Monday, October 17, 2011

ഭാരതിയ സംസ്കാരം എന്തുകൊണ്ട്‌ ശാസ്ത്രാതീതമാണ്‌

ലോകമെമ്പാടും കോടതി നടപടികളില്‍ " ദൈവം" പലപ്പോഴും സാക്ഷിയാകാറുണ്ട്‌. ഒരു പുണ്യഗ്രന്ഥത്തില്‍ കൈവച്ചുകൊണ്ട്‌ സത്യപ്രതിജ്ഞ ചെയ്യേണ്ടുന്ന പ്രത്യേക സാഹചര്യം കോടതികളില്‍ നിലനില്‍ക്കുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എന്നാല്‍ ഇന്ത്യയില്‍മാത്രം ദൈവത്തിന്‌ കേസില്‍ സാക്ഷിയും വാദിയും ആകേണ്ടിവരാറുണ്ട്‌. രാംലാല അയോദ്ധ്യയിലെ തന്റെ ഭൂസ്വത്തിനു വേണ്ടി കേസുകൊടുത്തത്‌ മേറ്റ്വിടെയുമുള്ള മതേതരസമൂഹങ്ങള്‍ക്ക്‌ ആശ്ചര്യമുളവാക്കിയിരിക്കാമെങ്കിലും ഇന്ത്യയില്‍ ഇത്‌ ഒരു പതിവു സാഹചര്യവും സര്‍വസാധാരണ സംഭവവുമാണ്‌.

ഒരു പക്ഷെ, ക്രൈസ്തവ മതം സഹജമായി യുക്തിപൂര്‍വകവും എന്നാല്‍ ഹിന്ദുമതം അങ്ങനെയല്ലെന്നും വാദിക്കാനുള്ള പ്രവണത ഈ സാഹചര്യം മൂലം സൃഷ്ടിച്ചേക്കാം. എന്നാല്‍ ഇത്‌ നിശ്ചയമായും വാസ്തവവിരുദ്ധമാണ്‌. രണ്ടുമതവും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്‌. ഇക്കാര്യത്തില്‍ മേറ്റ്ല്ലാമതങ്ങളും തുല്യമാണ്‌. ക്രിസ്തുമതം വ്യത്യസ്തമാണെന്ന്‌ തോന്നാമെങ്കിലും, അത്‌ സഹജമായി യുക്തിപൂര്‍വ്വമായതുകൊണ്ടാന്നുമല്ലാ, മറിച്ച്‌, ശാസ്ത്രം അതിനെ അങ്ങനെ ആക്കിത്തീര്‍ത്തുവെന്നതാണ്‌ ശരി.

ഹിന്ദുമതം ബിംബാരാധനാധിഷ്ഠിതമായ ഒരു മതമായതിനാല്‍ അതിന്റെ ആന്തരിക തത്വങ്ങള്‍ ശാസ്ത്രഗതിയെ അടിസ്ഥാനപ്പെടുത്തി രൂപീകൃതമായതല്ല. ക്രിസ്തുമതം സൃഷ്ടിയില്‍ ആധാരിതമായ മതമാണ്‌. അതുകൊണ്ടാണ്‌ സൃഷ്ടിയില്‍ ആധാരിതമായ ആധുനിക ശാസ്ത്രത്തെയും അതിന്‌ എതിര്‍ക്കേണ്ടതായി വരുന്നത്‌. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അത്‌ പ്രപഞ്ചത്തില്‍ ജീവന്‍ എന്നുതുടങ്ങി, പകല്‍ എങ്ങനെ രാത്രിയാകുന്നു, ജീവജാലങ്ങളില്‍ ഊര്‍ജ്ജം എങ്ങനെയുണ്ടാകുന്നുവെന്നതിനെക്കുറിച്ചെല്ലാം ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്‌. ഇതാണ്‌ പാശ്ചാത്യലോകത്ത്‌ ശാസ്ത്രവും മതവും തമ്മില്‍ നിരന്തരം പരസ്പരം സംഘര്‍ഷത്തിന്‌ നിര്‍ബ്ബന്ധിതമാക്കിയത്‌. 16-ാ‍ം നൂറ്റാണ്ടു മുതല്‍ ഇവ രണ്ടും ഒരു വണ്‍-വെ നിരത്തില്‍ നേര്‍ക്കുനേര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന ഭീകരവാഹനങ്ങള്‍പോലെ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കയാണ്‌.

ഹിന്ദുത്വം ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തേക്ക്‌ കടന്നുവന്നവരും ഇവിടെ നിന്നും കടന്നുപോയവരുമായ ദിവ്യരായ വ്യക്തിപ്രഭാവങ്ങളെ അത്‌ ആരാധിക്കുന്നു. അവര്‍ വിവാഹിതരാകുന്നു, സന്താനോല്‍പാദനം ചെയ്യുന്നു, യുദ്ധങ്ങള്‍ ജയിക്കുന്നു, തീര്‍ച്ചയായും നഷ്ടങ്ങളില്‍ അവരുടേതായ പങ്കും വഹിക്കുന്നു. എന്നാല്‍ ദിനാന്ത്യത്തില്‍ അവരുടെ ജന്മം എന്തുകൊണ്ട്‌ അനുകരിക്കപ്പെടണം എന്നതിനെക്കുറിച്ചുള്ള അവാസനവാക്ക്‌ എന്താണെന്നും അവര്‍ പറയും. ഹിന്ദുത്വം മനുഷ്യജന്മം എങ്ങനെ ഈ ഭൂലോകത്ത്‌ പ്രത്യക്ഷമായിയെന്നോ സൂര്യന്‍ നിശ്ചലാവസ്ഥയിലാണെന്നോ, അല്ലെന്നോ ഉള്ള സൈദ്ധാന്തിക പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ല. ഇന്ത്യയില്‍ നമ്മുടെ ദൈവങ്ങള്‍ ഒരിക്കലും ശാസ്ത്രത്താല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായെന്നതിനു കാരണം ജന്മതത്വങ്ങളെക്കുറിച്ച്‌ അത്‌ ഒരിക്കലും വ്യാകുലപ്പെടുന്നില്ലായെന്നതുകൊണ്ടാണ്‌.

അതുകൊണ്ടാണ്‌ ഹിന്ദുമതത്തിന്‌ ന്യൂട്ടനോടോ, ഗലീലിയോടോ, ഹംഫ്രി�േവിയോടോ, ഡാര്‍വിനോടോ, എന്തിന്‌ ആര്യഭട്ടനോടോ, ചാര്‍വാകന്മാരോടൊ കുതിരകേറേണ്ടിവരാതിരുന്നത്‌. എന്നാല്‍ മറിച്ചുള്ള സ്ഥിതിയെന്താണ്‌? ശാസ്ത്രത്തിന്റെ ആക്രമണം മൂലം ക്രിസ്തുമതം സിദ്ധാന്തപരമായ അരക്ഷിതാവസ്ഥയില്‍ പലപ്പോഴും വീണുപോയിട്ടുണ്ട്‌. ബൈബിളിന്റെ 'അരിസ്റ്റോട്ടില്‍ തെളിവി'നായി അതിന്‌ ധാരാളം നിക്ഷേപം ആവശ്യമായി വന്നിട്ടുണ്ട്‌. പക്ഷെ, അതൊരു കീഴടങ്ങലിന്റെ തുടക്കം മാത്രമായിരുന്നു. ആദമും, ഹവ്വയും, നോവയുടെ പെട്ടകവുമെല്ലാം വിശ്വാസംവളര്‍ത്താനുള്ള കല്‍പിതകഥകളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ ഭൂമിയിലെ നമ്മുടെ സ്ഥാനത്തെക്കുറിച്ചുപോലും ദൈവത്തിനപ്പുറം ഗുരുത്വാകര്‍ഷണത്തിലധിഷ്ഠിതമായ വ്യാഖ്യാനം വേണ്ടിവന്നു.

കാലക്രമേണ ക്രിസ്തുമതത്തിന്‌ ഒരുപാട്‌ ബുള്ളറ്റുകളില്‍നിന്ന്‌ ഉപായത്തില്‍ ഒഴിഞ്ഞുമാറേണ്ടിവന്നു. പതിനാറാം നൂറ്റാണ്ടിലെ ലൂതറാന്‍-ഉത്തേജിത പരിഷ്ക്കരണം മതത്തെ ശാസ്ത്രവുമായി സന്ധിയിലാകാന്‍ സഹായിച്ചു. എന്നാല്‍ ഇതിനായി ബൈബിളിന്‌ അതിന്റേതായ നിയമങ്ങളില്‍ നിന്ന്‌ പിന്‍വാങ്ങേണ്ടതായിരുന്നു.

അന്നുമുതല്‍ നിലനില്‍പിനായി ക്രിസ്തുമതത്തിന്‌ പലപ്പോഴും യുക്തിയ്ക്ക്‌ വഴങ്ങേണ്ടതായും വന്നു. എന്നാല്‍ ഹിന്ദുത്വത്തിന്‌ ഒരിക്കലും അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടതായി വന്നിട്ടില്ല. ബിംബാധാരിത സ്വഭാവമായതിനാല്‍ ശാസ്ത്രത്തിന്റെ നിബന്ധനകളേല്‍ക്കാതെ മുന്നോട്ടുപോകാന്‍ ഇന്ത്യയുടെ വിശ്വാസസംഹിതയ്ക്കു കഴിഞ്ഞു. വാസ്തവത്തില്‍ ദ്വൈതങ്ങള്‍ക്ക്‌ ഒരിക്കലും കൂട്ടിമുട്ടേണ്ട സാഹചര്യമുണ്ടാകുന്നില്ല.

സൃഷ്ടിയില്‍ ആധാരിതമായ ക്രിസ്തുമതത്തിന്‌ ഒരിക്കലും ശാസ്ത്രത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല. ഇതുകൊണ്ടായിരിക്കാം ഒരു പക്ഷെ, ഒരു തിരിഞ്ഞുനോട്ടത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നവോത്ഥാനം പരിഷ്ക്കരണത്തിനും ഒടുവില്‍ ജ്ഞാനോദയത്തിനും സംഗത്യമുണ്ടാക്കിയത്‌. പ്രൊട്ടസ്റ്റന്റ്‌ പൗരോഹിത്യത്തിന്‌ പെട്ടെന്ന്‌ ശാസ്ത്രത്തില്‍ അഭിനിവേശം തോന്നുകയും ദൈവവൃത്തി ശാസ്ത്രം പോലെ തന്നെയാണെന്നും, അത്‌ യുക്തിരഹിതമോ ദര്‍വ്വാശിയോ അല്ലെന്നും എന്നാല്‍ വ്യവസ്ഥാപിതവും, ആശ്രയപൂര്‍ണവുമാണെന്നുമൊക്കെയുള്ള മൈക്കള്‍ ഫാരഡെയുടെ അഭിപ്രായത്തെ വിശ്വസിക്കാന്‍ തയ്യാറാവുകയും ചെയ്തത്‌. ക്രിസ്ത്യന്‍മതം യുക്തിക്ക്‌ വിരുദ്ധമല്ലെന്നും അതങ്ങനെയായിരുന്നെങ്കില്‍ " ഞങ്ങളുടെ മതം ശുദ്ധവിഡ്ഢിത്തവും അപഹാസ്യവുമാകുമായിരുന്നുവെന്നു"മുള്ള കത്തോലിക്കരുടെ ഭാഗത്തുനിന്നും പാസ്ക്കലിന്റെ അഭിപ്രായം മേല്‍പ്പറഞ്ഞ വ്യതിരിക്തതയുടെ പ്രതിദ്ധ്വനിയായിരുന്നു.

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ശാസ്ത്രരംഗത്തെ സ്മരണീയരായ പാശ്ചാത്യ പ്രതിഭകളില്‍ വളരെപ്പേര്‍ അവരുടെ ആദ്യകാലഘട്ടത്തില്‍ മതപണ്ഡിതരില്‍ നിന്നും ശിക്ഷണം ലഭിച്ചവരായിരുന്നു. ഹംഫ്രിഡേവിയെ സ്കൂളില്‍ ശാസ്ത്രം പഠിപ്പിച്ചത്‌ ഒരു റവ.ജെ.സി.കോറിട്ടണ്‍ ആയിരുന്നു. റോബര്‍ട്ട്‌ ബോയിലിനെ അദ്ദേഹത്തിന്റെ ഗ്രാമപാതിരിയും, ഫ്രാന്‍സിസ്‌ ബേക്കനെ പന്നീട്‌ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പായിത്തീര്‍ന്ന ജോണ്‍വിറ്റ്ഗിഫ്റ്റും. ഭാഗ്യവശാല്‍ ന്യൂട്ടണ്‍ അദ്ദേഹത്തിന്റെ പഠനം സ്വഗൃഹത്തില്‍ നിന്നും ഒരു മന്ത്രിയായിരുന്ന തന്റെ രണ്ടാനച്ഛനില്‍നിന്നുമാണ്‌ നേടിയത്‌. റോബര്‍ട്ട്‌ ഹുക്കിന്‌ ഒരു ലൈബ്രറിയുടെ ക്യൂറേറ്റര്‍ ആയിരുന്ന തന്റെ അച്ഛനില്‍നിന്നുമായിരുന്നു. ഈ ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ പള്ളിയില്‍നിന്നുമുള്ള മതവിരോധം ആത്മാവില്‍ ഏല്‍ക്കാതെ പള്ളിയിലും ലബോറട്ടറിയിലും പോകാനും സാധ്യമായിരുന്നു.

ഇന്ത്യയുടെ നവോത്ഥാനം മുന്നൂറുവര്‍ഷത്തിനുശേഷമാണുണ്ടായതെന്നു മാത്രമല്ലാ, പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതിനു പകരം അത്‌ വേദത്തെ വ്യാഖ്യാനിക്കാനാണ്‌ ശ്രമിച്ചത്‌. അങ്ങനെ യൂറോപ്യന്‍ നവോത്ഥാനം ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷത്തിന്‌ വേദിയൊരുക്കിയെങ്കില്‍, ഇവിടെ അത്തരത്തിലൊന്നും സംഭവിച്ചില്ല. സ്വാമി ദയാനന്ദനോ, സ്വാമി വിവേകാനന്ദനോ, ബ്രഹ്മസമാജികളോ ഓര്‍ക്കപ്പെടുന്നത്‌ ഇന്ത്യയുടെ ഭൂതകാലശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള ഉദ്ബോധനത്തിലല്ലാ, മറിച്ച്‌ അവരുടെ ഏറ്റവും സ്ഥായിയായ സംഭാവന വേദഗ്രന്ഥങ്ങളുടെ വളരെ പ്രഗത്ഭമായ പുനരാഖ്യാനം കൊണ്ടായിരുന്നു. ഇതുകൊണ്ടാണ്‌, ഹിന്ദുക്കള്‍ അവരുടെ മതത്തെ മതേതരവാദികള്‍ പരിഹസിക്കുമ്പോഴും തീരെ വ്യാകുലപ്പെടാതിരിക്കുന്നത്‌.

രാമലാലയ്ക്ക്‌ നിയമയുദ്ധത്തില്‍ വാദിയാകാനാവുന്നത്‌ ഹിന്ദുത്വത്തിന്റെ ബിംബാധിഷ്ഠിത പ്രകൃതി ഭൗതികവും യാഥാര്‍ത്ഥികവുമായ ശാസ്ത്രങ്ങള്‍ക്കെതിരെ അതിനെ സംരക്ഷിച്ചുനിര്‍ത്തുന്നതുകൊണ്ടാണ്‌. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ്‌ ചരിത്രവും സാമൂഹ്യ ശാസ്ത്രങ്ങളും ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും ബിംബാധിഷ്ഠിത ജീവിതരീതികളെക്കുറിച്ചും ഭൂമിയിലെ അവരുടെ ശാരീരിക സാന്നിദ്ധ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും ഹിന്ദുത്വത്തിനെതിരെ അവരുടെ നിലപാടുകളുമായി വരുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ ഒരു നിലപാടുതറയില്‍ നില്‍ക്കുവാന്‍ ഹിന്ദുത്വത്തിനു കഴിയുന്നത്‌.

ക്രിസ്തുമതം ഭൗതികവും യാഥാര്‍ത്ഥികവുമായ ശാസ്ത്രമായി പാശ്ചാത്യലോകത്ത്‌ സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍, ഇന്ത്യയില്‍ ഹിന്ദുത്വം ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഭീഷണിയെ മാത്രമേ നേരിടേണ്ടിവരാറുള്ളു. ഈ സംഘര്‍ഷം പെട്ടെന്ന്‌ ഒരു രാഷ്ട്രീയ ഭാവം കൈവരിക്കാറുള്ളത്‌ ഓരോ സാധാരണവ്യക്തിക്കും നല്ല ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ്‌. ചരിത്രം ഉള്‍ക്കൊള്ളുന്ന സാമൂഹ്യ ശാസ്ത്രത്തിന്‌ പ്രകൃതി ശാസ്ത്രത്തിന്റെ അനുനയക്ഷമതയുടെ കുറവുണ്ട്‌. ചിലരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സാമൂഹ്യശാസ്ത്രജ്ഞന്മാരെയും ചരിത്രകാരന്മാരെയും പോലും വിദ്ധ്വംസകരായ ദേശവിരുദ്ധരായി ചിത്രീകരിക്കുവാനും കഴിയും.

4 comments:

dhanya said...

ithallam sarithanne pakshe nammude valarnnu varunna thalamurakku nammude matham enthannu ariyilla.avar mattullavurude chodyagalkku mumbhil otharam mutti pokunnu.athu enthannu avare namukku padippichu edukkan nammude ambalagalilo mattum sawkariyam illa.koottayima illathathanu nammude valare valiya prasnam.pala jathikal paraju nammal bhinnikkapettirikkunnu.
DHANYA

dreamweaver said...

ധന്യ
പറഞ്ഞത് പൂര്‍ണമായും ശരിയാ .അതിനു മറുപടി ഒന്നേ ഉള്ളു .നമ്മുടെ കുട്ടികളെ നമ്മുടെ സംസ്കാരം ആചാരം ഭഗവത്ഗീത, രാമായണം,മഹാഭാരതം .... ഈശ്വര സങ്കല്‍പം ....ആര്‍ക് ആര് എങ്ങനെ എന്തുകൊണ്ട് ..... ഇതൊക്കെ പഠിപ്പിക്കാന്‍ ശ്രെമിക്കുക

wishing 2 invent somthin said...

മേല്‍ പറഞ്ഞ രണ്ടു അഭിപ്രായങ്ങളും ശരിയാണ്, നമ്മുടെ അമ്പലങ്ങളില്‍ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് തീര്‍ച്ചയായും മത പഠനത്തിനുള്ള സൗകര്യം ഒരുക്കെണ്ടതാണ്..

bhattathiri said...

ഭഗവത്പാദർ ഗീതാ ഭാഷ്യത്തിൽ ഇങ്ങനെ പറയുന്നു, ' അസമ്പ്രദായ വിദ് സർവ ശാസ്ത്ര വിദ പി മൂർഖവദ് ഉപേക്ഷണീയ: സർവത്ര ' (ഭ.ഗീ.ഭാ 13-2)- ' യഥാർത്ഥ സമ്പ്രദായത്തിലൂടെയല്ലാതെ അറിഞ്ഞവൻ എല്ലാ ശാസ്ത്രങ്ങളും അറിഞ്ഞവനെങ്കിലും മൂഢനെപ്പോലെ ഉപേക്ഷിക്കപ്പെടേണ്ടവനാണ് '. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായിരിക്കണം ഗുരു.അതായത് ഉപനിഷത് പറയുന്ന അദ്വൈതമായ സത്യം നല്ലവണ്ണം അറിയുന്നവനും സ്വയം സംശയമെന്നത് ലേശവുമില്ലാതെ നൈഷ്കർ മ്യ സ്ഥിതിയിൽ നിഷ്ഠനായ വനുമാണ് ശ്രോത്രിയ ബ്രഹ്മനിഷ്ഠൻ. ഒരു പുസ്തകമാത്ര ജ്ഞാനിയായ പണ്ഡിതന്റെ അടുക്കൽ ചെന്ന് വേദാന്തമെന്ന ശാസ്ത്രം പഠിക്കുന്നതിനാൽ ഒരാൾ ശ്രോത്രിയനോ ബ്രഹ്മനിഷ്ഠ നോ ആകുന്നതല്ല. (ഈ അനുശാസനം വെച്ച് നോക്കുമ്പോൾ ലൗകികവിദ്യകളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേദാന്തം പഠിപ്പിക്കാൻ അധികാരമില്ല. അത് ഗുരുപരമ്പരയാ തന്നെ വരണം )
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )