Wednesday, October 24, 2012

ആസാമിലെ നേരറിയാത്ത വരേണ്യവര്‍ഗം

ആസാമിലെ നേരറിയാത്ത വരേണ്യവര്‍ഗം

ആസാം കത്തിയെരിയുമ്പോഴും ചിലര്‍ വ്യക്തിപരമായ മുതലെടുപ്പില്‍ വ്യാപൃതരായിരുന്നു. ആസാം ജനത തങ്ങളുടെ ഭാരതീയ വ്യക്തിത്വം സംരക്ഷിക്കുന്നതിനുവേണ്ടി രക്തരൂഷിതമായ സമരത്തില്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ സഹയാത്രികരും നമ്മുടെ ആഗോളീകരിക്കപ്പെട്ട വായാടികളുമൊക്കെ അനധികൃത കുടിയേറ്റക്കാര്‍ക്കുവേണ്ടി വിലപിക്കുകയും പക്ഷംപിടിക്കുകയും ചെയ്യുന്നു. ദേശീയ ഭാരതീയരെ സംബന്ധിച്ചിടത്തോളം ആസാമിലെ കലാപം സ്വദേശികളും വിദേശികളും തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ്‌. അത്‌ കേവലം മതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടലല്ല. അതിര്‍ത്തിക്കപ്പുറത്തുനിന്ന്‌ ആയുധധാരികളായ കുടിയേറ്റക്കാര്‍ വിഭാഗീയതയുടെ വിത്ത്‌ വിതറുന്നതുവരെ നൂറ്റാണ്ടുകളായി ആസാം ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖല നാനാത്വത്തില്‍ ഏകത്വത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണമായിരുന്നു. അവര്‍ ആസാമിലെ ജനങ്ങളെ ജാതീയമായും വര്‍ഗീയമായും വിഭജിക്കുക മാത്രമല്ല അവര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെപ്പോലും വരുതിയിലാക്കിയിരിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച നമ്മുടെ നേതാക്കള്‍ ആയുധസജ്ജരായ അനധികൃത കുടിയേറ്റക്കാരെ നിയന്ത്രണവിധേയരാക്കി നാട്‌ കടത്തുന്നതിനുള്ള വഴികളെക്കുറിച്ച്‌ ചര്‍ച്ചയേ ചെയ്തില്ല. വോട്ടുബാങ്ക്‌ രാഷ്ട്രീയത്തിന്റെ ഗുണഫലത്താല്‍ നയിക്കപ്പെട്ട അവര്‍ ചര്‍ച്ച ചെയ്യുന്നത്‌ എങ്ങനെ വോട്ടുകള്‍ ധ്രുവീകരിക്കാമെന്നോ അല്ലെങ്കില്‍ ഭാരതമണ്ണിന്റെ നിയമവിരുദ്ധ കയ്യേറ്റക്കാരെ നിയമവിധേയമാക്കി തീര്‍ക്കുന്നതിനുള്ള വഴികളെക്കുറിച്ചോ ആണ്‌. വിദേശികള്‍ക്കെതിരായി ഭാരതീയരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഭാരതീയ ജീവിതത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലകളിലേക്കും, സാമൂഹ്യമേഖല മുതല്‍ വ്യവസായലോകം വരെ വ്യാപിച്ചിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള, പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട സമ്പന്ന വര്‍ഗങ്ങളുടെ സംഘടിതശക്തി ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദേശികതയെ കുടിയിരുത്താനുള്ള അങ്കത്തിന്‌ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. എന്തിന്‌ നമ്മള്‍ വിദേശ മേല്‍വിലാസമുള്ള ഏതിനേയും ആരാധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു? കച്ചവടസ്ഥാപനത്തിന്റെ, താമസ സമുച്ചയത്തിന്റെ, ഒരു കാറിന്റെ അല്ലെങ്കില്‍ അടുക്കള സാമഗ്രികളുടെയുമൊക്കെ കാര്യത്തില്‍ ഭാരതീയര്‍ ദേശീയ നാമങ്ങളേയും രൂപങ്ങളേയുമൊക്കെ പുറന്തള്ളി വിദേശ ബ്രാന്റുകളെ പിന്തുണയ്ക്കുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും വിദേശത്ത്‌ വിദ്യാഭ്യാസം നേടുകയും തൊഴില്‍ വിപണിയിലും രാഷ്ട്രീയത്തിലും മുന്‍ഗണനയോടുകൂടിയ പ്രാപ്യത ഏറെയുള്ള ഈ പുത്തന്‍ ഇന്ത്യക്കാര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? വൊഡാഫോണിനെയും ബംഗ്ലാദേശികളെയും പിന്തുണയ്ക്കുന്നത്‌ അവരുടെ പ്രതിബദ്ധതയുടെ ഭാഗം മാത്രമാണ്‌. അവര്‍ക്ക്‌ രാമനും റഹീമും അല്ലെങ്കില്‍ ഗുരുനാനാക്കുമൊക്കെ വിശ്വാസത്തിന്റെ വെറും ചിഹ്നങ്ങള്‍ മാത്രവും അതേസമയം വിദേശ സാമ്പത്തിക, സാമൂഹിക മാതൃക അവരുടെ യഥാര്‍ത്ഥ മതവുമാകുന്നു. ആസാം ദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചതന്നെ ഭാരതമണ്ണിന്റെയും കച്ചവടത്തിന്റെയും സംസ്ക്കാരത്തിന്റെയും വിദ്യാഭ്യാസ വ്യവസ്ഥയുടെയും മേലുള്ള വിദേശ കടന്നുകയറ്റത്തെ ന്യായീകരിക്കുന്ന വളര്‍ന്നുവരുന്ന പ്രവണതയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. 

രണ്ടുനേരം ഭക്ഷണം കഴിക്കുക എന്നത്‌ ഒരു മരീചികയായി അനുഭവപ്പെടുന്ന ഇവിടുത്തെ ദരിദ്രകോടികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ വോട്ട്‌ ലക്ഷ്യംവച്ച്‌ കൊണ്ടുള്ള ചില രാഷ്ട്രീയക്കാരൊഴികെ ആരും തന്നെയില്ല. വരേണ്യവര്‍ഗങ്ങളോ, സര്‍ക്കാരിതര ഏജന്‍സികളൊ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ആഹാരത്തിനോ, പാര്‍പ്പിടത്തിനോ, ആരോഗ്യ സുരക്ഷയ്ക്കോ വേണ്ടി ആവശ്യമുന്നയിച്ചുകൊണ്ട്‌ ധര്‍ണ്ണയോ നിരാഹാര സത്യഗ്രഹമോ നടത്തുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയുകയില്ല. എന്നാല്‍ ഭാരതത്തിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ ഒരു നീക്കമുണ്ടാകുമ്പോള്‍ ഇക്കൂട്ടര്‍ ആവേശപൂര്‍വ്വം അതിനെതിരായി ചാടിവീഴുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള കോടതിവിധിപോലും ലംഘിക്കപ്പെടുന്നത്‌ ഇക്കൂട്ടര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന്‌ നടിക്കുന്നു. ഭാരതത്തിന്‌ എന്താണ്‌ ഉത്തമമായത്‌ എന്ന്‌ വാദിക്കുന്നതിനേക്കാള്‍ പ്രചുര പ്രചാരം നേടിയിരിക്കുന്നതും, കാമ്യകരവും ലാഭകരവുമൊക്കെ രാഷ്ട്രീയമായ ‘ശരി’യുടെ കൂടെ നില്‍ക്കുന്നതാണ്‌ എന്നായിത്തീര്‍ന്നിരിക്കുന്നു. ഭാരതസമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള വിദേശ സാന്നിധ്യത്തെ നായീകരിക്കുന്നതിന്‌ ചിലര്‍ ഇത്തരത്തില്‍ പരിഹാസ്യമായ ഒരു വാദഗതി ഉന്നയിക്കുന്നു- “അനധികൃതമായി ഭാരതീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിയേറുന്നില്ലേ?” “ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും നാടുകടത്തണമെന്ന്‌ ദേശീയ വാദികള്‍ ആവശ്യപ്പെടുന്നതുപോലെ അവര്‍ ഭാരതീയരേയും പുറത്താക്കേണ്ടതല്ലേ?” ഭാരതവംശജരായ കുടിയേറ്റക്കാര്‍ ഏത്‌ രാജ്യത്തിലായാലും അവിടെ അവര്‍ ഉല്‍പ്പാദനക്ഷമതയുള്ള ഒരു മുതല്‍ക്കൂട്ടാണ്‌ എന്ന വസ്തുത ഇവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അവര്‍ ഒരിക്കലും ഒരു ബാധ്യതയായി വര്‍ത്തിക്കുന്നില്ല. അവര്‍ അവിടത്തെ പ്രാദേശികമായ ആചാരങ്ങളും നിയമങ്ങളും അനുസരിച്ച്‌ ജീവിക്കുന്നു. ഭാരതത്തില്‍ തിരികെവരുമ്പോള്‍ പോലും അവര്‍ ഇതൊന്നും തെറ്റിക്കുന്നില്ല. പ്രവാസികള്‍ അവിടുത്തെ തദ്ദേശീയര്‍ക്ക്‌ സമ്പത്തും തൊഴിലും നല്‍കുകയും ഒരുതരത്തിലും അവരുശട വസ്തുവകകള്‍ തട്ടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടുത്തെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ചെയ്യുന്നതായി സംശയിക്കപ്പെടുന്നതുപോലെ പ്രവാസികളായ ഭാരതീയര്‍ ആയുധമേന്തുകയോ ബോംബ്‌ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. അവര്‍ പ്രത്യേക നിയമങ്ങള്‍ക്കുവേണ്ടി ആവശ്യമുന്നയിക്കുന്നുമില്ല. ഭാരതീയമായ വ്യവസായ സ്ഥാപനങ്ങള്‍മൂലം അമേരിക്കയില്‍ മാത്രം 2,50,000ല്‍പ്പരം തൊഴിലുകള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭാരതത്തിലേക്ക്‌ നിയമവിധേയമായോ നിയമവിരുദ്ധമായോ കടന്നുവരുന്ന വിദേശികള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്‍ഗണനാപരമായ ഒരു പരിഗണന ആവശ്യപ്പെടുന്നു. വിദേശകുത്തക കമ്പനികള്‍ നികുതി ഇളവ്‌, ഭാരത നിയമങ്ങളില്‍നിന്നുള്ള ഒഴിവാക്കല്‍, ശരിയായ രേഖകളില്ലാതെ ഇവിടെ തങ്ങാനുള്ള അവകാശം തുടങ്ങിയവ ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ നയരൂപീകരണകര്‍ത്താക്കള്‍ വിദേശത്തുനിന്ന്‌ നേരിട്ട്‌ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്‌ ഭാരതത്തിലെ നികുതിസംവിധാനം ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നു. 
വൊഡാഫോണിനേയും മറ്റുള്ളവരേയുമൊക്കെ ഭാരതീയ നിയമങ്ങളുടെ ഇരകളായി കാണേണ്ടതില്ല എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള വഴി കണ്ടുപിടിക്കുന്നതിന്‌ അവര്‍ ഉറക്കമൊഴിഞ്ഞ്‌ തലപുകയ്ക്കുന്നു. വ്യവസായലോകത്തിന്റെ കുഴലൂത്തുകാര്‍ വളര്‍ച്ചയ്ക്കുള്ള പരിതസ്ഥിതി അനുകൂലമല്ല എന്ന്‌ മുറവിളികൂട്ടുന്നു. ആരുംതന്നെ കര്‍ഷകരുടെ കൂടിവരുന്ന ആത്മഹത്യകളെക്കുറിച്ചോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ഗങ്ങളുടെ വാങ്ങുവാനുള്ള ശേഷിക്കുറവിനെക്കുറിച്ചോ ഉത്കണ്ഠപ്പെടുന്നില്ല. കഷ്ടം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ശരിയായ രേഖകളോടുകൂടി നാഗ്പൂരിലെത്തിയ 10,000 പാക്കിസ്ഥാനികള്‍ 7,000ത്തോളം പേര്‍ അപ്രത്യക്ഷരായത്‌ ഭാരതീയര്‍ എന്ന്‌ പറഞ്ഞുനടക്കുന്നവരെ ഒരുതരത്തിലും അസ്വസ്ഥരാക്കുന്നില്ല. സ്ഥലത്തെ നിയമപാലകള്‍ അവരെ കണ്ടെത്താനും തിരിച്ച്‌ അവരുടെ നാട്ടിലേക്ക്‌ അയക്കാനും മറന്നുപോയിരിക്കുന്നു. ഒരു ജില്ലയുടെ ഏതാണ്ട്‌ പകുതിയോളം ജനസംഖ്യയുടെ രൂപഭാവങ്ങള്‍, തദ്ദേശീയ ജീവശാസ്ത്രപരമായ കാരണത്താലല്ല, ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റം മൂലം മാറുമ്പോഴും അവരെ ഇത്‌ ഒരു വിധത്തിലും അലട്ടുന്നില്ല. നിര്‍ഭാഗ്യവശാല്‍, ഓഹരിവിപണിയില്‍നിന്ന്‌ കൊള്ളലാഭം കൊയ്യുന്നതിനുവേണ്ടി ആഗോള കുത്തക കമ്പനികള്‍ വിപണിയെ സ്വാധീനിക്കാനും കൃത്രിമം കാട്ടാനും ദശലക്ഷങ്ങള്‍ മുടക്കുന്നതുവഴി സാധാരണക്കാരായ നിക്ഷേപകര്‍ക്ക്‌ തങ്ങള്‍ വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ള തങ്ങളുടെ കഷ്ടപ്പെട്ട്‌ സമ്പാദിച്ചിട്ടുള്ള ധനം നഷ്ടപ്പെടുമ്പോഴും മേല്‍ സൂചിപ്പിച്ച വരേണ്യവര്‍ഗങ്ങള്‍ക്ക്‌ യാതൊരു കുലുക്കവുമില്ല. അവര്‍ക്ക്‌ വീട്ടില്‍നിന്നും ജോലിസ്ഥലത്തേക്ക്‌ അതിവേഗ പാതയിലൂടെയുള്ള സുഗമമായ യാത്രയും, താമസസ്ഥലത്തിന്‌ തൊട്ടടുത്തുള്ള എടിഎം കൗണ്ടറും ഏതാനും ചുവടുകള്‍ അകലെയുള്ള വന്‍കിട ഷോപ്പിംഗ്‌ മാളും ഒരു കാറും കുറഞ്ഞ പലിശയ്ക്ക്‌ ഒരു ഭവനവായ്പയുമാണ്‌ വേണ്ടത്‌. ഭാരതീയമായ കമ്പനികള്‍ക്കാണ്‌ ഈ സൗകര്യങ്ങളൊക്കെ നല്‍കാന്‍ കഴിയുന്നതെങ്കില്‍ അവരെ അവര്‍ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക്‌ അതിന്‌ കഴിഞ്ഞില്ലെങ്കില്‍ “ആധുനിക ഈസ്റ്റ്‌ഇന്ത്യാ കമ്പനികള്‍ കടന്നുവന്ന്‌ നമ്മുടെ ജീവിതത്തെയും ഭരണസംവിധാനത്തെയും ഒരിക്കല്‍ക്കൂടി കൈയടക്കാന്‍ അനുവദിക്കുക”. അതിനാല്‍ ആസാം കൂട്ടക്കൊലയെക്കുറിച്ചുള്ള സംവാദം ഭാരതീയ മനസ്ഥിതിയെ ഭാരതീയമല്ലാതാക്കാനുള്ള ഒരു കുത്സിത ശ്രമത്തിന്റെ ഭാഗം മാത്രമാണ്‌. 

പ്രധാനമന്ത്രിയുടെ ബോധോദയം

പ്രധാനമന്ത്രിയുടെ ബോധോദയം


കേരളത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിച്ച്‌ വരുന്നതില്‍ ഇപ്പോള്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്ക അദ്ഭുതകരമാണ്‌. ദല്‍ഹിയില്‍ ഡിജിപിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ്‌ മന്‍മോഹന്‍സിംഗ്‌ വര്‍ഗീയതയെ കുറിച്ച്‌ വാചാലനാകുന്നത്‌. ഇന്ത്യയിലേക്ക്‌ കടല്‍ മാര്‍ഗം ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്‌. കാശ്മീര്‍ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ച്‌ വരികയാണെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്‌. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കണമെന്നും ചില സംഘടനകള്‍ രാജ്യസുരക്ഷയ്ക്കും ഐക്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌. പുതിയ മാധ്യമങ്ങളെ ഉപയോഗിച്ച്‌ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവണത വര്‍ദ്ധിച്ച്‌ വരികയാണെന്നും ഇത്‌ തുടക്കത്തിലെ തടയണമെന്നും പ്രധാനമന്ത്രിക്ക്‌ അഭിപ്രായമുണ്ട്‌. സാമുദായിക സഹവര്‍ത്തിത്വവും നാനാത്വത്തിലുള്ള ഏകത്വവുമാണ്‌ നമ്മുടെ സവിശേഷത. അതാണ്‌ തുടരേണ്ടത്‌. ജമ്മു കാശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണം. രാജ്യത്ത്‌ വര്‍ദ്ധിച്ച്‌ വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെയും സാമുദായിക കലാപങ്ങളെയും കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി പ്രകടിപ്പിക്കുകയുണ്ടായി. മന്‍മോഹന്‍സിംഗിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്‌ രാജ്യത്ത്‌ സംഭവിക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ലെന്നാണ്‌. വര്‍ഷങ്ങളായി വര്‍ഗീയ-ഭീകരസംഘടനകളുടെ വിളനിലമായി കേരളം മാറിയിട്ട്‌. അതിന്‌ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു കൊടുക്കുന്നത്‌ കോണ്‍ഗ്രസാണെന്ന വസ്തുത പോലും മന്‍മോഹന്‍സിംഗിന്‌ നിശ്ചയമില്ലെന്നു തോന്നുന്നു.
ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പിതൃത്വം മുസ്ലീം ലീഗിനാണ്‌. രാജ്യം മതത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ടത്‌ മുസ്ലീം ലീഗിന്റെ ആവശ്യപ്രകാരമാണ്‌. ഒടുവില്‍ ചത്ത കുതിരയെന്ന്‌ ലീഗിനെ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ആ ലീഗിനെ പടക്കുതിരയാക്കിയത്‌ കോണ്‍ഗ്രസല്ലേ ? ഇന്ദിരാഗാന്ധിയുടെ കാലത്ത്‌ കേരളത്തില്‍ സഖ്യം തുടരവെ തന്നെ ഉത്തരേന്ത്യയില്‍ മുസ്ലീം ലീഗിന്‌ പ്രവര്‍ത്തിക്കാന്‍ സൗകര്യം ലഭിച്ചിരുന്നില്ല. ദല്‍ഹിയില്‍ അഖിലേന്ത്യാ സമ്മേളനം നിശ്ചയിച്ച മുസ്ലീം ലീഗിന്‌ സ്ഥലാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ സംഭവം പോലും ഉണ്ടായിരുന്നു. എന്നാല്‍ ആ ലീഗിന്റെ പ്രതിനിധിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മാന്യത നല്‍കിയ മന്‍മോഹന്‍സിംഗ്‌ വര്‍ഗീയതയുടെ പേരില്‍ വ്യാകുലപ്പെടുന്നത്‌ ഇരട്ടത്താപ്പാണ്‌.
മുസ്ലീം ലീഗ്‌ ഭീകരസംഘടനയെന്നു പറയുന്നില്ല. എന്നാല്‍ വര്‍ഗീയ പാര്‍ട്ടി ആണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ആ വര്‍ഗീയ പാര്‍ട്ടി ഇപ്പോള്‍ സകലമാന മുസ്ലീം ഭീകരരൂപങ്ങള്‍ക്കും ആശ്രയം ലഭിക്കുന്ന അവസ്ഥയിലായില്ലേ ? ഫലത്തില്‍ കോണ്‍ഗ്രസിന്റെ ചിറകിന്‍ കീഴില്‍ വര്‍ഗീയ പാര്‍ട്ടിയായ മുസ്ലീം ലീഗും ഭീകരസംഘടനകളുമെല്ലാം സുരക്ഷിതമായി കഴിയുകയാണ്‌. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. അകാലിദളിനെ ഒതുക്കാന്‍ ഇന്ദിരാഗാന്ധി ഭിന്ദ്രന്‍വാലയെ പഞ്ചാബില്‍ സൃഷ്ടിച്ചതു പോലെ കോണ്‍ഗ്രസല്ലേ കേരളത്തില്‍ മദനിയെ പ്രോത്സാഹിപ്പിച്ചത്‌ ? ലീഗിനെ വിരട്ടി വരുതിയില്‍ നിര്‍ത്താനുള്ള അടവിന്റെ ഭാഗമായി മദനിയെ കയറൂരി വിട്ട കോണ്‍ഗ്രസ്‌ രാജ്യത്തിനും സംസ്ഥാനത്തിനുമുണ്ടായ നഷ്ടത്തിനും നാണക്കേടിനും ഉത്തരം പറയേണ്ടതാണ്‌.
ഇന്ത്യയില്‍ എവിടെ സ്ഫോടനമുണ്ടായാലും അതിന്റെ സുപ്രധാന കണ്ണി കേരളത്തിലാണെന്നത്‌ പകല്‍ പോലെ തിരിച്ചറിഞ്ഞിട്ട്‌ വര്‍ഷങ്ങളായി. പക്ഷേ പ്രധാനമന്ത്രി ഇപ്പോഴാണ്‌ കേരളത്തില്‍ വര്‍ഗീയ-ഭീകരസംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന കാര്യം ഓര്‍ത്തത്‌. വൈകിയെത്തിയ ഈ ബോധോദയം കൊണ്ട്‌ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാമോ ? ഒന്നും നടക്കാന്‍ പോകുന്നില്ല. ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിയും പകല്‍ കൊള്ളയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്‌. കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും മാത്രമല്ല പ്രധാനമന്ത്രി പോലും പ്രതിക്കൂട്ടിലാണ്‌. മന്‍മോഹന്‍സിംഗ്‌ പാര്‍ലമെന്റില്‍ പോലും സുരക്ഷിതനല്ല. നാലു വര്‍ത്തമാനം പറയാന്‍ നാക്കനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നാണം കെട്ടു നില്‍ക്കുകയാണ്‌ യുപിഎ ഭരണകൂടം. ലക്ഷക്കണക്കിന്‌ കോടി രൂപകളുടെ അഴിമതിക്കഥകള്‍ പ്രതിപക്ഷ ആരോപണമല്ല. ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ പരിശോധനയില്‍ കണ്ടെത്തിയ വസ്തുതകളാണ്‌. പ്രതിപക്ഷം അഴിമതിക്കെതിരെ പോരാടുമ്പോള്‍ പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും സി എ ജിക്കെതിരെ പടയ്ക്കിറങ്ങിയ കാലമാണിത്‌. അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന സര്‍ക്കാരിന്‌ ശ്രദ്ധ തിരിക്കാന്‍ ഒരു വിഷയം വേണം. അതിനു കണ്ടെത്തിയതാണ്‌ രാജ്യം അപകടത്തിലാണെന്ന പ്രസ്താവനയും വര്‍ഗീയത വ്യാപിക്കുന്നു എന്ന വിലാപവും.
കാശ്മീരില്‍ നുഴഞ്ഞു കയറുന്ന പാക്‌ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈന്യത്തെ അനുവദിക്കാത്ത ഭരണകൂടത്തിന്റെ തലവനാണ്‌ മന്‍മോഹന്‍സിംഗ്‌. കടല്‍ത്തീരങ്ങളും മലയോരങ്ങളും ഭീകരന്മാരുടെ ലക്ഷ്യസ്ഥാനമാണെന്ന്‌ ബോധ്യമായിട്ടും നടപടികള്‍ ത്വരിതപ്പെടുത്തുന്നില്ല. പാര്‍ലമെന്റ്‌ ആക്രമണത്തിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ചിട്ട്‌ വര്‍ഷങ്ങളായി. ശിക്ഷ നടപ്പാക്കാന്‍ ധൈര്യമില്ലാത്ത കേന്ദ്രസര്‍ക്കാരാണ്‌ യു പി എയുടെത്‌. പാര്‍ലമെന്റ്‌ ആക്രമണത്തിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെയും ശിക്ഷിക്കപ്പെട്ട പ്രതികളെ വിശിഷ്ടാതിഥികളെ പോലെ പോറ്റുകയാണ്‌. രാജ്യം തരിപ്പണമായാലും കാല്‍പ്പണത്തിന്‌ വര്‍ഗീയ ഭീകരസംഘടനകളുടെ കാല്‍ നക്കുന്ന സമീപനം മാറ്റാത്തിടത്തോളം വര്‍ഗീയതയ്ക്കെതിരെ സംസാരിക്കുന്നതില്‍ അര്‍ഥമില്ല. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ വാചാലമാകുകയല്ല നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള തന്റേടം മന്‍മോഹന്‍സിംഗിന്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാന്‍ ഒരു വകയും കാണുന്നില്ല

വഞ്ചിക്കപ്പെടുന്ന മാറാട്‌

വഞ്ചിക്കപ്പെടുന്ന മാറാട്‌


രണ്ടായിരത്തിമൂന്ന്‌ മെയ്‌ രണ്ടിനാണ്‌ കേരളത്തെ നടുക്കിയ മാറാട്‌ കൂട്ടക്കൊല നടന്നത്‌. ഒമ്പത്‌ വര്‍ഷം പിന്നിട്ടിട്ടും ഇതേക്കുറിച്ച്‌ സിബിഐ അന്വേഷണം നടക്കാത്തതിന്‌ ഒറ്റക്കാരണമേയുള്ളൂ. തോമസ്‌ പി.ജോസഫ്‌ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. “മേല്‍ കൊടുത്തിട്ടുള്ള വസ്തുതകളും സാഹചര്യങ്ങളും വെച്ച്‌ സാക്ഷിക്ക്‌ (മുസ്ലീംലീഗ്‌ ജില്ലാ നേതാവും കോഴിക്കോട്‌ വികസന അതോറിറ്റി ചെയര്‍മാനുമായ എം.സി.മായിന്‍ ഹാജി) ഗൂഢാലോചനയെക്കുറിച്ചും മാറാട്‌ കടപ്പുറത്തെ ആസന്നമായ അക്രമത്തെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന്‌ ചിന്തിക്കുന്നത്‌ തികച്ചും യുക്തിസഹമാണ്‌. പ്രാദേശിക നേതാക്കളുടെയെങ്കിലും അനുഗ്രഹാശ്ശിസുകളില്ലാതെയാണ്‌ അവരില്‍ ചിലര്‍ ഉള്‍പ്പെടെ ഇത്രയേറെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകര്‍ ഗൂഢാലോചനയില്‍ പങ്കാളികളായതെന്ന്‌ കരുതാനാവില്ല. ഇക്കാരണത്താലാണ്‌ സാക്ഷി (മുസ്ലീംലീഗ്‌ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി) സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതും അതില്‍ ആശങ്ക രേഖപ്പെടുത്തുന്നതും” (പേജ്‌ 174). ഇതേ എതിര്‍പ്പും ആശങ്കയും തന്നെയാണ്‌ “പാണക്കാട്ട്‌ തങ്ങളെയും എന്നെയും ജയിലിലടക്കാനാണോ നിങ്ങളുടെ പ്ലാന്‍” എന്ന്‌ സമാധാന ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈയെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രനോട്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലുള്ളത്‌. മാറാട്‌ കൂട്ടക്കൊലയുടെ സമയത്ത്‌ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ മന്ത്രിസഭയിലെ സര്‍വശക്തനായ വ്യവസായമന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുസ്ലീംലീഗിന്റെ താല്‍പ്പര്യമനുസരിച്ച്‌ മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിദേശബന്ധത്തെക്കുറിച്ചും സിബിഐ അന്വേഷണത്തിന്‌ യുഡിഎഫ്‌ ശുപാര്‍ശ ചെയ്തിരിക്കുന്നു എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ആരും മുഖവിലക്കെടുക്കില്ല. എന്ന്‌ മാത്രമല്ല യുഡിഎഫിന്റെ തീരുമാനത്തിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും നിറഞ്ഞിരിക്കുന്നത്‌ കാപട്യവും കൗശലവുമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യും. അതില്‍ വഞ്ചന പതിയിരിക്കുന്നുമുണ്ട്‌. ഇതറിയണമെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2012 ജൂലൈ പതിനൊന്നിന്‌ നിയമസഭയില്‍ നല്‍കിയ മറുപടി നോക്കിയാല്‍ മതി.
പ്രതിപക്ഷ എംഎല്‍എമാരായ എളമരം കരീം, വി.ചെന്താമരാക്ഷന്‍, കെ.രാധാകൃഷ്ണന്‍, എ.പ്രദീപ്‌ കുമാര്‍ എന്നിവര്‍ ഉന്നയിച്ച ഒരു ചോദ്യം ഇതായിരുന്നു: “അന്വേഷണം സിബിഐക്ക്‌ കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട്‌ പെറ്റീഷനുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്‌ എന്താണ്‌; സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്‌ സഭയില്‍ ലഭ്യമാക്കാമോ?
ഈ ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്‌: “സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ അന്വേഷണം ക്രൈം വിഭാഗം അഡീഷണല്‍ പോലീസ്‌ ഡയറക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തിലുള്ള ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന വിവരം ബഹു. കേരളാ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. പ്രസ്തുത സംഘം അന്വേഷണം നടത്തിവരുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട്‌ ഹര്‍ജിയിലെ ആവശ്യം പരിഗണനാര്‍ഹമല്ലെന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്‌ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു”.
സിബിഐ അന്വേഷണം പരിഗണനാര്‍ഹം പോലുമല്ലെന്ന്‌ സര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രിതന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച്‌ അറുപത്‌ ദിവസം മാത്രം പിന്നിട്ടപ്പോഴാണ്‌ സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന യുഡിഎഫ്‌ കടകവിരുദ്ധമായ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്‌ കോടതിയില്‍ സ്വീകരിച്ച നിലപാടിലും സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമാണ്‌. ഇതേ സര്‍ക്കാര്‍ തന്നെയാണ്‌ സംശയിക്കപ്പെടുന്ന ചിലര്‍ വലയിലകപ്പെട്ടതോടെ അന്വേഷണസംഘത്തിന്റെ തലവനായ സി.എം.പ്രദീപ്‌ കുമാറിനെ മനുഷ്യാവകാശകമ്മീഷനിലേക്ക്‌ മാറ്റി അന്വേഷണം മരവിപ്പിച്ചത്‌. അന്വേഷണസംഘത്തെ പിരിച്ചുവിട്ടിട്ടില്ലെന്നും സിബിഐ, സിഐഡി പോലീസ്‌ സൂപ്രണ്ട്‌ പി.എ.വത്സന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണെന്നുമുള്ള അവകാശവാദമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. എന്നാല്‍ സിബിഐ അന്വേഷണമെന്ന ആവശ്യം യുഡിഎഫ്‌ മുന്നോട്ടുവെച്ചതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.
ആന്റണി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന്‌ രണ്ട്‌ വര്‍ഷം പൂര്‍ത്തിയാകാന്‍ പതിനഞ്ച്‌ ദിവസംഅവശേഷിക്കുമ്പോഴായിരുന്നു മാറാട്‌ കൂട്ടക്കൊല നടന്നത്‌. നാല്‍പ്പത്തിയെട്ട്‌ മണിക്കൂറിനകം മെയ്‌ നാലിന്‌ പ്രമുഖ ഹിന്ദു നേതാക്കള്‍ കോഴിക്കോട്‌ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. മെയ്‌ 20ന്‌ ചേര്‍ന്ന ഹിന്ദുസംഘടനകളുടെ കണ്‍വെന്‍ഷന്‍ സിബിഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. സംഭവം നടന്നശേഷം 2003 ആഗസ്റ്റ്‌ 23-നാണ്‌ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഇതിനിടയിലുള്ള നാല്‌ മാസക്കാലം സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ആന്റണി അനങ്ങാപ്പാറനയം സ്വീകരിച്ചു. ഒക്ടോബര്‍ രണ്ടിന്‌ കോഴിക്കോട്‌ പ്രസ്ക്ലബ്ബില്‍വെച്ച്‌ അനുരഞ്ജന ചര്‍ച്ച നടന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ടുദിവസത്തിനുശേഷം തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ‘ഭാഗിക സിബിഐ അന്വേഷണം’ നടത്താനും അതിനുള്ള നിയമോപദേശം തേടാനും ധാരണയായി. എന്നാല്‍ വിദേശബന്ധത്തെക്കുറിച്ചും ഭീകരവാദികളുടെ പങ്കാളിത്തത്തെക്കുറിച്ചും തുടരന്വേഷണം നടത്തേണ്ടത്‌ കേസ്‌ അന്വേഷിച്ച ഏജന്‍സി തന്നെയായിരിക്കണമെന്നും കേസ്‌ സിബിഐ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ ആയിരുന്ന എ.രത്നസിംഗ്‌ നല്‍കിയത്‌. ഇത്‌ ശരിയായ നിയമോപദേശമായിരുന്നില്ല. മറിച്ച്‌ ആരോപണവിധേയരായ ലീഗ്‌ നേതാക്കളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ആന്റണിക്ക്‌ ലഭിച്ച വിദഗ്ധോപദേശമായിരുന്നു.
ആന്റണിയുടെ പകരക്കാരനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റശേഷം 2006 ഫെബ്രുവരിയിലാണ്‌ തോമസ്‌ പി.ജോസഫ്‌ കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. “കൂട്ടക്കൊലയ്ക്കും ഗൂഢാലോചനയ്ക്കും പിന്നില്‍ മറ്റ്‌ ശക്തികള്‍ക്കുള്ള പങ്കാളിത്തത്തെക്കുറിച്ച്‌ സിബിഐ, ഐബി, റവന്യൂ ഇന്റലിജന്‍സ്‌ എന്നീ ഏജന്‍സികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിച്ച്‌ ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ട്‌” (പേജ്‌-176) എന്നാണ്‌ കമ്മീഷന്‍ സര്‍ക്കാരിന്‌ നല്‍കിയ സുപ്രധാന ശുപാര്‍ശകളിലൊന്ന്‌. എന്നിട്ടും ഇരുപത്‌ മാസത്തിലേറെക്കാലം അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ല. മാത്രമല്ല, റിപ്പോര്‍ട്ടിലെ ഈ ശുപാര്‍ശകള്‍ പുറത്തുവന്നപ്പോള്‍ അന്ന്‌ മുഖ്യമന്ത്രിയല്ലാതായ ആദര്‍ശധീരനായ ആന്റണിയും അതിനെതിരെ രംഗത്തുവന്നു.
തിരുവനന്തപുരത്ത്‌ 2006 സപ്തംബര്‍ 30ന്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്റെ ഇൌ‍ ശുപാര്‍ശയോട്‌ ആന്റണി ശക്തിയായി വിയോജിച്ചു. 2002 ജനുവരിയില്‍ മാറാട്‌ നടന്ന അക്രമവും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ശഠിക്കുകയായിരുന്നു ആന്റണി. സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിര്‍ത്ത മുസ്ലീംലീഗിന്റെയും എന്‍ഡിഎഫിന്റെയും ആവശ്യമായിരുന്നു ഇത്‌. 2002 ജനുവരിയിലെ അക്രമത്തിന്റെ പ്രതികാരമാണ്‌ 2003 മെയ്‌ രണ്ടിലെ കൂട്ടക്കൊലയെന്ന്‌ വിശ്വസിക്കാനാവില്ലെന്ന്‌ ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള കാര്യം ആന്റണി ബോധപൂര്‍വ്വം വിസ്മരിച്ചു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകൂലിക്കാതിരുന്നതും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശവും അന്വേഷണം സിബിഐക്ക്‌ വിടാതിരുന്നതിന്‌ കാരണമായി ആന്റണി ചൂണ്ടിക്കാട്ടുകയുണ്ടായി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്‌ മാറാട്‌ കമ്മീഷനില്‍ മൊഴി നല്‍കിയ പിണറായി വിജയന്റെ പാര്‍ട്ടിയായ സിപിഎമ്മും ആന്റണി പറയുന്ന സര്‍വകക്ഷിയോഗത്തിലുണ്ടായിരുന്നു.
മാറാട്‌ കേസ്‌ സിബിഐക്ക്‌ വിടുന്ന കാര്യത്തില്‍ ആന്റണിയുടെ പാത തന്നെയാണ്‌ ഉമ്മന്‍ചാണ്ടിയും പിന്തുടര്‍ന്നത്‌. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേസ്‌ സിബിഐ അന്വേഷിക്കുന്നതിനാണ്‌ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുകയെന്ന എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്ത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2012 ഫെബ്രുവരി ആറിനായിരുന്നു ഇത്‌. മാറാട്‌ കൂട്ടക്കൊലക്ക്‌ മുമ്പും പിമ്പും നിരവധി കേസുകള്‍ സിബിഐക്ക്‌ വിട്ടിട്ടുണ്ട്‌. എന്നാല്‍ മാറാട്‌ കേസിന്റെ അത്രയും പ്രാധാന്യം ഇവയ്ക്കുണ്ടായിരുന്നില്ല. എട്ടുപേരെ കൊലപ്പെടുത്തുകയെന്നത്‌ മാത്രമല്ല ഹിന്ദുക്കള്‍ക്കെതിരായ ഒരു വന്‍ കലാപമാണ്‌ മതതീവ്രവാദികള്‍ ലക്ഷ്യമിട്ടതെന്ന്‌ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എന്നിട്ടും മാറാട്‌ കൂട്ടക്കൊലയെക്കുറിച്ച്‌ സിബിഐ അന്വേഷണം ഉണ്ടാകാതിരുന്നത്‌ പല തലങ്ങളില്‍ നടന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു. ഇതിലെ ഒന്നാംപ്രതി കോണ്‍ഗ്രസാണ്‌. മുസ്ലീംലീഗ്‌ രണ്ടാംപ്രതിയെ ആകുന്നുള്ളൂ. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ മുസ്ലീംലീഗ്‌, എന്‍ഡിഎഫ്‌ എന്നിവരേക്കാള്‍ കേരളത്തിന്റെ മനഃസാക്ഷിയെ വഞ്ചിച്ചത്‌ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്‌.
ഏറ്റവുമൊടുവില്‍ വിചാരണക്കോടതി വെറുതെവിട്ട 76 പേരില്‍ 24 പേര്‍ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട്‌ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ നടത്തിയ അഭിപ്രായപ്രകടനങ്ങളായിരിക്കാം മാറാട്‌ കേസ്‌ സിബിഐ അന്വേഷിക്കണമെന്ന യുഡിഎഫ്‌ വെളിപാടിന്‌ കാരണം. “ഗൂഢാലോചനക്കുറ്റം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ല. ഉദ്യോഗസ്ഥര്‍ ഈ കേസില്‍ ലഭിച്ച തുമ്പും വാലുംകൊണ്ട്‌ തൃപ്തിപ്പെട്ട്‌ കൂടുതല്‍ അന്വേഷണം ഉപേക്ഷിച്ചു. ഒട്ടും പ്രാധാന്യമില്ലാത്ത വ്യക്തികളെ ഉള്‍പ്പെടുത്തിയാണ്‌ ഗൂഢാലോചനാക്കേസ്‌ എടുത്തിട്ടുള്ളത്‌. ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമായ കാരണങ്ങളാല്‍ മനഃപൂര്‍വം അത്‌ അവഗണിച്ചു. യഥാര്‍ത്ഥ ഗൂഢാലോചന എന്താണെന്നും പ്രതികള്‍ ആരൊക്കെയെന്നും വെളിച്ചത്തുകൊണ്ടുവരണം” എന്നാണ്‌ കോടതി അഭിപ്രായപ്പെട്ടത്‌. മാറാട്‌ കേസ്‌ സിബിഐ അന്വേഷണത്തിന്‌ വിടണമെന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശക്ക്‌ അടിവരയിടുന്നതാണ്‌ ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഇങ്ങനെയൊരു വിധിയും പരാമര്‍ശവും ഉണ്ടായതോടെ അപകടം മണത്ത മുസ്ലീംലീഗ്‌ നേതൃത്വം കോണ്‍ഗ്രസുമായും മറ്റും ഒത്തുകളിക്കുന്നതിന്റെ ഫലമാവാം യുഡിഎഫിന്റെ പുതിയ തീരുമാനം.
തീവ്രമായി എതിര്‍ക്കുന്ന ഒരു കാര്യത്തെ അനുകൂലിക്കുകയാണെന്ന വ്യാജേന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതിയിലെത്തുക പതിവാണ്‌. തങ്ങള്‍ ഭയക്കുന്ന ഒരു ഉത്തരവ്‌ കോടതിയില്‍നിന്ന്‌ ഉണ്ടാവുന്നത്‌ തടയുകയാണ്‌ പലപ്പോഴും ഇത്തരം ഹര്‍ജികളുടെ ലക്ഷ്യം. മാറാട്‌ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ്‌ ആവശ്യവും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതുപോലെ മാത്രമേ കാണാനാവൂ. സിബിഐ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി മറിച്ച്‌ തെളിയിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുണ്ട്‌

ആറന്മുളക്ക്‌ മരണമണി

ആറന്മുളക്ക്‌ മരണമണി

കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക്‌ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതായുള്ള മോണ്‍ടെക്‌ സിംഗ്‌ ആലുവാലിയ യുടെ പ്രഖ്യാപനം മലയാളികളെ ക്ഷുഭിതരാക്കിയിരിക്കുകയാണ്‌. പദ്ധതി പ്രദേശത്തുവരുന്ന 500 ഏക്കര്‍ ഭൂമിയിലെ നെല്‍വയല്‍ നികത്താനുമുള്ള അനുമതിയും അദ്ദേഹം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ പത്ത്‌ വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍വയലുകളാണ്‌ നികത്തുന്നത്‌. ഇവിടെ കൃഷി നടക്കുന്നില്ലെന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ ഈ അനുമതി. ഇതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. ആലുവാലിയയുടെ ഭാഷ്യം കേരളം ഭക്ഷ്യ സുരക്ഷയില്‍ അല്ല ശ്രദ്ധിക്കേണ്ടത്‌, മറിച്ച്‌ ടൂറിസം, ഐടി വികസനത്തിനാണെന്നും ഭക്ഷ്യസുരക്ഷ ഒരു സംസ്ഥാനത്തിന്റെ മാത്രം ബാധ്യതയല്ലെന്നുമാണ്‌. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക്‌ അരി ആഹാരം നല്‍കുന്ന വയലുകള്‍ നികത്തി അവിടെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. ആലുവാലിയ ഭൂമാഫിയയുടെ വക്താവായി മാറുകയാണെന്ന രൂക്ഷമായ ആരോപണവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. ആറന്മുള പൈതൃക ഗ്രാമമാണ്‌. തനതായ സംസ്ക്കാരം കാത്തു സൂക്ഷിക്കുന്ന ഗ്രാമം. ആറന്മുളയില്‍ ഒരു വിമാനത്താവളം വരുന്നത്‌ നിലവിലുള്ള വിമാനത്താവള നിയമങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌. കേരളത്തിലെ നെല്‍വയലുകള്‍ ഇപ്പോള്‍ തന്നെ ഭൂമാഫിയ കയ്യടക്കി നാണ്യവിളകളിലേയ്ക്കും ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേയ്ക്കും മാറുകയാണ്‌. ആലുവാലിയയുടെ സ്വപ്നവും ‘ഉയരങ്ങളിലേയ്ക്കുള്ള’ വികസനം ആണ്‌. 

കേരളത്തിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഇപ്പോള്‍ തന്നെ രണ്ടുലക്ഷമായി ചുരുങ്ങിക്കഴിഞ്ഞു. നെല്‍വയലിനോടൊപ്പം അപ്രത്യക്ഷമാകുന്നത്‌ കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്ക്കാരം മാത്രമല്ല, നീര്‍ത്തടങ്ങളും ആണ്‌. ഇവ ജലസംരക്ഷണത്തിനായുള്ള പ്രകൃതിയുടെ സംഭാവനയാണ്‌. ഇത്‌ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ മാത്രമല്ല ബാധിയ്ക്കുന്നത്‌. ഇവിടത്തെ കുടിവെള്ളലഭ്യത കൂടിയാണ്‌. ഇപ്പോള്‍തന്നെ കാലവര്‍ഷം എന്ന പ്രതിഭാസം കേരളത്തില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തിലെ നിബിഢവനങ്ങള്‍ ശുഷ്ക്കിച്ചത്‌ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുകയാണ്‌. മഴവെള്ളം ഊര്‍ന്നിറങ്ങി സംഭരിക്കാന്‍ വയലുകളോ നീര്‍ത്തടങ്ങളോ ഇല്ലാതാകുന്നതോടെ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ കുടിവെള്ളത്തിന്റെ സ്വയംപര്യാപ്തതയാണ്‌. 
ജലസംഭരണത്തിനുള്ള പ്രകൃതിയുടെ വരദാനം നശിപ്പിച്ച്‌ കുടിവെള്ളത്തിന്‌ പോലും സ്വയം പര്യാപ്തത നഷ്ടപ്പെടാന്‍ പോകുന്ന കേരളത്തിനാണ്‌ വികസനം എന്നാല്‍ ടൂറിസം വികസനമാണെന്ന്‌ ആലുവാലിയയുടെ വ്യാഖ്യാനം. അദ്ദേഹം ലക്ഷ്യമിടുന്ന വിദേശനാണ്യം ജല സ്വയംപര്യാപ്തത ലഭ്യമാക്കുകയില്ലല്ലോ. വിമാനത്താവള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌ 2005 ല്‍ ആണ്‌. വെറും ഗ്രാമപ്രദേശമായ, പ്രവാസി മലയാളികളില്ലാത്ത ആറന്മുളയില്‍ വിമാന ത്താവളത്തിന്‌ അനുമതി നല്‍കിയത്‌ കെജിഎസ്‌ ഗ്രൂപ്പിനെ പ്രീണിപ്പിക്കാനാണ്‌. നിലം നികത്താനുള്ള മണ്ണ്‌ പദ്ധതി പ്രദേശത്തുനിന്നുതന്നെ ലഭ്യമാകുമെന്നും പുറത്തുനിന്ന്‌ കൊണ്ടുവരേണ്ടതില്ലെന്നുമാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ വിശദീകരണം.

ആറന്മുള വള്ളംകളിയും വള്ളംകളി സദ്യയും എല്ലാം ഇവിടത്തെ കാര്‍ഷിക സംസ്ക്കാരത്തിന്റെ ഭാഗമായ ആഘോഷമാണ്‌. ഇവിടെയാണ്‌ വിമാനത്താവളം കൊണ്ടുവരുന്നത്‌. ഈ പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലെ നീരൊഴുക്കും വയല്‍ നികത്തല്‍ തടസ്സപ്പെടുത്തും. അതുകൊണ്ട്‌ തോടിന്റെ ഗതി തിരിച്ചുവിടണമെന്നാണ്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റണ്‍വേയ്ക്കും ചരക്കു കയറ്റുന്ന സ്ഥലത്തിനും ടാക്സി പാതയ്ക്കും മാത്രമാണ്‌ നെല്‍വയല്‍ നികത്തുന്നത്‌ എന്ന്‌ വനം പരിസ്ഥിതി മന്ത്രാലയങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കെജിഎസ്സിന്റെ ഭൂമിയില്‍ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി. എമെര്‍ജിംഗ്‌ കേരളയോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാന കാരണം വികസന വിരോധമല്ല, മറിച്ച്‌ കേരളത്തിന്റെ വനങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും നശിപ്പിച്ച്‌ സാംസ്ക്കാരിക തനിമ നഷ്ടപ്പെടുത്തി കേരളത്തെ കേരളമല്ലാതാക്കുന്നതിനെതിരെയാണ്‌. കേരള വികസനം എന്നാല്‍ സര്‍ക്കാരിന്റെ കൃഷിനാശവും സാംസ്ക്കാരിക ശോഷണവും കുടിവെള്ള ക്ഷാമവും എല്ലാം ആണെന്നത്‌ ഒരു വസ്തുതയാണ്‌.
കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക്‌ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതായുള്ള മോണ്‍ടെക്‌ സിംഗ്‌ ആലുവാലിയ യുടെ പ്രഖ്യാപനം മലയാളികളെ ക്ഷുഭിതരാക്കിയിരിക്കുകയാണ്‌. പദ്ധതി പ്രദേശത്തുവരുന്ന 500 ഏക്കര്‍ ഭൂമിയിലെ നെല്‍വയല്‍ നികത്താനുമുള്ള അനുമതിയും അദ്ദേഹം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ പത്ത്‌ വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍വയലുകളാണ്‌ നികത്തുന്നത്‌. ഇവിടെ കൃഷി നടക്കുന്നില്ലെന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ ഈ അനുമതി. ഇതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. ആലുവാലിയയുടെ ഭാഷ്യം കേരളം ഭക്ഷ്യ സുരക്ഷയില്‍ അല്ല ശ്രദ്ധിക്കേണ്ടത്‌, മറിച്ച്‌ ടൂറിസം, ഐടി വികസനത്തിനാണെന്നും ഭക്ഷ്യസുരക്ഷ ഒരു സംസ്ഥാനത്തിന്റെ മാത്രം ബാധ്യതയല്ലെന്നുമാണ്‌. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക്‌ അരി ആഹാരം നല്‍കുന്ന വയലുകള്‍ നികത്തി അവിടെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. ആലുവാലിയ ഭൂമാഫിയയുടെ വക്താവായി മാറുകയാണെന്ന രൂക്ഷമായ ആരോപണവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. ആറന്മുള പൈതൃക ഗ്രാമമാണ്‌. തനതായ സംസ്ക്കാരം കാത്തു സൂക്ഷിക്കുന്ന ഗ്രാമം. ആറന്മുളയില്‍ ഒരു വിമാനത്താവളം വരുന്നത്‌ നിലവിലുള്ള വിമാനത്താവള നിയമങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌. കേരളത്തിലെ നെല്‍വയലുകള്‍ ഇപ്പോള്‍ തന്നെ ഭൂമാഫിയ കയ്യടക്കി നാണ്യവിളകളിലേയ്ക്കും ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേയ്ക്കും മാറുകയാണ്‌. ആലുവാലിയയുടെ സ്വപ്നവും ‘ഉയരങ്ങളിലേയ്ക്കുള്ള’ വികസനം ആണ്‌. 

കേരളത്തിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഇപ്പോള്‍ തന്നെ രണ്ടുലക്ഷമായി ചുരുങ്ങിക്കഴിഞ്ഞു. നെല്‍വയലിനോടൊപ്പം അപ്രത്യക്ഷമാകുന്നത്‌ കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്ക്കാരം മാത്രമല്ല, നീര്‍ത്തടങ്ങളും ആണ്‌. ഇവ ജലസംരക്ഷണത്തിനായുള്ള പ്രകൃതിയുടെ സംഭാവനയാണ്‌. ഇത്‌ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ മാത്രമല്ല ബാധിയ്ക്കുന്നത്‌. ഇവിടത്തെ കുടിവെള്ളലഭ്യത കൂടിയാണ്‌. ഇപ്പോള്‍തന്നെ കാലവര്‍ഷം എന്ന പ്രതിഭാസം കേരളത്തില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തിലെ നിബിഢവനങ്ങള്‍ ശുഷ്ക്കിച്ചത്‌ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുകയാണ്‌. മഴവെള്ളം ഊര്‍ന്നിറങ്ങി സംഭരിക്കാന്‍ വയലുകളോ നീര്‍ത്തടങ്ങളോ ഇല്ലാതാകുന്നതോടെ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ കുടിവെള്ളത്തിന്റെ സ്വയംപര്യാപ്തതയാണ്‌. 
ജലസംഭരണത്തിനുള്ള പ്രകൃതിയുടെ വരദാനം നശിപ്പിച്ച്‌ കുടിവെള്ളത്തിന്‌ പോലും സ്വയം പര്യാപ്തത നഷ്ടപ്പെടാന്‍ പോകുന്ന കേരളത്തിനാണ്‌ വികസനം എന്നാല്‍ ടൂറിസം വികസനമാണെന്ന്‌ ആലുവാലിയയുടെ വ്യാഖ്യാനം. അദ്ദേഹം ലക്ഷ്യമിടുന്ന വിദേശനാണ്യം ജല സ്വയംപര്യാപ്തത ലഭ്യമാക്കുകയില്ലല്ലോ. വിമാനത്താവള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌ 2005 ല്‍ ആണ്‌. വെറും ഗ്രാമപ്രദേശമായ, പ്രവാസി മലയാളികളില്ലാത്ത ആറന്മുളയില്‍ വിമാന ത്താവളത്തിന്‌ അനുമതി നല്‍കിയത്‌ കെജിഎസ്‌ ഗ്രൂപ്പിനെ പ്രീണിപ്പിക്കാനാണ്‌. നിലം നികത്താനുള്ള മണ്ണ്‌ പദ്ധതി പ്രദേശത്തുനിന്നുതന്നെ ലഭ്യമാകുമെന്നും പുറത്തുനിന്ന്‌ കൊണ്ടുവരേണ്ടതില്ലെന്നുമാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ വിശദീകരണം.

ആറന്മുള വള്ളംകളിയും വള്ളംകളി സദ്യയും എല്ലാം ഇവിടത്തെ കാര്‍ഷിക സംസ്ക്കാരത്തിന്റെ ഭാഗമായ ആഘോഷമാണ്‌. ഇവിടെയാണ്‌ വിമാനത്താവളം കൊണ്ടുവരുന്നത്‌. ഈ പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലെ നീരൊഴുക്കും വയല്‍ നികത്തല്‍ തടസ്സപ്പെടുത്തും. അതുകൊണ്ട്‌ തോടിന്റെ ഗതി തിരിച്ചുവിടണമെന്നാണ്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റണ്‍വേയ്ക്കും ചരക്കു കയറ്റുന്ന സ്ഥലത്തിനും ടാക്സി പാതയ്ക്കും മാത്രമാണ്‌ നെല്‍വയല്‍ നികത്തുന്നത്‌ എന്ന്‌ വനം പരിസ്ഥിതി മന്ത്രാലയങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കെജിഎസ്സിന്റെ ഭൂമിയില്‍ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി. എമെര്‍ജിംഗ്‌ കേരളയോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാന കാരണം വികസന വിരോധമല്ല, മറിച്ച്‌ കേരളത്തിന്റെ വനങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും നശിപ്പിച്ച്‌ സാംസ്ക്കാരിക തനിമ നഷ്ടപ്പെടുത്തി കേരളത്തെ കേരളമല്ലാതാക്കുന്നതിനെതിരെയാണ്‌. കേരള വികസനം എന്നാല്‍ സര്‍ക്കാരിന്റെ കൃഷിനാശവും സാംസ്ക്കാരിക ശോഷണവും കുടിവെള്ള ക്ഷാമവും എല്ലാം ആണെന്നത്‌ ഒരു വസ്തുതയാണ്‌.

വോട്ടല്ല പ്രിയം നോട്ട്‌

വോട്ടല്ല പ്രിയം നോട്ട്‌


പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു മുസോളിനി. പിന്നെയാണ്‌ ഏകാധിപതിയാകുന്നത്‌. “വോട്ടുകളെക്കാള്‍ എനിക്കു പ്രിയം തോക്കുകളാ”ണെന്നു പറഞ്ഞത്‌ മുസോളിനിയാണ്‌, ഇറ്റലിയെ സുശക്തമായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ്‌ ഫാസിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌. ഇരുപത്തിയൊന്നു വര്‍ഷത്തെ മുസോളിനിയുടെ ഭരണം ഇറ്റാലിയന്‍ ജനതയ്ക്ക്‌ ദുരന്തവും ദുഃഖവും മാത്രമാണുണ്ടാക്കിയത്‌. കൂച്ചു വിലങ്ങിട്ടും കൊന്നും കുഴിച്ചു മൂടിയും ഭരണം നടത്തിയ മുസോളിനിക്ക്‌ ഒടുവില്‍ കിട്ടിയത്‌ ജോലിക്കൊത്ത കൂലി തന്നെയാണ്‌. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന്‌ രണ്ടു വര്‍ഷം മുമ്പ്‌ ഏപ്രില്‍ 27ന്‌ മുസോളിനിയും കാമുകിയും നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു.
മുസോളിനിയുടെ നാട്ടില്‍ നിന്നും കുടുംബ ബന്ധത്തില്‍ നിന്നും വന്നൊരാളാണ്‌ ഇന്ത്യന്‍ ഭരണത്തെ ഇന്ന്‌ നിയന്ത്രിക്കുന്നത്‌. ചിന്ത മുസോളിനിയുടെതിന്‌ തുല്യം. “വോട്ടുകളെക്കാള്‍ പ്രിയം നോട്ടു”കളാണെന്ന ഭാവത്തിലാണ്‌ യുപിഎ ഭരണം മുന്നോട്ടു പോകുന്നത്‌. കട്ടു മുടിച്ചതിന്റെ കണക്കു കൂമ്പാരങ്ങളാണ്‌ ഭരണക്കാരുടെ കോളത്തിലുള്ളത്‌. തുറങ്കിലിട്ടും തൂക്കുകയര്‍ നല്‍കിയുമാണ്‌ മുസോളിനി ജനങ്ങളെ പീഡിപ്പിച്ചത്‌. ഇന്ത്യന്‍ ഭരണകൂടമാകട്ടെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നു. ഇതിനുപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ്‌ ഇന്ധന വില. ജനങ്ങളിലും ജനാധിപത്യത്തിലും തരിമ്പെങ്കിലും താത്പര്യമുണ്ടെങ്കില്‍ നാള്‍ക്കുനാള്‍ ഇന്ധനവില കൂട്ടി വോട്ടര്‍മാരെ നോക്കി പല്ലിളിക്കാന്‍ സാധിക്കുമോ ? മൂന്നു വര്‍ഷത്തിനിടയില്‍ 14 തവണ. ജനങ്ങള്‍ക്കെന്തെങ്കിലും നല്‍കിയിട്ടാണോ ഈ വേതാള നൃത്തം ? വോട്ടുവേണമെന്ന ചിന്തയുണ്ടെങ്കില്‍ ജനങ്ങളെ ഇങ്ങനെ വേട്ടയാടുമോ?
കേരളത്തെ ഉണര്‍ത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന വിലാപമായിരുന്നല്ലോ. ആ നിരാശ പ്രധാനമന്ത്രി മാറ്റിയത്‌ കേവലം നാലഞ്ചു മണിക്കൂര്‍ കൊണ്ട്‌. ദല്‍ഹിയില്‍ ചെല്ലേണ്ട താമസം മാത്രം. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യമന്ത്രിസഭാ സമിതി ഡീസല്‍ വില ലിറ്ററിന്‌ അഞ്ചു രൂപ കൂട്ടി ജനങ്ങളുടെ പരാതിക്ക്‌ പരിഹാരം കണ്ടു. അതോടൊപ്പം തന്നെ പാചകവാതക സിലിണ്ടറിന്റെ എണ്ണം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ക്ഷിപ്രപസാദിയാണ്‌ നമ്മുടെ പ്രധാനമന്ത്രിയെന്ന്‌ അഭിമാനിക്കുക തന്നെ.
അണ്ടര്‍ റിക്കവറിയെന്ന പേരില്‍ എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടക്കണക്ക്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡീസല്‍ വില കുത്തനെ കൂട്ടിയത്‌. എന്നാല്‍, 2010-11 സാമ്പത്തികവര്‍ഷം കോടികളുടെ ലാഭമാണ്‌ എണ്ണകമ്പനികള്‍ ബാലന്‍സ്‌ ഷീറ്റില്‍ കാണിച്ചിട്ടുള്ളത്‌. ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ അവരുടെ ലാഭം. എന്നിട്ടും അവര്‍ എഴുന്നെള്ളിക്കുന്ന നഷ്ടക്കണക്കില്‍ യുപിഎ സര്‍ക്കാരിന്‌ പരിപൂര്‍ണ വിശ്വാസമാണ്‌. ഡീസല്‍ അഞ്ചുരൂപ വര്‍ധിച്ചതോടെ ദല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന്‌ 46.32 രൂപ എന്ന നിരക്കിലെത്തി. മുംബൈയില്‍ വില 51.25 രൂപയായിരിക്കും. കൊല്‍ക്കത്തയില്‍ 49.76 രൂപയും ചെന്നൈയില്‍ 48.91 രൂപയുമായി വില വര്‍ധിച്ചു. നികുതിനിരക്കുകള്‍ കൂടി ചേരുമ്പോള്‍ നിരക്ക്‌ പിന്നെയും ഉയരും. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വന്നു. അധികസിലിണ്ടറിന്‌ ആയിരംരൂപയോളം നല്‍കേണ്ടിവരും.
മണ്ണെണ്ണ വില വര്‍ധിപ്പിച്ചിട്ടില്ല. വിവിധ ബ്രാന്റുകളില്‍ ഇറങ്ങുന്ന മുന്തിയ ഇനം ഡീസലിന്‌ സബ്സിഡിയുണ്ടാകില്ല. ഇതിനുപിന്നാലെ, എണ്ണക്കമ്പനികള്‍ ഉടന്‍ പെട്രോള്‍വില അഞ്ചുരൂപയോളം കൂട്ടുമെന്ന്‌ സൂചനയുണ്ട്‌. മന്‍മോഹന്‍ സര്‍ക്കാര്‍ 2011 ജൂലൈയില്‍ ഡീസല്‍ വില കൂട്ടിയിരുന്നു. ഇപ്പോള്‍ ഡീസലിന്‌ നാലുരൂപ കൂട്ടാനും പാചകവാതക വില സിലിണ്ടറിന്‌ നൂറുരൂപ കൂട്ടാനും ധനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാചകവാതകത്തിന്റെ വിലകൂട്ടല്‍ ഒഴിവാക്കി, പകരം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞതിന്‌ തൊട്ടുപിന്നാലെയാണ്‌ കടുത്ത ജനദ്രോഹതീരുമാനം ഉണ്ടായത്‌. വില കൂട്ടുന്നതിനൊപ്പംതന്നെ പെട്രോളിന്‌ സമാനമായി ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്‌. ഈ നടപടി തത്കാലം മാറ്റിവച്ചു എന്നു മാത്രം.
ഫലത്തില്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. അത്‌ പ്രത്യക്ഷത്തില്‍ പറയുന്നില്ലെന്നു മാത്രം. ആറില്‍ കൂടുതലായെടുക്കുന്ന ഓരോ സിലിണ്ടറിനും ദല്‍ഹിയില്‍ 750-800 രൂപയാണ്‌ വിലവരുന്നതെങ്കില്‍ കേരളത്തില്‍ ഇതിന്‌ 1000 രൂപവരെ നല്‍കേണ്ടിവരും. കേരളത്തില്‍ ഒരു ശരാശരി കുടുംബം വര്‍ഷം 10 മുതല്‍ 12 വരെ സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട്‌. ഇപ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ ഒരു സിലിണ്ടറിന്‌ നല്‍കുന്നത്‌ 427.50 രൂപയാണ്‌. ഇതാണ്‌ 1000 രൂപവരെയായി ഉയരുന്നത്‌. അങ്ങനെ വരുമ്പോള്‍ അധികമായി വാങ്ങുന്ന നാലുമുതല്‍ ആറുവരെയുള്ള സിലിണ്ടറിന്‌ ഓരോന്നിനും 550 രൂപ വരെ അധികം നല്‍കേണ്ടിവരും. നേരത്തെ സിലിണ്ടര്‍ ഒന്നിന്‌ 100 രൂപ വര്‍ധിപ്പിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. ഇങ്ങനെ വില വര്‍ധിപ്പിച്ചാല്‍പ്പോലും 12 സിലിണ്ടര്‍ ഒരു വര്‍ഷം വാങ്ങുന്ന കുടുംബത്തിന്‌ 1200 രൂപയേ അധികം നല്‍കേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍, സാങ്കേതികമായി വില വര്‍ധിപ്പിക്കാതെ സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടെ ഒരു ശരാശരി കുടുംബം ഒരു വര്‍ഷം അധികമായി വാങ്ങുന്ന ആറ്‌ സിലിണ്ടറുകള്‍ക്ക്‌ 3300 രൂപവരെ അധികം നല്‍കേണ്ടിവരും. വില വര്‍ധിപ്പിക്കുന്നു എന്നു നേരിട്ടുപറയാതെ പാചകവാതക സിലിണ്ടറിന്‌ മൂന്നിരട്ടിയോളം വിലയാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ഇതിനാണ്‌ ഇരുട്ടടി എന്നു പറയുന്നത്‌. ഇത്‌ തോറ്റ പണിയാണ്‌. ധീരന്മാര്‍ നേര്‍ക്ക്‌ നേരെയാണ്‌ വരേണ്ടത്‌. പഠിച്ചതല്ലേ പാടാന്‍ പറ്റൂ. പിന്‍വാതില്‍ വഴിയാണല്ലോ മന്‍മോഹന്‍ പ്രധാനമന്ത്രിക്കസേരയിലെത്തിയത്‌.
ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ മന്‍മോഹന്‍സിംഗിനൊത്ത സാമ്പത്തിക വിദഗ്ധനുണ്ട്‌. മൊണ്ടേസിംഗ്‌ ആലുവാലിയ. പ്ലാനിംഗ്‌ കമ്മീഷന്‍ ഉപാധ്യക്ഷന്‍. അയാളുടെ ധൈര്യമാണ്‌ അപാരം. പുള്ളിക്കാരന്‍ കേരളത്തില്‍ വന്നാണ്‌ ഇവിടെ നെല്‍പാടം എന്തിനാ ? നെല്‍കൃഷി എന്തിനാ നടത്തുന്നേ ? എന്നൊക്കെ ചോദിച്ചത്‌. കേരളത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ ഒരു ഭക്ഷ്യമന്ത്രിയുണ്ടായിരുന്നല്ലോ, ഇതു പോലെ. മലയാളിയുടെ ആഹാരരീതി മാറ്റണമെന്നായിരുന്നു പുള്ളിക്കാരന്റെ നിര്‍ദേശം. എന്തിനാ അരിയാഹാരത്തിനു തന്നെ നിര്‍ബന്ധം പിടിക്കുന്നത്‌ ? ഒരു കോഴിയും രണ്ടു മുട്ടയും ഒരു ഗ്ലാസ്‌ പാലും കഴിച്ചാല്‍ പോരെ എന്നു ചോദിച്ചത്‌ ഏറെ ഇഷ്ടപ്പെട്ടത്‌ മൊണ്ടേക്സിംഗിനാണെന്ന്‌ അദ്ദേഹത്തിന്റെ വാചകമടിയില്‍ വ്യക്തമാണ്‌. നെല്‍കൃഷിയും വേണ്ട സബ്സിഡിയും നല്‍കേണ്ട. ഐടിയും ടൂറിസവും മതി മലയാളിക്കെന്നാണ്‌ ആലുവാലിയയുടെ അഭിപ്രായം. അരിയാഹാരത്തിന്റെ പ്രത്യേകത ആലുവാലിയയെ പോലെ സി.ദിവാകരനും തിരിച്ചറിഞ്ഞില്ലെന്നുണ്ടോ? അരിയാഹാരം പ്രധാനമാണെന്ന്‌ അച്യുതാനന്ദന്റെയും പിണറായിയുടെയും അടുത്തിടെ നടന്ന വാദപ്രതിവാദങ്ങളില്‍ നിന്നു തന്നെ വ്യക്തമാണല്ലോ. “അരിയില്‍ എന്താണുള്ളതെന്നല്ല, അരിയില്‍ നിന്ന്‌ നഷ്ടപ്പെടുന്നത്‌ എന്താണ്‌ എന്നതാണ്‌ യഥാര്‍ഥ പ്രശ്നമെന്ന്‌” പറഞ്ഞത്‌ വൈറ്റമിന്‍ അഥവാ ജീവകം കണ്ടെത്തിയ പോളണ്ടുകാരന്‍ കാസ്നിര്‍ ഫംഗ്‌ ആണ്‌. തവിടു കളയാത്ത അരി ഭക്ഷണം അത്യുത്തമം എന്നാണദ്ദേഹം കണ്ടു പിടിച്ചത്‌. 1912ലാണ്‌ ഇതു സംബന്ധിച്ച്‌ ഫംഗിന്റെ പ്രബന്ധം വെളിച്ചം കണ്ടത്‌. അതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ അരിയാഹാരം മുഖ്യഭക്ഷണമാക്കിയ മലയാളികളെ അരിയുടെ പേരില്‍ പരിഹസിക്കാന്‍ ആരു മുതിര്‍ന്നാലും അവര്‍ക്ക്‌ മാപ്പു കൊടുക്കാനാകുമോ ?
പാവപ്പെട്ടവന്‌ എന്തിന്‌ സബ്സിഡി എന്നാരായുന്ന ആലുവാലിയയുടെ ഓഫീസില്‍ അടുത്തിടെയാണ്‌ 35 ലക്ഷം രൂപ ചെലവിട്ട്‌ കക്കൂസ്‌ മോടി കൂട്ടിയത്‌. ജനങ്ങളെ പിഴിഞ്ഞു കിട്ടുന്ന കാശു കൊണ്ടാണ്‌ ഈ ധൂര്‍ത്ത്‌. ഇതിനൊക്കെ ധൈര്യം കിട്ടുന്നത്‌ എന്തു കൊണ്ടാണ്‌ ? എന്തു തെണ്ടിത്തരം കാട്ടിക്കൂട്ടിയാലും കൈത്താങ്ങിന്‌ ആളെ കിട്ടുമെന്ന ധിക്കാരം. വില കൂട്ടിയതിനെതിരെ വാചാലമാകുന്നവരില്‍ പലരും സര്‍ക്കാരിന്റെ ചുമടു താങ്ങികളായി പലപ്പോഴും നിന്നു കൊടുത്തവരാണ്‌. ഇനിയും ഇത്‌ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പൊന്നുമില്ല. പ്രതിസന്ധി വരുമ്പോഴൊക്കെ സര്‍ക്കാരിന്റെ വാലായി മാറുന്നവരാണ്‌ ഇക്കൂട്ടര്‍. യുപിഎ എന്ന ഭസ്മാസുരന്‌ വരം നല്‍കിയ ജനങ്ങളെ തന്നെ ഭസ്മമാക്കുന്ന തിരക്കിലാണവര്‍. കിട്ടേണ്ടതു കിട്ടിയാല്‍ കിടന്നുറങ്ങാം എന്നു പറയുന്നതു പോലെ യുപിഎ സര്‍ക്കാരിന്‌ നല്‍കേണ്ടത്‌ നല്‍കാനുള്ള സമയമായി

മന്‍മോഹന്റെ അമേരിക്കന്‍ മോഡല്‍

മന്‍മോഹന്റെ അമേരിക്കന്‍ മോഡല്‍


കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അമേരിക്കാ വിധേയനാണെന്നുമുള്ള പരമസത്യത്തിന്‌ അടിവരയിടുന്നതാണ്‌ ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതിയും ഡീസല്‍ വിലക്കയറ്റവും. ആഭ്യന്തര വിപണി മലക്കെ തുറന്ന്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ ചുവപ്പ്‌ പരവതാനി വിരിക്കാന്‍ സന്നദ്ധമായി നില്‍ക്കുകയാണ്‌ കഴിവുകെട്ട പ്രധാനമന്ത്രിയെന്ന്‌ വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മന്‍മോഹന്‍ ഈ നയപ്രഖ്യാപനത്തിലൂടെതന്നെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയായി വിദേശ മാധ്യമങ്ങള്‍ കരുതുമെന്നാണ്‌ അദ്ദേഹം പ്രതീക്ഷിക്കുന്നത്‌. ദരിദ്രനാരായണന്മാര്‍ ഭൂരിഭാഗമുള്ള ഇന്ത്യയില്‍ യുപിഎയും പ്രധാനമന്ത്രിയും മൊണ്ടേക്സിംഗ്‌ ആലുവാലിയയും ദരിദ്രരുടെ ശത്രുക്കളാണ്‌. പല ഘടകകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി ഡീസല്‍ വിലവര്‍ധനവും ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപവും എതിര്‍ക്കുമ്പോഴും രാജ്യവികസനത്തിന്‌ ഇത്‌ അത്യന്താപേക്ഷിതമാണെന്ന വാദത്തില്‍ പ്രധാനമന്ത്രി അപ്പോഴും ഉറച്ചുനില്‍ക്കുകയാണ്‌. വിദേശനിക്ഷേപം ചില്ലറ വ്യാപാരരംഗത്ത്‌ മാത്രമല്ല, വ്യോമയാനമേഖലയിലും കൊണ്ടുവന്ന്‌ ധനക്കമ്മി കുറയ്ക്കാനാണ്‌ നീക്കം. ഈ നീക്കത്തെ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്‌, ജെഡി (യു) സിപിഎം, സിപിഐ, ടിഡിപി എന്നിവരെല്ലാവരും എതിര്‍ത്തിട്ടും നിസ്സംഗതയോടെ നിര്‍വികാരനായി പ്രധാനമന്ത്രി മുന്നോട്ടുപോകുമ്പോള്‍ തെളിയുന്നത്‌ അദ്ദേഹത്തിന്റെ അമേരിക്കന്‍ വിധേയത്വം തന്നെയാണ്‌.
ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം രാജ്യമെങ്ങും കടുത്ത എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തിയിരുന്നു. ഇത്‌ ചെറുകിട കര്‍ഷകനെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും തകര്‍ക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മെച്ചപ്പെട്ട വില നേടിക്കൊടുക്കുമെന്നാണ്‌ വാദം. ആലുവാലിയ ഭക്ഷ്യസുരക്ഷയ്ക്കല്ല ഊന്നല്‍ വേണ്ടത്‌ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയ വികസനത്തിനാണെന്ന വാദം ഉയര്‍ത്തിയതിന്‌ പിന്നാലെയാണിത്‌. ഈ നവലിബറല്‍ അജണ്ട ട്വിറ്ററില്‍ കൂടിയും പ്രമോട്ട്‌ ചെയ്ത്‌ യുപിഎ പറയുന്നത്‌ 34ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നാണ്‌. ലോകബാങ്ക്‌ കണക്ക്‌ പ്രകാരം ഇന്ത്യയില്‍ ഏഴുകോടി ഭവനരഹിതരാണുള്ളത്‌. വിദേശനിക്ഷേപം പഞ്ചസാര വില കുറയ്ക്കുമത്രെ. വിദേശ കുത്തകകള്‍ വരാതെതന്നെ സ്വദേശ കുത്തകകള്‍ തകര്‍ത്ത വര്‍ക്കി സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയിന്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പാണ്‌. വാള്‍മാര്‍ട്ട്‌ എന്ന ഭീമന്‍ രംഗപ്രവേശം ചെയ്താല്‍ 1300 ഇന്ത്യന്‍ ചില്ലറ വില്‍പ്പനശാലകള്‍ പൂട്ടേണ്ടിവരുമത്രെ. ചില്ലറ വ്യാപാരമേഖലയില്‍ എഫ്ഡിഐ 16 ബില്യണ്‍ ലാഭം കൊണ്ടുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ത്താപ്രക്ഷേപണത്തില്‍ 74 ശതമാനം വിദേശനിക്ഷേപം വന്നാല്‍ വിദേശ ഭീമന്മാര്‍ സ്വദേശി ചാനലുകളെ ചവിട്ടിമെതിച്ച്‌ ആധിപത്യം നേടും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപമാണ്‌. ജിഡിപി വര്‍ധന ഉറപ്പാക്കാന്‍ എഫ്ഡിഐ അത്യാവശ്യമാണെന്നാണ്‌ മന്‍മോഹന്‍സിംഗിന്റെ വാദം.
എമെര്‍ജിങ്‌ കേരള ഉദ്ഘാടനം ചെയ്തശേഷം കേരളത്തില്‍ എമെര്‍ജ്‌ ചെയ്തത്‌ എല്ലാവിധ സാധനങ്ങളുടെയും സഞ്ചാരച്ചെലവിനെയും ആകാശംമുട്ടെ വളര്‍ത്തുകയായിരുന്നല്ലോ. ഇപ്പോള്‍ കേരളം കഠിനമായ വിലക്കയറ്റത്താല്‍ ശ്വാസംമുട്ടുകയാണ്‌. ലോറിയുടമകള്‍ സ്വയം പത്ത്‌ ശതമാനം ട്രാന്‍സ്പോര്‍ട്ട്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചതോടെ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ‘ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ’ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബസ്സുടമകള്‍ ആവശ്യപ്പെടുന്നത്‌ ടിക്കറ്റ്‌ ചാര്‍ജ്‌ വര്‍ധനയാണ്‌. ഓണം, റംസാന്‍ കഴിഞ്ഞിട്ടും ഇവിടെ നിത്യോപയോഗസാധന വില മുന്നോട്ട്‌ കുതിച്ച്‌ പഞ്ചസാരയ്ക്ക്‌ ഒരുകിലോയ്ക്ക്‌ ഏഴ്‌ രൂപയും അരിക്ക്‌ മൂന്ന്‌ രൂപയും പയറിന്‌ അഞ്ച്‌ രൂപയും മറ്റുമായി ഉയര്‍ന്നുകഴിഞ്ഞു. ക്ഷീരമേഖലപോലും പ്രതിസന്ധിയിലായത്‌ കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വില കൂടിയതാണ്‌. പാലിന്റെ വില ഒരു ലിറ്ററിന്‌ 22 രൂപയായി ഉയര്‍ന്നുകഴിഞ്ഞു. നെല്‍വയല്‍ തരിശായപോലെ തൊഴുത്തും ശൂന്യമാകും. സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ആര്‍ടിസി പോലും തങ്ങളുടെ 5400 ബസ്സുകളില്‍ 1800 എണ്ണം ഇന്ധനച്ചെലവ്‌ പ്രതിമാസം 69 കോടി രൂപ കൂടിയത്‌ കാരണം പിന്‍വലിക്കാന്‍ പോകുകയാണ്‌. ഇതും സ്വകാര്യ ഭീമന്മാര്‍ക്ക്‌ അവസരം ഒരുക്കിക്കൊടുക്കുന്നു. ഇതിനെയെല്ലാം എതിര്‍ക്കുന്ന മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ്‌ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീഷണി മുഴക്കുമ്പോഴും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്ന സംശയമുയരുന്നു.
തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാലും മുലായമോ മായാവതിയോ ക്യാബിനറ്റില്‍ കയറിക്കൂടിയാല്‍ തൃണമൂലിന്‌ ഇന്നുള്ള വിലപേശലും അധികാരവും നഷ്ടപ്പെട്ടേക്കാമെന്ന സാധ്യതയാണ്‌. മന്‍മോഹന്‍സിംഗ്‌ എന്നും നവലിബറല്‍ അജണ്ടയുടെ വക്താവായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീതവിധേയനായാണ്‌ കാണപ്പെടുന്നത്‌. ഇടക്കാല തെരഞ്ഞെടുപ്പ്‌ വന്നാല്‍പ്പോലും കുലുങ്ങില്ല എന്ന നിലപാടിലാണ്‌ പ്രധാനമന്ത്രി. കോമണ്‍വെല്‍ത്ത്‌ അഴിമതിയും 2ജി സ്പെക്ട്രം അഴിമതിയും ഇപ്പോഴത്തെ കല്‍ക്കരി കുംഭകോണവും തീര്‍ത്തും വികൃതമാക്കിയിരിക്കുന്ന യുപിഎ പ്രതിഛായ വിദേശ കുത്തകകളുടെ സഹായത്തോടെ മിനുക്കിയെടുക്കാനുള്ള ശ്രമമായിട്ടുവേണം ഈ ജനവിരുദ്ധ തീരുമാനങ്ങളെ കാണാന്‍. ഇനി ജനങ്ങളുടെ മുന്നിലുള്ള ഏക പ്രതിരോധമാര്‍ഗം സമരമാണ്‌. കേരളം ഇപ്പോള്‍തന്നെ ഹര്‍ത്താലുകളില്‍ റെക്കോര്‍ഡിട്ട്‌ കഴിഞ്ഞു. ജനജീവിതം ദുഃസഹമാക്കുന്ന വന്‍ കോര്‍പ്പറേറ്റ്‌ പ്രീണനനയം നടപ്പാക്കിയാല്‍, യാത്ര ചെയ്യുന്നതുപോലും സാധാരണക്കാരന്‌ അപ്രാപ്യമായാല്‍, ദൃശ്യമാധ്യമങ്ങളുടെ അജണ്ട വിദേശ ഭീമന്മാര്‍ നിശ്ചയിച്ചുതുടങ്ങിയാല്‍ വയലും തണ്ണീര്‍ത്തടവും നശിപ്പിച്ച്‌ ഭക്ഷ്യസുരക്ഷ അവഗണിച്ച്‌, കുടിവെള്ളംപോലും റേഷന്‍ വ്യവസ്ഥയില്‍ കിട്ടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പ്രതിഷേധസമരമല്ലാതെ മേറ്റ്ന്ത്‌ മാര്‍ഗം

നെഹ്‌റു കുടുംബത്തിലെ ഗാന്ധി പ്രശ്നം

നെഹ്‌റു കുടുംബത്തിലെ ഗാന്ധി പ്രശ്നം

രാഹുല്‍ഗാന്ധിയ്ക്കുള്ള വ്യക്തിപരമായ പ്രാധാന്യം എന്താണ്‌? ഇന്ത്യയിലെ ഭരണപ്പാര്‍ട്ടിക്ക്‌ മേല്‍ ദീര്‍ഘകാലമായി അധീശത്വം പുലര്‍ത്തി വരുന്ന ഗാന്ധി വംശത്തിലെ ഇളമുറക്കാരനായ ഈ നാല്‍പ്പത്തിരണ്ടുകാരനെയാണ്‌ 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കെട്ടിയെഴുന്നെള്ളിക്കാന്‍ പോകുന്നത്‌. അതാണ്‌ അയാളുടെ പ്രസക്തി.

അതിന്‌ മുന്നോടിയായി, മിക്കവാറും കുറച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ, അയാള്‍ക്ക്‌ പാര്‍ട്ടിയില്‍ ഒരു പ്രധാന പദവി നല്‍കിയേക്കാം അല്ലെങ്കില്‍ സര്‍ക്കാരില്‍ ഒരു പണി (ഒരുപക്ഷെ, ഗ്രാമവികസനവകുപ്പ്‌ മന്ത്രി). ഇതിനായി ഒരു മന്ത്രിസഭാ പുനഃസംഘടന ഏവരും പ്രതീക്ഷിക്കുകയാണ്‌.

മിസ്റ്റര്‍ ഗാന്ധിയെ പൊക്കിക്കാണിക്കുന്നത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തത്വത്തില്‍ യുക്തിസഹം തന്നെ. അയാളുടെ അമ്മയും പാര്‍ട്ടി പ്രസിഡന്റുമായ സോണിയാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ്‌ അയാള്‍ എന്ന്‌ നേരത്തെ തന്നെ കരുതപ്പെട്ടിരുന്നു. 2014 ല്‍ പ്രചാരണം തുടങ്ങുന്നതിന്‌ മുന്നെ തന്നെ, നേതാവെന്ന നിലയില്‍ ചില സാമര്‍ത്ഥ്യങ്ങള്‍ അയാള്‍ക്ക്‌ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌.

പക്ഷെ, ഉത്തരവാദപ്പെട്ട ഒരു സ്ഥാനം ഏറ്റെടുക്കാന്‍ ഏറെ നാളായി അയാള്‍ വിമുഖനായിരുന്നു. കോണ്‍ഗ്രസിന്റെ യുവഘടകത്തിനെ പുനഃസംഘടിപ്പിക്കുന്നതിലും പ്രാദേശിക തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ നയിക്കുന്നതിലും ആയിരുന്നു അയാള്‍ക്ക്‌ താല്‍പ്പര്യം. രണ്ടും പാളിപ്പോവുകയാണുണ്ടായത്‌. പ്രശ്നമെന്തെന്നാല്‍ ഇന്നുവരെക്കും മിസ്റ്റര്‍ ഗാന്ധിക്ക്‌ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും പ്രത്യേക പാടവമോ, എന്തിന്‌ ഉന്നതപദവിക്കായുള്ള അഭിവാഞ്ഛയോ ഉള്ളതായി ഒരു തെളിവും കിട്ടിയിട്ടില്ല. രാഹുല്‍ഗാന്ധി ലജ്ജാലുവാണ്‌. പത്രപ്രവര്‍ത്തകരോടോ ജീവചരിത്രകാരന്മാരോടോ, രാഷ്ട്രീയത്തിലെ സഖ്യകക്ഷികളോടോ ശത്രുക്കളോടൊ വായ തുറന്നു മിണ്ടുന്നതില്‍ പരുങ്ങലുള്ളവനുമാണ്‌. പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്ന കാര്യം ചോദിക്കുകയേ വേണ്ട.

അയാള്‍ക്ക്‌ എന്ത്‌ കഴിവുകളുണ്ടെന്നോ, അയാള്‍ എന്തു ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നോ, അധികാരമോ ഉത്തരവാദിത്വമോ എന്നെങ്കിലും കൈയേല്‍ക്കുമെന്നോ ആര്‍ക്കും ഒരു പിടിയുമില്ല. അയാള്‍ക്കു തന്നെ അതറിഞ്ഞുകൂടാ എന്ന സംശയം വളര്‍ന്നുവരികയുമാണ്‌.

മിസ്റ്റര്‍ ഗാന്ധിയുടെ ജീവിതത്തെ അറിയുവാനുള്ള ഏറ്റവും പുതിയ പരിശ്രമം ആരതി രാമചന്ദ്രന്‍ എന്ന രാഷ്ട്രീയകാര്യ ലേഖിക രചിച്ച അയാളുടെ ജീവചരിത്രമാണ്‌. ഇന്ത്യയെ നയിക്കുവാനുള്ള വലിയ ഉദ്യോഗത്തിനുള്ള ഒരു അപേക്ഷകനാണ്‌ അയാള്‍. ഏതൊരു ഉദ്യോഗത്തിനും അപേക്ഷിക്കുന്ന വ്യക്തി. സ്വന്തം യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം, ഉദ്യോഗം വേണമെന്ന്‌ ആഗ്രഹിക്കാനുള്ള കാരണം എന്നിവ അറിയിക്കുവാന്‍ ബാധ്യസ്ഥനാകുമ്പോള്‍, ഈ വക കാര്യങ്ങള്‍ അല്‍പ്പംപോലും വെളിപ്പെടുത്താന്‍ മിസ്റ്റര്‍ ഗാന്ധി തയ്യാറാകുന്നില്ല.

രാഹുല്‍ഗാന്ധി തന്നെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഒളിപ്പിച്ച്‌ സ്വയം പ്രതിരോധിക്കുന്നതിനാല്‍ അയാളുടെ വിദേശങ്ങളിലെ വിദ്യാഭ്യാസം, ലണ്ടനിലെ ഒരു മാനേജ്മെന്റ്‌ കണ്‍സള്‍ട്ടന്‍സിയില്‍ പണിയെടുത്തത്‌, ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ അയാളുടെ പ്രത്യാശകള്‍ ഇവയെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല. അങ്ങനെ നായകനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളില്ലാത്തതിനാല്‍ ആരതി രാമചന്ദ്രന്റെ രാഹുല്‍ചരിത്രം അലങ്കോലമാകുന്നു. മിസ്റ്റര്‍ ഗാന്ധിയെ അയാളുടെ ചെയ്തികള്‍, അപൂര്‍വവും ഇടറിയതുമായ പൊതു പ്രസ്താവനകള്‍, അയാളുടെ സമീപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്നിവയെ ശരണം പ്രാപിച്ചേ വിലയിരുത്താനാവുന്നുള്ളൂ.

ഈ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട്‌, മിസ്സിസ്‌ രാമചന്ദ്രന്‍ മാന്യമായ രചന നടത്തിയിട്ടുണ്ട്‌. ടൊയോട്ടാ കമ്പനിയില്‍നിന്ന്‌ പഠിച്ച മാനേജ്മെന്റ്‌ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌, യൂത്ത്‌ കോണ്‍ഗ്രസിനെ, ഒരു തകര്‍ച്ചയിലാണ്ട കമ്പനി എന്ന മട്ടില്‍, ആധുനികവത്ക്കരിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതും അര്‍ഥവത്തും ആയിരുന്നുവെങ്കിലും ആത്യന്തികമായി ആ ശ്രമം അമ്പേ പരാജയപ്പെട്ടുവെന്ന്‌ അവള്‍ അവസാനവിധി കല്‍പ്പിക്കുന്നു. കുടുംബപാരമ്പര്യപ്രകാരം സൗജന്യമായി ലഭിച്ച വന്‍ അവകാശങ്ങള്‍ യഥേഷ്ടം അനുഭവിക്കുന്ന മിസ്റ്റര്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വാണംവിട്ടപോലെ ഉയര്‍ന്നുവരുന്നത്‌ അയാളുടെ കുടുംബനാമം ഒന്നുകൊണ്ടുമാത്രമെന്നിരിക്കെ, അയാള്‍ കഴിവും വാസനയുമുള്ളവര്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു വ്യവസ്ഥിതിക്ക്‌ (ാ‍ലൃശ്ര‍ൃമര്യ) വേണ്ടി വാദിക്കുന്നത്‌ ഒട്ടും വിശ്വസനീയമാവുന്നില്ല.

മിസിസ്‌ രാമചന്ദ്രന്റെ പുസ്തകത്തില്‍ നിന്ന്‌ നമുക്കുകിട്ടുന്ന മിസ്റ്റര്‍ ഗാന്ധിയുടെ ചിത്രം ദരിദ്ര ഇന്ത്യക്കാരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുവാന്‍ നേരാംവണ്ണം നിര്‍വചിക്കപ്പെടാത്ത വ്യഗ്രതയുള്ള എന്നാല്‍, അതെങ്ങനെ ചെയ്യണമെന്ന്‌ അറിഞ്ഞുകൂടാത്ത ഒരുവന്റേതാണ്‌.

ഉപരിവര്‍ഗത്തിലെ പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോട്‌ ഏതാണ്ടൊരു ഫ്യൂഡല്‍ അനുഭാവം പുലര്‍ത്തുന്നയാള്‍ എന്നതാണ്‌ ഒരു നെഹ്‌റു ഗാന്ധി കുടുംബാംഗത്തിന്റെ പരമ്പരാഗതമായ പ്രതിഛായ. ഈ പ്രതിഛായയെ കൈയൊഴിയാന്‍ മിസ്റ്റര്‍ ഗാന്ധി ഗ്രാമങ്ങളിലെ വൃത്തി കെട്ട വെള്ളം പാനം ചെയ്യുവാനും ദളിതരുടെ വീടുകളില്‍ ആഹാരം കഴിച്ചുമൊക്കെ പരിശ്രമിച്ചു. പക്ഷേ, ആ വിധ പ്രകടനങ്ങള്‍ക്ക്‌ തുടര്‍ച്ചയായി പ്രസ്തുത അധഃസ്ഥിത വിഭാഗങ്ങളെ സഹായിക്കാനായി നയരൂപീകരണത്തിനോ ദീര്‍ഘകാല ഇടപെടലുകള്‍ക്കോ അയാള്‍ക്കായില്ല എന്നതാണ്‌ അയാളുടെ ദയനീയ പരാജയം. സാമൂഹ്യപുരോഗമനം അല്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ ഫലം എന്നിവയില്‍ ഗുണകരമായ യഥാര്‍ത്ഥ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ്‌ മിസ്റ്റര്‍ ഗാന്ധി എന്ന്‌ തെളിയുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യ നൂലാമാലകള്‍ നേരിടാന്‍ കൂട്ടാക്കാതെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉല്‍സുകരാണ്‌ മിസ്റ്റര്‍ ഗാന്ധിയെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ഉപദേശവൃന്ദം. ഇവരുടെ ഉപദേശ വൈകൃതങ്ങള്‍ മൂലം, അവരുടെ നേതാവ്‌ പലപ്പോഴും അവസരവാദിയും രാഷ്ട്രീയസ്ഥിരതയില്ലാത്തവനുമായി കാണപ്പെടുന്നു. അവസരങ്ങള്‍ പലതും മിസ്റ്റര്‍ ഗാന്ധിയുടെ വാതില്‍ക്കല്‍ വന്നു മൂടിയിട്ടുണ്ട്‌. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം നഗരങ്ങളിലെ മധ്യവര്‍ഗയുവത്വത്തെ ത്രസിപ്പിച്ചപ്പോള്‍ അയാള്‍ വായും പൊളിച്ചു നിന്നതേയുള്ളൂ. സെര്‍വിക്കല്‍ കാന്‍സര്‍ എന്നു കിംവദന്തിയുള്ള ഗുരുതരരോഗത്താല്‍ മിസിസ്‌ ഗാന്ധി വിദേശ ചികിത്സ തേടിയ ആ അവസരത്തില്‍ അയാള്‍ക്ക്‌ ഉത്തരവാദിത്വമേറ്റ്‌ അഴിമതി വിരുദ്ധക്കാരെ നേരിടാമായിരുന്നു. പാര്‍ലമെന്റില്‍ ഒരു മണ്ടത്തരം വിളിച്ചു പറയുക മാത്രമാണ്‌ അയാള്‍ ചെയ്തത്‌.

സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാനുള്ള അവസരവും അയാള്‍ക്ക്‌ വന്നുചേര്‍ന്നിരുന്നു. 2012 ആദ്യം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്‌ മിസ്റ്റര്‍ ഗാന്ധി തന്നെ. നെഹ്‌റു കുടുംബാംഗങ്ങള്‍ എംപിമാരായിരുന്ന പ്രദേശങ്ങളിലടക്കം ദയനീയ പ്രകടനം കാഴ്ചവെച്ച്‌ പാര്‍ട്ടി നാലാം സ്ഥാനം കൈവരിച്ചു.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. കാരണം തങ്ങളുടെ വോട്ടുകള്‍ അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലാത്ത കോണ്‍ഗ്രസിന്‌ നല്‍കി പാഴാക്കാന്‍ ജനത്തിന്‌ താല്‍പ്പര്യമില്ലായിരുന്നു. മോശം പ്രസംഗങ്ങള്‍, ജാതി-മത വിഭാഗങ്ങള്‍ എങ്ങനെ തിരിയും എന്നു മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലായ്മ, പ്രാദേശിക നേതാക്കളുമായുള്ള ശിഥിലബന്ധങ്ങള്‍, എന്നിവയൊക്കെയായിരുന്നു മിസ്റ്റര്‍ ഗാന്ധിയുടെ ദൗര്‍ബല്യങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍, യുപി തെരഞ്ഞെടുപ്പില്‍ പറ്റിയ ഏറ്റവും പ്രധാന അബദ്ധം ആ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വലിയ ഒരു റോള്‍ അയാളെടുത്തതാണ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബീഹാറിലും കേരളത്തിലും അയാള്‍ നടത്തിയ പരിശ്രമങ്ങളും പാളിപ്പോവുകയാണുണ്ടായത്‌. യുപി ഇലക്ഷനുശേഷം മിസ്റ്റര്‍ ഗാന്ധിക്ക്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനായിട്ടില്ല. ഒരു ഉന്നതപദവിയിലേക്ക്‌ അവരോധിക്കപ്പെടുന്നത്‌ വഴി ഈ രാഷ്ട്രീയ താഴ്ചയെ അതിജീവിക്കാനാവും. പക്ഷെ, ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാകുവാന്‍ ഒട്ടുംതന്നെ യോഗ്യനല്ലാത്ത ഒരു രാഹുല്‍ഗാന്ധിയുടെ ചിത്രമാണ്‌ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നത്‌.