Tuesday, October 11, 2011

ജര്‍മ്മന്‍ ചാന്‍സലറും വര്‍ഗ്ഗീയവാദിയോ ....?

ജര്‍മ്മന്‍ ചാന്‍സലറും വര്‍ഗ്ഗീയവാദിയോ ....?
ജര്‍മ്മനിയില്‍ ജീവിക്കുന്ന ഇസ്ലാംമത വിശ്വാസികള്‍ ജര്‍മ്മനിയുടെ തനതായ പൊതുമൂല്യങ്ങളോടും ഭരണഘടനയോടും സമരസപ്പെട്ട്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന്‌ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെല്‍ക്കല്‍ പറഞ്ഞു. അവര്‍ തുടര്‍ന്ന്‌ പറഞ്ഞു.

ഇസ്ലാമിനെ കുറിച്ച്‌ ജര്‍മ്മന്‍കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ധാരണകളില്‍ പ്രധാനപ്പെട്ടവ ശരിഅത്ത്‌ ഇസ്ലാമിക നിയമങ്ങളും സ്തീ-പുരുഷന്മാര്‍ക്കിടയിലുള്ള അസമത്വവും അഭിമാന കൊലപാതകങ്ങളുമാണ്‌. ഇത്തരം ധാരണകള്‍ മാറ്റിയെടുക്കാന്‍ അവര്‍തന്നെ മുന്‍കൈയെടുക്കണം.

എന്നാല്‍ മേറ്റ്ല്ലാം മതങ്ങളെയും പോലെ ഇസ്സാംമതവിശ്വാസികളും പൊതുമൂല്യങ്ങളോട്‌ സമര്‍പ്പണ മനോഭാവത്തോടെ ജീവിക്കുകയാണ്‌ വേണ്ടത്‌. അതിന്‌ വിരുദ്ധമായ രീതികള്‍ പ്രകടമാകുമ്പോഴാണ്‌ മറ്റുള്ളവരില്‍ സംശയങ്ങളും ആശങ്കകളും ഭയപ്പാടുകളുമുണ്ടാവുന്നത്‌. അതിനുള്ള സാഹചര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കേണ്ടത്‌ മുസ്ലീംങ്ങള്‍ തന്നെയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. പൊതുവിദ്യാലയങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ മത വിശ്വാസപഠനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുസ്ലീം പള്ളികളിലെ ഇമാമുമാര്‍ ജര്‍മ്മന്‍ഭാഷ ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

മേല്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണല്ലോ ആര്‍എസ്‌എസുകാരും ബിജെപിക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇത്‌ പറയുന്ന സമയത്ത്‌ വര്‍ഗ്ഗീയവാദികളെന്നാണ്‌ ദേശീയവാദികളായ ഇവരെ ഇന്ത്യയിലെ കപടമതേതരവാദികള്‍ വിളിക്കുന്നത്‌. ഒന്നാലോചിച്ചുനോക്കൂ, മെര്‍ക്കല്‍ പറഞ്ഞവാക്കുകള്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ്‌ പറഞ്ഞതെങ്കില്‍ ഇവിടത്തെ മതേതരവാദികളും മാധ്യമങ്ങളും ഒക്കെ എതൊക്കെ തരത്തിലായിരുന്നു അതിനെ വ്യാഖ്യാനിക്കുക. ?

മുന്‍ മുഖ്യമന്ത്രി ആന്റണി പറഞ്ഞവാക്കുകള്‍ക്ക്‌ അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്ഥാനത്യാഗം ആയിരുന്നുവെന്നോര്‍ക്കുക. ഇവിടത്തെ സംഘടിത ന്യൂനപക്ഷങ്ങള്‍, ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ അന്നന്ന്‌ നേട്ടങ്ങളുണ്ടാക്കുന്നുവെന്നാണ്‌ അന്ന്‌ ആന്റണി പറഞ്ഞത്‌.അതാണ്‌ ഇന്ത്യയും മറ്റുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യത്യാസം. ഇവിടെ വര്‍ഗ്ഗീയതക്ക്‌ വളം വെക്കുകയും വര്‍ഗ്ഗീയവാദികളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം നാം അനുഭവിക്കുകയും ചെയ്യുന്നു. സുരക്ഷിതമായി ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇത്തരം സമീപനങ്ങള്‍കൊണ്ടുവന്നിരിക്കുന്നത്‌.

No comments: