Tuesday, December 27, 2011

പാക്‌ ഹിന്ദുക്കളുടെ കൂട്ട പലായനം

പാക്‌ ഹിന്ദുക്കളുടെ കൂട്ട പലായനം


വിവിധ സമുദായങ്ങള്‍ തമ്മിലും ഇസ്ലാമിനുള്ളിലെ വിഭിന്ന വീക്ഷണഗതികള്‍ തമ്മിലും ഉള്ള വിഭാഗീയ അടിപിടികള്‍ പ്രകമ്പനം കൊള്ളിക്കുന്ന പാക്കിസ്ഥാന്‍ എന്ന ദുഷ്ടരാഷ്ട്രത്തില്‍നിന്നും ശരണസ്ഥാനവും പിന്നെ ആത്യന്തികമായി പൗരത്വവും തേടി ഹിന്ദു ഭൂരഹിത കര്‍ഷകത്തൊഴിലാളികളുടെ ഒരു സംഘം ഈയിടെ ന്യൂദല്‍ഹിയിലെത്തി. തട്ടിക്കൊണ്ടുപോകലുകളും നിര്‍ബന്ധിത മതപരിവര്‍ത്തനവും-പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങള്‍ പര്‍ദ്ദയുടെ പിന്നിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നത്‌ കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഹിന്ദുമതന്യൂനപക്ഷ സമുദായത്തില്‍ അരക്ഷിതാവസ്ഥ സംജാതമാക്കിയിരിക്കയാണ്‌.
കാഫിറുകളെ മാത്രമല്ല, തങ്ങളുടെ കൂടെ കൂടാത്ത മുസ്ലീങ്ങളെയും ഇസ്ലാമിന്റെ ശത്രുക്കളായി സദയം പരിഗണിക്കുന്ന അറുപിന്തിരിപ്പന്‍-മുഴുമതഭ്രാന്തന്‍ പ്രസ്ഥാനമായ തബിളെഖ്‌ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജീവിതം ഭീതിദമായ ഒരു പാതിരാത്രിയാക്കി മാറ്റിയിരിക്കുന്നു.
ജീവന്‍ വേണമെങ്കില്‍ ഇസ്ലാമായിക്കൊള്ളാന്‍ ആജ്ഞാപിക്കുന്ന തബിളെഖികള്‍ സിന്ധ്‌, ബലൂചിസ്ഥാന്‍, വടക്കുപടിഞ്ഞാറ്‌ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഹിന്ദുക്കളുടെ ജീവിതം നരകസമാനമാക്കിയിട്ടുണ്ട്‌. സിന്ധില്‍നിന്നാണ്‌ 114 ബാഗ്രി ഹിന്ദുക്കള്‍ ഭാരതത്തിലെവിടെയെങ്കിലും കുടിയുറപ്പിക്കാന്‍ ആശിച്ച്‌ ദല്‍ഹിയിലെത്തി.
രാജസ്ഥാനിലെ ചിത്തോഗാര്‍ ആണ്‌ തങ്ങളുടെ മൂലസ്ഥാനമെന്നും മഹാറാണാ പ്രതാപിന്റെ സൈന്യത്തില്‍ തങ്ങളുടെ പൂര്‍വികര്‍ പോരാടിയിട്ടുണ്ടെന്നും ബാഗ്രികള്‍ പറയുന്നു. വിഭജനവേളയില്‍, സിന്ധ്‌ പാക്കിസ്ഥാനിലായപ്പോള്‍, അവര്‍ പുതിയ രാജ്യത്തില്‍ ആയിപ്പോയി. പാക്കിസ്ഥാന്റെ ഹിന്ദു ജനസംഖ്യയില്‍ 10 ശതമാനം ബാഗ്രികളാണ്‌. അവര്‍ രാമനെയും കൃഷ്ണനെയും ദുര്‍ഗയെയും ഹനുമാനെയും ഭജിക്കുന്നു.
പാക്കിസ്ഥാനില്‍ അവരെന്നും താഴ്‌ന്ന ദൈവങ്ങളുടെ കുട്ടികളായി പരിഗണിക്കപ്പെട്ടു. സമുദായ നേതാക്കളായ ഗംഗാറാം ബാഗ്രിയും അര്‍ജുന്‍ദാസ്‌ ബാഗ്രിയും പറയുന്നത്‌ അവരുടെ തലമുറ പാക്കിസ്ഥാനില്‍ ജനിച്ചവരാണെന്നും അവരുടെ ഓര്‍മയില്‍ ജനറല്‍ സിയാ ഉള്‍ ഹക്കിന്റെ ഭരണകാലത്താണ്‌ ഹിന്ദുക്കളുടെ ജീവിതം അധഃപതിക്കാന്‍ തുടങ്ങിയതെന്നുമാണ്‌. ജനറല്‍ പര്‍വേസ്‌ മുഷാറഫ്‌ ആണ്‌ അവരുടെ അനുഭവത്തിലെ ഏറ്റവും നല്ല പാക്‌ ഭരണാധികാരി. കാരണം, അദ്ദേഹം ഹിന്ദുക്കളെ പീഡിപ്പിക്കയുണ്ടായില്ല. സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ചീത്ത ഭരണാധികാരിയായിരുന്നില്ല. പക്ഷേ, ന്യൂനപക്ഷ വീക്ഷണത്തില്‍ ബേനസീര്‍ ഭൂട്ടോ നല്ലവളായിരുന്നില്ല.
പാക്സമൂഹം ഇസ്ലാമികവത്കരിക്കപ്പെട്ടു വന്ന കാലത്ത്‌ നടന്ന, അയോധ്യയിലെ, ബാബ്‌റി തകര്‍ക്കല്‍ മുസ്ലീം തീവ്രവാദികള്‍ ഹാലിളകാന്‍ ഇടയാക്കി. ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ബുള്‍ഡോസറുകളാല്‍ ഇടിച്ചു നിരത്തപ്പെടുകയും ചെയ്തു. ഹിന്ദു സ്ത്രീകള്‍ മുസ്ലീങ്ങളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പൂജാരിമാരെ മര്‍ദ്ദിച്ചു. ഹിന്ദുസമൂഹം കൊടുംഭീതിയിലാണ്ടു.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ ക്ഷേത്രങ്ങള്‍ മിക്കതും വീടുകള്‍ക്കകത്തുള്ള കൊച്ചു കോവിലുകളാണ്‌. ഹിന്ദു ജനസംഖ്യ കൂടുതലുള്ള ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ്‌ പൊതുസ്ഥലത്ത്‌ ക്ഷേത്രം നിലനില്‍ക്കുന്നത്‌. സിന്ധിലെ ഹൈദരാബാദിലെ വാല്മീകി സമുദായക്കാരുടെ ക്ഷേത്രം നിലനില്‍ക്കുന്നതിനു കാരണം, മുസ്ലീങ്ങള്‍ക്ക്‌ അവരുടെ സേവനം ഒഴിച്ചുകൂടാന്‍ പറ്റാത്തതുകൊണ്ടുമാത്രം.
പക്ഷെ, തബിളെഖി ജമാഅത്തിന്റെ തീവ്രമാകുന്ന ഇസ്ലാമിക്‌ ആക്ടിവിസം ഹിന്ദുക്കളുടെ ജീവിതം നരകീയമാക്കയാണ്‌. ഹിന്ദു പെണ്‍കുഞ്ഞുങ്ങള്‍ തട്ടിക്കൊണ്ടുപോകപ്പെടുമ്പോള്‍, മതപരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നിര്‍ബന്ധിത നിക്കാഹുകള്‍ക്ക്‌ വിധേയകളാക്കപ്പെടുമ്പോള്‍, പിന്നെ എന്നെന്നേക്കുമായി കാണാതാകുമ്പോള്‍ നീതിന്യായ സ്ഥാപനങ്ങള്‍ കണ്ണടയ്ക്കുന്നു. ഭയം ഒരു നിതാന്ത സഹചാരിയാകുന്നു. അല്‍-ജിഹാദ്‌ (അനന്തമായ മതയുദ്ധം) അങ്ങേയറ്റം ദ്രോഹകരവും സര്‍വവ്യാപിയുമാകുന്നു.
ഒരു ഹിന്ദു മരിച്ചാല്‍ ഹിന്ദുമതാചാരപ്രകാരം ദഹിപ്പിക്കാന്‍ സമ്മതിക്കുകയില്ല എന്നതാണ്‌ തബിളെഖി ഇസ്ലാമിന്റെ മതസഹിഷ്ണുത. ഏതെങ്കിലും ഹിന്ദുവിന്റെ ശവം ദഹിപ്പിച്ചാല്‍ തബിളെഖി ഭ്രാന്തന്മാര്‍ കൊടിയ അക്രമത്തിലേക്ക്‌ തിരിയുന്നു.
ഈവിധ ദുരനുഭവങ്ങള്‍ സഹിയാതെയും ഹിന്ദുമേഖലകളില്‍ സന്ദര്‍ശനം നടത്തിയ ചില ഹിന്ദുനേതാക്കളുടെ പ്രോത്സാഹനത്താലും തങ്ങളുടെ ഇന്ത്യയിലെ വേരുകളിലേക്ക്‌ മടങ്ങാന്‍ ബാഗ്രികള്‍ രഹസ്യപദ്ധതിയിട്ടു. ഇന്ത്യയിലേക്ക്‌ വിസ ലഭിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശ്രമിച്ചിട്ടും നടന്നില്ലെന്നു ഗംഗാറാം പറഞ്ഞു. അവസാനം ഈ വര്‍ഷം, അമൃത്സര്‍, ഹരിദ്വാര്‍, റായ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ വിസ 500 തീര്‍ത്ഥാടകര്‍ അടങ്ങുന്ന ജാഥക്ക്‌ ലഭിച്ചു. സപ്തംബര്‍ 4 ന്‌ അവര്‍ അതാരി അതിര്‍ത്തി കടന്നു.
സിക്ക്‌ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച്‌ അമൃ ത്സറില്‍ നാല്‌ ദിവസം തങ്ങിയ ശേഷം 114 പേരടങ്ങുന്ന സംഘം സപ്തംബര്‍ 8 ന്‌ ദല്‍ഹിയിലെത്തി. മജ്നുകാതിലയിലെ ഡെറാ ധുന്നി ദാസ്ജി സമക്ഷം അഭയം തേടി. പാക്കിസ്ഥാനില്‍ പതിവായി ചെന്ന്‌ തന്റെ ഭക്തര്‍ക്ക്‌ ആശ്വാസം പകര്‍ന്നുവന്നിരുന്ന ധുന്നി ദാസ്ജിയുടെ പാരമ്പര്യം ഇപ്പോഴത്തെ ബാബാജിയും ധുന്നി ദാസ്ജിയുടെ പൗത്രനുമായ ബാബാ രാജ്കുമാര്‍ പപ്പുജിയും പിന്തുടരുന്നു. ബാബാജിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, തങ്ങള്‍ക്ക്‌ അഭയാര്‍ത്ഥി പദവി നല്‍കണമെന്ന്‌ പ്രധാനമന്ത്രി, പ്രസിഡന്റ്‌, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്ട്‌. അവരുടെ വിസകള്‍ കാലാവധി കഴിഞ്ഞിരിക്കുന്നു.
ഏതായാലും നശിച്ച പാക്കിസ്ഥാനിലേക്ക്‌ തിരികെയില്ല എന്നവര്‍ ഉറച്ചിരിക്കുന്നു, അവരുടെ ഏറ്റവും പ്രിയപ്പെട്ട മതവിശ്വാസത്തേയും പെണ്‍മക്കളെയും പ്രതി തങ്ങളുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അവര്‍ക്ക്‌ വ്യഗ്രതയുണ്ട്‌. പാക്കിസ്ഥാനില്‍, പെണ്‍കുട്ടികളെ, അവരുടെ സുരക്ഷിതത്വം ഓര്‍ത്ത്‌ പള്ളിക്കൂടത്തില്‍ അയയ്ക്കാനൊക്കില്ല. ഹിന്ദുവിശ്വാസികളെ ഭര്‍ത്സിക്കുന്നതും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതുമാകയാല്‍ ആണ്‍കുട്ടികളേയും പാക്‌ ‘വിദ്യാലയ’ങ്ങളില്‍ അയയ്ക്കുവാന്‍ വിഷമം.
ഇവിടെ ഭാരതത്തില്‍, ഈ അഭയാര്‍ത്ഥി ഹിന്ദുക്കള്‍ യുപിയിലോ പഞ്ചാബിലോ ഹരിയാനയിലോ കര്‍ഷകത്തൊഴിലാളികളാകാന്‍ ആശിക്കുന്നു. അവര്‍ക്കറിയാവുന്ന ഏക പണി അതാണ്‌. പാക്കിസ്ഥാനില്‍ ജലക്ഷാമമില്ല. നല്ല വിളവും കിട്ടുന്നു. പക്ഷേ, ഹിന്ദു കര്‍ഷകരും കൃഷിപ്പണിക്കാരും ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നു. സിന്ധിലെ മുസ്ലീം ഭൂവുടമകള്‍ മൃഗീയമായാണ്‌ ഹിന്ദു തൊഴിലാളികളോട്‌ പെരുമാറുന്നത്‌. ചിലര്‍ക്ക്‌ സ്വന്തം ജയിലുകള്‍വരെയുണ്ട്‌, അടിമത്തം പാലിക്കാത്ത ഹിന്ദുക്കളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍. യഥാര്‍ത്ഥത്തില്‍ ഹിന്ദു കര്‍ഷകത്തൊഴിലാളികള്‍ തൊഴിലാളികളല്ല മുസ്ലീം ജന്മികളുടെ അടിമകളാകുന്നു. അവര്‍ക്ക്‌ കൂലിയില്ല, മരിക്കാതിരിക്കാന്‍ മാത്രം പാകത്തില്‍ ആഹാരം. അല്‍പ്പം സാമ്പത്തികശേഷിയുള്ള ഹിന്ദുക്കള്‍ക്കാകട്ടെ മുസ്ലീം ചട്ടമ്പികള്‍ക്ക്‌ കപ്പം കൊടുക്കാതെ ജീവിക്കാന്‍ സാധ്യമല്ല.
അങ്ങേയറ്റം ഭീതിയിലും അരക്ഷിതത്വത്തിലുമാണ്‌ സിന്ധിലെ ഹിന്ദുസമൂഹം. ഇത്‌, രാജ്യചേതനയില്‍ മതസഹിഷ്ണുത നെയ്ത്‌ ചേര്‍ക്കാനുള്ള പാക്കിസ്ഥാന്റെ കഴിവുകേടിന്റെ പ്രത്യക്ഷ തെളിവാണ്‌. രാഷ്ട്രത്തിന്റെ അടിസ്ഥാനം ഇസ്ലാമായിരിക്കണം എന്നതാണ്‌ പാക്‌ കടുംപിടിത്തം. ഇസ്ലാമിന്‌ മുസ്ലീം സമൂഹത്തെത്തന്നെ യോജിപ്പിച്ചു നിറുത്താന്‍ കഴിയുന്നില്ല. പാക്കിസ്ഥാന്‌ ഒരു ആധുനിക പരിഷ്കൃത രാഷ്ട്രമാകണമെന്നുണ്ടെങ്കില്‍, അത്‌ അതിന്റെ പ്രാചീന ഹിന്ദു സംസ്കാരം, നാഗരികത, നരവംശജ്ഞാനം എന്നീ ഭാവാത്മകഘടകങ്ങളെ ഈ വൈകിയ വേളയിലെങ്കിലും അംഗീകരിക്കാന്‍ തയ്യാറാകണം.

ഒറ്റയാന്‍

ഒറ്റയാന്‍


ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ഒരു അത്ഭുത മനുഷ്യന്‍ എന്നോ അതികായനെന്നോ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ വിശേഷിപ്പിച്ചാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവുമെന്ന്‌ തോന്നുന്നില്ല. രാഷ്ട്രത്തെ ഗ്രസിക്കുന്ന പല പ്രശ്നങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരൊറ്റയാള്‍ പട്ടാളമാണ്‌ സ്വാമി. അദ്ദേഹം നയിക്കുന്ന ജനതാപാര്‍ട്ടിയെന്ന പ്രസ്ഥാനത്തിന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍വിലാസമില്ല. ഇന്ദിരാഗാന്ധിയേയും അടിയന്തരാവസ്ഥയേയും തൂത്തെറിഞ്ഞ്‌ തൊള്ളായിരത്തി എഴുപത്തിയേഴിലെ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ ജനതാപാര്‍ട്ടിയുടെ നാമമാത്രമായ അവശിഷ്ടമാണ്‌ സ്വാമി അധ്യക്ഷനായുള്ള പാര്‍ട്ടി. പക്ഷെ, ഈ ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവാണ്‌ സ്വാമി. രാഷ്ട്രീയത്തില്‍ അദ്ദേഹം ഒറ്റയാനാണ്‌. അതേയവസരത്തില്‍ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ ഈ രാഷ്ട്രീയ ഒറ്റയാനുള്ള പങ്ക്‌ നിര്‍ണായകവുമാണ്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആരാധിക്കുന്നവരും അതുപോലെ അങ്ങേയറ്റം വെറുക്കുന്നവരും വളരെയേറെയുണ്ട്‌ ഇന്ത്യയില്‍.
സുബ്രഹ്മണ്യന്‍ സ്വാമിയെ വെറുക്കുന്നവരും ഭയക്കുന്നവരും ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യക്ക്‌ പുറത്ത്‌ അങ്ങ്‌ അമേരിക്കയിലും ഉണ്ടെന്നത്‌ വ്യക്തമായത്‌ രണ്ടാഴ്ച മുമ്പാണ്‌. അദ്ദേഹത്തോടുള്ള അന്താരാഷ്ട്ര വിരോധം വെളിപ്പെട്ടത്‌ അമേരിക്കയിലെ പേര്‌ കേട്ട ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ പതിവില്ലാത്ത ഒരു പ്രഖ്യാപനത്തിലൂടെയാണ്‌. സ്വാമിയോടുള്ള എതിര്‍പ്പിന്‌ അന്താരാഷ്ട്ര സ്വഭാവം കൈവന്നതോടെ സുബ്രഹ്മണ്യന്‍ സ്വാമി എന്ന വ്യക്തിത്വവും ഒരന്താരാഷ്ട്ര തലത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നുവെന്ന്‌ വേണം കരുതാന്‍.
അല്ലെങ്കിലും അന്താരാഷ്ട്ര അക്കാദമിക രംഗത്ത്‌ സുബ്രഹ്മണ്യന്‍ സ്വാമി പണ്ടേ അറിയപ്പെടുന്നയാള്‍ തന്നെയാണ്‌. കോളേജ്‌ ക്ലാസുകളില്‍ ധനതത്വശാസ്ത്ര വിദ്യാര്‍ത്ഥി ആയിരിക്കവെയാണ്‌ സ്വാമിയെക്കുറിച്ച്‌ ഞാനാദ്യമായി കേള്‍ക്കുന്നത്‌. അദ്ദേഹം ഒരു ‘റോഡ്‌ സ്കോളര്‍’ ആണെന്നും പ്രശസ്തമായ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ സംഭാവനയാണെന്നും, അവിടെ പഠിക്കുകയും, തുടര്‍ന്ന്‌ അവിടെ പഠിപ്പിക്കുകയും ചെയ്യാന്‍ അവസരമുണ്ടായ അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാളാണെന്നും, പിന്നെ അദ്ദേഹത്തിന്റെ സ്വദേശി സാമ്പത്തികശാസ്ത്രത്തെ കുറിച്ചും ഒക്കെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ തന്നെ ഞാനറിഞ്ഞിട്ടുണ്ട്‌. സ്വാമി ഒരത്ഭുത മനുഷ്യനാണെന്ന്‌ കേള്‍ക്കുന്നത്‌ അടിയന്തരാവസ്ഥക്കാലത്താണ്‌. ഇന്ത്യയ്ക്കകത്തും പുറത്തും സുബ്രഹ്മണ്യന്‍ സ്വാമിയെന്ന യുവ ജനസംഘം നേതാവിനു വേണ്ടി, ഇന്ദിരാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടിയന്തര ഭരണകൂടം വല വീശിയിരിക്കെ, കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന പോലീസിന്റേയും പട്ടാളത്തിന്റേയും ചാരന്മാരുടേയും കോണ്‍ഗ്രസുകാരായ ഇന്ദിരാഭക്തരുടേയും കണ്ണുവെട്ടിച്ച്‌, സ്വാമി ഇന്ദ്രപ്രസ്ഥത്തിലെത്തി ഇന്ദിരാഗാന്ധിയുടേയും അനുചരന്മാരുടേയും മൂക്കിന്‌ താഴെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും പ്രസംഗിക്കുകയും അതിനുശേഷം വന്നതുപോലെ മടങ്ങുകയും ചെയ്തതാണ്‌ അക്കാലത്ത്‌ ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതം’ എന്ന്‌ അദ്ദേഹത്തെ പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കാന്‍ ഇടയാക്കിയത്‌. ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ സ്വാമി ജനതാപാര്‍ട്ടിക്കാരനായി. ജനസംഘക്കാര്‍ ജനതാപാര്‍ട്ടി വിട്ട്‌ ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചിട്ടും, ജനതാപാര്‍ട്ടിക്ക്‌ രൂപം കൊടുത്തവരൊക്കെയും ആ പാര്‍ട്ടി വിട്ട്‌ പുതിയ പാര്‍ട്ടികള്‍ക്ക്‌ രൂപം കൊടുത്തിട്ടും സ്വാമി ജനതാ പാര്‍ട്ടിയില്‍ തന്നെ ഏകാകിയായി പഴങ്കഥയിലെ കാസാബിയാങ്കയെപ്പോലെ ഉറച്ചുനിന്നു. അങ്ങനെ അദ്ദേഹത്തിന്റെ മാത്രം സ്വന്തം പാര്‍ട്ടിയായി ജനതാപാര്‍ട്ടി; അദ്ദേഹം അതിന്റെ ജീവാത്മാവും പരമാത്മാവുമായ ഏകനേതാവും. ഇന്ത്യന്‍ രാഷ്ട്രീയം മാറി മറിഞ്ഞപ്പോള്‍ സ്വാമിയുടെ അവശിഷ്ട ജനതാ പാര്‍ട്ടിയെ ‘സ്വര്‍ഗീയ ജനതാപാര്‍ട്ടി’ എന്ന്‌ ചിലര്‍ ആക്ഷേപിച്ചു. പക്ഷെ ജനതാപാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസക്തി വര്‍ധിക്കുകയായിരുന്നു. അദ്ദേഹം വീണ്ടും എംപിയായി, കേന്ദ്രമന്ത്രിയായി, അല്ലാതെയായി. അപ്പോഴും സ്വാമി വളര്‍ന്നുകൊണ്ടേയിരുന്നു. ഇന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒറ്റപ്പെട്ട നേതാവായി സ്വാമി നിറഞ്ഞുനില്‍ക്കുന്നു. ഒറ്റയ്ക്ക്‌ രാജ്യത്തിന്റെ രാഷ്ട്രീയ അജണ്ട അദ്ദേഹം തീരുമാനിക്കുന്നു.
സ്വാമിയെ ഞാനാദ്യം കാണുന്നത്‌ അടിയന്തരാവസ്ഥ പിന്‍വലിച്ചയുടനെ ഒരഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അദ്ദേഹം പ്രസംഗിക്കാനെത്തിയപ്പോഴാണ്‌. ഏറ്റവുമൊടുവില്‍, ഏതാനും മാസം മുമ്പ്‌ അഹമ്മദാബാദില്‍ ഒരു അഖിലേന്ത്യാ സെമിനാറില്‍ വെച്ചും. അതിനിടെ പല പ്രാവശ്യം അദ്ദേഹത്തെ കണ്ടു, പല വേദികളില്‍. അന്നും ഇന്നും തളരാത്ത ആവേശത്തിന്റേയും പതറാത്ത ആത്മവിശ്വാസത്തിന്റേയും ഉടമയാണ്‌ സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹത്തിന്റെ മുഖത്തിനാണോ, അദ്ദേഹം ധരിക്കുന്ന വെളുത്ത കൂര്‍ത്തയ്ക്കാണോ കൂടുതല്‍ വെണ്‍മയെന്ന്‌ ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്‌. വ്യക്തതയുടെ കാര്യത്തില്‍, പ്രസംഗവേദികളിലാണെങ്കിലും പത്രസമ്മേളനങ്ങളിലാണെങ്കിലും, സ്വാമിയെ വെല്ലാന്‍ കഴിവുള്ളവര്‍ വിരളമാണ്‌. പത്രലേഖകന്‌ വേണ്ടത്‌, വേണ്ടപോലെ, പത്രക്കാര്‍ക്ക്‌ മാത്രം പരിചിതമായ ‘ഇന്‍വേര്‍ട്ടഡ്‌ പിരമിഡ്‌’ ശൈലിയില്‍ വിളമ്പാന്‍ സ്വാമിക്കറിയാം. ചാനല്‍ ചര്‍ച്ചകളിലാവട്ടെ പ്രതിയോഗികളെ പരാജയപ്പെടുത്തുന്ന വാദമുഖങ്ങളുമായാണ്‌ സ്വാമി പതിവായി പ്രത്യക്ഷപ്പെടുന്നത്‌.
പക്ഷെ സുബ്രഹ്മണ്യന്‍ സ്വാമിയെ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല അതിഥി അദ്ധ്യാപകരുടെ പട്ടികയില്‍നിന്ന്‌ നീക്കം ചെയ്തത്‌ ഇന്ത്യന്‍ ചാനലുകളില്‍ ചര്‍ച്ചാ വിഷയമായില്ല. അച്ചടി മാധ്യമങ്ങളും അതൊരു ‘സ്നിപ്പറ്റ്‌’ വാര്‍ത്തയായി ഒതുക്കി. സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയും ഐശ്വര്യ റായിയുടെ പ്രസവവും അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതുമൊക്കെ വന്‍ വാര്‍ത്തകളാക്കി ആഘോഷിക്കുന്നവര്‍ക്ക്‌ അമേരിക്കന്‍ സര്‍വകലാശാല കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടുകളായി അവിടെ അധ്യാപനം നടത്തുന്ന ഒരിന്ത്യന്‍ പ്രതിഭയെ പൊടുന്നനെ പുറത്താക്കിയതിന്‌ വലിയ വാര്‍ത്താ പ്രാധാന്യമില്ലാതായി. അതിന്റെ കാരണമെന്തെന്നതല്ല ഇവിടെ ചര്‍ച്ചാ വിഷയം. മറിച്ച്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ അനാരോഗ്യകരവും അനക്കാദമികവുമായ നടപടിയാണ്‌ വിഷയം. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിഷയം അവഗണിക്കുമ്പോള്‍ തന്നെ സൈബര്‍ മാധ്യമങ്ങളില്‍ സ്വാമിയും ഹാര്‍വേര്‍ഡും നിറഞ്ഞുനില്‍ക്കുകയാണ്‌. രണ്ടാഴ്ചകളായി ഒരാഗോള ഒപ്പ്‌ ശേഖരണം തന്നെ നടന്നുവരുന്നുണ്ട്‌, ഇന്റര്‍നെറ്റിലൂടെ സ്വാമിയെ നീക്കം ചെയ്ത നടപടിക്കെതിരായ പ്രചരണത്തിന്റെ ഭാഗമായി.
ഒരിന്ത്യന്‍ പ്രൊഫസര്‍ക്ക്‌ ഒരു വിദേശ സര്‍വകലാശാലയിലുണ്ടായ അനുഭവത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ്‌ മൗനം പാലിക്കുകയാണ്‌. ഇവിടെ ഇര സ്വാമിയാണെന്നതാണ്‌ കാരണം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആഗോള വക്താക്കളായി അടിക്കടി പ്രത്യക്ഷപ്പെടാറുള്ള ഇന്ത്യയിലെ സാംസ്ക്കാരിക നായകന്മാരൊ വിദ്യാഭ്യാസ വിചക്ഷണരൊ ഇതേക്കുറിച്ച്‌ ഒരക്ഷരം ഉരിയാടിയിട്ടില്ല. വോട്ട്‌ ബാങ്കുകളെ ഭയന്ന്‌ പഞ്ചപുച്ഛമടക്കിക്കഴിയുന്ന രാഷ്ട്രീയനേതാക്കളും ഇതുവരെ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ഉണ്ടായില്ല.
സ്വാമിയെ വാര്‍ഷിക വേനല്‍ ക്ലാസുകള്‍ക്ക്‌ ഇക്കുറി ക്ഷണിക്കേണ്ടതില്ലെന്ന്‌ പതിനൊന്നാം മണിക്കൂറില്‍ തീരുമാനിക്കാന്‍ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലാ അധികൃതര്‍ പറയുന്ന കാരണം കൂടി പറയുമ്പോഴെ കഥ മനസ്സിലാവൂ. അതിങ്ങനെ- മുംബൈയില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി ന്യൂസ്‌ ആന്റ്‌ അനാലിസിസ്‌ (ഡിഎന്‍എ) എന്ന ഇംഗ്ലീഷ്‌ ദിനപത്രത്തില്‍ കഴിഞ്ഞ ജൂലൈ 16 ന്‌ സ്വാമി ഒരു ലേഖനമെഴുതി. ആ ലേഖനം പ്രകോപനപരമെന്നാണ്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല ആരോപിക്കുന്നത്‌. (സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഡിഎന്‍എ ലേഖനം വിവാദമാകുന്നതിനുമുമ്പ്‌, അതിന്റെ പരിഭാഷ ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.) ലേഖനത്തിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ സ്വാമിയെ അധ്യാപനത്തിന്‌ അനര്‍ഹനാക്കുകയായിരുന്നു ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല. ഇന്ത്യന്‍ പ്രൊഫസര്‍ക്കെതിരെയുള്ള നടപടിയില്‍ ഇന്ത്യയില്‍ നിന്ന്‌ പ്രതികരണമൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കിലും അന്താരാഷ്ട്ര അക്കാദമിക വൃത്തങ്ങളില്‍ ശക്തിയായ പ്രതിഷേധം ഇരമ്പുകയാണ്‌. സര്‍വകലാശാലാ അധികൃതരില്‍ത്തന്നെ ഒരു വിഭാഗത്തിന്‌ സ്വാമിക്ക്‌ ഊരുവിലക്ക്‌ കല്‍പ്പിച്ചത്‌ ഹാര്‍വേര്‍ഡിന്റെ പാരമ്പര്യത്തിനും പ്രശസ്തിക്കും കളങ്കം ചാര്‍ത്തിയെന്ന അഭിപ്രായമുണ്ട്‌.
നൂറ്റിഎഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല അമേരിക്കയിലെ ആദ്യത്തെ ഗവേഷണ വിശ്വ വിദ്യാലയമാണ്‌. രണ്ടായിരത്തിലേറെ അദ്ധ്യാപകരും ഇരുപതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും ഉള്ള സര്‍വകലാശാലയുടെ മുദ്രാവാക്യംതന്നെ ‘സത്യം’ (വെരിറ്റസ്‌) എന്നാണ്‌. മസച്യൊാസ്റ്റ്സിലെ കേംബ്രിഡ്ജില്‍ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാല സ്ഥാപിതമായത്‌ 1836 ലാണ്‌. അനവധി ആഗോള പ്രതിഭകള്‍ ഹാര്‍വേര്‍ഡിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്‌. ജോണ്‍ എഫ്‌.കെന്നഡി, ജോര്‍ജ്‌ ഡബ്ല്യു.ബുഷ്‌, ബില്‍ഗേറ്റ്സ്‌, ബരാക്‌ ഒബാമ എന്നിവരതില്‍ ഉള്‍പ്പെടുന്നു. പതിനഞ്ച്‌ പുലിറ്റ്സ്‌ ജേതാക്കളേയും എഴുപത്തഞ്ച്‌ നൊബേല്‍ ജേതാക്കളേയും ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല സംഭാവന ചെയ്തിട്ടുണ്ട്‌. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌ സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍. “അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ നമ്മുടെ ആത്യന്തിക ലക്ഷ്യമായ ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെതന്നെ നിഷേധമാണെ”ന്ന്‌ 1990 ല്‍ പരിഷ്ക്കരിച്ച മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളില്‍ വ്യക്തമാക്കുന്നു. “മാത്രമല്ല, അപ്രിയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അപ്രിയമായ അഭിപ്രായങ്ങള്‍ ശ്രവിക്കാനും അത്‌ അവസരം നിഷേധിക്കും,” എന്നും സര്‍വകലാശാല അംഗീകരിച്ച, അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശ തത്വം പറയുന്നു.
അനാരോഗ്യകരവും അടിസ്ഥാനതത്വങ്ങള്‍ക്ക്‌ വിരുദ്ധവുമായ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടുത്തകാലത്തായി ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല വിധേയമാവുന്നതായി ആരോപണമുണ്ട്‌. അതിനു കാരണമായി പറയുന്നത്‌ സര്‍വകലാശാലയുടെ സമീപകാലത്തെ സാമ്പത്തിക പ്രയാസങ്ങളാണ്‌. ഒട്ടേറെ രസകരമായ കഥകള്‍ ഹാര്‍വേര്‍ഡിനെക്കുറിച്ച്‌ കഴിഞ്ഞ കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്‌. അവയിലൊന്ന്‌ സൗദി രാജകുമാരന്‍ അല്‍ വഹീദ്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയ്ക്ക്‌ ഇരുപത്‌ ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയെന്നതാണ്‌. ഇന്ത്യയില്‍ സര്‍വകലാശാലയുടെ ഒരു പഠനകേന്ദ്രമാരംഭിക്കാന്‍ സൗജന്യമായ സ്ഥലവും മറ്റ്‌ സഹായങ്ങളും അഭ്യര്‍ത്ഥിച്ച്‌ ഹാര്‍വേര്‍ഡ്‌ അധികൃതര്‍ സോണിയാ ഗാന്ധിയെ സമീപിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊന്ന്‌.
ഹരി എസ് കര്‍ത്താ

Tuesday, December 20, 2011

സ്വാമി സത്യാന്ദന സരസ്വതി ..ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി.

സ്വാമി സത്യാന്ദന സരസ്വതി 
  
ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും അധപതിച്ചു. ആചാര്യന്മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത ജാതി-വര്‍ഗ്ഗ ചിന്തകളുമായി ഹൈന്ദവ സമൂഹത്തിലാകെ ഭിന്നിപ്പുകളും പരസ്പര മാല്‍സര്യവും പാരമ്യത്തിലെത്തി. ഈ ദുര്‍ബലാവസ്ഥയെ പരമാവധി മുതലെടുത്ത് വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ സംഘടനകളും ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും തളര്‍ത്താനും തകര്‍ക്കാനുമുള്ള ഗൂഡ പദ്ധതികള്‍ക്ക് രൂപം നല്‍കി.
സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ സകലപ്രശ്‌നങ്ങളിലും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി കയറിക്കൂടിയ ഇക്കൂട്ടര്‍ ഹിന്ദുജനതയെ കബളിപ്പിച്ച് ലക്ഷ്യപ്രാപ്തി കൈക്കലാക്കി. ക്രമേണ രാഷ്ട്രീയ-സാമ്പത്തിക-വ്യവസായിക രംഗങ്ങളില്‍ ഹൈന്ദവര്‍ പിന്തള്ളപ്പെട്ടു തുടങ്ങി. പുതിയ ജീവിതക്രമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഉപഭോഗസംസ്‌കാരംത്തില്‍ നഷ്ടങ്ങള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് ഹിന്ദു സമൂഹമായിരുന്നു. വരുമാനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാതെ ഭൂമിയും മറ്റ് സമ്പത്തുകളും വിറ്റ് തുലച്ച് ആര്‍ഭാടപ്രിയരായ ഹൈന്ദവര്‍ പാപ്പരായപ്പോള്‍ സമ്പത്തിന്റെ വിതരണവും ജനസംഖ്യയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിച്ചു. സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ നയ പരിധിയില്‍പോലും കൈക്കലാക്കിയ സംഘടിത മത ശക്തികള്‍ ന്യൂനപക്ഷത്തിന്റെയും സാമൂഹിക അവശതയുടെയും പേരില്‍ മുതലക്കണ്ണീരൊഴുക്കി കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി. ഉപപരിവര്‍ത്തനം പൂര്‍വ്വാധികം ശക്തമാക്കുകയും ആസുത്രീതമായ ജനസംഖ്യ വര്‍ദ്ധനവിലൂടെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന തന്ത്രം വ്യാപകമാകുകയും ചെയ്തു. ന്യൂനപക്ഷമെന്ന് അവകാശപ്പെടുമ്പോഴും ജനസംഖ്യയുടെ നല്ലൊരു പങ്ക് സ്വന്തമാക്കി അവര്‍ രാഷ്ട്രീയ വിലപേശലിന് വേദി ഒരുക്കി.
ഇതര മത സംഘടനകള്‍ ഗൂഡ നീക്കത്തിലൂടെ ഹിന്ദു ജനതയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് കൂടുതല്‍ ശക്തമായപ്പോള്‍ ഹിന്ദു സമുദായ സംഘടനകള്‍ പരസ്പര കലഹവും ഉള്‍പ്പോരുകളും കാരണം അനുദിനം ശുഷ്‌ക്കിച്ചു വന്നു. സമ്പത്ത് മാധ്യമശക്തി, രാഷ്ട്രീയ ശക്തി ഇവയിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഘടിത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടിമുറുക്കിയപ്പോള്‍ ഹൈന്ദവര്‍ സര്‍വ്വ രംഗങ്ങളിലും തഴയപ്പെട്ടു. ഹൈന്ദവ ജനതയുടെ സംരക്ഷകനായി അവതരിച്ചിപ്പ് ക്രമേണ സംഘടനാ താല്‍പ്പര്യങ്ങള്‍ മാത്രമായി പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ചില ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ഹൈന്ദവരുടെ തന്നെ വെറുപ്പിന് പാത്രീഭവിച്ചു. നിരാലംബരായ ഹൈന്ദവ സമൂഹം ഇനിയെന്തെന്ന് ആശങ്കയില്‍പ്പെട്ടുഴയുന്ന ഇത്തരമൊരുവസ്ഥയിലാണ് പ്രത്യാശയുടെ ദീപം തെളിയിച്ച് സ്വാമി സത്യാന്ദന സരസ്വതി തൃപ്പാദങ്ങള്‍ തന്റെ നവോത്ഥാന യജ്ഞങ്ങള്‍ക്ക് തുടക്കമിട്ടത്. ഹൈന്ദവ ജനതയ്‌ക്കെതിരെയുള്ള ഏതൊരു അധിനിവേശത്തിനുമെതിരെ ശക്തമായി പ്രതികരിയ്ക്കുകയും ബോധവല്‍ക്കരണത്തിലൂടെയും ക്രീയാത്മകമായ പദ്ധതികളിലൂടെയും കണ്ണിലെ കരടായി. സ്വാമികളെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു. ‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ട്’ എന്ന പോലെ കുറെപ്പേര്‍ ഇതൊക്കെ വിശ്വസിച്ചു. എന്നാല്‍ സ്വാമിയെ അടുത്തറിയുന്നവര്‍ അദ്ദേഹത്തിന്റെ ഹൃദയ നൈര്‍മ്മല്യത്തിന്റെ കുളിര്‍ സ്പര്‍ശനമേറ്റു. അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ദേശ ഭാഷകളോ തടസ്സമായില്ല. സാന്ദര്‍ഭികമായ ചില പ്രയോഗങ്ങളെ അടര്‍ത്തിയെടുത്ത് അവയുടെ പശ്ചാത്തലത്തില്‍ ഒന്നിനെ നിരൂപണം ചെയ്യുന്നത് കുരുടന്മാര്‍ ആനയെ വിലയിരുത്തിയതിന് സമമായി. ഓരോരുത്തരും അവരവരുടെ വീഷണകോണിലൂടെ സ്വാമിജിയെ നിരൂപിച്ചു. എന്നാല്‍ സ്വാമികള്‍ ഇതിനെല്ലാം അപ്പുറമായിരുന്നു. സ്വാമിയുടെ പോരാട്ടം സാമൂഹികവും രാഷ്ട്രീയവുമായ അധര്‍മ്മങ്ങള്‍ക്കും തിന്മകള്‍ക്കും എതിരായിട്ടായിരുന്നു. അത് ഒരിയ്ക്കലും അഹിന്ദുക്കള്‍ക്കെതിരായിരുന്നില്ല. ചട്ടമ്പി സ്വാമികളും മന്നത്തു പദ്മാനഭനും അയ്യന്‍ങ്കാളിയുമൊക്കെ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിച്ചിട്ടുണ്ട്. എന്നിട്ടും അവരാരും വര്‍ഗ്ഗീയ വാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തപ്പെട്ടിട്ടില്ലെന്നും ഇവിടെ സ്മരണീയമാണ്.
ഹിന്ദു കുടുംബങ്ങളുടെ അധ:പതനത്തിന് മുഖ്യകാരണം ”കാണം വിറ്റും ഓണം കൊള്ളണമെന്നമട്ടിലുള്ള ആഡംബര പ്രിയത്വവും മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ അമിതോപയോഗവുമാണ്. ലഹരിയുടെ വിപത്ത് തടയാന്‍ മദ്യവര്‍ജ്ജന-ലഹരി വിമോചന പ്രവര്‍ത്തനങ്ങളില്‍ സ്വാമികള്‍ ഏറെ ശ്രദ്ധപതിപ്പിച്ചു. സാമൂഹികമായ ചെറുകൂട്ടായ്മകളിലൂടെ സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നതി എന്ന ലക്ഷ്യത്തോടെ ‘കുടുംബയോഗങ്ങള്‍’ ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ഇന്ന് ഏറെ വേരോട്ടം നേടിയ കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വാശ്രയ സംഘങ്ങളുടെ ആദിമ രൂപമായിരുന്നു കുടുംബയോഗങ്ങള്‍. വിവാഹം കുടുംബത്തില്‍ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ മംഗല്യനിധി സ്വരൂപിക്കുകയും അതിലൂടെ ലഭിക്കുന്ന തുക പലിശ രഹിതമായോ കുറഞ്ഞ പലിശയ്‌ക്കോ വായ്പ നല്‍കി വരുമാന മാര്‍ഗ്ഗമായി ചെറുകിട വ്യാപാരവും ചെറുകിട ഉല്‍പ്പാദന യൂണിറ്റുകളും നടത്തുന്നവരെ സഹായിക്കുന്ന പദ്ധതി കേരളത്തിലാകമാനം ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതികള്‍ ഇതിന്റെ പിന്‍മുറക്കാരാണ്.
കുടുംബത്തിനും സമൂഹത്തിനും സമഗ്രമായ മാറ്റത്തിന് വനിതാശാക്തീകരണം ഒഴിപ്പിച്ചുകൂടാനാവാത്തതാണെന്നു കണ്ട് മൈഥിലി മഹിളാ മണ്ഡലത്തിന് രൂപം നല്‍കിയതും അതിലൂടെ നിരവധി സ്ത്രീകളെ സാമൂഹിക രംഗത്തെത്തിച്ചതും വിസ്മരിക്കാവുന്നതല്ല. വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടുന്ന കൂട്ടായ്മകളിലൂടെ മത/തത്വസംഹിത ബോധനവും പ്രവര്‍ത്തന ലക്ഷ്യങ്ങളും അതാതു സമൂഹത്തിന്റെ താഴെത്തട്ടില്‍വരെ എത്തിക്കുകയും അതിലൂടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ രൂഢമൂലമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹൈന്ദവ ഹൈന്ദവ സംഘടനകള്‍ ഇത്തരത്തിലൂള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര താല്‍പ്പര്യം നല്‍കിയിരുന്നില്ല. സാംസ്‌കാരിക മൂല്യങ്ങളുടെ ദൃഡീകരണത്തിനും സാമൂഹിക ബോധത്തിന്റെ വികാസത്തിനുമായി ഹൈന്ദവരും ഈ രീതി കൈക്കൊള്ളണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്വാമികള്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചു. രാമായണ ക്ലാസ്സുകള്‍, ഭഗവത്ഗീതാ പഠനം, ലളിതാ സഹസ്രനാമ പഠനം തുടങ്ങി വിവിധതരത്തില്‍ നാടെങ്ങും ഹൈന്ദവ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്നതില്‍ വിജയം വരിച്ചു. ഈ രീതി ഇന്ന് മിക്ക ഹൈന്ദവ സംഘാടനകളും സ്വീകരിച്ചിരിക്കുന്നത് സന്തോഷകരമാണ്. കുട്ടികളുടെ കൂട്ടായ്മയായി ‘ബാല പ്രപഞ്ചം’ എന്ന സംഘങ്ങള്‍ക്ക് സ്വാമിജി രൂപം നല്‍കിയിരുന്നു. ആത്മീയവും ഭൗതികവും സാമൂഹികവുമായ ഉത്തമ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
പൊതുസ്ഥലങ്ങളും ഹൈന്ദവ സംസ്‌കാരവും ബന്ധമുള്ളതുമായ സ്ഥലങ്ങള്‍ കൈയ്യേറുന്ന വ്യവസ്ഥാപിത മതങ്ങളുടെ ഗൂഡതന്ത്രത്തിനെതിരെ പ്രചണ്ഡമായ സമരങ്ങള്‍ നയിച്ചാണ് സ്വാമികള്‍ ഏറെ ശ്രദ്ധേയമായത്. പ്രസിദ്ധമായ കൊട്ടിയൂര്‍ ദേവസ്വത്തിന്റെ അധീനതിയിലായിരുന്ന പാലുകാച്ചി മല കൈയ്യേറി കുരിശുകള്‍ സ്ഥാപിച്ചതിനെതിരായി ശക്തമായ രംഗത്തെത്തിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമിജി തുടക്കമിട്ടത്. പാലുകാച്ചി മലയിലെ കുരിശുകള്‍ നീക്കം ചെയ്ത് പകരം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ആ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉടഞ്ഞ വിഗ്രഹങ്ങളുമായി കണ്ണൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് നടത്തിയ വിഖ്യാതമായ പ്രതിഷേധയാത്ര സമീപകാല ഹൈന്ദവ ചരിത്രത്തിലെ തിളങ്ങുന്ന എടുകളാണ്. തുടര്‍ന്നിങ്ങോട്ട് സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ നിരവധിയാണ്. നിലയ്ക്കലില്‍ കുരിശു സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സമരവും പാപ്പാവേദി പ്രശ്‌നവും ഏറെ ശ്രദ്ധേയങ്ങളാണ്. ഹിന്ദു മതത്തെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന മതപരിവര്‍ത്തന മാഫിയകളുടെ പ്രചാരണങ്ങള്‍ക്ക് അത്ര നാണയത്തില്‍ ശക്തമായ തിരിച്ചറി നല്‍കാന്‍ സ്വാമികള്‍ സദാജാഗരുകനായിരുന്നു.
ശബരിമല ശുചീകരണ യജ്ഞം, ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ഹരിവരാസനം പ്രൊജക്ട് എന്നിവയക്ക് പ്രസക്തി ഏറി വരികയാണ്. ഹരിവരാസനം പ്രോജക്ടിന്റെ ഒരു വികലാനുകരണമാണ് ഇക്കോസ്മാര്‍ട്ട് തയ്യാറാക്കിയ പുതിയ ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്നത് രഹസ്യമല്ല.
ഹിന്ദു സമൂഹത്തെ അവഗണിക്കുകയും ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളെ കരുതിക്കൂട്ടി താറാടിച്ചു കാണിക്കുകയും ചെയ്യുന്ന മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി സ്വാമികള്‍ തുടങ്ങിയവ പ്രസ്ഥാനമാണ് പുണ്യഭൂമി ദിനപത്രം മാധ്യമങ്ങളെ വെറും കച്ചവട ഉപാധിയായി കാണുന്ന കുത്തകകളില്‍ നിന്നും വ്യത്യസ്തമായി ഹൈന്ദവരുടെ മൊത്തത്തിലുള്ള ഉന്നമനത്തിന് മാധ്യമ പ്രവര്‍ത്തനത്തെ ഒരു ഉപാധിയാക്കുക എന്ന ലക്ഷ്യവുമായാണ് ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പത്രം ആരംഭിച്ചത്. 2011 ഏപ്രില്‍ 7 ന് തൃശൂരില്‍ ദിനപത്രത്തിന്റെ ആദ്യ എഡിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത് മലയാള മാധ്യമരംഗത്ത് വിസ്മയം സൃഷ്ടിച്ചു. പത്ര മാധ്യമങ്ങള്‍ ഹൈന്ദവ സമൂഹത്തോടു കാട്ടിയിരുന്ന അവഗണനയ്ക്ക് ഒരളവുവരെ അറുതിവരുത്താന്‍ പുണ്യഭൂമി നിമിത്തമായി എന്നതാണ് അതിന്റെ ഏറ്റവും വലിയ വിജയം.
ഒരു ഹിന്ദു സന്യാസി എന്നു പറയുന്നതില്‍ അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്ന സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കപടമതേതരത്വത്തെ അങ്ങേയറ്റം വെറുത്തിരുന്നു. മതേതരത്വമെന്നത് മതപ്രീണനമായി തരംതാന്നിരിക്കുന്ന ഇന്നത്തെ അവസ്ഥയെ അംഗീകരിക്കാന്‍ സ്വാമികള്‍ കൂട്ടാക്കിയില്ല. സനാതന ധര്‍മ്മത്തിന്റെ മഹത്വവും ഭാരതീയ ചിന്താപദ്ധതികളുടെ ദീര്‍ഘവീഷണവും ലോകത്തിന് ബോധ്യമാക്കുന്നതില്‍ സ്വാമിജി ശ്രദ്ധേയനായിരുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നതിക്കായി വിഭാവനം ചെയ്യപ്പെട്ട ലോക ഹിന്ദു പാര്‍ലമെന്റ്, ബാങ്ക് ഓഫ് ഹിന്ദൂസ്, പുണ്യഭൂമി മീഡിയ കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി ആശയങ്ങള്‍ ഇനിയും പ്രാവര്‍ത്തികമാകാനുണ്ട്. പ്രവര്‍ത്തിപഥത്തിലുള്ള പല പദ്ധതികളും ആശയങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ കടമ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍

ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍

രാഷ്ട്രീയ സ്വയംസേവക സംഘം. ഈ പേരില്‍ രാജ്യത്തൊരിടത്തും നമുക്കൊരു പരസ്യബോര്‍ഡോ ബാനറോ കാണാന്‍ സാധിക്കില്ല. പക്ഷെ ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും നഗരത്തിലും ഗ്രാമത്തിലും അതിന്റെ പ്രവര്‍ത്തനം കാണാം. ഈ മഹാ പ്രസ്ഥാനത്തിന്‌ ബീജാവാപം ചെയ്ത ഡോ. കേശവബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനമാണിന്ന്‌. 1181 വര്‍ഷ പ്രതിപദ ദിനത്തില്‍ (1889 ഏപ്രില്‍ 1) ആണ്‌ അദ്ദേഹം ജനിച്ചത്‌. 1908 ല്‍ ലോകമാന്യതിലകന്‍ നാഗപ്പൂര്‍ സന്ദര്‍ശിച്ചു. സ്വരാജ്‌ ആഹ്വാനത്തിന്റെ അലകളാല്‍ പട്ടണം മുഴുവന്‍ പ്രകമ്പിതമായിരുന്നു. ആയിടയ്ക്കൊരു ദിവസം സ്കൂള്‍ ഇന്‍സ്പെക്ടര്‍ നീല്‍സിറ്റി സ്കൂള്‍ സന്ദര്‍ശിക്കാനെത്തി. പത്താംക്ലാസു തൊട്ടായിരുന്നു ഇന്‍സ്പെക്ഷന്‍. ഹെഡ്മാസ്റ്ററുമൊത്ത്‌ ഇന്‍സ്പെക്ടര്‍ ക്ലാസിന്റെ വാതില്‍ക്കല്‍ എത്തിയതോടെ ഇടിവെട്ടും മട്ടില്‍ വന്ദേമാതര ഗര്‍ജനംകൊണ്ട്‌ കുട്ടികള്‍ അവരെ എതിരേറ്റു. സര്‍പ്പദംശനം ഏറ്റാലെന്നപോലെ ഇന്‍സ്പെക്ടര്‍ ഞെട്ടിപ്പോയി. ഉടനെ അദ്ദേഹം അടുത്ത ക്ലാസിലേക്ക്‌ പോയി. അവിടെ കുറച്ചുകൂടി ഉച്ചത്തിലായിരുന്നു വന്ദേമാതരമെന്നേ വ്യത്യാസമുണ്ടായുള്ളൂ. ഇന്‍സ്പെക്ഷന്‍ ഉടന്‍നിര്‍ത്തിവച്ചു. ഇത്‌ രാജ്യദ്രോഹമാണെന്നും ഈ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആരാണ്‌ കുട്ടികള്‍ക്ക്‌ പ്രേരണ കൊടുത്തതെന്ന്‌ കണ്ടുപിടിക്കണമെന്നും ആജ്ഞാപിച്ചിട്ട്‌ ഇന്‍സ്പെക്ടര്‍ സ്ഥലം വിട്ടു. അധ്യാപകര്‍ അന്വേഷിച്ചു. കുട്ടികളെ സ്കൂളില്‍നിന്നും പുറത്താക്കുമെന്നും മറ്റും ഭീഷണി പ്രയോഗിച്ചു. എന്നാല്‍ ഒരു കുട്ടിപോലും തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായില്ല. അതിനാല്‍ അധികൃതര്‍ രണ്ടു ക്ലാസിലേയും എല്ലാ കുട്ടികളേയും പുറത്താക്കി. അപ്പോഴും വന്ദേമാതരം ഉച്ചത്തില്‍ ആലപിച്ചുകൊണ്ടാണ്‌ കുട്ടികള്‍ ക്ലാസ്‌ വിട്ടത്‌. ഇതോടനുബന്ധിച്ച്‌ സ്കൂളിലെ എല്ലാ കുട്ടികളും ക്ലാസ്‌ ബഹിഷ്ക്കരിച്ചു. രണ്ടുമാസത്തെ ക്ലാസ്‌ ബഹിഷ്ക്കരണത്തിനുശേഷം നാട്ടിലെ പ്രമാണിമാരുടെ മധ്യസ്ഥതയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായി. ഓരോ വിദ്യാര്‍ത്ഥിയെക്കൊണ്ടും മാപ്പു പറയിച്ചുകൊണ്ട്‌ സ്കൂള്‍ തുറന്നു. പക്ഷെ രണ്ടുകുട്ടികള്‍ മാത്രം അതിന്‌ തയ്യാറായില്ല. സ്കൂളില്‍ കാലുകുത്താന്‍പോലും അവര്‍ വിസമ്മതിച്ചു. അതിലൊരാള്‍ നമ്മുടെ കേശവനായിരുന്നു. നാഗപ്പൂരിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വന്ദേമാതരത്തിന്‌ പുതിയ മാനം കുറിച്ചത്‌ അദ്ദേഹമായിരുന്നു. ദേശസ്നേഹം തുളുമ്പിനിന്ന മനസ്സുമായിട്ടായിരുന്നു നാഗപ്പൂരില്‍നിന്ന്‌ അന്നത്തെ ഡോക്ടര്‍ ബിരുദമായ എല്‍എംഎസ്‌ പഠിക്കുവാന്‍ അദ്ദേഹം കല്‍ക്കത്തിയിലേക്കുപോയത്‌. 1910 ല്‍ തികച്ചും അപരിചിതനഗരമായ കൊല്‍ക്കത്തയില്‍ അദ്ദേഹം വണ്ടിയിറങ്ങി. മഹാരാഷ്ട്രയില്‍ത്തന്നെയോ അല്ലെങ്കില്‍ ഭാരതത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ പ്രവേശനം ലഭിക്കാത്തതിനാലല്ല കേശവന്‍ കല്‍ക്കത്തയില്‍ പഠിക്കുവാന്‍ തീരുമാനിച്ചത്‌. വിപ്ലവകാരികളുടെ നാട്‌-ഭാരത സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഏറ്റവുമധികം പ്രയത്നം നടക്കുന്ന നാട്‌, ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്ക്കെതിരായി പ്രകടമായ സമരം നടക്കുന്ന നാട്‌ അത്‌ ബംഗാളല്ലാതെ മറ്റൊരു സ്ഥലമല്ലായിരുന്നു. ആ ഒറ്റക്കാരണ..ംകൊണ്ട്‌ സ്വാതന്ത്ര്യസമരങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നുള്ള ത്വര, അതാണ്‌ കല്‍ക്കത്ത തന്റെ പഠനകേന്ദ്രമായി തീരുമാനിക്കാന്‍ കേശവനെ പ്രേരിപ്പിച്ചത്‌. ഇതേസമയം ബ്രിട്ടീഷുകാര്‍ തങ്ങളുടെ അടിച്ചമര്‍ത്തലിന്റെ ആക്കവും വേഗവും കൂട്ടി. ആലിപ്പൂര്‍ ബോംബുസ്ഫോടനക്കേസില്‍ ആയിരക്കണക്കിന്‌ ആള്‍ക്കാരെ പ്രതികളാക്കി ജയിലിലടച്ചു. രാജ്യത്ത്‌ മുഴുവനായും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യസ്നേഹ പ്രസിദ്ധീകരണങ്ങളുടെ അച്ചടിപോലും നിര്‍ത്തലാക്കിച്ചു. ഈ വക നടപടികള്‍ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തി. ആ സമയത്ത്‌ ബംഗാള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്ന തീവ്ര രാജ്യസ്നേഹ പ്രസ്ഥാ നമായിരുന്നു. "അനുശീലന്‍ സമിതി". ഉറച്ച രാജ്യസ്നേഹിയായ കേശവന്‍ ഈ സംഘടനയില്‍ അംഗമായിരുന്നു. രഹസ്യപ്രവര്‍ത്തനങ്ങളിലൂടെയും ലഘുലേഖകളിലൂടെയും ജനങ്ങളെ ഉണര്‍ത്തുവാനും രാജ്യരക്ഷയെപ്പറ്റിയും ബ്രിട്ടീഷ്‌ ദുര്‍ഭരണത്തിനെതിരെയും ബോധവാന്മാരാക്കുവാനും അനുശീലന്‍ സമിതി തീവ്രപ്രയത്നം തന്നെ ചെയ്തിരുന്നു. കേശവനാകട്ടെ അവധിക്കു വീട്ടില്‍ പോകുന്ന സുഹൃത്തുക്കള്‍ വഴി ലഘുലേഖകളും രാജ്യസ്നേഹ പ്രസിദ്ധീകരണങ്ങളും കൂടാതെ നാഗപ്പൂരിലെ വിപ്ലവകാരികള്‍ക്ക്‌ റിവോള്‍വറുകള്‍കൂടി എത്തിച്ചുകൊടുക്കുന്ന സാഹസവും ഏറ്റെടുത്തിരുന്നു. ഡോക്ടര്‍ ബിരുദസമ്പാദനത്തിനുശേഷം കല്‍ക്കത്തയില്‍നിന്ന്‌ നാഗപ്പൂരിലെത്തിയ കേശവന്‍ അന്ന്‌ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പല പ്രധാനപ്പെട്ട ചുമതലകളും അദ്ദേഹം കോണ്‍ഗ്രസില്‍ വഹിച്ചിരുന്നു. പക്ഷെ കാലം ചെല്ലുന്തോറും കോണ്‍ഗ്രസില്‍നിന്ന്‌ രാഷ്ട്രത്തിന്‌ എന്തുപ്രതീക്ഷിക്കാമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ആദരണീയരായ മുതിര്‍ന്ന നേതാക്കന്മാര്‍പോലും വച്ചുപുലര്‍ത്തിയിരുന്ന വിഭാഗീയ മനോഭാവവും തൊഴുത്തില്‍കുത്തുമൊക്കെ അദ്ദേഹത്തെ നിരാശനാക്കി. ആര്‍ഷഭാരത സംസ്കാരം അണുവിടപോലും കേടുവരാതെ സംരക്ഷിച്ചുകൊണ്ട്‌ രാജ്യത്തെ പരമവൈഭവത്തിലെത്തിക്കുവാന്‍ ഈ കോണ്‍ഗ്രസിനെക്കൊണ്ടും നേതാക്കളെക്കൊണ്ടും സാധ്യമല്ല എന്നുമനസ്സിലാക്കിയ ഡോക്ടര്‍ജി കോണ്‍ഗ്രസിനോട്‌ വിട പറഞ്ഞു. വളരെയധികം ആലോചനകള്‍ക്കുശേഷമാണെങ്കില്‍പ്പോലും കൃത്യമായൊരു രൂപമോ ഭാവമോ ഇല്ലാതെ, എന്നാല്‍ കൃത്യമായ ലക്ഷ്യബോധത്തോടെയുമാണ്‌ അദ്ദേഹം സംഘശാഖയ്ക്ക്‌ തുടക്കമിട്ടത്‌. നാഗപ്പൂരിലെ മോഹിതേവാഡ എന്ന മുനിസിപ്പല്‍ പുറമ്പോക്ക്‌ സ്ഥലം വൃത്തിയാക്കി, അവിടെയാണ്‌ 86 വര്‍ഷം മുമ്പ്‌ 1925 ലെ വിജയദശമി ദിവസം സുഹൃത്തുക്കളെയും തന്നെയുംകൂട്ടി അഞ്ചുപേരുള്ള ആദ്യ സംഘശാഖയ്ക്ക്‌ ഡോക്ടര്‍ജി തുടക്കം കുറിച്ചത്‌. ആദ്യമാദ്യം ആരുമതത്ര ശ്രദ്ധിച്ചില്ല. പക്ഷെ നാള്‍ക്കുനാള്‍ സംഘത്തിന്റെ പ്രവര്‍ത്തനവും പ്രശസ്തിയും പ്രസക്തിയും വര്‍ധിച്ചുവന്നതനുസരിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി സംഘം മാറിത്തുടങ്ങി. തുടര്‍ന്ന്‌ വളരെയധികം അഗ്നിപരീക്ഷണങ്ങള്‍ നിരോധനമായും അറസ്റ്റായും മര്‍ദ്ദനങ്ങളായും സംഘപ്രവര്‍ത്തകര്‍ക്ക്‌ നേരിടേണ്ടിവന്നെങ്കിലും സംഘത്തിന്റെ അടിവേരുകള്‍ ഭാരതത്തിന്റെ നാന�. ഭാഗങ്ങളിലേക്കും വ്യാപിക്കുവാന്‍ തുടങ്ങി. ഈ പരീക്ഷണ ഘട്ടങ്ങളിലെല്ലാം ആദ്യസര്‍സംഘചാലകനായി നിയോഗിക്കപ്പെട്ടിരുന്ന പൂജനീയ ഡോക്ടര്‍ജി ഒരു കപ്പലിനെ അതിന്റെ കപ്പിത്താനെന്നതുപോലെ സംഘത്തെ നേര്‍വഴിക്കുതന്നെ നയിച്ചുകൊണ്ടിരുന്നു. സംഘത്തിന്‌ ചിട്ടയായൊരു പ്രവര്‍ത്തനശൈലിയുണ്ടായി, ആദര്‍ശം മുന്‍നിര്‍ത്തി ഒരു പതാകയുണ്ടായി, ലക്ഷ്യം നേടുന്നതിനായൊരു പ്രാര്‍ത്ഥനയുണ്ടായി. സമൂഹത്തിലെ പ്രധാന വ്യക്തികള്‍ക്ക്‌ സംഘത്തെ നേരില്‍കണ്ട്‌ മനസ്സിലാക്കുന്നതിനുവേണ്ടി അവരെ സംഘശിബിരങ്ങളിലേക്ക്‌ ക്ഷണിച്ചുവരുത്തുന്ന പതിവും തുടങ്ങിയിരുന്നു. അങ്ങനെ 1938 ല്‍ വാര്‍ദ്ധയില്‍ നടന്ന സംഘശിബിരത്തിലേക്ക്‌ ഡോക്ടര്‍ജി മഹാത്മാഗാന്ധിയെ ക്ഷണിച്ചുവരുത്തി. ശിബിരം സന്ദര്‍ശിച്ച ഗാന്ധിജിയെ അവിടെക്കണ്ട ചിട്ടകള്‍ അത്ഭുതസ്തബ്ധനാക്കി. പല സ്ഥലങ്ങളില്‍നിന്നും വരുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ കളികളില്‍ പങ്കെടുക്കുന്നു, ഒരുമിച്ച്‌ ശാരീരികവ്യായാമങ്ങള്‍ നടത്തുന്നു, ഒരുമിച്ചിരുന്ന്‌ ചര്‍ച്ചകള്‍ നയിക്കുന്നു, സര്‍വോപരി അവര്‍ ഒരുമിച്ചിരുന്ന്‌ പന്തിഭോജനം നടത്തുന്നു. തൊട്ടടുത്തുതന്നെ ചേര്‍ന്നിരിക്കുന്ന സ്വയംസേവകന്‍ അവര്‍ണനോ സവര്‍ണനോ തീണ്ടാജാതിക്കാരനാണോ അവന്‍ ഏതുജാതിക്കാരനാണ്‌ എന്നൊന്നും അവര്‍ക്ക്‌ അറിയാനും പാടില്ല, അറിയാനൊട്ടു മിനക്കെടുന്നുമില്ല. അതറിഞ്ഞിട്ട്‌ അവര്‍ക്കൊരാവശ്യവുമില്ല. ഇതേപ്പറ്റി സംശയം ജനിച്ച ഗാന്ധിജി ഡോക്ടര്‍ജിയോട്‌ ഈ ശിബിരത്തില്‍ വന്നിരിക്കുന്നത്‌ ഏതൊക്കെ ജാതിക്കാരാണെന്ന്‌ അന്വേഷിച്ചു. പൂജനീയ ഡോക്ടര്‍ജിക്ക്‌ കൈമലര്‍ത്തുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു, "മഹാത്മാവേ ഞങ്ങള്‍ ജാതിയെപ്പറ്റി ചിന്തിക്കാറുപോലുമില്ല, പിന്നല്ലെ അതേപ്പറ്റി അന്വേഷിക്കുന്നതുതന്നെ". അപ്പോള്‍ ജാതിവ്യത്യാസങ്ങള്‍ക്കെതിരെ പ്രസംഗിക്കുകയും പത്രങ്ങളില്‍ എഴുതുകയും ചെയ്യുന്ന താനാണ്‌ ഏറ്റവും വലിയ ജാതിനിര്‍മാര്‍ജ്ജന വക്താവ്‌ എന്ന്‌ അഹങ്കരിച്ചിരുന്നെന്നും സംഘത്തില്‍കൂടിയുള്ള ഡോക്ടര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ തന്റെ ആഹ്വാനങ്ങള്‍ വെറും നിസ്സാരങ്ങളാണെന്ന്‌ മനസ്സിലായി എന്നുമാണ്‌ അന്ന്‌ ഗാന്ധിജി ഡോക്ടര്‍ജിയോട്‌ പറഞ്ഞത്‌. തന്റെ മനസ്സില്‍ ഇങ്ങനെയൊരു ചിന്താധാര ഉടലെടുത്തില്ലല്ലോ എന്നും ഗാന്ധിജി പരിതപിച്ചു. അപ്പോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഡോക്ടര്‍ജിയുടെ സമാനതകളില്ലാത്ത ചിന്താധാരയും വ്യക്തിത്വവും സൂര്യതേജസ്സോടെ തിളങ്ങിനില്‍ക്കുന്നത്‌ നാം കാണുന്നു. രാവിലെ മുതല്‍ വൈകുന്നതുവരെയുള്ള ക്യാമ്പിന്റെ പ്രവര്‍ത്തനം നേരില്‍ക്കണ്ട്‌ മനസിലാക്കിയ മഹാത്മജി ഓരോ സ്വയംസേവകന്റെയും ക്യാമ്പിലെ ഓരോ വിഭാഗത്തിന്റെയും ഭക്ഷണം പാകം ചെയ്യുന്നിടത്തുപോലും കാണാവുന്ന അച്ചടക്കപൂര്‍ണമായ പെരുമാറ്റവും കൂടിക്കണ്ട്‌ മനംനിറഞ്ഞ്‌ എല്ലാവിധ മംഗളാശംസകളും സംഘത്തിനായി നേര്‍ന്നുകൊണ്ടാണ്‌ മടങ്ങിയത്‌. അതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും സംഘത്തെ ആദരിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്‌. 1962 ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത്‌ ഇന്ത്യന്‍ പടടാളത്തിന്റെ രണ്ടാംനിരയായിനിന്നുകൊണ്ട്‌ സംഘ സ്വയംസേവകര്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക്‌ യുദ്ധോപകരണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും തങ്ങളുടെ ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട്‌ എത്തിച്ചുകൊടുക്കുകയുണ്ടായി. സംഘം ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഏറെ ചര്‍ച്ചകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വഴിവെച്ച സംഭവമായിരുന്നു അത്‌. അതിന്റെ ഫലമായി 1963 ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ ഇന്ത്യന്‍ പട്ടാളത്തോടൊപ്പം മാര്‍ച്ചുചെയ്യാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ ആവശ്യപ്പെടുകയും മൂവായിരം സ്വയംസേവകര്‍ പൂര്‍ണഗണവേഷധാരികളായി ആ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുകയും ചെയ്തു. ഹ്രസ്വമായ ജീവിതകാലത്തിനിടയ്ക്ക്‌ പൂജനീയ ഡോക്ടര്‍ജിക്ക്‌ തന്റെ സ്വപ്നം-ഭാരതം സമ്പൂര്‍ണ വൈഭവത്തിലെത്തിനിന്ന്‌ ലോകത്തിന്റെ ഗുരുസ്ഥാനമലങ്കരിക്കുന്നതു കാണുവാന്‍ സാധിച്ചില്ല. 1940 ല്‍ അദ്ദേഹം രോഗാതുരനായി. ആ സമയത്ത്‌ നാഗപ്പൂരില്‍ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രോഗശയ്യയില്‍നിന്ന്‌ ഒരു ദിവസം അദ്ദേഹത്തെ അധികാരികള്‍ ശിബിരത്തിലേക്ക്‌ കൊണ്ടുവന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വന്ന ശിക്ഷാര്‍ത്ഥികള്‍ ബൗദ്ധിക്‌ ഹാളില്‍ കൂടിയിരുന്നു. അവിടെ സന്നിഹിതനായ പൂജനീയ ഡോക്ടര്‍ജി പറഞ്ഞത്‌ "ആര്‍ഷഭാരതത്തിന്റെ ചെറിയൊരു പതിപ്പാണ്‌ ഞാനിവിടെ കാണുന്നത്‌. ഇത്‌ വളരെ ബൃഹത്തായ ഒന്നായി വളര്‍ത്തേണ്ട ചുമതല നിങ്ങളിലോരോരുത്തര്‍ക്കുമുണ്ട്‌ എന്നാണ്‌. അധികസമയം ശിബിരത്തില്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. ആശുപത്രിക്കിടക്കയിലേക്ക്‌ മടങ്ങിയ ഡോക്ടര്‍ജി ഏതാനും ദിവസങ്ങള്‍ക്കുശേഷം തന്റെയും തന്റെ സ്വപ്നത്തിന്റെയും അസ്ഥിത്വം സ്വയംസേവക ഹൃദയങ്ങളിലേക്ക്‌ ഏല്‍പ്പിച്ചുകൊണ്ട്‌ 1940 ജൂണ്‍ 21-ാ‍ം തീയതി തന്റെ ഭൗതികശരീരം ഉപേക്ഷിക്കുകയുണ്ടായി. ഇന്നും അദൃശ്യനായിനിന്നുകൊണ്ട്‌ പരമപൂജനീയ ഡോക്ടര്‍ജി നമുക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു�.

Sunday, December 18, 2011

ഇന്തോനേഷ്യയിലെ റുപിയയില്‍ ഗണപതി ഭഗവാന്റെ വിഗ്രഹം

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയിലെ റുപിയയില്‍ നമുക്ക് ഗണപതി ഭഗവാന്റെ വിഗ്രഹം കാണാം ...അതിനു കാരണം അവരോടു ചോദിച്ചാല്‍ അവര്‍ പറയും ഞങള്‍ മതം മാറി പക്ഷെ സംസ്കാരം മാറിയില്ല ... ഇത് ഇന്ത്യയില്‍ ഉള്ളവരും മനസിലാക്കണം

Tuesday, December 13, 2011

ഭരിക്കുന്നത്‌ അഫ്സല്‍ ഗുരു

ഭരിക്കുന്നത്‌ അഫ്സല്‍ ഗുരു


നൂറ്റിയറുപതുപേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതികരണത്തിന്റെ ബാറ്റണ്‍ കയ്യിലേന്തിയത്‌ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയാണ്‌. “മുംബൈയില്‍ ബുദ്ധിശൂന്യമായ ആക്രമണം കെട്ടഴിച്ചുവിട്ട കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറുന്നത്‌ കാത്തിരിക്കുകയാണ്‌ ഞങ്ങള്‍”- എന്നാണ്‌ കൃഷ്ണ പ്രതികരിച്ചത്‌. ഭീകരവാദം ഭരണകൂടത്തിന്റെ നയമായി ഉപയോഗിക്കുന്നതിന്‌ ഇന്നത്തെ ലോകത്ത്‌ യാതൊരു പ്രസക്തിയുമില്ലെന്നും അത്‌ ആത്മനാശത്തിന്‌ കാരണമാകുമെന്ന്‌ തിരിച്ചറിയണമെന്നും പാക്‌ ഭരണാധികാരികളെ കൃഷ്ണ ഉപദേശിച്ചു. മുംബൈ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടവരില്‍നിന്ന്‌ വിവരങ്ങള്‍ തേടുന്നതിനായി ഇന്ത്യയിലെത്തുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷണനെ സ്വാഗതം ചെയ്ത കൃഷ്ണ, മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടി എല്ലാ അയല്‍ രാജ്യങ്ങളുമായും സമാധാനപരവും സൗഹാര്‍ദ്ദപരവും സഹകരണാത്മകവുമായ ബന്ധത്തിന്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്‌ പാക്‌ ഭരണാധികാരികളെ വിനയപുരസ്സരം അറിയിക്കുകയും ചെയ്യുന്നു.
ആഗോള ഇസ്ലാമിക ഭീകരത ലക്ഷ്യമിടുന്ന അനിസ്ലാമിക രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ എന്തുകൊണ്ട്‌ ഭീകരാക്രമണങ്ങളുടെ പരമ്പര തന്നെ ഉണ്ടാകുന്നു എന്നതിന്റെ ഉത്തരം എസ്‌.എം.കൃഷ്ണയുടെ ഈ പ്രതികരണത്തിലുണ്ട്‌. ഇന്ത്യയ്ക്ക്‌ കൂടി പങ്കാളിത്തമുള്ള ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അയല്‍രാജ്യമായ ചൈനപോലും ഗണ്യമായി വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്ക്‌ ദയനീയമായി പരാജയപ്പെടേണ്ടിവരുന്നത്‌. രാജ്യസ്നേഹത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടേയും സ്ഥാനത്ത്‌ മതപ്രീണനത്തിലും അമേരിക്കന്‍ സാമ്രാജ്യത്വ ദാസ്യത്തിലും ആണ്ടുമുങ്ങിയ ഭരണാധികാരികള്‍ അധികാരം കയ്യടക്കി വെച്ചിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്‌. ഡോ.മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും നേതൃത്വം നല്‍കുന്ന ഭരണമെന്ന അസംബന്ധനാടകത്തില്‍ മന്ത്രി കൃഷ്ണ ഒറ്റപ്പെട്ട പ്രതീകമല്ല എന്നര്‍ത്ഥം.
പാക്കിസ്ഥാന്‍ പരിശീലിപ്പിച്ചുവിട്ട പത്ത്‌ ഇസ്ലാമിക ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിന്‌ മുന്നില്‍ ഇന്ത്യയ്ക്ക്‌ തലകുനിക്കേണ്ടി വന്നതിന്റെ അപമാനഭാരവുമായി ശിവരാജ്‌ പാട്ടീലിന്‌ ആഭ്യന്തരമന്ത്രിക്കസേരയില്‍നിന്ന്‌ ഇറങ്ങിപ്പോകേണ്ടിവന്നപ്പോള്‍ പകരക്കാരനായെത്തിയതാണ്‌ അന്ന്‌ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യം പങ്കെടുത്ത പൊതുപരിപാടിയില്‍ ചിദംബരം പ്രഖ്യാപിച്ചത്‌ “മുംബൈയിലേത്‌ ഇന്ത്യയുടെ നിലനില്‍പ്പിന്‌ എതിരായ ആക്രമണമായിരുന്നു” എന്നാണ്‌. “മതേതരവും സഹിഷ്ണുതയുള്ളതും ഉദാരവും തുറന്നതുമായ നമ്മുടെ സമൂഹം ഇത്തരം നിന്ദകളെ തീക്ഷ്ണമായി ചെറുക്കാനുള്ള ശക്തി നല്‍കുന്നു”-ചിദംബരം അവകാശപ്പെട്ടു. ഇന്ത്യന്‍ മണ്ണില്‍നിന്ന്‌ ഭീകരവാദത്തെ ഇതാ ഒരു ഭരണാധികാരി തുടച്ചുനീക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ്‌ ചിദംബരത്തിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത്‌. ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മഹത്തായ ചില നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും അഭിപ്രായങ്ങളും ചിദംബരം മുന്നോട്ടുവെച്ചു. “ദേശീയ അന്വേഷണ ഏജന്‍സി വേണം, സുരക്ഷ ശക്തിപ്പെടുത്താനുള്ള എല്ലാ ബില്ലുകളും നടപ്പ്‌ സമ്മേളനത്തില്‍ പാസ്സാക്കണം, വന്‍ നഗരങ്ങളില്‍ പ്രാദേശിക എന്‍എസ്ജി ഹബ്ബുകള്‍ സ്ഥാപിക്കണം, തീരദേശ കമാന്റ്‌ രൂപീകരിക്കണം, രഹസ്യാന്വേഷണ ഏജന്‍സികളിലെ ഒഴിവുകള്‍ നികത്തണം, രാജ്യത്ത്‌ ഭീകരവിരുദ്ധ പരിശീലത്തിനുള്ള 20 സ്കൂളുകള്‍ സ്ഥാപിക്കണം, ഭീകരവാദമാണ്‌ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങള്‍ക്ക്‌ പാക്കിസ്ഥാന്റെ മണ്ണ്‌ ഉപയോഗിക്കുന്നുവെന്നതിന്‌ വേണ്ടത്ര തെളിവുണ്ട്‌. രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങള്‍ അനിഷേധ്യമാണ്‌, രഹസ്യന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം എന്റെ നിരീക്ഷണത്തിലാണ്‌”-എന്നൊക്കെയാണ്‌ ചിദംബരം കാര്യഗൗരവത്തോടെ സംസാരിച്ചത്‌.
മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികം അടുത്തപ്പോള്‍ ചിദംബരം സ്വരം ഒന്നുകൂടി കടുപ്പിച്ചു. ഇന്ത്യയോട്‌ കളിക്കരുതെന്ന്‌ പാക്കിസ്ഥാന്‌ മുന്നറിയിപ്പ്‌ ന്‍ലകിയ ചിദംബരം മുംബൈ ആക്രമണം അവസാനത്തേതായിരിക്കണമെന്ന്‌ താക്കീത്‌ ചെയ്യാനും മറന്നില്ല. “പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരര്‍ ഇനിയും ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന്‌ മുതിര്‍ന്നാല്‍ അവരെ പരാജയപ്പെടുത്തുമെന്ന്‌ മാത്രമല്ല, ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്യും”-എന്നാണ്‌ മധുരയിലെ ഒരു പൊതുപരിപാടിയില്‍ ചിദംബരം പ്രഖ്യാപിച്ചത്‌. എന്നാല്‍ ചിദംബരം നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും നല്‍കിയ മുന്നറിയിപ്പുകള്‍ക്കും യാതൊരു ഫലവുമുണ്ടായില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആറ്‌ ഭീകരാക്രമണങ്ങളാണ്‌ നടന്നത്‌. സഹായധനം പ്രഖ്യാപിക്കല്‍, അന്വേഷണത്തിന്‌ ഉത്തരവിടല്‍, അക്രമികളെന്ന്‌ കരുതപ്പെടുന്നവരുടെ രേഖാചിത്രം തയ്യാറാക്കല്‍, വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികം പ്രഖ്യാപിക്കല്‍ എന്നിവയൊക്കെ നടന്നെങ്കിലും അധികം കേസുകളിലും അന്വേഷണ ഏജന്‍സികള്‍ക്ക്‌ വ്യക്തമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. മുംബൈ ആക്രമണം അവസാനത്തേതായിരിക്കണമെന്ന ചിദംബരത്തിന്റെ മുന്നറിയിപ്പ്‌ പാക്കിസ്ഥാന്‍ ചവറ്റുകൊട്ടയിലിട്ടു. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ്‌ ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിന്‌ ദല്‍ഹി ഹൈക്കോടതിക്ക്‌ മുന്നില്‍ ഭീകരര്‍ നടത്തിയ സ്ഫോടനം. ഇതില്‍ 11 പേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.
വാസ്തവത്തില്‍ 2001 ലെ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാതെ ജയിലില്‍ സുഖവാസം അനുവദിക്കുന്ന ചിദംബരത്തിനും കൂട്ടര്‍ക്കും ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പാക്കിസ്ഥാനോട്‌ ആവശ്യപ്പെടാന്‍ ധാര്‍മികാവകാശമില്ല. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി 2004ല്‍ ശരിവെച്ചതോടെ 2006 ഒക്ടോബര്‍ 20 ന്‌ അഫ്സലിന്റെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. “രാഷ്ട്രത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവത്തില്‍ കുറ്റവാളിക്ക്‌ വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹ മനഃസാക്ഷി സംതൃപ്തമാകൂ” എന്നാണ്‌ വിധിന്യായത്തില്‍ രേഖപ്പെടുത്തിയത്‌. എന്നാല്‍ കോടതിക്ക്‌ ഇങ്ങനെയൊക്കെ പറയാം, ഞങ്ങള്‍ക്ക്‌ സ്വന്തം രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ട്‌ എന്നാണ്‌ യുപിഎ സര്‍ക്കാരിന്റെ നിലപാട്‌.
വധശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ അഫ്സല്‍ ഗുരുവിനായി ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിന്റെ പ്രേരണാശക്തി യുപിഎ സര്‍ക്കാര്‍ തന്നെയാണ്‌. ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ്‌ അഫ്സല്‍ ഗുരുവിന്‌ മാപ്പ്‌ നല്‍കണമെന്ന പക്ഷക്കാരനാണ്‌. അഫ്സലിന്‌ കേന്ദ്രസര്‍ക്കാര്‍ മാപ്പ്‌ നല്‍കണമെന്ന്‌ വിഘടനവാദ നിലപാട്‌ എടുക്കുന്ന കാശ്മീരിലെ പിഡിപി നേതാവ്‌ മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെടുകയുണ്ടായി. സുപ്രീം കോടതിപോലും ഒന്നിലധികം തവണ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടും അഫ്സലിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാതെ വെച്ചുതാമസിപ്പിച്ച്‌ ഭീകരവാദത്തോട്‌ മാനസികാഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക്‌ വില പേശാന്‍ സാവകാശം നല്‍കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്‌.
2001 ഡിസംബര്‍ 13 ന്‌ പാക്‌ ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബയും പാക്‌ പിന്തുണയോടെ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദും ചേര്‍ന്ന്‌ ആക്രമണം അഴിച്ചുവിട്ടത്‌ ഇന്ത്യയുടെ പാര്‍ലമെന്റിന്‌ നേര്‍ക്കാണ്‌. ഭീകരര്‍ വെല്ലുവിളിച്ചത്‌ ഏതെങ്കിലും ഒരു വ്യക്തിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ അല്ല; ഇന്ത്യന്‍ റിപ്പബ്ലിക്കിനെയാണ്‌. തങ്ങളുടെ ശ്രമത്തില്‍ ഭീകരര്‍ വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ജനപ്രതിനിധികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്ന മറ്റൊരു ജാലിയന്‍വാലാബാഗ്‌ ആകുമായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന കര്‍ശനമായ അന്വേഷണമാണ്‌ അഫ്സല്‍ ഗുരുവിനെ ശിക്ഷിക്കാന്‍ കാരണം. പാര്‍ലമെന്റാക്രമണം നടത്തിയ ഭീകരരുമായി അഫ്സല്‍ ഗുരു നിരന്തരമായി ഫോണില്‍ബന്ധപ്പെട്ടുവെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ അഫ്സലിന്റെ മൊബെയില്‍ നമ്പര്‍ ഉണ്ടായിരുന്നു. യുപിഎ ഭരണകാലത്തായിരുന്നു ഈ കേസ്‌ അന്വേഷിച്ചിരുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ കരുതാനാവില്ല. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി വെച്ച്‌ ആഭ്യന്തരമന്ത്രാലയം നടത്തുന്ന കള്ളക്കളി ഇതിന്‌ തെളിവാണ്‌. ദയാഹര്‍ജി നിരസിക്കണമെന്ന്‌ 2010 ജൂണ്‍ 23 ന്‌ രാഷ്ട്രപതി ഭവനോട്‌ ശുപാര്‍ശ ചെയ്തുവെന്നാണ്‌ ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ രാഷ്ട്രപതി ഭവനില്‍ ഇല്ലെന്ന്‌ 2011 ജനുവരി ഏഴിന്‌ ഒരു വെബ്സൈറ്റ്‌ വെളിപ്പെടുത്തി. ഇക്കാര്യം ഫെബ്രുവരി 23 ന്‌ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. ‘ഇന്ത്യാ ടുഡെ’ വാരിക നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 78 ശതമാനം ഇന്ത്യക്കാരും അഫ്സലിനെ തൂക്കിലേറ്റണമെന്ന പക്ഷക്കാരാണെന്ന്‌ തെളിഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യമാണ്‌ അഫ്സല്‍ ഗുരുവിന്റെ രക്ഷക്കെത്തുന്നത്‌. 2004ല്‍ യുപിഎ ആദ്യം അധികാരത്തിലേറിയപ്പോള്‍ തന്നെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമമായ ‘പോട്ട’ റദ്ദാക്കിയതിന്റെ തുടര്‍ച്ചയാണ്‌ ഈ നയം. ഭീകരവാദ കേസുകളില്‍ ആരോപണ വിധേയരാകുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. “ശക്തമായ നിയമം കൊണ്ടുമാത്രം ഭീകരാക്രമണത്തെ ചെറുക്കാനാവില്ല” എന്നായിരുന്നു ന്യായീകരണം. എന്നാല്‍ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ ‘പോട്ട’ നിയമത്തിലെ ചില വകുപ്പുകള്‍ ഉള്‍പ്പെടുത്തി 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഭേദഗതി ചെയ്യേണ്ടിവന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരവാദത്തെ ചെറുക്കാന്‍ അമേരിക്ക ‘ഹോംലാന്റ്‌ സെക്യൂരിറ്റി’ എന്ന പേരില്‍ ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചു. ‘യുഎസ്‌എ പാട്രിയോട്ട്‌ ആക്ട്‌’ എന്ന പുതിയ നിയമം കൊണ്ടുവന്നു. യൂറോപ്പും ഇസ്രായേലുമൊക്കെ ഇതേ മാതൃകയില്‍ നിയമനിര്‍മാണം നടത്തി. എന്നാല്‍ ഈ രാജ്യങ്ങളെക്കാളേറെ ഭീകരാക്രമണങ്ങള്‍ നേരിടുമ്പോഴും റദ്ദാക്കിയ ‘പോട്ട’ നിയമത്തിന്‌ പകരം പുതിയ ഭീകരവിരുദ്ധ നിയമം കൊണ്ടുവരാത്തത്‌ എന്തുകൊണ്ടാണെന്ന്‌ യുപിഎ സര്‍ക്കാര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഈ ചോദ്യത്തിന്‌ ഒരു ഉത്തരമേയുള്ളൂ. ഇസ്ലാമിക ഭീകരവാദത്തിന്റെ കാര്യം വരുമ്പോള്‍ മന്‍മോഹന്‍സിംഗും ചിദംബരവുമല്ല, ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ടിട്ടും ശിക്ഷ നടപ്പാക്കാതെ തിഹാര്‍ ജയിലില്‍ കഴിയുന്ന അഫ്സല്‍ഗുരുവാണ്‌ ഇന്ത്യ ഭരിക്കുന്നത്‌!

വെറുതെ ഒരു പ്രധാനമന്ത്രി

വെറുതെ ഒരു പ്രധാനമന്ത്രി

വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്‌, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്‌, മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡ്‌ തുടങ്ങിയവര്‍ക്കൊപ്പം ‘ഹിന്ദുസ്ഥാന്‍ ടൈംസ്‌’ ദിനപത്രത്തിന്റെ ഈ വര്‍ഷത്തെ നേതൃ ഉച്ചകോടിയില്‍ പങ്കെടുത്ത ഒരാള്‍ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയാണ്‌. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നാല്‍പ്പത്‌ ദിവസം നീണ്ട ജനചേതന യാത്ര നടത്താനിടയായ സാഹചര്യത്തെക്കുറിച്ചും പ്രതീക്ഷകള്‍ക്കപ്പുറം അതുയര്‍ത്തിയ പ്രതികരണത്തെക്കുറിച്ചുമാണ്‌ മുന്‍നിര മാധ്യമപ്രവര്‍ത്തകരും മുതിര്‍ന്ന നിയമജ്ഞരും സൈബര്‍ ജനറേഷനില്‍പ്പെടുന്നവരുമടങ്ങുന്ന സദസ്സിനോട്‌ അദ്വാനി വിശദീകരിച്ചത്‌. പ്രസംഗത്തില്‍ ശ്രദ്ധേയവും കൗതുകകരവുമായ ഒരു താരതമ്യം അദ്വാനി നടത്തുകയുണ്ടായി. സോഷ്യല്‍ ഫാസിസം നിലനിന്നിരുന്ന സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ ആ രാജ്യത്തിന്റെ പ്രസിഡന്റിന്‌ പകരം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഭരണത്തില്‍ ആധിപത്യം ചെലുത്തിയിരുന്നതുപോലെയാണ്‌ ഇന്ത്യയുടെ ‘തെരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയെ മറികടന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി ഭരണത്തെ നിയന്ത്രിക്കുന്നതെന്നാണ്‌ അദ്വാനി ചൂണ്ടിക്കാട്ടിയത്‌. രാജ്യം ഇതുവരെ കണ്ടതില്‍വെച്ച്‌ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ ഡോ.മന്‍മോഹന്‍സിംഗ്‌ എന്ന വിമര്‍ശനം ഒരിക്കല്‍കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു ഈ താരതമ്യം.

മന്‍മോഹന്‍സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന്‌ എല്‍.കെ.അദ്വാനി ഇതിനുമുമ്പ്‌ ആവര്‍ത്തിച്ചപ്പോഴൊക്കെ കോണ്‍ഗ്രസ്‌ നേതാക്കളും വക്താക്കളും ചില കേന്ദ്രമന്ത്രിമാരും പ്രകോപിതരായിട്ടുണ്ട്‌. അദ്വാനി മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ്‌ ഇവര്‍ പ്രതികരിക്കാറുള്ളത്‌. മന്‍മോഹന്‍സിംഗാകട്ടെ അദ്വാനിയുടെ വിമര്‍ശനത്തില്‍ അസ്വസ്ഥനായി ഞെളിപിരി കൊള്ളാറാണ്‌ പതിവ്‌. നേരിട്ടുള്ള ഈ വിമര്‍ശനത്തിന്‌ മറുപടി പറയാനുള്ള രാഷ്ട്രീയമായ കരുത്ത്‌ മന്‍മോഹന്‍സിംഗിനില്ലാത്തതാണ്‌ കാരണം. അദ്വാനിയുടെ വിമര്‍ശനം യഥാര്‍ത്ഥത്തില്‍ ചെന്നുകൊള്ളുന്നത്‌ സ്വേഛാധിപത്യ രീതിയില്‍ ഭരണത്തെ നിയന്ത്രിക്കുന്ന സോണിയാഗാന്ധിയിലാണെന്ന തിരിച്ചറിവാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകോപിതരാവാന്‍ കാരണം.

എന്തുകൊണ്ടാണെന്നറിയില്ല, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃ ഉച്ചകോടിയില്‍ അദ്വാനി നടത്തിയ വിമര്‍ശനത്തോട്‌ മന്‍മോഹന്‍സിംഗ്‌ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കളാരും കാര്യമായി പ്രതികരിച്ചുകണ്ടില്ല. മന്‍മോഹന്‍ സിംഗിന്റെ ദൗര്‍ബല്യവും സോണിയയുടെ കരുത്തും പ്രധാനമന്ത്രി പദത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രാഷ്ട്രീയ-ഭരണ യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവാം ഇത്‌.

സഭ സമ്മേളിച്ചുകൊണ്ടിരിക്കുന്ന കാലത്തുപോലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെപാര്‍ലമെന്റിനെ മറികടന്നുകൊണ്ടുള്ള തീരുമാനങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട്‌ എടുപ്പിച്ചശേഷം ജനരോഷമുയരുമ്പോള്‍ പാര്‍ട്ടിക്ക്‌ ഇതില്‍ ഉത്തരവാദിത്തമൊന്നുമില്ലെന്ന്‌ വരുത്തുകയാണ്‌ സോണിയയുടെ ഒത്താശയോടെയുള്ള കോണ്‍ഗ്രസിന്റെ തന്ത്രം. ചില്ലറ വ്യാപാര മേഖലയില്‍ മള്‍ട്ടി ബ്രാന്റുകള്‍ക്ക്‌ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തിലാണ്‌ ഈ തന്ത്രം ഏറ്റവും ഒടുവില്‍ പ്രയോഗിക്കപ്പെട്ടത്‌. “തിടുക്കത്തില്‍ തീരുമാനിച്ചതല്ല നന്നായി ആലോചിച്ചെടുത്ത ഈ തീരുമാനം വളരെ ഗുണം ചെയ്യുമെന്ന്‌ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു” എന്ന്‌ ദല്‍ഹിയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചപ്പോള്‍ അതേ സമ്മേളനത്തില്‍ പങ്കെടുത്ത സോണിയാഗാന്ധി തന്ത്രപരമായ മൗനം പാലിച്ചു. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ മാത്രമുള്ള നയപരമായ പ്രശ്നമൊന്നുമില്ലെന്നും മന്ത്രിസഭയുടെ വിവേചനാധികാരമാണതെന്നും മറ്റുമൊക്കെ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ ആവര്‍ത്തിച്ചുവെങ്കിലും മന്‍മോഹനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായ അടവുനയമായിരുന്നു അത്‌. തീരുമാനത്തെ എതിര്‍ത്തുകൊണ്ട്‌ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്‌ എംപിയും സോണിയയുടെ അഭ്യുദയാകാംക്ഷിയുമായ സഞ്ജയ്‌ സിംഗ്‌ രംഗത്തുവന്നത്‌ ഇതിന്‌ തെളിവാണ്‌.
യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ മന്‍മോഹനൊപ്പം സോണിയയും രാഹുലും പങ്കെടുത്തത്‌ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും ഐക്യത്തിന്റെ പ്രതിഫലനമായാണ്‌ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്‌. എന്നാല്‍ മന്‍മോഹന്‍സിംഗിനെ ഒറ്റപ്പെടുത്തുന്ന റിയാലിറ്റി ഷോയായിരുന്നു യഥാര്‍ത്ഥത്തില്‍ അത്‌.
സോണിയാഗാന്ധിയുടെ കല്‍പ്പനകള്‍ക്കപ്പുറം പോയി രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ പക്വമായ തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ഭരണപാടവമോ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും പ്രകടിപ്പിക്കുന്നില്ല എന്നതാണ്‌ മന്‍മോഹന്‍സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന അദ്വാനിയുടെ വിമര്‍ശനത്തിന്റ കാതല്‍. എന്നാല്‍ മന്‍മോഹന്‍ സിംഗിനെ സംബന്ധിച്ചിടത്തോളം സോണിയയുടെ ബന്ദിയെന്നതില്‍നിന്നും കാര്യങ്ങള്‍ വീണ്ടും മുന്നോട്ടുപോയിരിക്കുന്നു. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാരിനെ പിന്തുണക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി നടത്തിയ പ്രഖ്യാപനം അധികാരമോ ആത്മാഭിമാനമോ ഉള്ള പ്രധാനമന്ത്രിയല്ല മന്‍മോഹന്‍സിംഗ്‌ എന്ന്‌ പകല്‍പോലെ വ്യക്തമാക്കിയിരിക്കുന്നു.

വളരെ അസാധാരണമായ ഒരു പ്രഖ്യാപനമായിരുന്നു മമതയുടേത്‌. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ക്കുകയാണ്‌ തൃണമൂല്‍ ചെയ്തത്‌. മന്ത്രിസഭായോഗത്തിലും മമതയുടെ പാര്‍ട്ടി ഈ നിലപാട്‌ ആവര്‍ത്തിക്കുകയുണ്ടായി. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കണമെന്ന്‌ മന്‍മോഹന്‍ ടെലിഫോണില്‍ നേരിട്ട്‌ വിളിച്ച്‌ മമതയോട്‌ അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ എതിര്‍പ്പ്‌ ആവര്‍ത്തിച്ച അവര്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന നിഷ്ക്കരുണം തള്ളി. എന്നുമാത്രമല്ല, പ്രധാനമന്ത്രി തന്നെ വിളിച്ച കാര്യവും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ച കാര്യവും അവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ഇടതുപാര്‍ട്ടികളോട്‌ പുലര്‍ത്തുന്ന രഹസ്യബന്ധത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിനോട്‌ വിടപറഞ്ഞ മമതയുടെ സ്വഭാവം അറിയുന്നവര്‍ക്ക്‌ ഇതില്‍ പുതുമയൊന്നും തോന്നിയിരിക്കില്ല. എന്നാല്‍ പിന്നീട്‌ അവര്‍ നടത്തിയ ഒരു പ്രഖ്യാപനം ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷ കക്ഷികളെപ്പോലും ഞെട്ടിക്കുകയുണ്ടായി.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചിരിക്കുന്നു എന്നാണ്‌ മമത ബാനര്‍ജി വെളിപ്പെടുത്തിയത്‌. മന്‍മോഹന്‍ സര്‍ക്കാരില്‍ റെയില്‍വേമന്ത്രിയായിരുന്ന മമത നിലവില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള തീരുമാനം പ്രഖ്യാപിക്കാനുള്ള യാതൊരു അധികാരവും നിയമപരമായി അവര്‍ക്കില്ല. എന്നിട്ടും വിദേശ നിക്ഷേപം സംബന്ധിച്ച്‌ പ്രധാനമന്ത്രിയോ മന്ത്രിസഭയിലെ മറ്റാരെങ്കിലുമോ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കുന്നതിന്‌ മുമ്പ്‌ മമത സ്വന്തം തീരുമാനം സര്‍ക്കാരിന്റേതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മമതയെ അനുനയിപ്പിക്കാന്‍ അവരുമായുള്ള ചര്‍ച്ചക്ക്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ്‌ വിദേശനിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചിരിക്കുന്നതായി മമത ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌. എന്നാല്‍ മമതയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെതല്ലെന്ന്‌ വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയോ മറ്റാരെങ്കിലുമോ മുതിര്‍ന്നില്ല. സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ മുഖര്‍ജി തയ്യാറായതുമില്ല. ഇവിടെയാണ്‌ കെടുകാര്യസ്ഥതയുടെ താടിയും ഭീരുത്വത്തിന്റെ തലപ്പാവുമണിഞ്ഞ്‌ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന മന്‍മോഹന്‍ സഹതാപം അര്‍ഹിക്കുന്ന മനുഷ്യനായി മാറുന്നത്‌.

വാസ്തവത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ താന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന്‌ നിരന്തരം തെളിയിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. ഭരണകാര്യങ്ങളില്‍ മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായാണ്‌ ബന്ധപ്പെടേണ്ടതെന്ന മട്ടില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയുടേതായി പ്രചരിച്ച ഒരു കുറിപ്പ്‌ വിവാദമാവുകയുണ്ടായി. മന്ത്രിമാര്‍ മന്‍മോഹന്‍സിംഗിനെ അവഗണിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയുമായി ചര്‍ച്ച നടത്തി ഭരണകാര്യത്തില്‍ തീരുമാനങ്ങള്‍ എടുത്ത സാഹചര്യത്തിലാണിത്‌. ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തേക്ക്‌ പോകാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും അനുസരിക്കാതെ ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിലെ റെയില്‍വേമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ ദിനേശ്‌ ത്രിവേദി അടുത്തിടെ പ്രധാനമന്ത്രിയെ ധിക്കരിക്കുകയുണ്ടായി. മുന്നണി ഭരണത്തിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ അഴിമതിക്കാരനെന്ന്‌ വ്യക്തമായിരുന്നിട്ടും എ. രാജയെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയാക്കിയതെന്ന്‌ തുറന്നുപറഞ്ഞ മന്‍മോഹന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ രാജ്യത്തിന്‌ ബാധ്യതയാണെന്ന്‌ സമ്മതിക്കുകയായിരുന്നു. ഏറ്റവും ഒടുവിലാണ്‌ സര്‍ക്കാരിനെ വെല്ലുവിളിച്ചും മന്‍മോഹനെ അപമാനിച്ചും വിദേശനിക്ഷേപ കാര്യത്തില്‍ മമത പ്രഖ്യാപനം നടത്തിയത്‌. ഇതോടെ വെറുതെ ഒരു പ്രധാനമന്ത്രി എന്ന പരിതാപകരമായ നിലയിലേക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ മാറിയിരിക്കുകയാണ്‌.

വിദേശനിക്ഷേപ തീരുമാനത്തെ ആരും അനുകൂലിച്ചില്ലെന്ന്‌ പറയുന്നത്‌ ശരിയായിരിക്കില്ല. ഇന്ത്യയിലെ ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ചണ്ഡിഗഢില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കുകയുണ്ടായി. അമേരിക്കയുടെ പ്രതിനിധിയായി പി.വി. നരസിംഹറാവുവിന്റെ സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ താന്‍തന്നെ ഒരര്‍ത്ഥത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപമായിരിക്കെ ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപത്തിന്‌ പ്രത്യേക അനുമതി എന്തിന്‌ എന്നതാവാം മന്‍മോഹന്‍ ചിന്തിക്കുക.

Friday, November 18, 2011

ശബരിമല യാത്ര കാനന പാതയിലൂടെ...

ശബരിമല യാത്ര കാനന  പാതയിലൂടെ...


കാടിനൊരു ഗന്ധമുണ്ട്. വന്യമായൊരു കറുത്ത ഗന്ധം. ഇവിടെ ഈ കാടിനുമാത്രം കര്‍പ്പൂരമെരിയുന്ന അഭൗമ സുഗന്ധമുണ്ട്. ഏതു കാടിനുമൊരു ഗീതമുണ്ട്. മരം മരത്തിലുരയുന്ന കറകറ ശബ്ദം മുതല്‍ ചെറുകിളികള്‍ തുടങ്ങി മലമുഴക്കി വേഴാമ്പല്‍ വരെ ചേരുന്ന ജുഗല്‍ബന്ദി സംഗീതം. ഈ കാടിന് ശരണം വിളിയുടെയും അകതാരിലെ മന്ത്രങ്ങള്‍ ശ്വാസനിശ്വാസങ്ങളാകുന്ന ഭക്തരുടെ അലൗകിക സംഗീതം കൂടെയുണ്ട്.

മനുഷ്യനും പ്രകൃതിയും സമഞ്ജസമായി ഈശ്വരനായി വിലയമാകുന്ന അപൂര്‍വ്വതയുമിവിടുണ്ട്. സ്വാമിയാകുംമുമ്പ് അയ്യപ്പനെന്ന യോദ്ധാവ് പടയോട്ടം നടത്തിയ കുന്നും കാടും മേടുമാണിത്. അയ്യപ്പന്റെ പൂങ്കാവനം. നൂറ്റാണ്ടുകളിലൂടെ അനേകലക്ഷങ്ങള്‍ ചവിട്ടിത്തെളിച്ച കാനാനപാതയാക്കിയ ഒറ്റയടിപ്പാത. കാനനപാതയിലെ ഏകദേശ മദ്ധ്യമായ ഇടത്താവളമാണ് മുക്കുഴി. കൊടുംവനത്തിലെ ചെറിയൊരു ജനവാസകേന്ദ്രവും.

സഹനത്തിന്റെയും ത്യാഗത്തിന്റെയും ശബരിമല തീര്‍ത്ഥാടനത്തില്‍ മൂന്ന് കയറ്റങ്ങളാണ് ഉണ്ടായിരുന്നത്. അഴുതമേട്, കരിമല, നീലിമല എന്നിവ. എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് കിലോമീറ്റര്‍ ഘോരവനയാത്രയായി മൂന്നും നാലും ദിനങ്ങള്‍ നടന്ന് ദര്‍ശനപ്രസാദം നേടിയിരുന്നത് എത്രയോ ആയിരങ്ങള്‍. തിരിച്ചും ഇത്രതന്നെ നടപ്പ്. ആഴ്ചകള്‍ നീളുന്ന കാനനവാസം. ഇരുമുടിക്കെട്ടും തോള്‍സഞ്ചിയുമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ തിരിച്ചുവരവ് അനിശ്ചിത മായിരുന്ന കാലം. വനത്തോടും വന്യജീവിയോടും നേരിടാന്‍ ചുണ്ടില്‍ ശരണമന്ത്രങ്ങള്‍ മാത്രം. എന്നാല്‍ കുറേക്കാലമായി ആദ്യത്തെ രണ്ട് കയറ്റങ്ങളും ബഹുഭൂരിഭാഗം തീര്‍ത്ഥാടകരുടെയും യാത്രയില്‍നിന്ന് നീങ്ങിപ്പോയി.

എരുമേലിയില്‍നിന്ന് ഇരുപത്തിരണ്ടുകിലോമീറ്ററോളം ദൂരത്തില്‍ തെളിച്ചെടുത്ത റോഡ് ഭക്തരെ ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പയിലെത്തിക്കുന്നു. ശബരിഗിരി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയാണ് റോഡ് ആദ്യകാലത്ത് നിര്‍മ്മിച്ചതെങ്കിലും ശബരിമലയിലേക്കുള്ള യാത്രാസൗകര്യം പ്രദാനം ചെയ്തു. മണ്ഡലകാലത്ത് മാത്രം ഓരോദിനവും പതിനായിങ്ങളാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്; മകരവിളക്കിന് ലക്ഷങ്ങള്‍ കവിയും.

പമ്പയില്‍വരെ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ക്ക് പിന്നെ പ്രധാന കടമ്പ നീലിമല മാത്രം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് അഞ്ച് കിലോമീറ്റര്‍. നീലിമല കയറ്റം പലപ്പോഴും ക്ഷീണമേകുമ്പോള്‍ അറിയാതെ വിളിച്ചുപോകുന്നത് കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്നാണെന്നു മാത്രം. എങ്കിലും പ്രകൃതിയോടും പ്രപഞ്ചത്തോടും സമന്വയം നേടി ഇന്നും കാനനപാത താണ്ടി മാത്രം പതിവായി ദര്‍ശനത്തിനെത്തുന്നവര്‍ അനേകമുണ്ട്.
എരുമേലി വാവരുപള്ളിക്ക് അഭിമുഖമായി തുടങ്ങുന്ന മുണ്ടക്കയം റോഡിലേക്കാണ് പദയാത്രാ പഥം തുറക്കുന്നത്. ഇരുപുറവും വെള്ളപ്ലാസ്റ്റിക് പാവാടയണിഞ്ഞ് റബ്ബര്‍ എസ്റ്റേറ്റുകളും പൈനാപ്പിള്‍ തോട്ടങ്ങളും എട്ടുകിലോമീറ്ററോളം പിന്നിടുമ്പോള്‍ പേരൂര്‍തോട്. തോടിനെ കവച്ചുവയ്ക്കുന്ന ചെറിയ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് കയറിയാല്‍ ഇരുമ്പൂന്നിക്കര വരെ നാട്ടുവഴി. നല്ല ജനവാസമുള്ള പ്രദേശം. ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യക്ഷേത്രത്തിനരികിലൂടെ നീങ്ങുന്ന നടപ്പാത കോയിക്കക്കാവ് ഫോറസ്റ്റ് ചെക്കുപോസ്റ്റുവരെ. ചെക്ക് പോസ്റ്റിനു മുമ്പും ശേഷവും വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷന്‍. നടപ്പാതയുടെ വലതുഭാഗത്ത് വിശാലമായ പുല്‍മൈതാനം പോലെ ഹരിതാഭ പരന്നുകിടക്കുന്നു. ഇവിടെ തൊഴിലാളികള്‍ തേക്കുതൈകള്‍ നട്ടുപിടിപ്പിക്കുന്നു. ഈ ഭാഗം അരശുമുടിക്കോട്ട; ചെറിയൊരു മണ്ഡപമുണ്ടിവിടെ. ഇവിടെമുതല്‍ യാത്ര യിലുടനീളം സീസണില്‍ മാത്രമുയരുന്ന കടകള്‍ ഇടയ്ക്കിടെയുണ്ട്. കുപ്പിവെള്ളവും പൈനാപ്പിളും സുലഭം. പ്രധാനകേന്ദ്രങ്ങളില്‍ ചായക്കടകളും. അരശു മുടിക്കോട്ട മുതലുള്ള സാമാന്യം നിരപ്പായ പാത കയറിച്ചെല്ലുന്നത് കാളക്കെട്ടിയില്‍. കാളകെട്ടി പുരാതനമായൊരു ശിവക്ഷേത്രം; അടുത്തകാലത്ത് പുനരുദ്ധാരണം നടത്തിയതായി തോന്നും. അരികില്‍ കൂറ്റന്‍ ആഞ്ഞിലിമരം. മഹിഷിയെ നിഗ്രഹിച്ച് ആഹ്ലാദനൃത്തമാടിയ അയ്യപ്പനെ കാണാനെത്തിയ പരമശിവന്‍ സഞ്ചരിച്ചിരുന്ന കാളയെ കെട്ടിയ വൃക്ഷമാണിതെന്ന് സങ്കല്പം. എരുമേലിയില്‍നിന്ന് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണിവിടേക്ക്.

കാളകെട്ടിയില്‍നിന്ന് ഇറങ്ങിച്ചെല്ലുന്നത് വീണ്ടും ടാര്‍ റോഡ് കാണുന്ന അത്ഭുതത്തിലേക്ക്. മുണ്ടക്കയത്ത് നിന്ന് അഴുതയിലേക്കുള്ള റോഡാണിത്. അല്പദൂരം ടാര്‍ റോഡ് സഞ്ചാരം കഴിഞ്ഞാല്‍ വീണ്ടും കാനനപ്പാത. അത് നീളുന്നത് അഴുതാനദിയുടെ താഴ്‌വാരത്തിലേക്ക്. കഴിഞ്ഞാണ്ടുവരെ വെള്ളവും ഒഴുക്കും കുറഞ്ഞ അഴുതയിലിറങ്ങിക്കയറിയായിരുന്നു യാത്ര. ഇക്കൊല്ലം ചെറിയൊരു നടപ്പാലം പണിതിരിക്കുന്നു.

അഴുതയുടെ തീരം ഒരു ഇടത്താവളമാക്കാം. ഒട്ടേറെ കടകള്‍ മിക്കതും വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യത്തോടെ. ഉച്ചഭക്ഷണവും ഇവിടെത്തന്നെ. അഴുതയിലെ തെളിനീരിലെ കുളിയും നല്ല വെയിലിലും മലയിറങ്ങിവരുന്ന തണുത്ത കാറ്റും നടപ്പുക്ഷീണത്തെ പമ്പ കടത്തുമെന്നു പറയുന്നത് ശരിയല്ല; അഴുത കടത്തും.

മുന്നില്‍ അഴുതമേടിന്റെ ഘനഗംഭീര തലപ്പൊക്കം. മൂന്നുകിലോമീറ്റര്‍ കുത്തനെ കയറ്റമാണ് അഴുതമേട്. അഴുതയില്‍ കുളിച്ചുകയറുമ്പോള്‍ കൈയിലൊരു കല്ലു കരുതും; വെള്ളത്തിലുരുണ്ടു മറിഞ്ഞ് മിനുമിനുത്തൊരു ചെറിയ കല്ല്. ഇനി കയറാനുള്ള അഴുതമേടിന്റെ ഉച്ചിയോടടുക്കുമ്പോഴുള്ള കല്ലിടുംകുന്നില്‍ നിക്ഷേപിക്കാനുള്ളതാണിത്. അയ്യപ്പന്‍ നിഗ്രഹിച്ച മഹിഷിയുടെ ജഡം സംസ്‌കരിച്ച കുന്നാണ് കല്ലിടാംകുന്ന്. മലചവിട്ടാനിറങ്ങിയ ഭക്തരുടെ പാപഭാരങ്ങളുടെ പ്രതീകവുമാകുന്നു ഈ കല്ലുരുളകള്‍. പാപമിറക്കി കര്‍പ്പൂരം കത്തിച്ചു വണങ്ങി വീണ്ടും യാത്ര.

അയ്യപ്പന്റെ ശത്രുവായിരുന്ന ഉദയനന്റെ കോട്ടയായിരുന്ന ഇഞ്ചിപ്പാറകോട്ടയാണ് അടുത്തകേന്ദ്രം. മല അരയ മഹാസഭയുടെ അധീനതയിലുള്ള ചെറിയൊരു ക്ഷേത്രമുണ്ടിവിടെ; ഇഞ്ചിപ്പാറ മൂപ്പന്റെ. അടുത്ത കേന്ദ്രമായ മുക്കുഴിയിലെത്തുമ്പോള്‍ നാലുമണിയാകുന്നതെയുള്ളെങ്കിലും സന്ധ്യയായ പ്രതീതിയായി ഇനി നടക്കുന്നത് ആശാസ്യമല്ല. കാട്ടുപാത കാണാന്‍ തന്നെ ബദ്ധപ്പാട്, കാട്ടാനയിറങ്ങിയാല്‍ അതിലേറെ ......... 

അങ്ങിനെയാണ് ഇന്നലെ മുക്കുഴിയില്‍ ഇടത്താവളമാക്കി അന്തിയുറങ്ങിയത്. മുക്കുഴിയുടെ മൂന്ന് ഭാഗവും നിബിഡവനമെങ്കിലും സാമാന്യം ജനവാസമുണ്ടിവിടെ. മൂന്നരകിലോമീറ്റര്‍ അകലെ കുഴിമാവില്‍ ബസ് റൂട്ടുണ്ട്. അിവടെനിന്ന് പതിനേഴ് കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കയം. ഇവിടെ ഓട്ടോറിക്ഷയും ജീപ്പുമെത്തും. നല്ലരീതിയില്‍ നടക്കുന്ന ഒട്ടേറെ ചായക്കടകളും വിരിപ്പന്തലുകളും ചേര്‍ന്ന് വന്യത്തില്‍ ചെറിയൊരു പട്ടണമായിരിക്കുന്നു മുക്കുഴി. മുക്കുഴിയില്‍നിന്ന് പുലരുംമുമ്പ് യാത്രതിരിച്ച് എത്തുന്നത് കരിമലത്തോടിനരുകില്‍. കരിയിലാംതോടെന്ന് കേട്ട് പരിചയിച്ച നല്ലൊരു അരുവിയാണിത്. ഇവിടെ ഇടത്താവളമാക്കുന്നവരുമുണ്ട്.
കരിമലത്തോട്ടില്‍ കുളികഴിഞ്ഞാല്‍ കരിമലയുടെ അടിവാരത്തിലേക്ക് നടക്കാം. പതിനൊന്ന് കിലോമീറ്റര്‍ വരും കരിമലയിലേക്ക് ദൂരം. മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങള്‍ വഴിമൂടിക്കിടക്കുന്ന കാട്ടുചെടികളും വള്ളികളും വകഞ്ഞുമാറ്റി വേണം നടന്നുനീങ്ങാന്‍. വനംവകുപ്പും സഹായിക്കാനുണ്ടാകും. യാത്രക്കിടയില്‍ ഒട്ടേറെ കാട്ടരുവികള്‍ പാതമുറിച്ചൊഴുകുന്നു. അരുവിയുടെ കുളിരിനിടയില്‍ കാല്‍പ്പാദം ഇടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകള്‍ക്കിടയിലും കാല്‍വണ്ണയിലും നനവു നീളും. നനുത്ത പുല്‍നാമ്പുകളില്‍നിന്ന് കാലുകളിലേക്ക് പറന്നുകയറി രക്തമൂറ്റുന്ന മല അട്ടയുടെ തണുപ്പ്. തോള്‍സഞ്ചിയില്‍ കരുതിയ പൊടിയുപ്പോ പുകയിലയോ വിതറിയാല്‍ അട്ട അടിയറവ് പറഞ്ഞ് ഊര്‍ന്നുവീഴും.

കരിമലത്താഴ്‌വരയിലാണ് കാട്ടാന ഭീഷണി ഏറെയുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ട് കടകള്‍ കാട്ടാനക്കൂട്ടം നിരപ്പാക്കി. നടപ്പാതയിലും ആനപ്പിണ്ഡം ഉണങ്ങിക്കിടക്കുന്നു. കഠിനമെന്റയ്യപ്പായെന്ന് വിളിച്ചുപോകുന്ന ദുര്‍ഘടകയറ്റമാണ് കരിമല. പാറക്കെട്ടുകളില്‍ ചാടി തെന്നിവീഴാതെ, മരവേരുകളില്‍ തട്ടിത്തെറിക്കാതെ കുത്തനെ കയറ്റം. മണ്ണിന്റെ കറുത്തനിറം ഈ കൊടുങ്കുന്നിനെ കരിമലയാക്കുന്നു; ഏഴു തട്ടുകളാണ് കരിമല. തട്ടുകളേഴും കയറി മലയുടെ മുകളില്‍ കരിമലനാഥന്റെ വിഗ്രഹം. കയറ്റത്തേക്കാള്‍ ജാഗ്രത തേടുന്ന കീഴ്ക്കാംതൂക്കായ ഇറക്കത്തിനുതന്നെ മണിക്കൂറുകള്‍. കരിമല ഇറങ്ങിക്കഴിഞ്ഞാല്‍ സാമാന്യം നിരപ്പായ യാത്രയാണ്. രണ്ടിടത്താവളങ്ങള്‍ വലിയാനവട്ടവും ചെറിയാനവട്ടവും. ഇവിടെയെത്തുന്നതിന് മുമ്പുതന്നെ പമ്പയിലെ വെടിക്കെട്ടും അവ്യക്തമായ മൈക്ക് അനൗണ്‍സ്‌മെന്റും കേള്‍ക്കാം.പിന്നെ ദക്ഷിണഗംഗയായി പമ്പയുടെ പുണ്യദര്‍ശനം.

നേരം ഉച്ചയായി പമ്പയില്‍ നൂറുകണക്കിന് ഭക്തര്‍ കുളിക്കുന്നു. ഗണപതിയുടെ കീഴെ ചവിട്ടുപടിയില്‍ കര്‍പ്പൂരം കത്തിച്ച് ധ്യാനമിഴികളുമായി പതിനായിരങ്ങള്‍ മേലോട്ട് നോക്കുന്നു. ഇനി കയറാനുള്ളത് നീലിമല മാത്രം. അയ്യപ്പസന്നിധാനം. അരികിലേക്കണയുന്നു.

TRAVEL INFO:
 SABARIMALA
ശബരിമലയിലേക്കുള്ള മൂന്നു വഴികള്‍

എരുമേലി മാര്‍ഗം:
 കോട്ടയത്തു നിന്ന് 65 കിലോമീറ്റര്‍. 4 കിലോമീറ്റര്‍ പിന്നിട്ടാല്‍ പേരൂര്‍ത്തോട,് പത്തുകിലോമീറ്റര്‍ പിന്നിട്ടാല്‍ കാളകെട്ടി, അഴുതയിലേക്ക് 2 കിലോമീറ്റര്‍ കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ കോട്ട. മുക്കുഴി കരിവാളംതോട്, കരിമല, പെരിയ ആനവട്ടം,ചെറിയആനവട്ടം പമ്പ, നീലിമല, ശബരിമല
വണ്ടിപ്പെരിയാര്‍ മാര്‍ഗം:
 കോഴിക്കാനത്തു നിന്ന് 10 കിലോമീറ്റര്‍ ഉപ്പുപ്പാറ, ഉപ്പുപാറയില്‍ നിന്ന് കാട്ടിലൂടെ നാലു കിലോമീറ്റര്‍ നടന്നാല്‍ ശബരിമലയിലെത്താം. 
ചാലക്കയം മാര്‍ഗം:
 ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗം. 8 കിലോമീറ്റാണ് ശബരിമല.

അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍

കോട്ടയം-Ph: 0481 2563535
ചെങ്ങന്നൂര്‍-Ph: 0479 2452340
പമ്പ റെയില്‍വേ എന്‍ക്വയറി കൗണ്ടര്‍-Ph: 04735 203605

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനശല്യമുള്ളതിനാല്‍ രാത്രി യാത്ര ഒഴിവാക്കണം. ഇടത്താവളങ്ങളില്‍ വിശ്രമിക്കാം. മണ്ഡല മകരവിളക്കു കാലത്ത് ഭക്തരാണ് പ്രധാനമായും കാനനപാത താണ്ടുന്നത്. കോട്ടയത്ത് നിന്ന് ബസ് മാര്‍ഗം എരുമേലിയില്‍ എത്താം. മണ്ഡലകാലം പിറന്ന് രണ്ടാഴ്ചകള്‍ക്കുള്ളില്‍ കാനനപാതയില്‍ ഒട്ടേറെ കടകള്‍ സജ്ജമാകുന്നതിനാല്‍ കുടിവെള്ളം കാര്യമായി കരുതേണ്ടതില്ല. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യ സാമഗ്രികള്‍ കരുതണം. അത്യാവശ്യ മരുന്നുകള്‍ കരുതാം. അട്ടശല്യം നേരിടാന്‍ പൊടിയുപ്പ് പുകയില എന്നിവ പ്രയോഗിക്കാം. ദീര്‍ഘ ദൂര യാത്രയായതിനാല്‍ അമിത ഭാരം വരുന്ന ലഗേജുകള്‍ ഒഴിവാക്കണം.
ശബരിമലയിലെ പൂജാക്രമങ്ങള്‍



ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്‍. 1. ഉഷഃപൂജ. 2. ഉച്ചപ്പൂജ 3. അത്താഴപ്പൂജ. ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാവുക. ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്‍ന്ന് ഗണപതിഹോമം. 7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം. നേദ്യം സമര്‍പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്‍ന്ന് നട തുറന്ന് ദീപാരാധന.ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ് പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപ്പൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതു കൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷം അയ്യപ്പന്‍മാര്‍ക്ക് വിതരണം ചെയ്യും. ഇനി ശ്രീകോവില്‍ വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
വഴിപാട് നിരക്ക്

സന്നിധാനം

ആടിയശിഷ്ടം നെയ്യ് (100 ml) 50.00
അരവണ 60.00
അപ്പം 25.00
പടിപൂജ 40,001.00
അഷേ്ടാത്തരാര്‍ച്ചന 15.00
നിത്യപൂജ 2501.00
ഉച്ചപൂജ 2001.00
ഉഷഃപൂജ 501.00
ഉദയാസ്തമയപൂജ 25,000.00
മുഴുക്കാപ്പ് 500.00.
തുലാഭാരം 100.00
വിഭൂതി പ്രസാദം 15.00

നെയ്യഭിഷേകം (ഒരു മുദ്ര) 10.00
സഹസ്രനാമാര്‍ച്ചന 20.00
അയ്യപ്പചക്രം 120.00
പൂജിച്ചമണി (വലുത് ) 70.00
പൂജിച്ചമണി (ചെറുത് ) 40.00
അടിമ 100.00
ചോറൂണ് 100.00
നീരാജനം 75.00
പഞ്ചാമൃതം (100 ml) 50.00
തങ്ക അങ്കിച്ചാര്‍ത്ത് 7500.00
പറയിടല്‍ 
(ക്ഷേത്ര കോമ്പൗണ്ടില്‍) 100.00
നാമകരണം 75.00
വിദ്യാരംഭം 101.00
ശര്‍ക്കരപ്പായസം (200 ml) 15.00
വെള്ളനിവേദ്യം (200 ാഹ) 10.00
കളഭാഭിഷേകം 3000.00
പുഷ്പാഭിഷേകം 2000.00
അഷ്ടാഭിഷേകം 2000.00
ലക്ഷാര്‍ച്ചന 4000.00
സഹസ്രകലശം 25000.00
(പുഷ്പാഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, ലക്ഷാര്‍ച്ചന, സഹസ്രകലശം എന്നിവയ്ക്ക് സാധനങ്ങള്‍ വഴിപാടുകാരന്‍ ഹാജരാക്കണം)

മാളികപ്പുറം ദേവീക്ഷേത്രം

മഞ്ഞള്‍ കുങ്കുമനിവേദ്യം 25.00
ഭഗവതിസേവ 1000.00
നവഗ്രഹപൂജ 100.00
മാളികപ്പുറം ഉടയാട ചാര്‍ത്ത് 15.00
മലര്‍നിവേദ്യം 15.00
സ്വയംവരാര്‍ച്ചന 25.00
ഒറ്റഗ്രഹപൂജ 20.00
നവഗ്രഹ നെയ്‌വിളക്ക് 15.00
മഞ്ഞള്‍ കുങ്കുമ പ്രസാദം 25.00
മലര്‍ നിവേദ്യം 15.00
നാഗര്‍പൂജ 25.00
വറ നിവേദ്യം 15.00

പമ്പാ ഗണപതികോവില്‍
ഗണപതിഹോമം 100.00
അര്‍ച്ചന 25.00
നീരാജനം 75.00
പുഷ്പാഭിഷേകം 1500.00
വടമാല 100.00
അവില്‍ (ഒരു പൊതി) 20.00
ചോറൂണ് 100.00
വിദ്യാരംഭം 150.00
മുഴുക്കാപ്പ് 500.00
മോദകം 
(ഒരു കവര്‍) 25.00
ലക്ഷാര്‍ച്ചന 1500.00

ശനീശ്വരന്‍ അയ്യപ്പന്‍

ശനി ഗ്രഹത്തിന്റെ ദേവനാണ് അയ്യപ്പന്‍. ശനിദോഷം മാറാന്‍ ശാസ്താപ്രീതിയാണ് ശരണം. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താല്‍ മാറും. ഇതുകൊണ്ടുള്ള മറ്റ് ദോഷങ്ങളും അകലും.ശനിദോഷമകറ്റാന്‍ അയ്യപ്പന് നീരാജനമാണ് പ്രധാന വഴിപാട്. നെയ്യഭിഷേകവും വിധിയുണ്ട്. 

വ്രതകാലത്ത് അരുതാത്തത്

മാലയിട്ടാല്‍ മാലയൂരുന്നതുവരെ ക്ഷൗരം പാടില്ല, ഒരുവിധത്തിലുമുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. മാംസഭക്ഷണമരുത്. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകം ചെയ്ത് മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. കോപിക്കരുത്, അസത്യം പറയരുത്, ഹിംസിക്കരുത്, ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലംവരെ വ്രതമെടുത്ത് മലചവിട്ടണം. 


ശബരിമലയില്‍ ചെയ്യരുതാത്തത്: 
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്>പമ്പാനദി മലിനമാക്കരുത്>തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ല>പമ്പയിലും സന്നിധാനത്തും കക്കൂസുകളുണ്ട്>പമ്പാനദിയില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്>വന നശീകരണത്തിനു കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്>ശബരിമലയില്‍ പുകവലി പാടില്ല>പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരിക്കുന്നു. കഴിയുന്നത്ര തുണിസ്സഞ്ചികള്‍ ഉപയോഗിക്കുക>ശരംകുത്തിയിലാണ് ശരക്കോലുകള്‍ നിക്ഷേപിക്കേണ്ടത്, വേറെയെങ്ങും പാടില്ല>പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല>പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുണ്ട്>അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം>കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപേക്ഷിക്കരുത്>10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ മല ചവിട്ടരുത്, നിത്യബ്രഹ്മചാരി അയ്യപ്പന് അത് ഹിതകരമല്ല. 

പ്രധാന ടെലിഫോണ്‍ നമ്പറുകള്‍


പമ്പ (എസ്.ടി.ഡി. കോഡ് 04735)

പോലീസ് സ്റ്റേഷന്‍-203412
പോലീസ് കണ്‍ട്രോള്‍ റൂം-203386
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-203523
ഫയര്‍ഫോഴ്‌സ്-202333
പെട്രോള്‍ പമ്പ്-202346
കെഎസ്ഇബി-202424
കെഎസ്ആര്‍ടിസി-203445
വാട്ടര്‍ അതോറിറ്റി -202360
ടെലികോം സെന്റര്‍-203433
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-203398
ഗവ. ആസ്പത്രി-203318
ഹോമിയോ ആസ്പത്രി-203537
ആയുര്‍വേദാസ്പത്രി-202536
സഹാസ് ആസ്പത്രി-203350
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-202346
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി-202336
പോസ്റ്റ് ഓഫീസ്-203330
ഗസ്റ്റ് ഹൗസ്-202341.
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-203339
ചാലക്കയം ടോള്‍ ഗേയ്റ്റ്-203522


സന്നിധാനം (എസ്.ടി.ഡി. കോഡ്-04735)

പോലീസ് സ്റ്റേഷന്‍-202014
പോലീസ് കണ്‍ട്രോള്‍ റൂം-202016
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-202029
ഫയര്‍ ഫോഴ്‌സ്-202033
കെ.എസ്.ഇ.ബി-202024
വാട്ടര്‍ അതോറിട്ടി-202111
ടെലികോം സെന്റര്‍-202836
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-202000
ഗവ. ആസ്പത്രി-202101
ആയുര്‍വേദാസ്പത്രി-202102
ഹോമിയോ ആസ്പത്രി-202843
എന്‍.എസ്.എസ്. ആസ്പത്രി-202010
സഹാസ് ആസ്പത്രി-202080
പോസ്റ്റ് ഓഫീസ്-202130
ഗസ്റ്റ് ഹൗസ്-202056
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-202048
അയ്യപ്പസേവാ സംഘം-202043
'



ചെങ്ങന്നൂരിലെ തീവണ്ടി സമയം


തീവണ്ടി നമ്പര്‍
പേര്, പുറപ്പെടുന്ന സമയം 

വടക്കോട്ട്

16343 തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് 00.40
56392 കൊല്ലം-എറണാകുളം പാസഞ്ചര്‍ 5.40
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 7.25 
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ്(തിങ്കള്‍, വ്യാഴം) 7.45
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 8.45
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 9.15
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 9.30
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് (ഞായര്‍, വ്യാഴം) 10.40
12287 കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ് (വെള്ളി) 10.40
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 10.30
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 13.20
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 14.50
2778 കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസ് (വ്യാഴം) 14.50
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 15.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (ചൊവ്വ, ശനി ഒഴികെ) 16.12
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 16.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.07
16312 തിരുവനന്തപുരം-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി) 17.15
16334 തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (തിങ്കള്‍) 17.15
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ) 17.15
16317 കന്യാകുമാരി-ജമ്മുതാവി ഹിമസാഗര്‍ എക്‌സ്പ്രസ് (വെള്ളി) 18.15
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ്(ഞായര്‍) 18.15
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 18.40
12258 കൊച്ചുവേളി-യശ്വന്തപുരം ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 19.10
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 19.30
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 20.00
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 21.10
16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.12


തെക്കോട്ട്

16311 ബിക്കാനീര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 00.20
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(ശനി) 00.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ഞായര്‍) 00.20
16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 01.40
16344 പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 03.35
12777 ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം) 04.00
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 04.50
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 05.40
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 06.20
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.50
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത എക്‌സ് പ്രസ് ) 07.15
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 08.30
12257 യശ്വന്തപുരം-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 10.07
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിഎക്‌സ്പ്രസ് (ബുധന്‍, ഞായര്‍ ഒഴികെ) 11.25
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.45
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 12.10
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (ബുധന്‍) 12.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.55
16649 മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് 15.35
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.55
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 15.00
16318 ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (വ്യാഴം) 16.20
12209 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ് പ്രസ് (ചൊവ്വ, ശനി) 17.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ് (വെള്ളി) 17.35
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 18.35
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 19.13
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 20.25
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.50


കോട്ടയത്തുനിന്നുള്ള തീവണ്ടി സമയം


നമ്പര്‍, തീവണ്ടിയുടെ പേര്, എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം


തെക്കോട്ട്

16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 00.55-01.00
16344 പാലക്കാട് ടൗണ്‍-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 02.50-02.55
12697 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്(തിങ്കള്‍) 03.20-03.25
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 04.05-04.10
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 04.50-04.55
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 05.40
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത) എക്‌സ്പ്രസ് 06.20-06.25
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.07-06.10
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 07.35-07.40
56385 എറണാകുളം-കോട്ടയം പാസഞ്ചര്‍ 09.25
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്്. (ബുധന്‍, ഞായര്‍ ഒഴികെ) 10.48-10.51
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.00-11.05
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 11.25-11.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.10-13.13
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 14.15-14.20
16649 മംഗലാപുരം-തിരുവനന്തപുരം (പരശുറാം എക്‌സ്പ്രസ്) 14.50-14.53
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.05-15.10
16318 ജമ്മുതാവി-ഹിമസാഗര്‍ എക്‌സ്പ്രസ്(വ്യാഴം) 15.30-15.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ്-ഗുരുദേവ് (വെള്ളി) 16.50-16.55
12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ്(ചൊവ്വ,ശനി-കൊങ്കണ്‍ വഴി) 20.05-20.10
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 17.45
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 18.30-18.33
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 19.42-19.45
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.00-19.05
56389 എറണാകുളം-കോട്ടയം പാസഞ്ചര്‍ 22.00
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി-കൊങ്കണ്‍ വഴി) 02.15-02.20
16311 ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം-കൊങ്കണ്‍ വഴി) 02.15-02.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ശനി-കൊങ്കണ്‍ വഴി) 02.15-02.20
12777 യശ്വന്ത്പൂര്‍-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 03.20-03.25
12257 യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 09.25-09.30
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ്(ബുധന്‍-കൊങ്കണ്‍ വഴി) 15.25-15.28

വടക്കോട്ട്

16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.53-23.58
16343 തിരുവനന്തപുരം-പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് 01.25-01.30
56385 കോട്ടയം-എറണാകുളം പാസഞ്ചര്‍ 05.25
1352 കൊല്ലം-എറണാകുളം പാസഞ്ചര്‍ 06.35-06.40
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ ്(തിങ്കള്‍, വ്യാഴം) 08.30-08.35
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 08.15-08.18
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 09.35-09.40
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 10.15-10.20
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 10.50
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ്(ഞായര്‍, വ്യാഴം-കൊങ്കണ്‍ വഴി) 11.25-11.30
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 11.35-11.40
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 14.05-14.10
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 15.40-15.45
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 16.20-16.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്്. (ചൊവ്വ, ശനി ഒഴികെ) 16.48-16.50
56390 കോട്ടയം-എറണാകുളം പാസഞ്ചര്‍ 17.15
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 17.30-17.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.47-17.50
16334 തിരുവനന്തപുരം-വെരാവല്‍(തിങ്കള്‍-കൊങ്കണ്‍ വഴി) 18.20-18.25
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ-കൊങ്കണ്‍ വഴി) 18.20-18.25
16312 കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി-കൊങ്കണ്‍ വഴി) 18.20-18.25
16317 കന്യാകുമാരി-ജമ്മുതാവി(വെള്ളി) ഹിമസാഗര്‍ 19.05-19.10
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് (ഞായര്‍) 19.05-19.10
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 19.50
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 20.20-20.25
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 20.47-20.50
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 22.10-22.15
12698 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്(ശനി) 23.00-23.05
12287 കൊച്ചുവേളി-ഡെറാഡൂണ്‍ (വെള്ളി-കൊങ്കണ്‍ വഴി) 11.25-11.30
12778 കൊച്ചുവേളി-യശ്വന്ത്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 15.40-15.45
12258 കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 20.00-20.05