുഷന്‍ ശിവനായും പ്രകൃതി പാര്‍വതിയായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ശിവ-ശക്തി എന്ന പേരിലും ഈ ദ്വന്ദ്വതത്ത്വത്തെ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രകൃതിയെ സ്ത്രീയെന്നും ശക്തിയെന്നും പല പേരുകളില്‍ സൂചിപ്പിക്കുന്നുമുണ്ട്. സ്ത്രീക്ക് വേണ്ടുവോളം പ്രാധാന്യം കൊടുക്കുന്നതു വഴി സ്ത്രീക്കു മുഴുവന്‍ അര്‍ഥത്തിലും അനന്തശോഭ നല്‍കി പുനഃപ്രതിഷ്ഠിക്കുവാന്‍ താന്ത്രിക പാരമ്പര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതു കാണാം. പ്രപഞ്ചത്തിന്റെതന്നെ തിരുവവതാരമായി സ്ത്രീയെ ഇങ്ങനെ സങ്കല്പിക്കുന്നുണ്ട്. പുരുഷ-പ്രകൃതിയുടെ സന്തുലിതമായ അവസ്ഥ പുലര്‍ത്തുന്നിടത്തോളം പ്രപഞ്ചം താളാത്മകമായി നിലകൊള്ളുമെന്ന് വിശ്വസിക്കുന്നു. വേദകാലത്തിനു മുമ്പും പിമ്പും, ബുദ്ധ-ജൈന കാലത്തും ഹിന്ദു അനുഷ്ഠാനങ്ങളിലും താന്ത്രികാചാരങ്ങള്‍ പ്രബലമായിരുന്നതായി കാണാം. അവ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. താന്ത്രികാനുഷ്ഠാനങ്ങള്‍ക്ക് ഏറ്റവും പ്രധാന്യം നല്‍കിയിട്ടുള്ളത് ലോകത്തിലെതന്നെ ആദ്യത്തെ മതമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഹിന്ദുമതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നു നിലവിലിരിക്കുന്ന ക്ഷേത്രാചാരങ്ങള്‍ എല്ലാംതന്നെ താന്ത്രികവിധികളെ അധികരിച്ചുള്ളവയാണ്. ഈശ്വരാരാധനയും ക്ഷേത്രസംസ്ക്കാരവും നിലവില്‍ വന്നതോടുകൂടി അവയ്ക്കാധാരമായി തിരഞ്ഞെടുക്കപ്പെട്ടത് താന്ത്രികവിധികളാണ്.



അതിസൂക്ഷ്മമായി വരച്ചുണ്ടാക്കിയ വൈവിധ്യമാര്‍ന്ന അന വധി രൂപമാതൃകകളും ലയപൂര്‍ണമായ വര്‍ണചിത്രങ്ങളും ഉജ്ജ്വലമായ പ്രതീകങ്ങളും താന്ത്രിക പ്രസ്ഥാനത്തിനോടൊപ്പം ഇതിന്റെ ഉപയോഗാനുസരണം കലാരൂപങ്ങളായി നിലനില്‍ക്കുന്നു. ഇവയെല്ലാം അനുഷ്ഠാനങ്ങളുടേയും നിര്‍ദേശങ്ങളുടേയും ഭാഗങ്ങളായി സൂക്ഷിക്കപ്പെടുന്നു. പ്രപഞ്ചവും മനുഷ്യനും ഇവയില്‍ ശാസ്ത്രീയമായി പ്രതിഫലിക്കുന്നു. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സഹജാവബോധത്തെ ഒരു ഉയര്‍ന്ന തലത്തിലേക്ക് ഉണര്‍ത്തിയെടുക്കത്തക്ക വിവരം പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കലാരൂപങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകന് നിസ്സംഗതയോടെ ആനന്ദാനുഭവമേകുന്ന വെറും സൗന്ദര്യദായക രൂപങ്ങളായി മാത്രമല്ല ഇതിന്റെ ഉപയോഗം. മറിച്ച് ആഴമേറിയ അര്‍ഥതലങ്ങള്‍ വെളിപ്പെടുത്തുന്നവ കൂടിയാണ്. ആകര്‍ഷണീയമായ ദൃശ്യരൂപങ്ങള്‍ എന്നതിലുപരി ഉള്ളടക്കത്തില്‍ വിലയിച്ചിട്ടുള്ള ജീവിതസംബന്ധിയായ തത്ത്വശാസ്ത്രമാണ് ഇവയുടെ സവിശേഷത. ഈ തത്ത്വശാസ്ത്രം വിശ്വവീക്ഷണം ഉദ്ദേശിച്ചുള്ളതുമാണ്. ഈ രൂപങ്ങള്‍ എല്ലാംതന്നെ പ്രതിനിധാനം ചെയ്യുന്നത് അതിഭൗതികശാസ്ത്രത്തെ സംബന്ധിച്ച ദൃശ്യങ്ങളാണെന്നു പറയാം. പ്രപഞ്ചത്തിന്റെ മൂലതത്ത്വങ്ങള്‍ അന്വേഷിക്കുവാന്‍ ഇവ പ്രേരകമാകുന്നു.



ഭാരതത്തിന്റെ അതിപുരാതനമോ പരമ്പരാഗതമോ ആയ പൊതു ആധ്യാത്മിക കാര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നവയാണ് താന്ത്രിക കലയുടെ വിവിധ ഘടകങ്ങള്‍. സൗന്ദര്യത്തേയും ആത്മീയതയേയും വേര്‍പെടുത്താനാകാത്ത പദ്ധതിയായാണ് ഭാരതീയ പാരമ്പര്യം കണക്കാക്കിപ്പോരുന്നത്. പ്രപഞ്ചസ്രഷ്ടാവിന്റെ തേജസ്സുമായാണ് സൗന്ദര്യത്തെ സാമ്യപ്പെടുത്തുന്നത്. എല്ലാ ഘടകങ്ങളും ജഗദീശ്വരന്റെ പ്രതീകങ്ങളാകുന്നു. ജീവിതത്തേയും പ്രപഞ്ചത്തേയും അറിയാനുള്ള മനുഷ്യ ചേതനയെ വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ള രൂപങ്ങളാണ് താന്ത്രിക കലയുടേത്.



ബിന്ദു, രേഖ, ത്രികോണം, ചതുരം, വൃത്തം ഇവയ്ക്കെല്ലാംതന്നെ അവയുടേതായ അളവില്‍ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് താന്ത്രിക കലയില്‍ സൂചിപ്പിക്കുന്നു. ഇവയുടെ ദര്‍ശനത്തില്‍ പ്രപഞ്ചത്തിന്റെ നാനാതരം മാനങ്ങള്‍ ഒരുവന് തന്റെ മനസ്സിലേക്ക് ആവാഹിച്ചെടുക്കാമെന്നും അനിര്‍വചനീയമായ അനുഭൂതി അനുഭവവേദ്യമാകത്തക്ക തരത്തില്‍ അന്തഃകരണത്തെ ശക്തമാക്കാമെന്നും കരുതുന്നു. അതുകൊണ്ടാണ് താന്ത്രികനിഷ്ഠ മനസ്സിനെ അതിന്റെ വികാസത്തിന്റെ പൂര്‍ണതയിലെത്തിക്കുന്ന പ്രതിഭാസമായി സമര്‍ഥിക്കപ്പെടുന്നത്. ഒരു ബിന്ദുവില്‍ പ്രപഞ്ചം അനന്തമായി അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിന്റേയും അനന്തതയുടേയും പ്രതിരൂപമായി ഈ മൂലബിന്ദു മാറുകയാണ്. ഒരു രേഖയാകുമ്പോള്‍ മറ്റൊരു വസ്തുവിനെ ഗോചരമാക്കാനുള്ള ചലനത്തെ ദൃശ്യവത്കരിക്കുകയാണ്. മൂന്ന് രേഖകള്‍ ചേര്‍ന്ന ത്രികോണം നാനാവിധമായ ത്രയങ്ങള്‍ സംഗ്രഹിക്കുകയാണ്. ഇങ്ങനെ സംഗ്രഹിക്കപ്പെട്ട ത്രികോണങ്ങളില്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ത്രികോണരൂപം അഥവാ ഊര്‍ധ്വമുഖ ത്രികോണം പുരുഷനേയും, താഴേക്ക് രൂപപ്പെട്ടിരിക്കുന്ന അധോമുഖ ത്രികോണം സ്ത്രീയേയും പ്രതീകവത്കരിക്കുന്നു. ഇവ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ആറ് ഭുജങ്ങളുള്ള ഷഡ്കോണമായ നക്ഷത്രരൂപത്തെ സംയോഗരൂപമായി ചിത്രീകരിക്കുന്നു. പുരുഷനെ ശിവനായും സ്ത്രീയെ പാര്‍വതിയായും അങ്ങനെ ശിവശക്തി സംയോഗമായ സൃഷ്ടിയായും പ്രപഞ്ചബന്ധമായും ഒക്കെ ഈ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുകയും മനോരൂപങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്നു. അഗ്നിയായും ജലമായും പഞ്ചഭൂതങ്ങളായും ഒക്കെ ചതുരങ്ങളും വൃത്തങ്ങളും ഇവയുടെ ഭാഗങ്ങളും പ്രതീകവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുവില്‍ ചതുരം ഭൂമിക്കുവേണ്ടിയും വൃത്തം ജലത്തിനുവേണ്ടിയും ഊര്‍ധ്വമുഖ ത്രികോണം അഗ്നിക്കുവേണ്ടിയും ചന്ദ്രക്കല വായുവിനുവേണ്ടിയും ബിന്ദു ആകാശത്തിനുവേണ്ടിയും

പ്രതീകവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ചതുരത്തിന് (ഭൂമിക്ക്) പച്ച, വൃത്തത്തിന് (ജലം) നീല, ഊര്‍ധ്വമുഖ ത്രികോണത്തിന് (അഗ്നി) ചുവപ്പ്, ചന്ദ്രക്കലയ്ക്ക് (വായു) മഞ്ഞ, ബിന്ദുവിന് (ആകാശം) വെള്ള എന്നീ നിറങ്ങളും പഞ്ചഭൂതങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഷഡ്കോണുകള്‍ക്ക് അനവധി അര്‍ഥസൂചനകളുണ്ട്. മൂന്ന് പാര്‍ശ്വകോണുകള്‍ മുകളിലോട്ടും, മൂന്ന് താഴോട്ടും ആണെന്നു കാണാം. ത്രിഗുണാത്മകമായ സാത്വിക, താമസ, രാജസ ധര്‍മങ്ങള്‍ ഉയരത്തിലേക്കു ഗമിക്കുന്നതിനും അതേസമയം ദുരാചാരങ്ങള്‍ അധോഗതിക്കും ഇടയാക്കാം. ആറ് മാതൃശക്തികളെ ഓര്‍മിപ്പിക്കുന്നതാണ് ഷഡ്കോണങ്ങളുടെ പാര്‍ശ്വങ്ങള്‍. ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, നാരസിംഹി ഇവരാണ് ഷഡ്-മാതാക്കള്‍. ജ്ഞാനം, ശ്രീ (സൗന്ദര്യം), കീര്‍ത്തി, ബലം, ഐശ്വര്യം, ധനം എന്നിങ്ങനെ ആറു വിഭൂതികളും ഇതില്‍ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. പ്രതീകവത്കരിക്കപ്പെട്ട രൂപങ്ങളുടെ ചില വിവരണങ്ങള്‍ മാത്രമാണ് ഈ ഉദാഹരണങ്ങള്‍.



താന്ത്രികശാസ്ത്രത്തില്‍ ത്രികോണത്തിന് വിപുലമായ പ്രതീകവത്കരണവും അര്‍ഥവ്യാപ്തിയും നല്‍കിയിട്ടുണ്ട്. സൃഷ്ടിയുടെ മൂലരൂപമായി ഇതിനെ കണക്കാക്കുന്നു. അധോമുഖത്രികോണം (താഴോട്ടുള്ള) യോനിയും ഊര്‍ധ്വമുഖ (മുകളിലോട്ടുള്ള) ത്രികോണം ശിവലിംഗവുമായി സ്ത്രീപുരുഷബന്ധത്തിന്റെ അതിവിപുലമായ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ കാരണങ്ങള്‍ക്കാധാരമായ ഈശ്വര ഇന്ദ്രിയത്തേയും യോനി എന്നു പറയുന്നു. താന്ത്രികര്‍ മന്ത്രമുറകളോടെ യോനീ ഉപാസനയും അനുഷ്ഠിക്കാറുണ്ട്. സംയോഗവിധികളും ഉപാസിക്കാറുണ്ട്. താന്ത്രികരായ സ്ത്രീയും പുരുഷനും സംയോഗാനന്ദത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയല്ല; മറിച്ച് പ്രകൃതി നിമിത്തമായ അനുഭൂതീവലയത്തെ ഛേദിച്ചു കൊണ്ട് ശരീര യോനിയേയും ലിംഗത്തേയും പ്രപഞ്ച യോനിയായി അവയെ പ്രതീകവത്ക്കരിക്കപ്പെട്ട മൂല ത്രികോണമായി ആവാഹിച്ച് ആരാധിച്ചും ഉപാസിച്ചും വെറും ശരീര വിഭ്രാന്തികള്‍ വെടിയുവാന്‍ വേണ്ട മനസ്സാന്നിധ്യം സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. യോനീത്രികോണത്തെ മാതൃബിംബമായും സ്വീകരിക്കുന്നുണ്ട്.



സ്ഥൂലശരീരത്തെക്കുറിച്ചും സൂക്ഷ്മശരീരത്തെക്കുറിച്ചും അവയുടെ ബോധാവസ്ഥയെക്കുറിച്ചും ഉള്ള താന്ത്രിക സങ്കല്പങ്ങള്‍ സവിശേഷതകളുള്ളവയാണ്. ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും 'കുണ്ഡലിനി ശക്തി' വിശേഷത്തെക്കുറിച്ചും പറയുന്നുണ്ട്. ഇവയ്ക്ക് പലതരം ചിത്രരൂപങ്ങളും പ്രതീകവത്കരണങ്ങളും നല്‍കിയിട്ടുമുണ്ട്. ആഗ്രഹം, ആനന്ദം, ബോധം ഇവയെ ഉള്‍ക്കൊണ്ട് ശരീരം കര്‍മനിരതമാകുന്നു. ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ഒരുവന് ആനന്ദം അനുഭവിക്കണമെങ്കില്‍ കുണ്ഡലിനിയുടെ സാന്നിധ്യം അത്യാവശ്യമാണ്. തികച്ചും ഭൌതികരൂപത്തില്‍ പറയുമ്പോള്‍ മസ്തിഷ്കവും നട്ടെല്ലും പൊതുവില്‍ ശരീരം ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിശിഷ്ടമായ ശക്തി വിശേഷമാണ് കുണ്ഡലിനി. മൂലാധാരത്തില്‍ നിന്നും നട്ടെല്ലിലെ സുഷുമ്നയുടെ അടിത്തട്ടില്‍ നിന്ന് ഉണര്‍ന്ന് ചുരുളുകളായി ഉയര്‍ന്ന് സഹസ്രാരപത്മത്തിലെത്തുന്ന ശക്തി വിശേഷമായാണ് കുണ്ഡലിനി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു വൃക്ഷമായും, പാമ്പായും, അമൃതിന്റെ ഒഴുക്കായും ഒക്കെ ഇതിനെ സാദൃശ്യപ്പെടുത്തിക്കൊണ്ട് വളരെക്കാര്യങ്ങള്‍ പറയുന്നു. ഇവയെല്ലാം ദൃശ്യവത്കരിക്കുന്ന അനവധി ചിത്രങ്ങള്‍ കാണാവുന്നതാണ്. മനഃശാസ്ത്രം, പ്രാപഞ്ചികം, ശരീരഘടനാപരം, ജ്യോതിഃശാസ്ത്രപരം, വിഗ്രഹസംബന്ധമായവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചിത്രങ്ങളും പ്രതീകങ്ങളും താന്ത്രിക കലയെ സംബന്ധിച്ച് കാണാം. ഇവയില്‍ ചിലതിനെ യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിങ്ങനെ വിളിക്കുന്നു. കാണുന്ന മാത്രയില്‍ത്തന്നെ ചില രൂപങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും മറ്റു ചിലത് അമൂര്‍ത്തങ്ങളും ദുര്‍ഗ്രഹങ്ങളുമാണ്.



വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയില്‍ നിന്ന് പില്ക്കാലങ്ങളില്‍ ശേഖരിച്ചെഴുതിയ കാര്യങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റെ പ്രമാണമായി കരുതുന്നത്. താന്ത്രികശാസ്ത്രത്തിന്റെ പൂര്‍ണഫലം അതിന്റെ അനുഷ്ഠാനങ്ങള്‍ വഴിയാണ് ലഭിക്കുന്നത്. ധ്യാനവും ആചാരങ്ങളും പൂജയും നിര്‍വഹണ വിധികളും എല്ലാം അടങ്ങിയ ഈ അനുഷ്ഠാന വിധികളെ മൊത്തത്തില്‍ താന്ത്രികം എന്നു വിളിക്കുന്നു. ശൈവ ആഗമ തന്ത്രങ്ങള്‍, വൈഷ്ണവാഗമതന്ത്രങ്ങള്‍, ശാക്തേയാഗമതന്ത്രങ്ങള്‍ എന്നും വൈദികാഗമതന്ത്രങ്ങള്‍, അവൈദികാഗമതന്ത്രങ്ങള്‍ എന്നും വിഭാഗങ്ങള്‍ ഉണ്ടെന്നു കാണുന്നു. ബുദ്ധ-ജൈനാഗമ തന്ത്രങ്ങളും ഉണ്ട്. ഇവയെ സംഹിതകളായും വിശേഷിപ്പിക്കാറുണ്ട്.



കാലാകാലങ്ങളില്‍ ആചാരത്തിനു യോജിച്ച തരത്തില്‍ മാറ്റങ്ങള്‍ വരുത്തി ഈ താന്ത്രിക സംഹിതകളെ പരിഷ്ക്കരിച്ചിട്ടുള്ളതായി കാണാം. ഇങ്ങനെയുള്ള പരമ്പരാഗത താന്ത്രിക ഗ്രന്ഥങ്ങള്‍ മന്ത്രങ്ങളേയും പൂജകളേയും കുറിച്ചു മാത്രമല്ല പ്രതിപാദിച്ചിട്ടുള്ളത്; മറിച്ച് വേദാന്തം, യോഗ, ആയുര്‍വേദം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ചും അറിവു തരുന്നു. ശങ്കരഭഗവത്പാദര്‍, നാരായണാചാര്യന്‍, ഈശാന ഗുരുദേവന്‍, രവി, വില്വമംഗലം ത്രിവിക്രമന്‍, രാഘവാനന്ദന്‍, മാധവന്‍, വാസുദേവന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ താന്ത്രികശാസ്ത്രങ്ങള്‍ക്ക് കലാനുസൃതമായ പ്രമാണങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശങ്കരാചാര്യരാല്‍ വിരചിതമായ സംഹിതകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനെന്നു കരുതപ്പെടുന്ന പത്മപാദരാല്‍ സമാഹരിക്കപ്പെട്ടതാണ് പ്രപഞ്ചസാരതന്ത്രം എന്ന ഗ്രന്ഥം എന്നു കരുതപ്പെടുന്നു. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുയോജ്യമാംവിധം പിന്നീട് തന്ത്രസമുച്ചയം, പരമേശ്വരാനുഷ്ഠാനം, ക്രിയാദീപിക, പ്രയോഗ മഞ്ജരി തുടങ്ങിയ പേരുകളില്‍ താന്ത്രിക കാര്യങ്ങളെ അടിസ്ഥാനമാക്കി പരിഷ്കരിച്ച ആചാരാനുഷ്ഠാന വിധികള്‍ അതിസൂക്ഷ്മമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ക്ഷേത്ര നിര്‍മിതി, വാസ്തുശില്പക്രമങ്ങള്‍, പൂജാവിധികള്‍, അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ തുടങ്ങി അനവധി ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ ഈ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു.



താന്ത്രികാനുഷ്ഠാനങ്ങളില്‍ പ്രമുഖ സ്ഥാനം മന്ത്രോച്ചാരണങ്ങള്‍ക്കുണ്ട്. ഇവ ഏക സ്വരവ്യഞ്ജനാക്ഷരങ്ങളിലോ ഒറ്റയായോ, കൂട്ടിച്ചേര്‍ത്തോ, ആവര്‍ത്തിച്ചോ, താളാത്മകമായി ഉച്ചരിക്കേണ്ടവയാണ്. ഓം, സ്ത്രീം, ഹ്രീം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്പെടുന്നു. ബീജാക്ഷരങ്ങള്‍ക്കാണ് പ്രാധാന്യം. ഈ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ ജ്യാമിതീയ പ്രതിബിംബങ്ങള്‍ ഉള്‍പ്പെടുത്തി അവയ്ക്കരികെ ഇരുന്ന് നിയുക്ത മന്ത്രോച്ചാരണം നടത്തുന്ന രീതിയും ഉണ്ട്. പില്ക്കാലങ്ങളില്‍ ലോഹതുണ്ടുകളില്‍ താന്ത്രികബിംബങ്ങളും മന്ത്രങ്ങളും ആലേഖനം ചെയ്ത് മന്ത്രോച്ചാരണങ്ങളോടുകൂടി നിയുക്താനുഷ്ഠാനങ്ങള്‍ ചെയ്ത് ശരീരത്തില്‍ ധരിക്കുന്ന പതിവും ഉണ്ടായിരുന്നു. കവചങ്ങള്‍, യന്ത്രങ്ങള്‍, ചക്രങ്ങള്‍, ചരടുകള്‍, ഏലസ്സുകള്‍ തുടങ്ങിയവ ആവിര്‍ഭവിച്ചതും മാറിവന്ന താന്ത്രിക വിധികളുടെ പ്രയോഗങ്ങളാലാണ്.

പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന താന്ത്രികാനുഷ്ഠാനങ്ങള്‍ ക്ഷേത്രാന്തരീക്ഷത്തില്‍ ആചരിച്ചു പോരുന്നു. ഹൈന്ദവാചാര വിധികളായി തന്ത്രങ്ങളെ ഉപാസിക്കുന്നു. ദൈവസാന്നിധ്യത്തില്‍ ആത്മാവിനെ അറിയുവാന്‍ മനസ്സാന്നിധ്യം വികസിപ്പിച്ചെടുത്ത സങ്കേതമായി സര്‍വോപരി സംസ്ക്കാരമായി ക്ഷേത്രങ്ങളെ കണക്കാക്കുന്നു. തന്ത്രശാസ്ത്രപ്രകാരം അനുഷ്ഠാനങ്ങളുടെ ഭാഗമായി ധ്യാനവും വേദ-മന്ത്രോച്ചാരണവും പൂജയും യന്ത്ര-ചക്ര ധാരണവും പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തിനു മുന്നില്‍ അര്‍പ്പിക്കുന്നു. എല്ലാത്തിനും നിയുക്ത വിധികളുമുണ്ട്.



അതിപുരാതനകാലം മുതല്‍ പരമ്പരാഗതമായി ഉച്ചരിച്ചു പോന്ന 'ഓം'കാരത്തെ അതിന്റെ അര്‍ഥസമ്പൂര്‍ണതയ്ക്കു വേണ്ടി ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും വ്യക്തത നല്‍കിയതിനാലാണ് ഓം (?) എന്ന സ്വരൂപം ലഭിച്ചത്. അത്ഭുതകരമായ ഈ സംഭവം ആഗമ പരമ്പരയായ തന്ത്രശാസ്ത്രങ്ങളുടെ സംഭാവനയാണെന്ന് കരുതപ്പെടുന്നു. രേഖകളിലൂടെയും ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളായി പ്രപഞ്ചത്തിന് വ്യക്തത നല്‍കുന്ന പ്രക്രിയ തന്ത്രശാസ്ത്രങ്ങളുടെ ശൈലിയാണ്. അതുകൊണ്ടാണ് ഇത് മൂലസംഹിതയായും കണക്കാക്കപ്പെടുന്നത്. പില്ക്കാലത്ത് അക്ഷരങ്ങളും സംഖ്യകളും ചക്രങ്ങളും പ്രപഞ്ച പ്രതിനിധാനത്തിന് രൂപപ്പെട്ടതും ഈ ശാസ്ത്രത്തില്‍ നിന്നാണ്. മൂന്ന് ശബ്ദങ്ങളുടേയും ഒരു ബിന്ദുവിന്റേയും ഒരു ശബ്ദാംശത്തിന്റേയും പൂര്‍ണ രൂപമാണ് ഓം എന്ന സംയോജിത രൂപം. അതായത് അ + ഉ + മ + ്+ ം എന്നത്. പ്രപഞ്ചസാരമായ - ഉണ്ടാകുന്നു, നിലനില്‍ക്കുന്നു, നശിക്കുന്നു - അഥവാ സൃഷ്ടി-സ്ഥിതി-സംഹാരം. ചന്ദ്രക്കലയും ബിന്ദുവും (പൂജ്യം) പ്രപഞ്ച വിനാശത്തിനു ശേഷവും അതിലെ തത്ത്വങ്ങള്‍ ജീവസ്സുള്ളതായിരിക്കും എന്നതിന്റെ സൂചനയാണ്.



ഇങ്ങനെ ഓരോ രൂപത്തിനും വ്യാഖ്യാനങ്ങളുണ്ട്. ഇവയുടെ ഉച്ചാരണത്തിലെ ശബ്ദ പ്രവാഹങ്ങള്‍ക്കും ദൃശ്യചലനങ്ങള്‍ക്കും അര്‍ഥ സൂചകങ്ങള്‍ക്കും വെവ്വേറെ വ്യാഖ്യാനങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട്.

ഇവയൊക്കെത്തന്നെ ക്രമേണ ഹൈന്ദവാചാരങ്ങള്‍ക്കനുസൃതമായ അനുഷ്ഠാനങ്ങളായി ക്ഷേത്രാചാരങ്ങളായി പരമ്പരാഗതമായി തുടര്‍ന്നു പോരികയാണ്. മന്ത്രോച്ചാരണങ്ങള്‍ക്കായി ശബ്ദശാസ്ത്രങ്ങളുണ്ട്. ആചാരങ്ങള്‍ക്ക് വിധിപ്രകാരനിഷ്ഠകളും താന്ത്രിക വ്യാഖ്യാനങ്ങളുമുണ്ട്. സര്‍വോപരി ഇവയെ സംബന്ധിച്ച ഏതിനും നിയുക്തമായ ഉപാധികളുണ്ട്.



ഒരു വൃത്തത്തെ ആത്മാവായി കണ്ടുകൊണ്ട് വൃത്തോപരിതലത്തില്‍ അഞ്ച് തുല്യഅകല ബിന്ദുക്കള്‍ കൊടുത്ത് അവയെ നേര്‍രേഖകള്‍ കൊണ്ട് യോജിപ്പിക്കുമ്പോള്‍ കിട്ടുന്ന ത്രികോണ രൂപങ്ങള്‍ നക്ഷത്രം പോലെ വരുന്നത് ശ്രദ്ധിക്കുക. വൃത്തത്തിന്റെ അഞ്ച് ഭാഗങ്ങള്‍ എടുത്തു രൂപപ്പെടുത്തിയാല്‍ ? എന്ന അക്ഷരം രൂപപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ രഹസ്യവും അര്‍ഥവും ഓം (?) എന്ന ശബ്ദത്തിനുണ്ട്.



പുരുഷന്‍ (ഊര്‍ധ്വത്രികോണം) എന്നും, പ്രകൃതി (അധോത്രികോണം) എന്നും രണ്ട് ശക്തികളുടെ പരസ്പര പൂര്‍ണമായ സംയോഗത്തില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. സൃഷ്ടി, സ്ഥിതി, സംഹാരം, ലയം, അനുഗ്രഹം എന്നിങ്ങനെ അഞ്ച് ശക്തികളെ വൃത്തഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്നു. മധ്യബിന്ദു എന്നുംനിലനില്‍ക്കുന്ന മൂലതത്ത്വത്തേയും (അനന്തശക്തി) ദൃശ്യമാക്കുന്നു. ഇതിനെ ഓംകാരചക്രം എന്നും പഞ്ചശക്തിചക്രം എന്നും വിളിക്കുന്നു. മന്ത്രോച്ചാരണത്തിനായാലും അല്ലെങ്കിലും ശബ്ദത്തിന് മൂന്ന് സ്വഭാവങ്ങള്‍ പ്രധാനമായുണ്ട്. വായ് കൊണ്ട് വ്യക്തമായി ഉച്ചരിക്കുവാന്‍ കഴിയുന്നത്, ചെവികൊണ്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നത്, വ്യക്തമായ രൂപമില്ലാതെ പുറപ്പെടുന്ന സ്വരങ്ങള്‍ എന്നിങ്ങനെ ഇവയുടെ സ്പന്ദന ശേഷിയനുസരിച്ച് ബിന്ദു, കല, നാദം (ധ്വനി) എന്നിവയാണ് ശബ്ദവിഭാഗങ്ങള്‍. തൊണ്ടയിലേയും വായിലേയും പേശികളും അംഗങ്ങളും ഒത്തൊരുമിച്ചാണ് ഓംകാരം മുഴങ്ങുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ മൂലരൂപത്തിലുള്ള ഓം എന്ന നാദം ശരീരത്തിന്റെ മൂലാധാരത്തു നിന്നും ഉത്ഭവിച്ചു നിര്‍ഗളിക്കുന്നതാണെന്നാണ് താന്ത്രിക ശാസ്ത്രം പറയുന്നത്. അതുകൊണ്ടാണ് ഓം എന്നത് ഒരു മന്ത്രമായി രൂപപ്പെട്ടത്. കേന്ദ്രബിന്ദുവാല്‍ വൃത്തത്തില്‍ രൂപപ്പെടുന്ന ഷഡ്കോണവും പഞ്ചകോണവും അസംഖ്യം അര്‍ഥങ്ങളുള്ള ചക്രങ്ങളാണ്. ഇവയുടെ ഓരോ ഭാഗവും പ്രപഞ്ചസത്തയെ പ്രതിഫലിപ്പിക്കുന്ന ആധാരങ്ങളാണ്. പുരുഷന്‍, പ്രകൃതി അഥവാ ശക്തി (സ്ത്രീ), പഞ്ചഭൂതങ്ങള്‍, ആത്മാവിന്റെ ത്രയങ്ങളായ നിര്‍ഗുണത, നിരാകാരത, നിര്‍ലിപ്തത, സ്വാഭാവിക സ്വരൂപമായ സാത്വികം, രാജസം, താമസം കൂടാതെ അന്തഃകരണം, ശൂന്യത എന്നിങ്ങനെ പലതും ഇവയാല്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന ശരീരവ്യത്യാസങ്ങളേയും ഷഡ്കോണുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. താന്ത്രിക രൂപങ്ങളെ പ്രധാനമായും നാല് തരത്തില്‍ വിഭജിക്കാവുന്നതാണ് (1) യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിവയടങ്ങിയ ആത്മാ-പ്രപഞ്ച സംബന്ധമായവ (2) സ്ഥൂല-സൂക്ഷ്മ ശരീരവും അവയുടെ ഘടനയും (3) ജ്യോതിശ്ശാസ്ത്രസംബന്ധമായ നിര്‍ണയങ്ങള്‍ (4) വിഗ്രഹങ്ങള്‍, യോഗാസന രൂപങ്ങള്‍, അനുഷ്ഠാനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍. ഇവയെല്ലാം തന്നെ രൂപപ്പെടുത്തപ്പെട്ട പ്രതീകാത്മക ഘടകങ്ങളാണ്.



മൂലരൂപങ്ങളുടെ ആവര്‍ത്തനമായും പ്രപഞ്ചത്തിന്റെ പ്രതീകങ്ങളായും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന യന്ത്രങ്ങള്‍ എല്ലാംതന്നെ കാഴ്ചയെ ചലനാത്മകമാക്കി ഏതൊരാളെയും സ്വാഭാവികമായി ആവാഹിക്കുന്നതിനും അതുവഴി മനോകാമനകളെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനും കഴിവുള്ളവയാണ്. ഈ പ്രക്രിയ മനുഷ്യന്റെ ശ്രേഷ്ഠമായ സര്‍ഗവാസനകളെ ഉണര്‍ത്തി അതീന്ദ്രീയാവബോധത്തെ പ്രഭാവിതമാക്കുന്നു. ഇവയെല്ലാം പൊതുവില്‍ മനോമണ്ഡലത്തില്‍ ശാന്തിയും മോക്ഷമാര്‍ഗവും വെളിപ്പെടുത്തുന്നതിനുള്ള സമഗ്രതയായി താന്ത്രിക വിശ്വാസികള്‍ കരുതുന്നു. പ്രയോഗികമായി ഇത്തരം രൂപങ്ങള്‍ ധ്യാനത്തിനു പ്രചോദനമാകുന്നു. ജ്യാമിതീയ രൂപങ്ങളാണ് ഇത്തരം യന്ത്രങ്ങളിലധികവും. പ്രയോഗികമായി ധ്യാനത്തിനു മുമ്പ് രൂപപ്പെടുത്തുന്ന ചിത്രങ്ങളും ധ്യാനത്തോടൊപ്പമോ ധ്യാനത്തിനു ശേഷമോ പടിപടിയായി നിയുക്ത നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന രീതിയുമുണ്ട്.



ശിവ, വിഷ്ണു, കൃഷ്ണ, കാളി, ഗണപതി, ഭഗവതി അങ്ങനെ പല ദൈവങ്ങളേയും പ്രതീകവല്ക്കരിച്ചു കൊണ്ടുള്ള യന്ത്രങ്ങളുണ്ട്. ഈ ബിംബ നിര്‍ദേശങ്ങളില്‍ മന്ത്രരൂപങ്ങളും ഇടകലര്‍ത്താറുണ്ട്. നിര്‍ദിഷ്ട അക്ഷരമന്ത്രോച്ചാരണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ വഴി കാഴ്ചയുടേയും ശ്രാവ്യതയുടേയും ചലനത്തിന്റേയും ശക്തിയുടേയും സഹായത്തോടെ മനോമണ്ഡലത്തെ ദൈവസാന്നിധ്യത്തിന്റെ അത്ഭുതതലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുണ്ടെന്ന് താന്ത്രികാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ചലന സ്വരൂപമായും ശക്തി സ്രോതസ്സായും ഈ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു. ഒരു ബിന്ദുവിനും അസംഖ്യം ബിന്ദുക്കള്‍ ചേര്‍ന്നുണ്ടാകുന്ന രേഖകള്‍ക്കും രേഖകള്‍ ഉപയോഗിച്ചുണ്ടാകുന്ന ബഹുരൂപങ്ങള്‍ക്കും അവയുടേതായ സ്വാഭാവിക ചലനങ്ങളും ശക്തി വിശേഷവും താന്ത്രിക വിധിയില്‍ വിവരിക്കപ്പെടുന്നുണ്ട്. ഗണിതശാസ്ത്രാടിസ്ഥാനമുള്ള ജ്യാമിതീയ രൂപങ്ങളാണ് ശക്തിവാഹകവും ചലനശേഷിയുമുള്ള പടിപടിയായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കാണുന്തോറും ഗൌരവതരമായ പ്രതീക ബിംബങ്ങളായി പരിണമിക്കുന്നവയുമായ താന്ത്രിക രൂപങ്ങള്‍.



ശ്രീയന്ത്രം, ത്രൈലോക്യ മോഹന ചക്രം, സര്‍വാസ പരിപൂരക ചക്രം, സര്‍വസംശോഭന ചക്രം, സര്‍വ സൗഭാഗ്യദായക ചക്രം, സര്‍വാര്‍ദ്ധ സാധക ചക്രം, സര്‍വ സിദ്ധിപ്രദ ചക്രം, സര്‍വ രോഗഹര ചക്രം, സര്‍വ രക്ഷാകര ചക്രം, സര്‍വാനന്ദമയ ചക്രം തുടങ്ങിയ പല യന്ത്രങ്ങളും ഇങ്ങനെയുണ്ട്. യന്ത്രങ്ങളും ചക്രങ്ങളും പൊതുവില്‍ രേഖകളോടുകൂടിയവയാണ്. എന്നാല്‍ പലതരം സ്വഭാവങ്ങളോടു കൂടിയ ചിത്രങ്ങള്‍ സമ്മിശ്രമാക്കപ്പെട്ട ബിംബങ്ങളാണ് മണ്ഡലങ്ങള്‍ക്കുള്ളത്.



പലരൂപങ്ങളിലും ദേവീയന്ത്രങ്ങള്‍, വൈഷ്ണവയന്ത്രങ്ങള്‍, ശൈവയന്ത്രങ്ങള്‍, ശാക്തേയയന്ത്രങ്ങള്‍, വൈവിദ്ധ്യയന്ത്രങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള അനേകം യന്ത്രരൂപങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നു. ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പൊതുവേ മണ്ഡലങ്ങള്‍ കാണപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരതത്തിലുടനീളം യന്ത്രങ്ങളും ചക്രങ്ങളും പ്രചാരത്തിലുണ്ട്. 'തന്ത്രരാജതന്ത്ര' വിധിപ്രകാരം 960-ല്‍ അധികം യന്ത്രങ്ങള്‍ ഉള്ളതായി കാണുന്നു. ശ്രീയന്ത്രത്തിന് ഒരു പ്രമുഖ സ്ഥാനം നല്‍കിയിട്ടുണ്ട്. സൗന്ദര്യലഹരിയിലേയും കാമകലാവിലാസത്തിലേയും പാഠങ്ങളിലും ശ്രീയന്ത്രത്തിന്റെ സവിശേഷതകള്‍ പറഞ്ഞിരിക്കുന്നു. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ 5 ത്രികോണങ്ങള്‍ അധോമുഖമായും 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും രൂപപ്പെടുത്തിയിരിക്കുന്നു. നവയോനീ ചക്രമെന്നും ഇതിനെ വിളിക്കാറുണ്ട്. ഒന്‍പത് ത്രികോണങ്ങള്‍ അടങ്ങുന്ന വൃത്തത്തിനു ചുറ്റും വേറേ വലിയ രണ്ട് വൃത്തങ്ങളും ഉള്ളവയില്‍ പുറമെയുള്ള വലിയ വൃത്തത്തില്‍ 16-ഉം അകത്തുള്ള ചെറിയ വൃത്തത്തില്‍ 8-ഉം വീതം താമരയിതളുകള്‍ വരച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ നാലുവശത്തേക്കും വാതിലുകളുള്ള സമചതുരവും വൃത്തത്തിനും സമചതുരത്തിനും ഇടയ്ക്ക് ഒരു പ്രത്യേക സ്ഥലവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രപഞ്ചത്തെ മുഴുവനും സമഗ്രമായി പ്രതിപാദിക്കുന്ന ദൃശ്യപ്രതീകങ്ങളാണ് മണ്ഡലങ്ങളിലുള്ളത്. വിവിധ ഈശ്വരരൂപങ്ങള്‍, പഞ്ചഭൂതരൂപങ്ങള്‍, താമരയിതളുകളുടേയും ഇലകളുടേയും ചക്രങ്ങള്‍ തുടങ്ങിയവയെ സമ്മിശ്രമായും എന്നാല്‍ അടുക്കടുക്കായും ആലേഖനം ചെയ്ത് ഒരുക്കുന്ന ദൃശ്യപ്രപഞ്ചമാണ് മണ്ഡലം. നിയുക്ത നിറങ്ങളും നല്‍കുന്നുണ്ട്. എല്ലാ വശങ്ങളില്‍ നിന്നും ഉള്ള കാഴ്ചയെ കേന്ദ്രബിന്ദുവിലേക്ക് ആവാഹിച്ചുറപ്പിക്കാനുള്ള കേന്ദ്രീകൃതശക്തി മണ്ഡലരൂപങ്ങള്‍ക്ക് സ്വതസിദ്ധമാണ്.







താന്ത്രികകലയിലെ പ്രതീകങ്ങള്‍ എല്ലാംതന്നെ ചലനത്തേയോ ശക്തിയേയോ പ്രദാനം ചെയ്യുന്നവയാണെന്ന് വിശ്വാസമുണ്ട്. ഈ വിശേഷത്തെ ദൃശ്യവത്ക്കരിക്കുവാന്‍ താന്ത്രികാടിസ്ഥാനത്തില്‍ താമരപ്പൂവിനേയും (താമരയിതളുകള്‍) സര്‍പ്പിളാകാരച്ചുരുളുകളേയും (spiral) പലതരത്തിലും ആശ്രയിച്ചിട്ടുണ്ട്. കുണ്ഡലിനിയുടെ സ്പന്ദന ചക്രത്തെക്കാണിക്കുന്നതിനും പ്രതീകാത്മക ചിത്രീകരണങ്ങള്‍ കാണാം. യന്ത്രങ്ങളും ചക്രങ്ങളും അടിസ്ഥാനപരമായി അനുഷ്ഠാനങ്ങള്‍ക്കാണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിലും ശരീരബിംബപരമായ ചിത്രങ്ങള്‍ താന്ത്രിക തത്ത്വങ്ങളെ അറിയുന്നതിനു വേണ്ടി സൂചകചിത്രങ്ങളായാണ് ഉപയോഗിക്കുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ ദ്വന്ദ്വസ്വഭാവങ്ങളെ ഭൌതിക ശരീരഘടനയില്‍ എങ്ങനെ പ്രതിപ്രവര്‍ത്തിച്ചാണ് പ്രപഞ്ചസത്യങ്ങളെ അറിയുകയെന്നും അത്തരം ബോധവികാസം സ്വായത്തമാക്കാനുള്ള നിര്‍ദേശങ്ങളായുമാണ് ഇത്തരത്തിലെ ചിത്രങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ബ്രഹ്മാണ്ഡം അഥവാ പ്രപഞ്ചത്തെപ്പറ്റിയുള്ള സര്‍വവ്യാപിയായ അജ്ഞാതശക്തിവിശേഷത്തെ പ്രകടമാക്കാനുള്ള ബിംബങ്ങളും താന്ത്രികാനുഷ്ഠാന ഭാഗമായുണ്ട്. ഇഹലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും സാങ്കല്പികമായ സര്‍ഗാത്മക ബിംബങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കാഴ്ചക്കാരന്റെ സ്വബോധത്തെ വെളിപാടുകള്‍ പോലെ നയിച്ച് പ്രപഞ്ച സത്യങ്ങളെ അറിയുവാന്‍ പ്രേരിപ്പിക്കുന്നു. സൂര്യന്റേയും മറ്റു ഗ്രഹങ്ങളുടേയും ചലനങ്ങളുടെ ശാസ്ത്രീയമായ ദൃശ്യപഠനങ്ങളുടെ ചിത്രങ്ങളുമുണ്ട്. ദേഹവും ആത്മാവും ബ്രഹ്മാണ്ഡവും തമ്മിലുള്ള ബോധമുണര്‍ത്തുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ജ്യോതിശ്ശാസ്ത്രപരമായ താന്ത്രിക പ്രതീകങ്ങള്‍.



മന്ത്രങ്ങളെ പൊതുവില്‍ സ്ത്രീ-പുരുഷ-നപുംസക വിഭാഗങ്ങളില്‍പ്പെടുത്തുന്നുണ്ട്. 'ഹം', 'ഫട്' എന്നീ ശബ്ദങ്ങളില്‍ അവസാനിക്കുന്നവയെ പുരുഷ മന്ത്രങ്ങളായും 'സ്വാഹ' എന്നവസാനിക്കുന്നവയെ സ്ത്രീ മന്ത്രങ്ങളായും 'നമഃ' എന്നവസാനിക്കുന്നവയെ നപുംസക മന്ത്രങ്ങളായും ഭാഗിച്ചിരിക്കുന്നു. ശബ്ദ ശാസ്ത്ര സ്വരൂപങ്ങളെ സംബന്ധിച്ചും തന്ത്രശാസ്ത്രം സൂക്ഷ്മമായി പറയുന്നുണ്ട്. ശബ്ദത്തിന്റെ ആദിയും അന്തവും ബിന്ദുവാണെന്നും ആരംഭം മുതല്‍ ബിന്ദു, കല, നാദം എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ടെന്നും, അവസാനിക്കുന്ന ഘട്ടത്തില്‍ ധ്വനി, കല, ബിന്ദു എന്നീ മൂന്ന് അവസ്ഥകള്‍ ഉണ്ടെന്നും പറയുന്നു. പ്രപഞ്ചസത്യങ്ങളെ സ്വരൂപവത്ക്കരിക്കുവാനും അവ ശക്തിദായകമായി നിലനില്‍ക്കുവാനും ശാസ്ത്രീയമായി രൂപപ്പെടുത്തപ്പെട്ട സിദ്ധിവിശേഷമായാണ് താന്ത്രിക മന്ത്രങ്ങളെ കരുതുന്നത്. തന്ത്രങ്ങളുടെ അനുഷ്ഠാനങ്ങളില്‍ നിയുക്ത ക്രിയകള്‍, ന്യാസീകരണം (ആവാഹിക്കല്‍), ധ്യാനം, കൈമുദ്രകള്‍, ദേഹ അംഗചലനങ്ങള്‍, ആചാരങ്ങള്‍, ഒരുക്കുകള്‍ തുടങ്ങിയവ പ്രധാനങ്ങളാണ്.



നാം ഉള്‍പ്പെടുന്ന പ്രപഞ്ചം ഉണ്ടാവുക, നിലനില്‍ക്കുക, നശിക്കുക, വീണ്ടും ഈ ചക്രം തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നത് സര്‍വശക്തനായ ഈശ്വരന്റെ പ്രഭാവത്താലാണെന്നും ആ സത്യത്തെ കണ്ടെത്തുവാനുള്ള വഴിയാണ് ആരാധന-ആചാരാനുഷ്ഠാനങ്ങള്‍ എന്നും താന്ത്രികര്‍ നിഷ്ക്കര്‍ഷിക്കുന്നു. സത്യാന്വേഷണം, ആത്മസാക്ഷാത്ക്കാരം, അതീന്ദ്രീയാവബോധം തുടങ്ങിയവ അനുഭവവേദ്യമാക്കാനുള്ള ഉപാധിയാണ് ഇവയെന്നും പറയുന്നു. മനുഷ്യ പരിണാമ ചരിത്രത്തിനോടൊപ്പം ആരാധനയുടെ കഥയും ഇഴചേര്‍ന്നു കിടക്കുന്നു.



ചരിത്രം പരിശോധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ താന്ത്രിക സത്തകള്‍ പ്രതിഫലിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ പ്രചാരത്തില്‍ വന്നിരുന്നതായി കാണാം. പനയോലയിലും തുണിയിലും ഭിത്തിയിലും വരച്ചിരുന്ന ഇത്തരം ചിത്രങ്ങള്‍ പ്രകൃതിദത്തമായ ചായങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് തീര്‍ത്തവയായിരുന്നു. വിഷയത്തിലുള്ള ഗഹനത ഈ ചിത്രങ്ങളിലും പ്രതിഫലിച്ചിരിക്കുന്നു. 17,18 നൂറ്റാണ്ടുകളില്‍ തിബത്ത്, നേപ്പാള്‍, ഗുജറാത്ത്, കാംഗ്രാ, രാജസ്ഥാന്‍, ബര്‍മ, ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലിരുന്ന ചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. ശ്രേഷ്ഠമായ മനുഷ്യശരീരത്തിലെ ആത്മീയ ചക്രങ്ങളുടെ പരിണാമങ്ങളും കൂടിച്ചേരലുകളും, ഇവയെ സംബന്ധിക്കുന്ന പ്രതീകാത്മക രൂപങ്ങള്‍ എന്നിങ്ങനെ താന്ത്രിക സംബന്ധമായ വിഷയം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയാണ് എല്ലാ ചിത്രങ്ങളും. തടിയിലും ലോഹങ്ങളിലും പരമ്പരാഗതമായി പണിതീര്‍ത്തിട്ടുള്ള എല്ലാ വിഗ്രഹങ്ങളും താന്ത്രികകലയുടെ സംഭാവനയാണെന്നു കാണാം. വാസ്തുശില്പകലയിലും ഇതിന്റെ പ്രകടമായ സ്വാധീനം കാണാം. ഹാരപ്പന്‍ സംസ്ക്കാരകാലം മുതല്‍ ഇത്തരം മാതൃകകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആരാധനാസമ്പ്രദായം നിലവില്‍ വന്നതോടെ ഇത്തരം ദൃശ്യരൂപങ്ങളുടെ മാതൃകകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നു. ഭിത്തിചിത്രങ്ങളും ഉപവിഗ്രഹങ്ങളും ധ്യാനശ്ളോകങ്ങളുടെ സഹായത്തോടെ രൂപപ്പെട്ട ദൈവരൂപങ്ങളും എല്ലാം താന്ത്രിക സ്രോതസ്സില്‍ അധിഷ്ഠിതമാണെന്നു മനസ്സിലാക്കാം.



താന്ത്രികകലയും ആധുനിക ചിത്രകലയും. താന്ത്രികാനുഷ്ഠാനങ്ങളിലെ കലാംശത്തെ പഠിച്ച് ഇന്നും കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ ചെയ്യാറുണ്ട്. പരമ്പരാഗത കലാരൂപങ്ങളെ അവലംബിച്ച് ചിത്രകലയും ശില്പകലയും മറ്റുകലകളും ചെയ്യുന്നവര്‍ക്ക് താന്ത്രിക രൂപങ്ങളും പ്രചോദനം നല്‍കിയിട്ടുണ്ട്. അനവധി ചിത്രകാരന്‍മാരും ശില്പികളും ഇത്തരത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ചെയ്തിട്ടുണ്ട്. താന്ത്രിക രൂപങ്ങളെ തങ്ങളുടെ കലയില്‍ തനതുരൂപങ്ങളും മുഖ്യഘടകങ്ങളുമാക്കി ആധുനിക സങ്കേതങ്ങളുമായി കൂട്ടിയോജിപ്പിച്ച് അവതരിപ്പിക്കുന്ന കലാകാരന്‍മാരും ഉണ്ട്.

കെ.സി.എസ്.പണിക്കര്‍, ബാദ്രി നാരായണന്‍, ജെ.സ്വാമിനാഥന്‍, ഗുലാം ആര്‍.സന്തോഷ്, പാരീസ് വിശ്വനാഥന്‍, നിരോദ് മജുംദാര്‍, ബാല്‍കൃഷ്ണ പട്ടേല്‍, പ്രഭുല്‍ ദാവെ, ശങ്കര്‍ പാലിസ്കര്‍, പ്രഭാകര്‍ ബാര്‍വേ, ബിരെന്‍ ദാ, എസ്.ജി. വാസുദേവ്, കെ.വി. ഹരിദാസന്‍, ധന്‍രാജ് ഭഗത്, എസ്. നന്ദഗോപാല്‍, കെ.എസ്. ഗോപാല്‍, ജയപാലപ്പണിക്കര്‍, അക്കിത്തം നാരായണന്‍, അജിത് മുഖര്‍ജി, ഓംപ്രകാശ് തുടങ്ങിയ ചിത്രകാരന്മാര്‍ താന്ത്രിക പാരമ്പര്യത്തെ സ്വാംശീകരിച്ച് ചിത്രങ്ങള്‍ രചിച്ചിട്ടുള്ള ഇന്ത്യന്‍ ചിത്രകാരന്മാരില്‍ പ്രമുഖരാണ്. താന്ത്രിക ചിഹ്നങ്ങളെ ചിത്രകലയില്‍ ഭംഗ്യന്തരേണ സമന്വയിപ്പിച്ചു തുടങ്ങിയ പ്രഥമ ചിത്രകാരന്‍ ശങ്കര്‍ പാല്‍സിക്കര്‍ ആണ്. അദ്ദേഹം താന്ത്രികകലയിലെ ജ്യാമിതീയ രൂപങ്ങളെ എന്നതിലേറെ ലിപികളെയാണ് തന്റെ രചനകളില്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്. 'ഞാന്‍ നാദത്തെയാണ് വരകളിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്' എന്നു വിശ്വസിച്ചിരുന്നയാളാണ് പാല്‍സിക്കര്‍. പ്രഭാകര്‍ ബാര്‍വെ നാടോടി ചിത്രകലയിലെന്നവണ്ണമാണ് താന്ത്രിക ചിഹ്നങ്ങള്‍ തന്റെ രചനകളില്‍ ഉപയോഗിച്ചത്. ബിരെന്‍ദാ വെളിച്ചവും അഗ്നിനാളവുമൊക്കെ താന്ത്രിക സങ്കല്പനങ്ങളുള്‍ക്കൊണ്ട് ചിത്രരചനയില്‍ ഉള്‍ക്കൊള്ളിച്ചു. കെ.വി.ഹരിദാസന്‍ പുരുഷ-പ്രകൃതി സങ്കല്പത്തിലൂന്നിയ ചിത്രങ്ങളാല്‍ ഈ ശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്.

സ്വന്തം പാരമ്പര്യത്തില്‍നിന്ന് മൗലികമായ ഒരു രചനാ സങ്കേതം സൃഷ്ടിച്ചെടുക്കാനുള്ള ഇന്ത്യന്‍ ചിത്രകാരന്മാരുടെ സഫലമായ ശ്രമത്തിനു നിദര്‍ശനമാണ് ആധുനിക താന്ത്രിക ചിത്രകല.

1921-മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു?


മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു? പാഠപുസ്തകങ്ങള്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?



ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സമരം എന്നതുകൊണ്ട്‌, മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്‌ ഒരു അതി ലളിതവല്‍ക്കരണമാകും. വാസ്തവത്തില്‍, ഏവര്‍ക്കുമറിയാവുന്നതു പോലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഒരു മലബാര്‍ പ്രകടനമായിരുന്നു, മലബാര്‍ കലാപം. ഖിലാഫത്ത്‌ പ്രസ്ഥാനം, കുറച്ചു നാള്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ദേശീയ മുഖ്യധാരയുമായ്‌ ബന്ധപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിര്‍ത്തണം എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ഒരു കൂട്ടായ്മയായിരുന്നു അത്‌. അതിലെ താല്‍പര്യം തികച്ചും മതപരവും. മറ്റു രാജ്യങ്ങളിലൊന്നും കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്‍ പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ശക്തമായ ഹിന്ദു-മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സ്‌ അവരുമായി സഹകരിച്ചത്‌. സ്വാഭാവികമായും ഈ ബാന്ധവം അധിക കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്ലിം ലീഗു പോലും അതിനെ 'വര്‍ഗ്ഗിയ ഭ്രാന്ത്‌' എന്ന് അപഹസിക്കുകയാണ്‌ ചെയ്തത്‌. കോണ്‍ഗ്രസ്സ്‌ ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള കുറച്ചു പേര്‍ കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ടു.



1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!



ആത്മകഥാപരമായ തന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്‌.



അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.

നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.



ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."



തികച്ചും ക്രൂരമായ മാര്‍ഗ്ഗത്തില്‍ തന്നെ ലഹളയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കഴിഞ്ഞു. വാഗണ്‍ ട്രാജഡി അതിലെ ഒരു അദ്ധ്യായം. അതിനിരയായവരെ നമ്മള്‍ ധീരദേശാഭിമാനികളായി സ്മരിക്കുന്നു. ഒരു സ്മരണ കഴിഞ്ഞിട്ട്‌ ഒരാഴ്ചയായിട്ടില്ല. പക്ഷെ ലഹളയില്‍ കൊല്ലപ്പെട്ട, 'ധീര ദേശാഭിമാനികള്‍' ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള പാവങ്ങള്‍ക്ക്‌ ചരിത്രത്തിലെ ഇടമെവിടെയാണ്‌?

Sunday, October 16, 2011

ശബരിമല


മണ്ഡലപൂജയ്ക്കായി തുലാമാസത്തിലെ അവസാനദിവസം നടതുറക്കും. അന്ന്‌ പൂജകളൊന്നുമുണ്ടാകില്ല. മണിയടിച്ച്‌ ഭക്തജനസാന്നിധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ്‌ നട തുറക്കുന്നത്‌. നടതുറന്ന്‌ ദീപം തെളിയിക്കും. ആ സമയം അയ്യപ്പസ്വാമി ഭസ്മാഭിഷിക്തനായിരിക്കും. വിഗ്രഹം ഒട്ടുമുക്കാലും ഭസ്മം കൊണ്ടുമൂടിയിരിക്കും. തലയിലൊരു കെട്ടും കൈയിലൊരു ചൂരല്‍വടിയുമുണ്ടാകും. ഈ രൂപത്തില്‍ അയ്യപ്പദര്‍ശനം വന്‍ സുകൃതമായാണ്‌ സങ്കല്‍പം. ഭക്തജനങ്ങളെത്തുമ്പോഴാണ്‌ ഭഗവത്‌ സാന്നിധ്യവും സന്നിധാനത്തുണ്ടാകുന്നത്‌. ദിവസവും മൂന്നു പൂജകളാണ്‌ സ്വാമി സന്നിധിയില്‍ നടക്കുന്നത്‌.
ആദ്യം ഉഷഃപൂജ, പിന്നെ ഉച്ചപൂജ, ഒടുവില്‍ അത്താഴപൂജ, ഉച്ചപൂജ തന്ത്രിതന്നെ ചെയ്യണമെന്നാണ്‌ നിര്‍ബന്ധം. ഈ പൂജാവേളയിലാണ്‌ ഭഗവത്‌ സാന്നിധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാകുക. ദിനവും വെളുപ്പിന്‌ നാലുമണിക്ക്‌ നട തുറക്കും. ആദ്യം അഭിഷേകം നടത്തുന്നതു തന്ത്രിയായിരിക്കും. തുടര്‍ന്ന്‌ ഗണപതിഹോമം. 7.30ന്‌ ഉഷഃപൂജ. ഇടിച്ചുപിഴഞ്ഞ പായസമാണ്‌ ഉഷഃപൂജയ്ക്കു നേദ്യം. നേദ്യം സമര്‍പിച്ച്‌ അയ്യപ്പനട അടച്ചശേഷം ഗണപതി, നാഗരാജാവ്‌ എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന്‌ അയ്യപ്പനട തുറന്ന്‌ അടച്ചശേഷം പ്രസന്നപൂജ. തുടര്‍ന്ന്‌ നടതുറന്ന്‌ ദീപാരാധന. ഉഷഃപൂജയ്ക്കുശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണിവരെയാണ്‌ നെയ്യഭിഷേക സമയമെങ്കിലും ഒരു മണിവരെയെങ്കിലും അത്‌ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച്‌ ഉച്ചപൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാന നിവേദ്യം വെള്ള നിവേദ്യവും അരവണയുമാണ്‌. ഉച്ചയ്ക്ക്‌ 1.30ന്‌ നട അടയ്ക്കും. പിന്നീട്‌ വൈകീട്ട്‌ നാലിന്‌ തുറക്കും. സന്ധ്യയ്ക്കു ദീപാരാധന. അതുകഴിഞ്ഞ്‌ പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട്‌ വിഗ്രഹത്തിനുണ്ടാകുന്ന ചൂട്‌ ശമിപ്പിക്കാനാണ്‌ പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ടുമൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതുകൊണ്ട്‌ പാനകവും നേദിക്കും. ഇവ പൂജയ്ക്കുശേഷം അയ്യപ്പന്മാര്‍ക്ക്‌ വിതരണം ചെയ്യും. പിന്നെ ശ്രീകോവില്‍ വൃത്തിയാക്കും. 11 മണിക്ക്‌ ഹരിവരാസനം പാടി നടയടക്കും.
സ്വാമിദര്‍ശനത്തിനായി മലയ്ക്കുപോകാനൊരുങ്ങുന്ന നേരത്ത്‌ നിവേദിക്കാനും യാത്രയില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുമുള്ള സാധനങ്ങള്‍ കെട്ടുകളിലാക്കുന്ന ചടങ്ങാണ്‌ കെട്ടുനിറ. ഇതിനെ പലസ്ഥലങ്ങളിലും പല പേരുകളായാണ്‌ അറിയപ്പെടുന്നത്‌. ചില സ്ഥലങ്ങളില്‍ സ്വാമിക്കെട്ടെന്നും പൊന്നുനിറയെന്നും പറയാറുണ്ട്‌. ക്ഷേത്രങ്ങളിലോ സ്വന്തം വീട്ടിലോവച്ച്‌ രാവിലെയോ സന്ധ്യയ്ക്കോ കെട്ടുനിറയ്ക്കുന്നതാണ്‌ ഉത്തമം.
കെട്ടുനിറക്ക്‌ ആവശ്യമായ സാധനങ്ങള്‍ ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കല്‍ക്കണ്ടം, മുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം, അവല്‍, മലര്‍, പനനീര്‍, പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, നെയ്യ്‌, തേങ്ങ, ചന്ദനത്തിരി, ഭസ്മം, വെറ്റില, പാക്ക്‌ എന്നിവയാണ്‌ കെട്ടുനിറക്കുവേണ്ട സാധനങ്ങള്‍. നിശബ്ദമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രമേ ഉരുവിടാന്‍ പാടുള്ളൂ.
കെട്ടുനിറ ചടങ്ങില്‍ മുദ്രയാണ്‌ (നെയ്ത്തേങ്ങ) ആദ്യം നിറയ്ക്കേണ്ടത്‌. പിന്നീട്‌ മുദ്രയും കാണിപ്പണവും. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ ഓരോന്നുവീതവും ചെറിയ സഞ്ചിയില്‍ നിറയ്ക്കണം. അതുകഴിഞ്ഞ്‌ ഇരുമുടിയെടുത്ത്‌ മുന്‍കെട്ടില്‍ നിറച്ച മുദ്ര, ഭസ്മം, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ വയ്ക്കണം. എന്നിട്ട്‌ മൂന്നുതവണ ഉണക്കലരി വാരിയിടണം. അതോടൊപ്പം അഭഗവാനുള്ള കാണിക്കയും ഇരുമുടിയില്‍ സമര്‍പ്പിക്കണം. പിന്നെ ഇരുമുടിയുടെ ആ ഭാഗം കെട്ടണം. മറുഭാഗത്ത്‌ പുഴുക്കലരി, എറിയുവാനുള്ള തേങ്ങ മുതലായവ വയ്ക്കാം. ഇരുമുടി നന്നായി കെട്ടി ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെയും സഹായത്തോടെയും വേണം കെട്ട്‌ തലയിലേറ്റാന്‍.
വീട്ടിലോ ക്ഷേത്രത്തിലോ വച്ച്‌ കെട്ട്‌ നിറയ്ക്കാം. വീട്ടിലാകുമ്പോള്‍ വൃത്തിയും ശുദ്ധിയും കൂടുതല്‍ വേണം. കെട്ടുനിറച്ചു തലയിലേറ്റിക്കഴിഞ്ഞാല്‍ സകലതും ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇറങ്ങേണ്ടതാണ്‌. വഴിയില്‍ വിരിവയ്ക്കുന്നിടത്തുമാത്രമേ കെട്ടിറക്കിവയ്ക്കാന്‍ പാടുള്ളൂ. കെട്ടുനിറയില്ലാതെ രണ്ടു കുടുംബക്കാര്‍ക്കുമാത്രമേ മലകയറാന്‍ അവകാശമുള്ളു. പന്തളം രാജകുടുംബത്തിനും താഴമണ്‍ രാജകുടുംബത്തിനും. പന്തളം രാജകുടുംബം അയ്യപ്പസ്വാമിക്ക്‌ പിതൃസ്ഥാനീയമാണുള്ളത്‌. താഴമണ്‍ കുടുംബത്തിന്‌ ആചാര്യസ്ഥാനവും.
എങ്ങിനെ എത്തിച്ചേരാം
പത്തനംതിട്ടയില്‍നിന്നും മണ്ണാരക്കുളഞ്ഞി വഴി വടശ്ശേരിക്കര, പെരുനാട്‌, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം, പമ്പ. ആകെ ദൂരം 69 കിലോമീറ്റര്‍.
ചെങ്ങന്നൂരില്‍നിന്നും പമ്പയിലെത്താന്‍ രണ്ടുവഴികളുണ്ട്‌. ആറന്മുള, തെക്കേമല, പത്തനംതിട്ട, പമ്പ. ദൂരം 93 കിലോമീറ്റര്‍.
മറ്റൊരു വഴി: ആറന്മുള, റാന്നി ബ്ലോക്കുപടി, വടശ്ശേരിക്കര, പമ്പ. ദൂരം 88 കിലോമീറ്റര്‍.
ശബരിമലയ്ക്കുപോകാന്‍ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനും ചെങ്ങന്നൂരാണ്‌.
തിരുവനന്തപുരത്തുനിന്നും ശബരിമലയിലേക്ക്‌ രണ്ടു റൂട്ടുകളുണ്ട്‌.
ഒന്ന്‌: അയൂര്‍, പുനലൂര്‍, പത്തനംതിട്ട വഴി പമ്പ - ദൂരം 184 കിലോമീറ്റര്‍.
രണ്ടാമത്തെ വഴി - കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട വഴി പമ്പ. ദൂരം 179 കിലോമീറ്റര്‍.
പന്തളത്തുനിന്നും രണ്ടു വഴികളാണ്‌ പമ്പയ്ക്കുള്ളത്‌.
ഒന്ന്‌: പന്തളം, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, വടശ്ശേരിക്കര, പമ്പ. ദൂരം-84 കിലോമീറ്റര്‍.
രണ്ടാമത്തേത്‌: പന്തളം, കുളനട, അമ്പലക്കടവ്‌, മുറിപ്പാറ, പത്തനംതിട്ട, പമ്പ. ദൂരം: 84 കിലോമീറ്റര്‍.
കോട്ടയത്തുനിന്നു പമ്പയ്ക്ക്‌ പലവഴികളാണുള്ളത്‌.
1. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കോഴഞ്ചേരി, റാന്നി, ബ്ലോക്കുംപടി, വടശ്ശേരിക്കര, പമ്പ - ദൂരം 119 കിലോമീറ്റര്‍.
2. കോട്ടയം, കൊടുങ്ങൂര്‍, മണിമല, പ്ലാച്ചേരി, അത്തിക്കയം, പെരിനാട്‌ വഴി പമ്പ - ദൂരം 105 കിലോമീറ്റര്‍.
3. കോട്ടയം, കങ്ങഴ, പത്തനാട്‌, മണിമല, പ്ലാച്ചേരി, ചേത്തങ്കര, അത്തിക്കയം, പെരിനാട്‌ വഴി പമ്പ. ദൂരം- 104 കിലോമീറ്റര്‍.
4. കോട്ടയം, കറുകച്ചാല്‍, മണിമല, എടമണ്‍, അത്തിക്കയം, പെരുനാട്‌ വഴി പമ്പ. ദൂരം 100 കിലോമീറ്റര്‍.
5. കോട്ടയം, പൊന്‍കുന്നം, എരുമേലി, മുക്കൂട്ടുതറ, പമ്പാവലി, പ്ലാപ്പള്ളി വഴി പമ്പ ദൂരം 90 കിലോമീറ്റര്‍.
തമിഴ്‌നാട്ടില്‍നിന്ന്‌ പമ്പയിലെത്താന്‍ രണ്ടുവഴികളുണ്ട്‌.
1. ചെങ്കോട്ട, പുനലൂര്‍, പത്തനംതിട്ട വഴി പമ്പ. ദൂരം - 170 കിലോമീറ്റര്‍.
2. കുമിളി, വണ്ടിപ്പെരിയാര്‍, എരുമേലി, പ്ലാപ്പള്ളി വഴി പമ്പ. ദൂരം 180 കിലോമീറ്റര്‍.
 മാളികപ്പുറത്തെ പൂജാസമയം
നടതുറപ്പ്‌ : വെളുപ്പിന്‌ നാലുമണിക്ക്‌
നിര്‍മാല്യം : നാല്‌ പതിനഞ്ചിന്‌
ഉഷഃപൂജ : ഏഴുമണിക്ക്‌
ഉച്ചപൂജ : പന്ത്രണ്ടുമണിക്ക്‌
ഈ പൂജയ്ക്കുശേഷം നടയടപ്പ്‌ : ഒരുമണിക്ക്‌
വൈകുന്നേരം നടതുറപ്പ്‌ : നാലു മണിക്ക്‌
ദീപാരാധന : സന്ധ്യയ്ക്ക്‌
അത്താഴപൂജ : രാത്രി പത്തുമണിക്ക്‌

നടതുറക്കല്‍ - 4.00
നിര്‍മാല്യദര്‍ശനം - 4.05
മഹാഗണപതിഹോമം - 4.15
നെയ്യഭിഷേകം - 4.20
ഉഷഃപൂജ - 7.30
ഉച്ചപൂജ - 12.30
നട അടയ്ക്കല്‍ - 1.00
നടതുറക്കല്‍ വൈകിട്ട്‌ - 4.00
ദീപാരാധന - 6.30‌
അത്താഴപൂജ - 10.30‌
ഹരിവരാസനം - 10.50
നട അടയ്ക്കല്‍ - 11.00
മകരളവിക്ക്കാലത്ത്‌ നടതുറക്കുന്നത്‌ പുലര്‍ച്ചെ 3 മണിക്ക്‌. അല്ലാത്ത സമയങ്ങളില്‍ നടതുറപ്പ്‌ - പുലര്‍ച്ചെ നാല്‌ മണിക്ക്‌, വൈകുന്നരം നടതുറപ്പ്‌ -നാലുമണിക്ക്‌.
ശബരിമല
ശബരിമല എസ്ടിഡി കോഡ്‌ 04735
ടെലിഫോണ്‍ എക്സ്ചേഞ്ച്‌ - 202198
കംപ്ലയിന്റ്സ്‌ - 202199
ദേവസ്വം പ്രസിഡന്റ്‌ - 202034
ദേവസ്വം മെമ്പര്‍ -1 - 202018
മെമ്പര്‍ -2 - 202011
സ്പെഷ്യല്‍ കമ്മീഷണര്‍ - 202015
ദേവസ്വം കമ്മീഷണര്‍ - 202004
പോലീസ്‌ സൂപ്രണ്ട്‌ - 202029
അസി. എക്സിക്യൂട്ടീവ്‌ ഓഫീസര്‍ - 202019
എക്സിക്യൂട്ടീവ്‌ ഓഫീസര്‍ - 202028
എക്സി. എന്‍ഡി. മരാമത്ത്‌ - 202027
ചീഫ്‌ എന്‍ജി. ജനറല്‍ - 202037
എ.ഇ. ഇലക്ട്രിക്കല്‍ - 202072
ഗാര്‍ഡ്സ്‌ - 202110
വിജിലന്‍സ്‌ (ദേവസ്വം) - 202085
ഭണ്ഡാരം ചീഫ്‌ ഓഫീസര്‍ - 202017
ഗസ്റ്റ്‌ ഹൗസ്‌ - 202056
അക്കമഡേഷന്‍ - 202049
പി.ആര്‍.ഒ. - 202048
ലെയ്സണ്‍ ഓഫീസര്‍ - 202084
ദേവസ്വം ബുക്സ്റ്റാള്‍ - 202053
മെയിന്‍സ്റ്റോര്‍ - 202083
ദേവസ്വം മെസ്‌ - 202159
സൂപ്പര്‍വിഷന്‍ ഓഫീസര്‍ - 202012
പോലീസ്‌ കണ്‍ട്രോള്‍ - 202016
പോലീസ്സ്റ്റേഷന്‍ - 202014
ധനലക്ഷ്മി ബാങ്ക്‌ - 202065
ആര്‍.ഡി.ഓ. ക്യാമ്പ്‌ - 202013
ഗവ. ഹോസ്പിറ്റല്‍ (അലോപ്പതി) - 202101
ഗവ. ഹോസ്പിറ്റല്‍ (ആയുര്‍വേദം) - 202102
ഗവ. ഹോസ്പിറ്റല്‍ (ഹോമിയോ) - 202848
കാര്‍ഡിയോളജി സെന്റര്‍ അപ്പാച്ചിമേട്‌ - 202050
ഫയര്‍ഫോഴ്സ്‌ - 202033
പോസ്റ്റോഫീസ്‌ - 202130
കെ.എസ്‌.ഇ.ബി. - 202024
വാട്ടര്‍ അതോറിറ്റി - 202111
എക്സൈസ്‌ - 202203
ഫോറസ്റ്റ്‌ ഐബി -202075
അയ്യപ്പസേവാസംഘം - 202043
ഹരിവരാസനം
(സ്വാമി അയ്യപ്പന്റെ ഉറക്കുപാട്ട്‌)
ഹരിവരാസനം വിശ്വമോഹനം
ഹരിതധീശ്വനം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.
പ്രണയസത്യകം പ്രാണനായകം
പ്രണയകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രീയം
ഹരിഹരാത്മജം ദേവമാശ്രയേ.
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനപ്രദം ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.
ഭവദയാവഹംദാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശ്രുതിജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

108 ശരണങ്ങള്‍
സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണമെന്റയ്യപ്പാ
ഗിരിവരനിലയാശരണമെന്റയ്യപ്പാ
ശങ്കരതനയാ ശരണമെന്റയ്യപ്പാ
ശങ്കരാഹരനേശരണമെന്റയ്യപ്പാ
മോഹിനിപുത്രാ ശരണമെന്റയ്യപ്പാ
മോഹനരൂപാ ശരണമെന്റയ്യപ്പാ
പാണ്ഡ്യതനൂജാ ശരണമെന്റയ്യപ്പാ
പങ്കജനയനാ ശരണമെന്റയ്യപ്പാ
ഹരിനന്ദനനേ ശരണമെന്റയ്യപ്പാ
ഹരിവാഹനനേ ശരണമെന്റയ്യപ്പാ
പാര്‍വതീസുതനേ ശരണമെന്റയ്യപ്പാ
നിര്‍മലമൂര്‍ത്തേ ശരണമെന്റയ്യപ്പാ
ലക്ഷണരൂപാ ശരണമെന്റയ്യപ്പാ
ഗംഗാത്മജനേ ശരണമെന്റയ്യപ്പാ
നിങ്കഴല്‍ഗതിയേ ശരണമെന്റയ്യപ്പാ
ഗണപതിസോദര ശരണമെന്റയ്യപ്പാ
മുരുക സഹോദര ശരണമെന്റയ്യപ്പാ
അഖിലേശ്വരനെ ശരണമെന്റയ്യപ്പാ
അഖിലാധിപനെ ശരണമെന്റയ്യപ്പാ
അവനീപതിയേ ശരണമെന്റയ്യപ്പാ
അഖിലവും നീയേ ശരണമെന്റയ്യപ്പാ
അമരാധിപനേ ശരണമെന്റയ്യപ്പാ
നിര്‍മലരൂപാ ശരണമെന്റയ്യപ്പാ
പുലിവാഹകനേ ശരണമെന്റയ്യപ്പാ
അജിതപരാക്രമ ശരണമെന്റയ്യപ്പാ
ഗജാധിരൂഢാ ശരണമെന്റയ്യപ്പാ
വില്ലാളിവീരാ ശരണമെന്റയ്യപ്പാ
പമ്പാവാസാ ശരണമെന്റയ്യപ്പാ
പന്തളദാസാ ശരണമെന്റയ്യപ്പാ
ശബരീമോക്ഷദ ശരണമെന്റയ്യപ്പാ
ശബരിഗിരീശ്വര ശരണമെന്റയ്യപ്പാ
രാഗവിനാശക ശരണമെന്റയ്യപ്പാ
രോഗവിനാശക ശരണമെന്റയ്യപ്പാ
പാവനചരിതാ ശരണമെന്റയ്യപ്പാ
പാപവിമോചന ശരണമെന്റയ്യപ്പാ
മഹിഷീമാരക ശരണമെന്റയ്യപ്പാ
മഹിഷീമോക്ഷദ ശരണമെന്റയ്യപ്പാ
കരുണാസാഗര ശരണമെന്റയ്യപ്പാ
ചരണസരോജം ശരണമെന്റയ്യപ്പാ
നേര്‍വഴിതരണേ ശരണമെന്റയ്യപ്പാ
വിദ്യാനിധിയേ ശരണമെന്റയ്യപ്പാ
വിദ്വല്‍പൂജിത ശരണമെന്റയ്യപ്പാ
ഗുരുസുതരക്ഷക ശരണമെന്റയ്യപ്പാ
ഗുരുവര പൂജിത ശരണമെന്റയ്യപ്പാ
വാവരസഖനേ ശരണമെന്റയ്യപ്പാ
കടുവരസേവ്യാ ശരണമെന്റയ്യപ്പാ
തുരംഗസംസ്ഥിത ശരണമെന്റയ്യപ്പാ
താരകബ്രഹ്മമേ ശരണമെന്റയ്യപ്പാ
ലീലാലോലാ ശരണമെന്റയ്യപ്പാ
ലീലാലാളിത ശരണമെന്റയ്യപ്പാ
അരികുല നാശന ശരണമെന്റയ്യപ്പാ
പരായഗുപ്താ ശരണമെന്റയ്യപ്പാ
ഓങ്കാരമൂര്‍ത്തേ ശരണമെന്റയ്യപ്പാ
ശാന്തസ്വരൂപാ ശരണമെന്റയ്യപ്പാ
മുദ്രാലംകൃത ശരണമെന്റയ്യപ്പാ
പഞ്ചാദ്രീശ്വര ശരണമെന്റയ്യപ്പാ
ആദ്യന്തരഹിതാ ശരണമെന്റയ്യപ്പാ
ആചിന്ത്യരൂപാ ശരണമെന്റയ്യപ്പാ
അഗസ്ത്യപൂജിത ശരണമെന്റയ്യപ്പാ
യാഗഫലപ്രദ ശരണമെന്റയ്യപ്പാ
ജ്യോതിര്‍മയനേ ശരണമെന്റയ്യപ്പാ
നിത്യപ്രകാശാ ശരണമെന്റയ്യപ്പാ
ക്ഷുരികായുധധര ശരണമെന്റയ്യപ്പാ
സര്‍വായുധനെ ശരണമെന്റയ്യപ്പാ
നീലാംബരധര ശരണമെന്റയ്യപ്പാ
കനകസമാനാ ശരണമെന്റയ്യപ്പാ
അമരപ്രഭുവേ ശരണമെന്റയ്യപ്പാ
അമിതഗുണാലയ ശരണമെന്റയ്യപ്പാ
പുരാണമൂര്‍ത്തേ ശരണമെന്റയ്യപ്പാ
വേദാന്തസത്തേ ശരണമെന്റയ്യപ്പാ
സിദ്ധിവിശേഷദ ശരണമെന്റയ്യപ്പാ
സിദ്ധേശ്വരനേ ശരണമെന്റയ്യപ്പാ
സല്‍ബുദ്ധിദായക ശരണമെന്റയ്യപ്പാ
കുബുദ്ധിനാശക ശരണമെന്റയ്യപ്പാ
പ്രാണസ്വരൂപാ ശരണമെന്റയ്യപ്പാ
അപാനമൂര്‍ത്തേ ശരണമെന്റയ്യപ്പാ
പമ്പാതീര്‍ത്ഥം ശരണമെന്റയ്യപ്പാ
പമ്പാദീപമേ ശരണമെന്റയ്യപ്പാ
ശബരീപൂജിത ശരണമെന്റയ്യപ്പാ
കലിയുഗവരദാ ശരണമെന്റയ്യപ്പാ
ലോകവിമോഹന ശരണമെന്റയ്യപ്പാ
ശോകവിനാശക ശരണമെന്റയ്യപ്പാ
കാരണരൂപാ ശരണമെന്റയ്യപ്പാ
കലിമലനാശന ശരണമെന്റയ്യപ്പാ
കാരണപുരുഷാ ശരണമെന്റയ്യപ്പാ
കാലാന്തകസുത ശരണമെന്റയ്യപ്പാ
സജ്ജനദാസാ ശരണമെന്റയ്യപ്പാ
സ്നേഹവിലാസാ ശരണമെന്റയ്യപ്പാ
കൈതവ ബാലക ശരണമെന്റയ്യപ്പാ
കൈടഭവൈരജ ശരണമെന്റയ്യപ്പാ
വിളയാടണമേ ശരണമെന്റയ്യപ്പാ
വിമലഹൃദന്തേ ശരണമെന്റയ്യപ്പാ
ഭൂതേശ്വരനേ ശരണമെന്റയ്യപ്പാ
ലോകമഹേശ്വര ശരണമെന്റയ്യപ്പാ
പൊന്നമ്പലവാസാ ശരണമെന്റയ്യപ്പാ
പതിനെട്ടാംപടിയേ ശരണമെന്റയ്യപ്പാ
പാദാദികേശം ശരണമെന്റയ്യപ്പാ
കേശാദിപാദം ശരണമെന്റയ്യപ്പാ
അടിമലരിണയേ ശരണമെന്റയ്യപ്പാ
അടിയനുതരണേ ശരണമെന്റയ്യപ്പാ
ചരണം ശരണം ശരണമെന്റയ്യപ്പാ
ശരണം ശരണം ശരണമെന്റയ്യപ്പാ
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം.

അയ്യപ്പഗാനം
ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ഭഗവാനേ
ചരണതാരിണ ശരണമെന്നയ്യാ! ശരണമയ്യപ്പാ ഭഗവാനേ!
ഹരിഹരസുത ദുരിതനാശനാ!
ശബരിമാമല നിലയനാ!
കലികുലാമയമൊഴിയുയുവാന്‍ ചാരു-
ചരണമേകണേ ശരണമായ്‌!
(ശരണ....)
വരണമേ മമ ഹൃദയരംഗത്തി-
ലിരുളിലാദ്യകിരണമായ്‌
വരദസുന്ദരസ്മിതലവോല്‍ഫുല്ല-
തരുണ മംഗള പ്രതിബിംബം!
(ശരണ....)
അരുളുകാനന്ദ മധുരമാദിവ്യ
ചരിതസേവന ലഹി മേ
ഉയരുകാവേശ തരളമാന്നമ-
ഭജനഗീതികള്‍ രസനയില്‍.
(ശരണ....)
കൊടിയ സംസാര വിടപിയില്‍ മുന്നോ-
ട്ടടികള്‍ കാണാതെ പതറും ഞാന്‍
അടവിനായകാ ഭഗവാനോ! തിരു-
പടികള്‍ തേടിയിന്നണയുന്നേന്‍.
(ശരണ....)
ഭുവനദുഃഖങ്ങളഖിലവും മറ-
ന്നമല ശാന്തിതന്‍ തിരകളില്‍
വൃണിതമെന്‍ ഖിന്നഹൃദയമിന്നേക-
നിമിഷമാമോദമറികയായ്‌.
(ശരണ....)
ഇരുമുടി ചുമന്നടിമുടി തളര്‍-
ന്നിരുള്‍ മുടി ചൂടുമടവിയില്‍
ഗിരിമുടിയിലിപ്പതിനെട്ടാംപടി
ഒടുവില്‍ നേടിയെന്‍ മതിലുകള്‍
(ശരണ....)
മഹിതഭക്തിതന്‍ വിവിധ വര്‍ണ്ണങ്ങള്‍
മഴിവില്ലെന്നോണം തെളിയവേ
വഴിയുമാത്മീയ വിമല രാഗങ്ങള്‍
കുളിരലകളായ്‌ പൊഴിയവേ.
(ശരണ....)
പരമശാന്തിതന്‍ നടനരംഗത്തില്‍
കരളിനുതാളമിളകവേ
വ്രതപരിശുദ്ധകരമുകുളമി-
തടിയറവച്ചു പണിയുന്നോന്‍.
(ശരണ....)
ചപലമോഹങ്ങളകതളിരിനെ
ചലിതമാക്കിടാതഖിലവും
ചരണസേവനസുഭഗമാക്കേണം
പതിത പാവന ഭഗവാനേ!
(ശരണ....)
പഴയ അയ്യപ്പ ഭക്തി ഗാനങ്ങള്‍ youtubil ലൂടെ ...ഓരോ പാട്ടിന്റെയും ലിങ്കില്‍ ക്ലിക്ക് ചെയ്യുക ...,
 1.ശ്രീകോവില്‍ നട തുറന്നു .,
 http://www.youtube.com/watch?v=XZOBDaAFgXQ,
2.ഹരിവരാസനം ഒറിജിനല്‍,
http://www.youtube.com/watch?v=G9Ci58VB7xk,
3.ഉത്രം നാളില്‍
, http://www.youtube.com/watch?v=DlVnjbK2Sz4

3.പോന്നു പതിനെട്ടാം
http://www.youtube.com/watch?v=fvo316JODiY
4.ശബരി ഗിരീശ്വര 
 http://www.youtube.com/watch?v=k8hwjFD2EbM
5.പൊന്നും പതിനെട്ടാം
http://www.youtube.com/watch?v=ഫ്വൊ൩൧൬ഓഡി
6.ഒന്നല്ല നൂറല്ല
http://www.youtube.com/watch?v=vpH9Xjzn210
7.നീല കാടിന്
http://www.youtube.com/watch?v=g5dDcKbUibk
8.നീല ജലസ്തല
http://www.youtube.com/watch?v=TvBopkKczCY
9.നല്ലതു വരുത്തുക
http://www.youtube.com/watch?v=ANCJ4iqP_4E
10.മണ്ഡല ഉത്സവ കാലം
http://www.youtube.com/watch?v=zLb_L_muFa4
11.മണ്ഡല മാസ പുലരി
http://www.youtube.com/watch?v=xSNqiOl2HOk
12.മന്ദാരം മലര്‍ മഴ
http://www.youtube.com/watch?v=W1o_OFMZkjc
13.മനസിനുള്ളില്‍
http://www.youtube.com/watch?v=2ljXAGaY29I
14.മകര വിളക്കേ
http://www.youtube.com/watch?v=jrsNtdCC3DI
15.മകര സംക്രമ
http://www.youtube.com/watch?v=kLSnIFFDqpQ
16.മകര നില കുളിര്‍
http://www.youtube.com/watch?v=1ggFtCWcBGA
17.മഹാ പ്രഭു
http://www.youtube.com/watch?v=EdU8gEtQy2M
18.മാനത്ത്‌ മകര വിളക്കു
http://www.youtube.com/watch?v=3kF7N95Dtag
19.മാളിക മേല്‍
http://www.youtube.com/watch?v=m5AY0zKwqTo
20.കൈലാസ നാഥനും
http://www.youtube.com/watch?v=w_w-A6lpruM
21.കളഭാഭിഷേകം
http://www.youtube.com/watch?v=T2GzL_൦ഈ
22.കാട്ടില്‍ വന്നു
http://www.youtube.com/watch?v=xbtTd991oXE
23.കാട്ടിലിന്നു
http://www.youtube.com/watch?v=-9x_tPsUDD4
24.കാശി രാമേശ്വരം
http://www.youtube.com/watch?v=O-rrNyOga28
25.കാശി നാഥനെ
http://www.youtube.com/watch?v=Kk9XF5dkKX0
26.കാനന വാസ
http://www.youtube.com/watch?v=yGyoMmUT7JI
27.കാടുകളില്‍
http://www.youtube.com/watch?v=ybAr09Mz0LA
28.ജീവ പ്രപഞ്ചത്തില്‍
http://www.youtube.com/watch?v=J_9d9WV7K3c
29.ഹേമന്ത രാവുകള്‍
http://www.youtube.com/watch?v=7NZz-sKlOPc
30.ഹരിഹര പുത്രാ
http://www.youtube.com/watch?v=vQgFkx-Bhhs
31.ദര്‍ശനം ദിവ്യ
http://www.youtube.com/watch?v=6QFxKIyK-p0
32.അയ്യപ്പ ശരണം
http://www.youtube.com/watch?v=DTvuCl0_nhk
33.അയ്യപ്പ ശരണം 2
http://www.youtube.com/watch?v=mw7Ffpzg0y8
34.അയ്യന്‍ അയ്യനയ്യപ്പന്‍
http://www.youtube.com/watch?v=LiIgZGAV8Z8
35.ആന ഇറങ്ങും
http://www.youtube.com/watch?v=eVjDBS1xOeY
36.അഖിലാണ്ട
http://www.youtube.com/watch?v=oDAdMYSi0x4
37.ആന കേറ മല
http://www.youtube.com/watch?v=7f3xe_5QMoQ
38.ഖേതമെകും
http://www.youtube.com/watch?v=JFDgIzsPTX4
39.സുപ്രഭാതം
http://www.youtube.com/watch?v=8lEgACeG1-E
40.ശങ്കര നചലം
http://www.youtube.com/watch?v=kLBIKr5sIvM
41.പൊന്നും പതിനെട്ടാം
http://www.youtube.com/watch?v=jwNK3-m-3YI
42.പമ്പയാറിന്‍
http://www.youtube.com/watch?v=ou0e9_HuyNI
43.പള്ളികെട്ടു
http://www.youtube.com/watch?v=SJXngV_JqIc
44.ഒരേ ഒരു ലക്‌ഷ്യം
http://www.youtube.com/watch?v=Z4jaiVjd1Zk
45.നീല നീല
http://www.youtube.com/watch?v=5Y_UKhIHLDI
46.മനസിനുള്ളില്‍
http://www.youtube.com/watch?v=Bc8X9Th1VzA
47.മകര വിളക്കേ
http://www.youtube.com/watch?v=9q4PtJWnj1g
48.മകര സംഗമ
http://www.youtube.com/watch?v=hZUofYoIPQM
49.ഗംഗയാറു പിറക്കുന്നു
http://www.youtube.com/watch?v=NfrH80takBA
50.അയ്യപ്പ
http://www.youtube.com/watch?v=6SCmOUd3MkY
51.ആ ദിവ്യ നാമം
http://www.youtube.com/watch?v=lH5t4GDzXwI
52.വ്ര്‍ചിക മാസം വന്നു
http://www.youtube.com/watch?v=73PXwbMF0Cs
53.വ്ര്‍ചിക പുലര്‍വേള
http://www.youtube.com/watch?v=0OlWrq_H9Bk

sajeeshsiva...

Friday, October 14, 2011

ആര്‍ഷ ഭാരത സംസ്കാരം

ആര്‍ഷ ഭാരത സംസ്കാരം .അയ്യായിരമോ ,പതിനായിരമോ ,അതോ അതില്‍ കൂടുതലോ പഴക്കം ഉള്ള ഭാരതത്തിലെ ഹൈന്ദവ സംസ്കാരം .ഭാരത സംസ്കാരം  പിറവി എടുത്തതിനു ശേഷം നദികളുടെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട പല സംസ്കാരങ്ങളും തകരുകയോ,നശിക്കുകയോ,നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.(ഉദാ :ഈജിപ്ഷ്യന്‍ ,ഗ്രീക്ക്,പേര്‍ഷ്യന്‍ തുടങ്ങിയ ഒട്ടനവദി). എന്നാല്‍ ഭാരത സംസ്കാരം പൂര്‍ണ ശോഭയോടെ ഇന്നും നിലനില്‍ക്കുന്നു..ഇന്ന് ലോക ജനത ഭാരത സംസ്കാരത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.അമേരിക്കയിലെ 1550 ഓളം സ്കൂളുകളില്‍ ഭഗവത് ഗീത പാട്യ വിഷയം ആണ്.മാത്രല്ല എല്ലാ ദിവസവും ചൊല്ലേണ്ടതും ആണ്.അമേരിക്കയിലെ ബഹിരാകാശ എജെന്‍സിയായ NASA പോലും വിഖ്നങ്ങള്‍ മാറുന്നതിനു ഗണപതി ഹോമം നടത്തുന്നു.ഭാരത സംസ്കാരം സംരക്ഷിക്കാനുള്ള ചുമതല നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്..

Tuesday, October 11, 2011

നവരാത്രി മഹാത്മ്യം

നവരാത്രി

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്.

ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്
. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്ന
നവരാത്രി വ്രതം
നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം

സരസ്വതി സ്തുതിസരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ
സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം
യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ


നവരാത്രി മഹാത്മ്യം
നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ് പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍. ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.
ശരന്നവരാത്രി'ആദ്ധ്യാത്മിക ചികിത്സ'യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ 'ദേവീജാഗരണ്‍' എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌ ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.
ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.
നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.