Tuesday, October 11, 2011

നാം ആര്‍ക്കു വോട്ടു ചെയ്യണം ... എന്തിനു വോട്ടു ചെയ്യണം

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ്‌ ബിജെപി. ആറുസംസ്ഥാനങ്ങള്‍ സ്വന്തമായി ഭരിക്കുന്നു. മൂന്നിടത്ത്‌ കൂട്ടുകക്ഷിഭരണത്തിലാണ്‌. ആറിടത്ത്‌ മുഖ്യപ്രതിപക്ഷം ബിജെപിയാണ്‌. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതൃത്വം ബിജെപിക്കാണ്‌. കേന്ദ്രഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്സിനു പോലും ഇത്രവ്യാപകമായ ശക്തിയും സ്വാധീനവുമില്ല.

കന്യാകുമാരി മുതല്‍ കാശ്മീര്‍വരെയും കല്‍ക്കത്ത മുതല്‍ കച്ച്‌ വരെയും വിജയിക്കാന്‍ ബിജെപിക്ക്‌ കഴിയുന്നു. കര അതിരിടുന്ന കേരളത്തിന്റെ മൂന്നുഅയല്‍ഭാഗവും ബിജെപി ജയിക്കുന്നു. കന്യാകുമാരി ജില്ലയിലും കോയമ്പത്തൂരിലും മാത്രമല്ല കര്‍ണാടകത്തില്‍ മടിക്കേരിയിലും മംഗലാപുരത്തും ബിജെപി വിജയിക്കുന്നു.

കര്‍ണാടകത്തില്‍ ബിജെപിക്ക്‌ സ്വന്തമായി ഭരിക്കാമെങ്കില്‍ കേന്ദ്രഭരണത്തിലെത്താമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട്‌ ബിജെപിയെ വിജയിപ്പിച്ചുകൂടാ എന്നചോദ്യം ഇത്തവണ വോട്ടര്‍മാരില്‍ സജീവമാണ്‌. കേരളം പിന്നിട്ട അരനൂറ്റാണ്ടുകാലത്തെ അനുഭവം തന്നെയാണ്‌ ഇത്തരമൊരു ചോദ്യം ഉയര്‍ത്താന്‍ കാരണം.

കേരളം സമസ്ത മേഖലകളിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന കുറ്റത്തിന്‌ സി.പി.എം., കോണ്‍ഗ്രസ്‌ കക്ഷികള്‍ പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ടതാണ്‌. അഴിമതിക്കും സ്വജനപക്ഷപാതത്തിനും,മൂല്യശോഷണം വന്ന രാജനൈതിക രംഗത്തിനുമെല്ലാം ഉത്തരവാദികള്‍ ഇടത്‌-വലത്‌ മുന്നണികളാണ്‌. 65000 കോടിരൂപയുടെ കടബാധ്യതയുള്ള കേരളം, ക്രൈം നിരക്കിലും തെരഞ്ഞെടുപ്പ്‌ അതിക്രമങ്ങള്‍, സ്ത്രീപീഡനകേസ്സുകള്‍, ആത്മഹത്യാ നിരക്ക്‌, മദ്യത്തിന്റെ ഉപഭോഗനിരക്ക്‌ എന്നിവയിലും മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്‌ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നൂറുകണക്കിന്‌ വിലപ്പെട്ട ജീവിതങ്ങള്‍ ഹോമിച്ച കേരളമിപ്പോള്‍ നിയമവാഴ്ചയുടെ മരണമണി മുഴങ്ങുന്ന അവസ്ഥയിലെത്തിയിരിക്കുന്നു! വളരുന്നത്‌ ബഹുമുഖ മാഫിയകള്‍ മാത്രം.

നിലനില്‍പിനായി ജാതി-മത-വര്‍ഗ്ഗീയ പ്രീണനങ്ങള്‍ നടത്താന്‍ ഇരുമുന്നണികളും അന്യോന്യം മത്സരിക്കുകയാണ്‌. പ്രവര്‍ത്തനപരിചയത്തേക്കാളും നേതൃയോഗ്യതയെക്കാളും തെരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാന്‍ ജാതി-മത-വര്‍ഗ്ഗീയ�ക്തികളുടെ ശുപാര്‍ശയും ക്ലിയറന്‍സുമാണ്‌ യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ മുന്നണികള്‍ക്ക്‌ അഭികാമ്യം. പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതിലും, ആദിവാസി ഭൂമി തിരിച്ചുനല്‍കുന്ന പ്രശ്നത്തിലും മുന്നണി രാഷ്ട്രീയക്കാരുടെ അവസരവാദ സമീപനം കേരളം കാണുകയാണ്‌. മുന്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിലെ നാലു മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ വിജിലന്‍സ്‌ കേസില്‍ പ്രതികളാണ്‌. എല്‍.ഡി.എഫി-ലെ അരഡസന്‍ മന്ത്രിമാര്‍ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ജനദ്രോഹികളുടെ വക്രമായ സഞ്ചാരപഥം ഇനിയും അനുവദിക്കണമോ? ചിന്തിക്കേണ്ടത്‌ ജനങ്ങളാണ്‌.

അനുകൂലമായ ഭൂപ്രകൃതിയും, കാലാവസ്ഥയും, മനുഷ്യശേഷിയുമുണ്ടായിട്ടും കേരളം അനുദിനം തളരുകയാണ്‌. മാറി മാറി ഭരിച്ച മുന്നണിക്കാരില്‍ നിന്നും മലയാളിക്ക്‌ വരവുകോളത്തില്‍ യാതൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഒരുപാട്‌ നഷ്ടങ്ങള്‍ പേറേണ്ടിവന്നിരിക്കുന്നു. വികസനത്തിന്‌ തെളിവാകേണ്ടത്‌ വാക്കുകളല്ല, അനുഭവമാണ്‌! തലച്ചോറ്‌ മുന്നണിക്കാര്‍ക്ക്‌, പണയം വച്ചവരല്ല കേരളീയര്‍ എന്ന്‌ തെളിയിക്കേണ്ട മുഹൂര്‍ത്തങ്ങള്‍ പാഴാക്കിക്കൂടാ.

അരനൂറ്റാണ്ടു കാലത്തെ ഇടത്‌-വലത്‌ മുന്നണിഭരണം നിസ്സഹായരും നിരാലംബരുമാക്കിയ കേരളജനതയ്ക്ക്‌ മോചിതരാകാനും വികസനം ഉറപ്പുവരുത്താനുമുള്ള അസുലഭ സന്ദര്‍ഭമാണ്‌ സമാഗതമാകുന്നത്‌. വികസനം പടിയിറങ്ങിയ കേരളമിപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്‌.

സമഗ്രവികസനത്തിനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ട കുറ്റത്തിന്‌ പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ടവരാണ്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌ മുന്നണികള്‍. കേരളം നേരിടുന്ന ഗുരുതരമായ ഈ പ്രതിസന്ധിക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍പോലും ഇരുമുന്നണികള്‍ക്കും താല്‍പര്യമില്ല. പരസ്പരം പഴി ചാരി, മാറി മാറി ഭരണത്തില്‍ വന്ന്‌ അധികാരത്തിന്റെ ഫലമനുഭവിക്കുക മാത്രമാണ്‌ ഇവരുടെ ലക്ഷ്യം.

സി.പി.എം -കോണ്‍ഗ്രസ്സ്‌ കൈകോര്‍ത്തിരുന്ന അവസരവാദസഖ്യം ഇന്ത്യന്‍ രാഷ്ട്രീയത്തെ കടുത്ത വെല്ലുവിളിയിലാക്കി. സോണിയ-സുര്‍ജിത്‌ അച്ചുതണ്ട്‌ രാജ്യതാല്‍പര്യങ്ങളെ ഹനിച്ചുകൊണ്ട്‌ മുന്നേറിയതിന്റെ ദുരന്തമാണ്‌ ഇന്നനുഭവിക്കുന്നത്‌.

പരമോന്നത നീതിപീഠത്തെ നിയന്ത്രിച്ചവരെപ്പോലും അഴിമതിയുടെ പുഴുനുരയുന്ന ചാലിലേക്ക്‌ തള്ളിയിടുന്ന സാഹചര്യം കോണ്‍ഗ്രസ്സിനുണ്ടാക്കിക്കൊടുത്തത്‌ ഇടത്‌ പക്ഷമാണ്‌. ഇടത്‌ പക്ഷം പിന്തുണച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ അകപ്പെട്ട പടുകുഴിയില്‍ നിന്നും കരകയറാന്‍ കഴിയുമായിരുന്നില്ല. ഇനിയും ആ അവിഹിത ബാന്ധവം ആവര്‍ത്തിക്കില്ലെന്നുറപ്പു പറയാനാകില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഒരേ കള്ളനാണയത്തിന്റെ ഇരുപുറവുമാണ്‌. അവരെ വിശ്വസിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഇനിയും ഭാവമെങ്കില്‍ അറവുകാരന്റെ കത്തിക്കുമുന്‍പില്‍ കഴുത്ത്‌ നീട്ടിക്കൊടുക്കുന്നതിന്‌ തുല്യമാണത്‌. പിന്നെന്താണ്‌ പോംവഴി എന്ന്‌ ചിന്തിക്കുന്നവരും ചോദിക്കുന്നവരുമുണ്ട്‌? ചെകുത്താനും കടലിനും ഇടയില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടുമെന്ന്‌ ആലോചിക്കുന്നവര്‍ കണ്ണുതുറന്നാല്‍ വഴികാണും.

സമീപകാലത്ത്‌ ഏറെ പരിചിതമായ പേരാണഗുജറാത്തും കര്‍ണ്ണാടകയും. ഗുജറാത്തിലെന്ത്നടക്കുന്നു എന്ന്‌ ആകാംക്ഷയോടെ ചോദിക്കുന്നവരുണ്ട്‌. കര്‍ണ്ണാടകത്തെക്കുറിച്ചും അങ്ങിനെതന്നെ. ആകെ അലമ്പാണെന്ന്‌ ഗുജറാത്തിനും കര്‍ണ്ണാടകത്തിനും പുറത്തുള്ളവര്‍ പ്രചരിപ്പിക്കുമ്പോള്‍ തന്നാട്ടുകാര്‍ അതിന്‌ ഉത്തരം നല്‍കിയിരിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിലൂടെ ഗുജറാത്തില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേഒരു പാര്‍ട്ടി ബിജെപിയാണെന്ന്‌ കഴിഞ്ഞവര്‍ഷമാണ്‌ ജനങ്ങള്‍ വ്യക്തമാക്കിയത്‌. ഈ വര്‍ഷം കര്‍ണ്ണാടകയില്‍ നിന്നും സമാനമായ വിധി വന്നിരിക്കുന്നു. പുറം നാട്ടുകാരെന്ത്‌ പറഞ്ഞാലും ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണെന്ന്‌ ഒരേ സ്വരത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌. എന്ത്‌ കൊണ്ടാണിത്‌? വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുള്ള കക്ഷിയാണെന്ന്‌ ബി.ജെ.പി തെളിയിച്ചിരിക്കുന്നു. ജനങ്ങളുടെ ആശയും ആവശ്യവും കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നു. ന്യായവിലക്ക്‌ നിത്യോപയോഗസാധനങ്ങള്‍ നല്‍കാന്‍ കഴിയുന്നു. കുടിവെള്ളം കിട്ടാക്കനിയായിരുന്നിടത്ത്‌ ആ സ്ഥിതിമാറി. കൃഷിക്കും കര്‍ഷകര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ പദ്ധതികള്‍. സ്ത്രീകളേയും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന കാലങ്ങളായി അവശതയും അവഗണനയും അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നു. നക്ഷത്രബംഗ്ലാവ്‌ വേണ്ട രാത്രിയില്‍ ആകാശത്തെ നക്ഷത്രത്തെ നോക്കി കിടന്നുറങ്ങേണ്ട ഗതികേട്മാറ്റി കൊച്ചുകൂരയെങ്കിലും നിര്‍മ്മിച്ചുനല്‍കാന്‍ കഴിയുന്ന സര്‍ക്കാറിനെ മാറോടണക്കാന്‍ ജനങ്ങള്‍ തയ്യാറാണ്‌. അതാണ്‌ ആരോപണങ്ങളുടെ ശരവര്‍ഷങ്ങളില്‍ക്കിടയിലും ഒരു പോറലുമേല്‍ക്കാതെ ബി.ജെ.പി സര്‍ക്കാറുകളെ ജനങ്ങള്‍ സംരക്ഷിക്കുന്നത്‌. ഇത്‌ അവിടെ മാത്രം ഒതുക്കി നിര്‍ത്തണോ? തീരുമാനിക്കേണ്ടത്‌ ജനങ്ങളാണ്‌.

കേരളം ഇന്നാവശ്യപ്പെടുന്നത്‌ കാഴ്ചപ്പാടും ഇഛാശക്തിയുമുള്ള നേതൃത്വത്തെയാണ്‌. ദശാബ്ദങ്ങളായി മുന്നണികളുടെ വളച്ചുകെട്ടില്‍ വളര്‍ന്ന പൊയ്ക്കാലികള്‍ കേരളത്തിന്റെ രക്ഷയ്ക്ക്‌ പര്യാപതമല്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞു. കാലഘട്ടത്തിന്റെ വിളികേള്‍ക്കാനും കാലാനുസൃതമായി പ്രവര്‍ത്തിക്കാനും കഴിവും കാര്യശേഷിയുമുള്ള പുത്തന്‍ തലമുറയേയും ആശയങ്ങളേയും വരവേല്‍ക്കാന്‍ ഇനി മടിച്ചുനിന്നുകൂടാ.

ഇന്നലെകളുടെ തിന്മകളെ ഇന്നത്തെ ആചാരമാക്കി കാണാന്‍ നമുക്കാവില്ല. സാഹചര്യങ്ങള്‍ സാന്ത്വനം നല്‍കുന്നതല്ല. രാജ്യമാകെ കലാപം സൃഷ്ടിക്കാന്‍ പരിശീലനം നേടി പടക്കോപ്പുകളുമായി പഴുത്‌ തേടിനടക്കുന്നവരുടെ പറുദീസയായി കേരളം മാറിക്കഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളെ നിര്‍ബന്ധിരാക്കിയത്‌ അവരുടെ സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങളാണ്‌. വര്‍ഗീയതയുടെ പര്യായമായി കേരളരാഷ്ട്രീയത്തില്‍ മുസ്ലീംലീഗ്‌ മാത്രമാണിന്നലെകളിലെങ്കില്‍ ഇന്നത്തെ സ്ഥിതി പാടേ മാറി. ഒരുപാട്‌ ശൂര്‍പണഖമാരും പൂതനമാരും അരങ്ങുവാഴുന്ന സംസ്ഥാനമായി കേരളം മാറി. അതിനെ തടയാനും തകര്‍ക്കാനും കഴിയുന്നത്‌ പൗരുഷമുള്ള പാര�‍ട്ടിയായ ബി.ജെ.പി മാത്രമാണെന്നാണ്‌ പരക്കെ വിലയിരുത്തന്നത്‌.

കേരളം ബി.ജെ.പിക്ക്‌ ഒരു ബാലികേറാമലയല്ല. തദ്ദേശസ്ഥാപനങ്ങളില്‍ ജയിക്കാനും ഭരിക്കാനും കഴിയുമെന്ന്‌ തെളിയിച്ചെങ്കില്‍ നിയമസഭയിലെത്താനും, നിര്‍ണായക ശക്തിയായി മാറാനും നിഷ്പ്രയാസം കഴിയും. താമര ചിഹ്നത്തില്‍ വോട്ടുചെയ്യുന്നതിനോട്‌ എതിര്‍പ്പോ അലര്‍ജിയോ മലയാളികള്‍ക്കില്ല. തിരുവനന്തപുരത്ത്‌ ഒ.രാജഗോപാല്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ മടിയുണ്ടായിരുന്നില്ല. ഇന്നലെകള്‍ ബിജെപി വിരുദ്ധ മനോഭാവം പുലര്‍ത്തിയവര്‍ക്ക്‌ പോലും ഇന്ന്‌ മനസ്സ്‌ മാറുന്നുവെങ്കില്‍ അത്‌ നാളെയുടെ സൂചനയാണ്‌.

മഹത്തായ സേവന പാരമ്പര്യത്തിന്റെയും ത്യാഗസുരഭിലതയുടെയും സുദീര്‍ഘവും സവിശേഷവുമായ ചരിത്രം ബിജെപിക്കുണ്ട്‌. അതിന്റെ നയങ്ങളും പരിപാടികളും പദ്ധതികളും സാക്ഷാത്ക്കരിക്കുന്നതിനായി പതറാത്ത കാലടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഏതാണ്ടെല്ലായ്പ്പോഴും ജനങ്ങള്‍ അളവറ്റ സ്നേഹവിശ്വാസങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്‌. ബിജെപിയുടെലക്ഷ്യം ദുര്‍ബല വിഭാഗങ്ങളുടെയും നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനമാണ്‌. പട്ടിണിക്ക്‌ ജാതിയോ മതമോ ഇല്ല. ആരോടും പ്രീണമില്ലാതെ എല്ലാവരെയും തുല്യരായി കാണാനും തുല്യനീതി ഉറപ്പാക്കാനും ബിജെപി പ്രതിജ്ഞാബദ്ധമാണ്‌. മതം നോക്കിയല്ല മനുഷ്യനെ നോക്കിയാണ്‌ ആനുകൂല്യങ്ങള്‍ നിശ്ചയിക്കേണ്ടത്‌. അര്‍ഹിക്കുന്ന മനുഷ്യന്റെ മതം നോക്കുന്നതാണ്‌ പാതകം. ഭാരതീയ ചിന്തകളുടെയും കര്‍മ്മ മാര്‍ഗ്ഗങ്ങളുടെയും സാരമുള്‍ക്കൊണ്ട മഹാരഥന്മാര്‍ വഴികാട്ടുന്ന പ്രസ്ഥാനത്തിന്‌ വിഭാഗീയ ചിന്താഗതികളെയും വിഘടനവാദങ്ങളെയും അനുകൂലിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അത്തരമൊരു ചിന്താധാരയുടെ അഭാവമാണ്‌ കേരളത്തിന്റെ അപചയത്തിന്റെ മുഖ്യകാരണം. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനല്ല ജനങ്ങളോടൊപ്പം ആശയങ്ങള്‍ അടിപതറാതെ നില്‍ക്കാനാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌. മുന്നണികള്‍ നടുവൊടിച്ച കേരളത്തെ നിവര്‍ന്ന്‌ നില്‍ക്കാന്‍ പ്രാപ്തമാക്കണം. പതിറ്റാണ്ടുകളായി മുന്നണികള്‍ മത്സരിച്ച്‌ മലീമസമാക്കിയ ഈ ചേറ്റുകുണ്ടിലെ കൂരിരുള്‍ നീക്കാന്‍ പുതിയൊരു സൂര്യോദയം അകലെയല്ല. അത്‌ നറുമണം പരത്തുന്ന താമര വിരിയിക്കുമെന്നാകും

No comments: