Tuesday, October 11, 2011

വിഷു - മലയാളത്തിന്റെ കാര്‍ഷികോത്സവം


വിഷു - മലയാളത്തിന്റെ കാര്‍ഷികോത്സവം






കേരളത്തിലെ കാര്‍ഷികോത്സവമാണ്‌ വിഷു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. 

ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവിന് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി പുരുഷന്മാര്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്.

മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നു പറയുന്നു. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പതിറ്റുപത്ത് എന്ന് കൃതിയിലുണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണം. വിഷുവില്‍ പ്രധാനമായ മഹാവിഷു ഇപ്പോള്‍ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. 

പണ്ട്‌ മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയിലാണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തിലാണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയിലാണ്‌. വിഷുവിന് ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു
കണികാണും നേരം
സമഭാവനയുടെയും ആഹ്ലാദത്തിന്റെയും, സമൃദ്ധിയുടെയും നിറവായി ഒരു വിഷു കൂടി. പൊള്ളുന്ന മീന വേനലിന്റെ ദയാരഹിത പകലുകള്‍ക്ക്‌ അറുതി. ഋതുഭേദങ്ങളില്‍ പ്രകൃതിയുടെ ആര്‍ദ്ര താളം. സമൃദ്ധിയുടെ സ്വര്‍ണ നൂലിഴകള്‍ പാകി പ്രകൃതി അണിഞ്ഞൊരുങ്ങുകയാണ്‌. ഐശ്വര്യത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു വിഷുപ്പുലരി കൂടി; സമൃദ്ധിയുടെ നാളുകളിലേക്ക്‌ നമ്മെ നയിക്കുവാന്‍. ജീവിതത്തിന്റെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന്‌ അടര്‍ത്തിമാറ്റി മലയാളികള്‍ക്ക്‌ മാത്രമായി ഒരു ദിവസം നവോന്മേഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറപറകള്‍ ഒരുക്കി ഈ വിഷുവിനെയും കേരളം വരവേല്‍ക്കുന്നു.

വിഷുവിനെ സംബന്ധിച്ച്‌ നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളില്‍ കാണുന്നു. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിനമാണ്‌ വിഷുവെന്നും നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസമാണ്‌ വിഷുവെന്നും പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. ഏതായാലും തിന്മയുടെ മേല്‍ വിജയം കുറിച്ച ദിവസമാണിത്‌. വിഷുദിനത്തില്‍ സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക്‌ നേരെ വരുന്നു. രാത്രിയും പകലും തുല്യമായി വരുന്ന ദിവസം എന്നതാണ്‌ വിഷുവിന്റെ ജ്യോതി ശാസ്ത്ര പ്രസക്തി. തമിഴര്‍ക്ക്‌ ഇത്‌ പുതുവത്സര ദിനം കൂടിയാണ്‌. നമ്മുടെ മനസ്സും കാലവുമെല്ലാം മാറിപ്പോയെങ്കിലും അപൂര്‍വമായി ഒരു നിയോഗം പോലെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലയുന്ന കണിക്കൊന്നകള്‍. കണികാണാനും കൈനീട്ടം വാങ്ങാനും കാത്തിരിക്കുന്ന വിഷുപുലരി. ആഹ്ലാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന മേടപ്പകല്‍. പ്രകൃതിയാകെ മഞ്ഞയുടെ ശോഭയില്‍ കുളിച്ചൊരുങ്ങുന്നു. തൊടികളിലെങ്ങും പൊന്നരഞ്ഞാണം തൂക്കി നില്‍ക്കുന്ന കണിക്കൊന്നകള്‍ പ്രകൃതിയുടെ ഗൃഹാതുരത്വം കലര്‍ന്ന ഒരു വികാരമായി മനസ്സിലേക്ക്‌ പെയ്തിറങ്ങുന്നു. ഒപ്പം വിത്തും കൈക്കോട്ടും പാടി വിഷുപക്ഷിയെത്തും. 

കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം 
അണിഞ്ഞുകാണേണം ഭഗവാനെ - എന്ന പ്രാര്‍ത്ഥനയും പ്രശസ്തമാണല്ലോ.

വിഷു കുട്ടികളുടെ ഉത്സവമാണ്‌. പടക്കം പൊട്ടിക്കല്‍, പൂത്തിരികത്തിച്ച്‌ നിര്‍വൃതിനേടാന്‍ കൊതിക്കാത്ത കുട്ടികളില്ല. വേനലവധിയുടെ കളികളത്തില്‍ തമിര്‍ക്കുന്ന കുട്ടികള്‍ക്ക്‌ മുന്നില്‍ വിഷു ആഹ്ലാദത്തിന്റെ ലോകം തുറക്കുന്നു, പുത്തനുടുപ്പുകളും വിഷുസദ്യയും എല്ലാറ്റിനുമുപരി വിഷുപ്പടക്കങ്ങളും കുട്ടികള്‍ക്ക്‌ ഹരമേകുകയും പ്രായഭേദമേന്യേ ഏവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. വിഷുപ്പക്ഷി പാടിയെത്തുമ്പോള്‍ മലയാളി കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കുള്ള കാര്‍ഷിക വൃത്തിയുടെ തുടക്കം കുറിക്കുന്നു. വിഷുപ്പുലരിയില്‍ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിടുന്നതും അതിന്റെ വെളിച്ചം ഫലവൃക്ഷാദികളെയും വളര്‍ത്തുമൃഗാദികളെയും കാണിക്കുന്നതും ഐശ്വര്യ ദായകമാണെന്നാണ്‌ വിശ്വാസം. 

പക്ഷെ ഇന്ന്‌ വിഷുവിന്റെ പ്രാധാന്യത്തിന്‌ മങ്ങലേറ്റു കൊണ്ടിരിക്കുന്നു. വയലുകളില്‍ പുത്തന്‍ കലപ്പകൊണ്ട്‌ ചാല്‍ കീറി വിത്ത്‌ ഇടുന്ന പതിവ്‌ ഇന്നില്ല. കണിക്കൊന്നപോലും കാലം തെറ്റിയാണ്‌ പൂക്കുന്നത്‌. വിഷുവിന്റെ വരവു വിളിച്ചറിക്കുന്ന വിഷുപക്ഷിയുടെ മനോഹരഗാനം കേള്‍ക്കാനെ ഇല്ല. ശിവകാശിയില്‍നിന്നെത്തുന്ന പടക്കങ്ങളും, തമിഴ്‌നാട്ടില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പൊന്‍ വെള്ളരിയും, വര്‍ണപൂക്കളുമാണ്‌ നമ്മുടെ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്നത്‌. ആധുനികതയുടെ ഉപഭോഗ ഭ്രാന്തില്‍ ആണ്ടുമുങ്ങിയ മനുഷ്യന്‍ ജാതിയുടെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം കൊലവിളി മുഴക്കുമ്പോള്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക്‌ ഗ്രാമീണ ഭാവവും തനിമയും നഷ്ടമാകുന്നു.

‘സമരാത്രിന്ദിവേകാലേ
വിഷുവദ്വിഷുവം ചതത്‌‘ എന്നാണ്‌ അമരകോശവചനം. രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം പക്ഷേ അയന ചലനങ്ങളിലെ മാറ്റം മൂലം രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം. നമ്മുടെ സമൂഹത്തില്‍ അത്രയേറെ ആഴത്തില്‍ പേരുപടര്‍ത്തിയ ഉത്സവമാണിത്‌. വ്യക്തിഗത ദുഃഖങ്ങള്‍ക്ക്‌ 24 മണിക്കൂര്‍ അവധികൊടുത്ത്‌ തിരക്കുകളെല്ലാം ഒരു ദിവസത്തേക്ക്‌ മാറ്റി വെച്ച്‌ സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ഈ മഹോത്സവം നമ്മുക്ക്‌ ആഘോഷിക്കാം. ഐശ്വര്യ പൂര്‍ണവും വിഭവ സമൃദ്ധവും സമാധാന പൂര്‍ണവുമായ ഒരു പുതുവര്‍ഷം നേരാം. ഉണ്ണിക്കണ്ണനെ കണികണ്ടുണരാം
കണിക്കൊന്നയുടെ ഐതീഹ്യപ്പെരുമ
പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്. 

കണിക്കൊന്നകള്‍ക്ക്‌ ഐതിഹ്യപ്പെരുമകള്‍ ഏറെയുണ്ട്. അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ ഐതിഹ്യം. 

കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത്‌ ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണെന്ന്‌ ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ പൂവിനെ മുനി ശപിച്ചു. ആരും തലയില്‍ ചൂടാതെ പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്ന മരത്തിന്റെ മഞ്ഞ വിതാനത്തിനു താഴെവച്ചാണത്രെ ദുഷ്യന്തനും ശകുന്തളയും പ്രഥമ ദര്‍ശനത്താല്‍ അനുരക്തരായത്‌. 

വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു. 

കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു
വിഷുക്കൈനീട്ടവും വിഷുഫലവും
ധനലക്ഷ്മിയെ ആദരിക്കലാണ് വിഷുക്കൈനീട്ടം. ഇത് ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായാണ് കാണുന്നത്. കുടുംബസ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടം. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. 

നാണയമാണ് കൈനീട്ടമായി നല്‍കുക. (ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്.). കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും. വിഷു ദിനം കണിയാന്മാരും രാശിക്കാരുമൊക്കെ വിഷുഫലം വായിക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും നക്ഷത്രം നോക്കിയുള്ള ഫലവും. മൊത്തത്തിലുള്ള ഒരാണ്ടത്തെ ഫലവുമൊക്കെ രാശിക്കാര്‍ എഴുതി തയ്യാറാക്കുമായിരുന്നു. പുതുവര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഋതുഭേദങ്ങളും കാലപ്പിഴകളുമൊക്കെ ഇക്കൂട്ടര്‍ പ്രവചിക്കുമായിരുന്നു. 

ഗ്രഹങ്ങളുടെ നിലക്കനുസൃതമായാണ്‌ മനുഷ്യന്റെ ഭാവി എന്ന ധാരണയോടെയാണ്‌ നാള്‍ നോക്കിയുള്ള പ്രവചനം നടത്തുക. നാടിനെ പൊതുവേ ബാധിക്കാവുന്ന കാലാവസ്ഥാ പ്രവചനങ്ങളും ഈ കൂട്ടത്തിലുണ്ടാകും. മഴക്കാലം എപ്പോഴെത്തും, വേനല്‍ കടുക്കുമോ, എന്നതൊക്കെ കവടി നിരത്തി കണ്ടെത്തുന്ന രീതിയുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവചനങ്ങളാണ്‌ വിഷുഫലമായി കണക്കാക്കുന്നത്‌
ശ്രീകൃഷ്ണന്റെ വ്യക്തിത്വം

Vishu songs.. ente kayil poothiri..youtube videos.. click sajeeshsiva..

sajeeshsiva

Njaanappana.. malayalam Full..youtube video.. click sajeeshsiva..

sajeeshsiva

Kani kaanum neram ..youtube video ..click sajeeshsiva

sajeeshsiva

pen.gif
    Sajeeshsiva...

ഗുരുവായൂര്‍ക്ഷേത്രം


ഗുരുവായൂര്‍ക്ഷേത്രം

ശ്രീമഹാവിഷ്ണു ഗുരുവായൂരപ്പനായി വാണരുളുന്ന പുണ്യസങ്കേതമാണ്‌ ശ്രീഗുരുവായൂര്‍. കാലഗണനയ്ക്ക്‌ അതീതമായ ചരിത്രസത്യങ്ങളും അത്ഭുതസാക്ഷ്യങ്ങളും പരസ്പരം കൂടിച്ചേര്‍ന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഗുരുവായൂരില്‍ കാണുവാന്‍ സാധിക്കുക. ഗുരുവായൂര്‍ക്ഷേത്രത്തിലെ വിഗ്രഹം ശ്രീമഹാവിഷ്ണു വൈകുണ്ഠത്തില്‍വച്ച്‌ പൂജിച്ചിരുന്നതാണ്‌. ഇക്കാരണത്താലാണ്‌ ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം എന്നപേരിലറിയപ്പെടുന്നത്‌. വളരെ അപൂര്‍വവും ദിവ്യവുമായ പാതാള അഞ്ജനം എന്ന കല്ലുകൊണ്ടുള്ള ഈ വിഗ്രഹം പിന്നീട്‌ ബ്രഹ്മാവിന്റെ പക്കല്‍ എത്തിച്ചേര്‍ന്നു. ബ്രഹ്മാവ്‌ അത്‌ സുതപസ്സിന്‌ നല്‍കി. സുതപസ്സില്‍നിന്ന്‌ കശ്യപപ്രജാപതിയിലേയ്ക്ക്‌ വന്ന വിഗ്രഹം വസുദേവരുടെ പക്കല്‍ എത്തിച്ചേരുകയും ചെയ്തു. വസുദേവരുടെ കയ്യിലുള്ള ഈ വിഗ്രഹം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍വച്ച്‌ പൂജിച്ചിരുന്നു.

ദ്വാപരയുഗത്തില്‍ പ്രളയംമൂലം ദ്വാരകമുങ്ങുമ്പോള്‍ ജലോപരിതലത്തില്‍ ഒരു വിഗ്രഹം കാണുമെന്നും ഇതിനെ കലിയുഗത്തില്‍ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാന്‍ ദേവഗുരുവായ ബൃഹസ്പതിയോട്‌ പറയണമെന്ന്‌ സ്വര്‍ഗാരോഹണത്തിന്‌ മുമ്പ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട്‌ പറഞ്ഞിരുന്നു..

വര്‍ഷങ്ങള്‍ക്കുശേഷം വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഉചിതമായൊരു സ്ഥലംതേടി ബൃഹസ്പതിയും വായുദേവനുംകൂടി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. യാത്രാവസാനം പരശുരാമന്റെ ക്ഷണം അനുസരിച്ച്‌ അവര്‍ പരമശിവന്‍ തപസ്സുചെയ്തിരുന്ന രുദ്രതീര്‍ത്ഥക്കരയിലെത്തി. രുദ്രതീര്‍ത്ഥക്കരയ്ക്കുമുണ്ട്‌ പുണ്യമായ ഒരു ഐതിഹ്യം. ഈ തീര്‍ത്ഥത്തില്‍മുങ്ങി പരമശിവന്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്യുന്ന സമയം പ്രചേതസ്സുകള്‍ പ്രജാസൃഷ്ട്യര്‍ത്ഥം മഹാവിഷ്ണുവിനെ തപസ്സ്‌ ചെയ്ത്‌ പ്രസാദിപ്പിക്കുവാന്‍ ഈ തീര്‍ത്ഥക്കരയിലെത്തി. പ്രചേതസ്സുകളുടെ ഉദ്ദേശ്യം ദിവ്യദൃഷ്ടിയില്‍ കണ്ടറിഞ്ഞ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളില്‍വന്ന്‌ അവര്‍ക്ക്‌ രുദ്രഗീതം ഉപദേശിച്ചു. രുദ്രഗീതം ജപിച്ചുകൊണ്ട്‌ ഏതാണ്ട്‌ പതിനായിരത്തോളം വര്‍ഷം തപസ്സുചെയ്ത പ്രചേതസ്സുകള്‍ക്കുമുന്നില്‍ പ്രത്യക്ഷനായി മഹാവിഷ്ണു അവര്‍ക്ക്‌ വരവുംകൊടുത്തു. ഇതിന്റെ ഫലമായി ദക്ഷപ്രജാപതിയെ അവര്‍ക്ക്‌ പുത്രനായി ലഭിക്കുകയുംചെയ്തു. രുദ്രനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സ്‌ ചെയ്തതിനാല്‍ ഇവിടം ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരുന്നു
. ശ്രീനാരായണതീര്‍ത്ഥമെന്നുംകൂടി പേരുള്ള ഈ തീര്‍ത്ഥത്തിലാണ്‌ ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്‌ നടക്കുന്നത്‌..

രുദ്രതീര്‍ത്ഥക്കരയിലെത്തിയ ബൃഹസ്പതിയുടെയും വായുദേവന്റെയും ഉദ്ദേശം മനസ്സിലാക്കിയ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളിലെത്തി അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ വര്‍ണിച്ചു. താനും പ്രചേതസ്സുകളും തപസ്സുചെയ്തിരുന്ന ഈ സ്ഥലമാണ്‌ വിഗ്രഹപ്രതിഷ്ഠയ്ക്ക്‌ ഉത്തമമെന്നും തീര്‍ത്ഥത്തിന്റെ മറുകരയിലുള്ള മമ്മിയൂരില്‍guruvayur-temple-ed1 ഇനി വാണുകൊള്ളാമെന്നും പരമശിവന്‍ പറഞ്ഞു. പരമശിവന്റെ നിര്‍ദ്ദേശാനുസരണം പരശുരാമന്റെ സാന്നിദ്ധ്യത്തില്‍ ബൃഹസ്പത�യും വായുദേവനുംകൂടി പ്രതിഷ്ഠനടത്തി. പരമശിവന്‍ പൂജാകാര്യങ്ങളെല്ലാം നിര്‍വഹിക്കുകയും ഈ പുണ്യസ്ഥലം ഇനി ഗുരുവിന്റെയും വായുവിന്റെയും പേരില്‍ അറിയപ്പെടുമെന്ന്‌ അവരെ അനുഗ്രഹിച്ചശേഷം മമ്മിയൂരിലേയ്ക്ക്‌ പോകുകയും ചെയ്തു. അങ്ങനെയാണ്‌ ഈ പുണ്യസങ്കേതത്തിന്‌ ഗുരുവായൂര്‍ എന്നപേര്‌ ലഭിച്ചത്‌. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയാല്‍ മമ്മിയൂരിലുംകൂടി തൊഴണമെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. കുംഭമാസത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം നടന്നത്‌. പൂയംനാളില്‍ ക്രിയകള്‍ തുടങ്ങി അനിഴം നാളില്‍ അവസാനിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന്‌ മമ്മിയൂര്‍ ക്ഷേത്രഭാഗത്തേയ്ക്ക്‌ നോക്കിപ്രാര്‍ത്ഥിച്ചാലും മതിയെന്നാണ്‌ വിശ്വാസം..

പ്രതിഷ്ഠാനന്തരം ബൃഹസ്പതിയും വായുവുംകൂടി ദേവശില്‍പിയായ വിശ്വകര്‍മാവിനെ വിളിച്ച്‌ ക്ഷേത്രം നിര്‍മിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. മലയാളമാസം മേടം ഒന്നിനുള്ള വിഷുദിനത്തില്‍ സൂര്യരശ്മികള്‍ ക്ഷേത്രത്തിനുള്ളില്‍ ലഭിക്കത്തക്കവിധത്തില്‍ വിശ്വകര്‍മാവ്‌ ക്ഷേത്രം പണിയുകയുംചെയ്തു..

ഗണപതിയും ശാസ്താവും ഇടത്തരിയത്തുകാവ്‌ ഭഗവതിയുമാണ്‌ ഇവിടുത്തെ പ്രധാന ഉപദേവതകള്‍. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറ്‌ ഭാഗത്തായാണ്‌ ഗണപതിയുടെ സ്ഥാനം. നാലമ്പലത്തിനകത്ത്‌ തെക്കുഭാഗത്തായാണ്‌ ശാസ്താവിന്റെ സ്ഥാനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ്‌ ഇടത്തരിയത്തുകാവില്‍ ഭഗവതിയുടെ സ്ഥാനം..

നിത്യപൂജാക്രമങ്ങള്‍

വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ - നടതുറക്കല്‍ 3.00 മുതല്‍ 3.10 വരെ - നിര്‍മാല്യദര്‍ശനം 3.10 മുതല്‍ 3.45 വരെ - തൈലാഭിഷേകം, വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതല്‍ 4.10 വരെ - മലര്‍നിവേദ്യം, മുഖാലങ്കാരം 4.30 മുതല്‍ 4.50 വരെ - ഉഷനിവേദ്യം 4.50 മുതല്‍ 6.15 വരെ - ദര്‍ശനം, എതിരേറ്റുപൂജ തുടര്‍ന്ന്‌ ഉഷപ്പൂജ 6.15 മുതല്‍ 7.15 വരെ - ദര്‍ശനവും ശീവേലിയും 7.15 മുതല്‍ 9.00 വരെ - പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ 9.00 മുതല്‍ 11.30 വരെ - ദര്‍ശനം 11.30 മുതല്‍ 12.30 വരെ - നിവേദ്യം - ഉച്ചപൂജ 12.30 മുതല്‍ 4.30 വരെ - നട അടയ്ക്കല്‍ വൈകുന്നേരം 4.30 ന്‌ - നട തുറക്കല്‍ 4.30 മുതല്‍ 6.15 വരെ - ശീവേലി, ദര്‍ശനം 6.15 മുതല്‍ 6.45 വരെ - ദീപാരാധന (അസ്തമയമനുസരിച്ച്‌) 6.45 മുതല്‍ 8.15 വരെ - ദര്‍ശനം, നിവേദ്യം, അത്താഴപൂജ 8.30 മുതല്‍ 9.00 വരെ - അത്താഴശീവേലി 9.00 മുതല്‍ 9.15 വരെ - വിളക്ക്‌ തൃപ്പുക ഓലവായന 9.15 ന്‌ - നട അടയ്ക്കല്‍ .

ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടേതില്‍നിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കില്‍ ആകെ 21 പൂജവരും. അന്ന്‌ വിളക്ക്‌ കഴിഞ്ഞ്‌ നട അടയ്ക്കുവാന്‍ ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളില്‍ അഞ്ച്‌ പൂജകളും മൂന്ന്‌ ശീവേലിയുമാണിവിടെയുള്ളത്‌..

വഴിപാടുകള്‍

പാല്‍പായസം, നെയ്പായസം, ഗണപതി അര്‍ച്ചന, വെണ്ണനിവേദ്യം, തുലാഭാരം, പഞ്ചസാര, വാഴപ്പഴം, ഭാഗവത സപ്താഹം, അര്‍ച്ചന പുരുഷസൂക്തം, അര്‍ച്ചന അഷ്ടോത്തരം, അര്‍ച്ചന സഹസ്രനാമം, ശാ��്ത അര്‍ച്ചന, നെയ്‌ വിളക്ക്‌, ശ്രീകോവിലില്‍ നെയ്‌വിളക്ക്‌, ലളിതാ സഹസ്രനാമം, ലളിതാ സഹസ്രനാമാര്‍ച്ചന, നാരായണീയം..

ഉദയാസ്തമന പൂജ

ഗുരുവായൂരിലെ ഉദയാസ്തമനപൂജ വിശ്വപ്രസിദ്ധമാണ്‌. ഏതാണ്ട്‌ അടുത്ത പത്തുവര്‍ഷത്തേക്കുള്ള പൂജയുടെ ബുക്കിംഗ്‌ പൂര്‍ത്തിയായിരിക്കുന്നത്‌ ഇതിന്റെ പ്രധാന്യം വിളിച്ചോതുന്നുണ്ട്‌. രാവിലത്തെ ശീവേലിക്ക്‌ ശേഷം സാധാരണയുള്ള പൂജകളേക്കാളും അധികമായി പ്രത്യേക പതിനഞ്ച്‌ പൂജകളാണ്‌ ഈസമയത്ത്‌ നടക്കുക. ഭക്തര്‍ക്ക്‌ പ്രത്യേക സദ്യയും വൈകുന്നേരത്തെ വിളക്കും മറ്റൊരു പ്രത്യേകതയാണ്‌. തൃപ്പുക ഉദയാസ്തമനപൂജയുടെ അവസാനമുള്ളതാണ്‌..

കലണ്ടര്‍

ദുര്‍ഗാഷ്ടമി, പൂജവെപ്പ്‌ : കന്നി 10 / 26.09.2009 മഹാനവമി : കന്നി 11 / 27.09.2009 വിജയദശമി, പൂജയെടുപ്പ്‌ : കന്നി 12 / 28.09.2009 കൃഷ്ണഗീതിദിനം : തുലാം 30 / 15.11.2009 മേല്‍പത്തൂര്‍ദിനം : വൃശ്ചികം 08 / 23.11.2009 ഗുരുവായൂര്‍ ഏകാദശി : വൃശ്ചികം 13 / 28.11.2009 ദ്വാദശി : വൃശ്ചികം 14 / 29.11.2009 നാരായണീയദിനം : വൃശ്ചികം 28 / 13.12.2009 കുചേലദിനം : ധനു 01/ 16.12.2009 കളഭാട്ടം : ധനു 11 / 26.12.2009 വൈകുണ്ഠ ഏകാദശി : ധനു 26 / 10.01.2010 ശിവരാത്രി : മകരം 30 / 12.02.2010 ഗുരുവായൂര്‍ ഉത്സവം : കുംഭം 06/ 18.02.2010 പൂന്താനദിനം : കുംഭം 07 / 19.02.2010 ഉത്സവം കൊടിയേറ്റം, ആനയോട്ടം : കുംഭം 14 / 26.02.2010 പള്ളിവേട്ട : കുംഭം 22 / 06.03.2010 ആറാട്ട്‌, കൊടിയിറക്കം : കുംഭം 23 / 07.03.2010 വിഷു : മേടം 02 / 15.04.2010 വൈശാഖമാസാരംഭം : മേടം 31 / 14.05.2010 അക്ഷയതൃതീയ, ബലരാമജയന്തി : ഇടവം 02/ 16.05.2010 വൈശാഖമാസാവസാനം : ഇടവം 29 / 12.06.2010 .

കൃഷ്ണനാട്ടം

ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനും കോഴിക്കോട്‌ സാമൂതിരിയുമായിരുന്ന മാനവേദമഹാരാജാവാണ്‌ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്‌. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലകളെ ആസ്പദമാക്കി എട്ട്‌ ദിവസത്തെ കഥകളായിട്ടാണ്‌ കൃഷ്ണനാട്ടം അവതരിപ്പിച്ചുവരുന്നത്‌. ഭക്തന്മാരുടെ വഴിപാടായും ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്‌. .

അവതാര കഥ നടത്തുന്നയാള്‍ക്ക്‌ സന്താനലബ്ധിയാണ്‌ ഫലമായി ലഭിക്കുക. കാളിയമര്‍ദ്ദനമാണെങ്കില്‍ വിഷബാധാശമനമാണ്‌ സാധ്യമാവുക. രാസക്രീഡയാണെങ്കില്‍ കന്യകമാരുടെ ശ്രേയസ്സ്‌, ദാമ്പത്യകലഹം തീരല്‍ തുടങ്ങിയവയാണ്‌ ഫലമായി ലഭിക്കുക. കംസവധത്തിലൂടെ ശത്രുതാനാശമാണ്‌ ലഭ്യമാവുക. സ്വയംവര കഥയിലൂടെ വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദങ്ങളുടെ ശമനം എന്നിവയുമാണ്‌ ലഭിക്കുക. ബാണയുദ്ധത്തിലൂടെ അഭീഷ്ടപ്രാപ്തിയാണ്‌ കിട്ടുക. വിവിദവധത്തിലൂടെ കൃഷി, ദാരിദ്ര്യശമനം തുടങ്ങിയവയാണ്‌ ലഭ്യമാവുക. സ്വര്‍ഗ്ഗാരോഹണത്തിലൂടെ മോക്ഷപ്രാപ്തിയുമാണ്‌ ഫലമായി ലഭിക്കുന്നത്‌. .

ഗുരുവായൂര്‍ കേശവന്‍

ഒരു നേര്‍ച്ചയെന്നോണം നിലമ്പൂരിലെ വലിയരാജ തന്റെ 12 ആനകളില്‍ ഒന്നിനെ ഗുരുവായൂരപ്പന്റെ നടയില്‍ സമര്‍പ്പിച്ചു. ഈ ആനയുടെ പേരായിരുന്നു കേശവന്‍. നടയ്ക്കുവയ്ക്കുന്ന സമയത്ത്‌ പത്തുവയസ്സായിരുന്ന കേശവന്‌..

തലയെടുപ്പ്‌, സൗന്ദര്യം, ശാന്തസ്വഭാവം, ഗാംഭീര്യം എന്നിവ കേശവനില്‍ നിറഞ്ഞുനിന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചിട്ടകളെക്കുറിച്ച്‌ വളരെയധികം അറിവുണ്ടായിരുന്ന ഈ ആന പാപ്പാന്മാര്‍ പറയാതെതന്നെ തന്നെ തളച്ചിരിക്കുന്ന സ്ഥലത്തുനിന്നും എഴുന്നള്ളിപ്പ്‌ നടക്കുന്ന..സ്ഥലത്തേയ്ക്ക്‌ തനിയെ പോകുമായിരുന്നുവെന്നാണ്‌ പഴമക്കാരുടെ വാദം. .

ഭഗവാന്റെ തിടമ്പു ശിരസ്സിലേറ്റുമ്പോള്‍ മാത്രമേ കേശവന്‍ തന്റെ മുന്‍കാലുകള്‍ മടക്കിയിരുന്നുള്ളു. അല്ലാത്ത സമയങ്ങളില്‍ പിന്‍കാലില്‍കൂടി മാത്രമേ കയറാന്‍ ആള്‍ക്കാരെ അനുവദിച്ചിരുന്നുള്ളു. ആരെയും ഉപദ്രവിക്കുകയോ മറ്റ്‌ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്ത ചരിത്രമില്ല. 1973 ല്‍ ഗുരുവായൂര്‍ കേശവന്‌ ക്ഷേത്രചരിത്രത്തിലാദ്യമായി ഗജരാജപട്ടം കിട്ടുകയും ചെയ്തു..

ക്ഷേത്രത്തിലെ വിശേഷദിവസങ്ങള്‍

ഗുരുവായൂര്‍ ഏകാദശി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലുള്ള ഏകാദശിയാണ്‌ ഗുരുവായൂര്‍ ഏകാദശി അഥവാ ഉത്ഥാന ഏകാദശി. ഏകാദശിക്ക്‌ ഒരുമാസംമുമ്പുതന്നെ ഇതോടനുബന്ധിച്ചുള്ള വിളക്കുകള്‍ ക്ഷേത്രത്തില്‍ ആരംഭിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ ദിവസങ്ങളില്‍ വരുന്ന ഭക്തര്‍ക്ക്‌ ക്ഷേത്രത്തില്‍ വിശേഷാല്‍ പ്രസാദമൂട്ട്‌ നല്‍കുന്ന പതിവുമുണ്ട്‌..

നാരായണീയദിനം

മഹാകവി മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട്‌ നാരായണീയം രചിച്ച്‌ ഗുരുവായൂരപ്പന്‌ സമര്‍പ്പിച്ചതിന്റെ സ്മരണയ്ക്കായാണ്‌ ഈ ദിനം ആഘോഷിക്കുന്നത്‌..

പൂന്താനദിനാഘോഷം

ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന പൂന്താനത്തിനോടുള്ള ആദരസൂചകമായി എല്ലാവര്‍ഷവും കുംഭമാസത്തിലെ അശ്വതിനക്ഷത്രദിവസം പൂന്താനദിനമായി ആഘോഷിച്ചുവരുന്നു..

കൃഷ്ണഗീതി ദിനം

കൃഷ്ണനാട്ടത്തിന്‌ ആധാരമായ കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം മാനവേദന്‍സാമൂതിരിപ്പാട്‌ സമര്‍പ്പിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ കൃഷ്ണഗീതിദിനം ആചരിച്ചുവരുന്നത്‌..

ചെമ്പൈ സംഗീതോത്സവം

ശ്രീ ഗുരുവായൂരപ്പന്റെ പരമഭക്തനും സംഗീതജ്ഞനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്‍മയ്ക്കായിട്ട്‌ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഈ സംഗീതോത്സവം അരങ്ങേറുന്നത്‌..

ആനയോട്ടം

ഗുരുവായൂരമ്പലത്തില്‍ ആനകളില്ലാതിരുന്ന സമയത്ത്‌ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്നാണ്‌ ഉത്സവത്തിന്‌ ആനകളെകൊണ്ടുവന്നിരുന്നത്‌. ഒരിക്കല്‍ എന്തോ കാരണത്താല്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന്‌ ആനകളെ അയയ്ക്കാന്‍ സാധിക്കില്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ അന്ന്‌ ഉച്ചകഴിഞ്ഞ്‌ ഒരുകൂട്ടം ആനകള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന്‌ ഗുരുവായൂരിലേയ്ക്ക്‌ തനിയെ ഓടിവന്നുവെന്നതാണ്‌ ആനയോട്ടത്തിന്‌ പിന്നിലുള്ള ഐതിഹ്യം. ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നത്‌ മഞ്ജുളാല്‍ പരിസരത്തുനിന്നുള്ള ആനയോട്ടത്തോടുകൂടിയാണ്‌. .

ദ്വാദശിപണം വയ്ക്കല്‍

ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കൂത്തമ്പലത്തില്‍ ദ്വാദശി പണം വെയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. ഇതേദിവസം രാവിലെ 9 മണിയ്ക്ക്‌ നട അടച്ചാല്‍ വൈകുന്നേരം 4.30 മാത്രമേ നടതുറക്കുകയുള്ളു. .

ഗുരുവായൂരിലെ ജന്മാഷ്ടമി

ജന്മാഷ്ടമി എല്ലാവര്‍ഷവും ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെയും പ്രത്യേക ചടങ്ങുകളോടെയുമാണ്‌ നടത്തിവരുന്നത്‌. ചുറ്റുവിളക്ക്‌, അപ്പം, പാല്‍പ്പായസം എന്നിവയാണ്‌ അഷ്ടമിരോഹിണി ദിവസത്തെ ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടുകള്‍. ഭഗവാന്റെ ജന്മദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പിറന്നാള്‍സദ്യ നല്‍കുന്ന പതിവുമുണ്ട്‌. ഈ സദ്യയിലാണ്‌ ഗുരുവായൂരപ്പന്‌ നിവേദിച്ച പാല്‍പ്പായസം നല്‍കുന്നത്‌. അത്താഴപൂജയുടെ പ്രസന്നപൂജാ സമയത്താണ്‌ ഭഗവാന്‌ അപ്പം നേദിക്കുന്നത്‌. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും പാല്‍പായസം നിവേദിക്കും..

ശ്രീകൃഷ്ണജയന്തിക്ക്‌ മൂന്ന്‌ നേരവും കാഴ്ചശീവേലി ഗുരുവായൂരിലെ പ്രത്യേകതയാണ്‌. സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്ന ശീവേലിക്ക്‌ അഞ്ച്‌ ആനകളെങ്കിലുമുണ്ടാവും. അഷ്ടമിരോഹിണിദിവസം ‘ശ്രീകൃഷ്ണാവതാരം’ വരത്തക്കവിധത്തില്‍ ഭാഗവതസപ്താഹം നാലോ അഞ്ചോ ദിവസം മുമ്പേ ആരംഭിക്കുന്നു..

ഹരിവാസരം

ഏകാദശിയുടെ അന്ത്യഖണ്ഡവും 15 നാഴികയും ദ്വാദശിയുടെ ആദ്യഖണ്ഡവും 15 നാഴികയും കൂടിയുള്ള 30 നാഴികയ്ക്കാണ്‌ ഹരിവാസരം എന്നുപറയുന്നത്‌. എല്ലാ ഏകാദശീവ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെയെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിവ വളരെ പ്രാധാന്യമേറിയതാണ്‌..

ക്ഷേത്രാനുബന്ധ പുണ്യസ്ഥലങ്ങള്‍

കാര്യാലയ ഗണപതി

ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‌ പിറകിലായുള്ള ദേവസ്വം ഓഫീസ്‌ മതില്‍കെട്ടിനുള്ളിലാണ്‌ ഈ ഗണപതിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്‌..

പുന്നത്തൂര്‍ ക്ഷേത്രം

ഗുരുവായൂരില്‍നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ വടക്കുമാറിയുള്ള ആനത്താവളത്തിനുള്ളിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഭഗവതിയും മഹാദേവനും മഹാവിഷ്ണുവുമാണ്‌ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍..

മഞ്ജുളാല്‍

മഞ്ജുള എന്ന വാരസ്യാര്‌ പെണ്‍കുട്ടി എല്ലാദിവസവും വൈകിട്ട്‌ ഭഗവാന്‌ ചാര്‍ത്താനുള്ള മാലയുമായി ക്ഷേത്രത്തിലെത്തുമായിരുന്നു. ഒരുദിവസം മഞ്ജുള വന്നപ്പോള്‍ ക്ഷേത്രനട അടച്ചിരിക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌. ആല്‍മരച്ചുവടുവരെ എത്തിയ കുട്ടി വലിയൊരു തെറ്റുചെയ്തപോലെ കരയാനാരംഭിച്ചു. ഇതേസമയം അതുവഴിവന്ന പൂന്താനം നമ്പൂതിരി കഥകളെല്ലാം മനസ്സിലാക്കുകയും ദൈവം എല്ലായിടത്തും വിരാജിക്കുന്നവനാണെന്നും മഞ്ജുളയുടെ കൈയിലിരിക്കുന്ന മാല ആലിന്റെ താഴെയുള്ള കല്ലില്‍ ചാര്‍ത്താനും പറഞ്ഞു..

മഞ്ജുള അതുപോലെ ചെയ്തതിനുശേഷം വീട്ടിലേയ്ക്ക്‌ പോകുകയും ചെയ്തു. പിറ്റേന്ന്‌ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിക്ക്‌ വിഗ്രഹത്തെ ചാര്‍ത്തിയിരുന്ന മാലകളെല്ലാം മാറ്റാന്‍ സാധിച്ചെങ്കിലും ഒരു മാലമാത്രം മാറ്റാന്‍ സാധിച്ചില്ല. അവിടെ കൂടിയിരുന്ന ഭക്തരെല്ലാം പരിഭ്രാന്തരാവുകയും ചെയ്തു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൂന്താനം തലേന്നുരാത്രിയില്‍ നടന്ന കഥകളെല്ലാം അവിടെ കൂടിയിരുന്നവരോട്‌ പറയുകയും ചെയ്തു. അത്ഭുതമെന്നുപറയട്ടെ വിഗ്രഹത്തില്‍ ഒട്ടിയിരുന്ന മാല താനേ അടര്‍ന്നുവീഴുകയും ചെയ്തു. ഈ ആലാണ്‌ പില്‍ക്കാലത്ത്‌ മഞ്ജുളാല്‍ എന്നപേരില്‍ പ്രശസ്തമായത്‌. .

പൂന്താനം ക്ഷേത്രം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റൂട്ടില്‍ ഏകദേശം 68 കി.മീ. മാറ�..യുള്ള പൂന്താനംദേശത്താണ്‌ പൂന്താനം ക്ഷേത്രവും പൂന്താനം ഇല്ലവും സ്ഥിതിചെയ്യുന്നത്‌. മഹാവിഷ്ണുവാണ്‌ ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. പൂന്താനം പൂജിച്ചിരുന്ന വെണ്ണക്കണ്ണന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്‌. കുംഭമാസത്തിലെ പൂന്താനദിനാഘോഷവും ചിങ്ങത്തിലെ അഷ്ടമിരോഹിണിയും ഇവിടുത്തെ പ്രധാനദിവസങ്ങളാണ്‌. വിദ്യാരംഭത്തിനായി നിരവധി ഭക്തര്‍ നവരാത്രികാലങ്ങളില്‍ എത്താറുണ്ട്‌. .

മേല്‍പ്പത്തൂര്‍ സ്മാരകം

മലപ്പുറം ജില്ലയിലെ തിരുനാവായ വിഷ്ണുക്ഷേത്രത്തില്‍നിന്ന്‌ ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ മാറിയുള്ള ചന്ദനക്കാവ്‌ ഭഗവതി ക്ഷേത്രത്തിനടുത്താണ്‌ മേല്‍പ്പത്തൂര്‍ ഇല്ലപ്പറമ്പ്‌ സ്ഥിതിചെയ്യുന്നത്‌. ഗുരുവായൂരില്‍ നാരായണീയദിനമെന്നപോലെ ഇല്ലപ്പറമ്പില്‍ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും വൃശ്ചികം 8-ാ‍ം നാരായണീയദിനം ആഘോഷിക്കുന്നു..

ക്ഷേത്രത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൈജാമ, ചെരുപ്പ്‌, ബനിയന്‍, ലുങ്കി, ഷര്‍ട്ട്‌, കള്ളിമുണ്ട്‌, പാന്റ്‌ തുടങ്ങിയവ ധരിച്ച്‌ ക്ഷേത്രത്തിലേയ്ക്ക്‌ കടക്കാന്‍പാടില്ല. മൊബെയില്‍ ഫോണ്‍, വിവിധതരം ക്യാമറകള്‍, ടേപ്പ്‌ റിക്കാര്‍ഡര്‍, റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിലേയ്ക്ക്‌ കൊണ്ടുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ ഉടനെ നാലമ്പലത്തിലേയ്ക്ക്‌ പ്രവേശിക്കുവാന്‍ പാടില്ല. ചെറിയകുട്ടികളെ ഏറെനേരം നാലമ്പലത്തിനകത്ത്‌ നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികള്‍ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്ത്‌ അശുദ്ധമായാല്‍ പുണ്യാഹത്തിനുള്ള ചെലവ്‌ രക്ഷിതാക്കള്‍ വഹിക്കേണ്ടതായിവരും..

എത്തിച്ചേരേണ്ടവിധം

ഗുരുവായൂര്‍ക്ഷേത്രം തൃശൂരില്‍ നിന്ന്‌ വടക്കുപടിഞ്ഞാറായി 29 കി.മീ. മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. കുന്നംകുളംവഴിയുള്ള ദേശീയപാത ഗുരുവായൂരില്‍നിന്ന്‌ എട്ട്‌ കി.മീ. മാറിയാണ്‌ കടന്നുപോകുന്നത്‌. അമ്പലത്തിന്റെ കിഴക്കുഭാഗത്തുള്ള മഞ്ജുളാലിന്‌ സമീപത്താണ്‌ പ്രൈവറ്റ്‌ ബസ്റ്റാന്റ്‌ സ്ഥിതിചെയ്യുന്നത്‌. ഇവിടെനിന്നും തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ മിനിട്ടുകള്‍ ഇടവിട്ട്‌ ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. കെഎസ്‌ആര്‍ടിസി ബസ്റ്റാന്റ്‌ ഇവിടെനിന്നും 500 മീറ്റര്‍ മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. .

ക്ഷേത്രത്തിന്റെ കിഴക്ക്‌ ഭാഗത്തായാണ്‌ റെയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്നു. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം ഇവിടെനിന്നും 80 കി.മീ. മാറിയാണ്‌ സ്ഥിതിചെയ്യുന്നത്‌. കോഴിക്കോട്‌ വിമാനത്താവളം ഇവിടെനിന്ന്‌ 100 കി.മീ. അകലെയുമാണ്‌ സ്ഥിതിചെയ്യുന്നത്‌..

click sajeeshsiva for watch youtube video about guruvayurappa..
1.അമ്പല പുഴയിലെ..
2.അഷ്ടമി രോഹിണി..
3.ചന്ദന ചര്ചിത 
4.ചാഞ്ചാട് ഉണ്ണീ ..
5.ഹരേ കൃഷ്ണ ഗുരുവായുരപ്പാ..
6.കരുണ ചെയ്യാന്‍ എന്ത് താമസം കൃഷ്ണ..
7.ഒരു നേരമെങ്കിലും ..
8.രാധേ പറഞ്ഞാലും..
9.ഒരു പിടി അവിലുമായി..
10.സഖിമാരുമോത്താവിടന്നു ..
11.ശ്രീ പാര്‍ഥ സാരഥി ..
12.തിരുവാറന്മുള ..
13.അനിവാക ചാര്‍ത്തി ഞാന്‍..
14.ചെമ്പക്ക് നാദം ..
15.ഗുരുവായൂരപ്പാ.
sajeeshsiva
16.രാധ തന്‍ ..
17.യമുനയില്‍ ..
18.ഹരി കാംബോജി..
search.gif

sajeeshsiva...

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം




പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്‍ രാജവംശത്തില്‍
നിന്നും വന്നുചേര്‍ന്നതാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജാക്കന്മാര്‍
രാജ്യം ഉള്‍പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്‍കി ദാസന്മാര്‍ ആയി ആണല്ലോ രാജ്യം
ഭരിച്ചത്.




1. വസ്തുവകകള്‍ക്ക് വേണ്ടതരത്തില്‍ ആധുനിക രീതിയില്‍ ഉള്ള സുരുക്ഷ ഉറപ്പാക്കണം.

2. ഈ സമ്പത്ത്  അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്‍റ് എടുത്ത്
പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.



4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്‍മപ്പെടുത്താം.



6. ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും
ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്‍ഷിക്കാനും ഇതുകൊണ്ട് സാധിക്കും.

 നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന്
നമുക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം.
കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ നമ്മുടെ പുരാതന  ക്ഷേത്രങ്ങളും ആരാധനാലയങ്ങളും
കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ
ഒരു വിനോദം  ആയിരുന്നു. കൊളോണിയല്‍ ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ
ചെയ്തിട്ടും ഉണ്ട്. കൊളോണിയല്‍ കാലത്തെ ബ്രിട്ടനില്‍ ആകട്ടെ കോളനികളില്‍
നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്‍
ഒരു ഡിപ്പാര്‍ട്ടുമെന്‍റുതന്നെ ഉണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവരുമായ
ഇവരുടെ  കണ്ണില്‍ ഈ നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ
അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്‍ ഇല്ലാതെ, വമ്പന്‍
ആഘോഷങ്ങള്‍ ഇല്ലാതെ സ്വര്‍ണം പാകിയ വസ്ത്രങ്ങള്‍ ഇല്ലാതെ, രത്‌നം പതിപ്പിച്ച
സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള്‍ ഈ പാവത്തിന്റെ
അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്‍ അധികാരികള്‍ക്ക്
തോന്നിക്കാണണം. അല്ലെങ്കില്‍ ഈ നിധിയൊക്കെ ഇപ്പോള്‍ കോഹിനൂര്‍ രത്‌നംപോലെ Tower
of London നില്‍ കാഴ്ചവസ്തു ആയേനെ.
പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു
ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം
നടന്നു..എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്‍ കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ
ക്ഷേതം ,മദുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്‍ പുരാതന
ക്ഷേത്രവും മുസ്ലീങ്ങള്‍ കൊള്ളയടിച്ചു..ഈ പദ്മനാഭ സ്വാമി  ക്ഷേത്രവും ടിപ്പു
എന്ന മുസ്ലീം മത ഭീകരന്‍ രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ്
നമ്മള്‍ നമ്മുടെ പൂര്‍വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം
 അവര്‍ കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത
നിറമായി..ആ നിറം 300 വര്‍ഷത്തിനു ശേഷം 7 വര്ഷം മുന്‍പാണ് പുറം ലോകം അറിഞ്ഞത്
വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. ഇപ്പോഴും പദ്മനാഭ സന്നിതിയില്‍ പോയാല്‍
കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന്‍ അവിടത്തെ പുരാതന ക്ഷേത്ര  ശിലകലോടുള്ള
 പക തീര്‍ത്തത് 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്‍ ദേവിയെ ചാര്‍ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്‍ പരം രൂപ വിലയുള്ളത്..അതും 1890 ഇല്‍  മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്‍ പിണ്ടിയില്‍ നിന്നും ഹിന്ദുക്കളുടെ കൈകരുതില്‍ നമുക്ക് തിരിച്ചു കിട്ടി..അത് പോലെ വര്‍ഷങ്ങളായി തിരുവിതാംകൂര്‍ രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്‍ നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന്‍ കൊടുത്തായാലും..കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്‍  നിന്നും വീണ്ടെടുത്ത്‌ പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ ആയുധവുമായി ചെന്നാണ്..
ഇനിയെങ്കിലും ഓര്‍ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്‍ എന്ന കൊച്ചു ഹിന്ദു  രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഭാരതം ഭരിച്ച നമ്മുടെ പൂര്‍വികരായ ഹിന്ദു ചക്രവര്‍ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു...ആ പണമൊക്കെ എവിടെ പോയി ..ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്‍ക്ക് അതിന്റെ ഉത്തരം പറയാന്‍ സാധിക്കുമോ..തീര്‍ച്ചയായും അവര്‍ അതിന്റെ മറുപടി പറയണം..
തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്.. അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ emblem ആക്കണം..
പണത്തിനു വേണ്ടി നമ്മുടെ രാജ്യം ഒറ്റികൊടുക്കുന്ന കംമ്യൂനിസ്ടുക്കാരും..പണത്തിനു വേണ്ടി കുരക്കുന്ന പട്ടികളായ ജസ്റ്റിസ്  കൃഷ്ണയ്യരും സുകുമാര്‍ അഴീകൊടും ഓര്‍ക്കുക..ഇത് ഹിന്ടുവിനോടുള്ള കളിയാണ്..ഇത് ഹിന്ദുരാഷ്ട്രം ആണ്..നമുക്കറിയാം എന്ത് ചെയ്യണം എന്ന്.. .


ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ. പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും
മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്‍ണം പൂശി ഗമകാണിക്കുന്ന
കാലത്ത് അളവില്ലാതിരുന്ന സ്വര്‍ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത്
അനന്തന്റെ മുകളില്‍ ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്ര
കുലുങ്ങിച്ചിരിച്ചിരിക്കണം!

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം
india-floere.gif

രാമക്ഷേത്രം നമുക്ക് ആവശ്യമുണ്ടോ.?ആരാണ് രാമന്‍.?എന്താണ് രാമസേതു.?ശ്രീരാമന്‍ കഥാപാത്രമാണോ.?.അതോ ജീവിചിരുന്നതാണോ.?

1.jpgരാമക്ഷേത്രം നമുക്ക് ആവശ്യമുണ്ടോ.?ആരാണ് രാമന്‍.?എന്താണ് രാമസേതു.?ശ്രീരാമന്‍ കഥാപാത്രമാണോ.?.അതോ ജീവിചിരുന്നതാണോ.?
അതോ ശ്രീരാമനെ കഥാപാത്രമാക്കിയതാണോ.?എങ്കില്‍ ആരാണ്..?എന്തിനു വേണ്ടി..?അവര്‍ എന്ത് കൊണ്ട് ഹിന്ടുത്വോത്തെ ഭയക്കുന്നു..?
മറ്റു മതക്കാരോപ്പം മതെതരക്കാര്‍ ,ഇടതുപക്ഷക്കാര്‍ ,കംമ്യുനിസ്ടുക്കാര്‍,ഇടതുപക്ഷ ബുദ്ധിജീവികള്‍ , പിന്നെ എന്താണ് ഹിന്ദുവിന്റെ തത്വം എന്നറിയാത്ത കുറച്ചു ഹിന്ദുക്കളും ..അവര്‍ എന്തിനു വേണ്ടി നമ്മെ മാത്രം എതിര്‍ക്കുന്നു..അല്ലെങ്കില്‍ ഹിന്ദുവിന്റെ ആശയത്തെ ..നമ്മെ എതിര്‍ക്കാന്‍ ആരില്‍ നിന്നെങ്കിലും പണം പറ്റുന്നുണ്ടോ...ചോറിങ്ങും...കൂ
റങ്ങും ..അങ്ങനെയാണോ..?
2.jpg

ഈ പറഞ്ഞവര്‍ ഒരിക്കല്‍ എതിര്‍ത്തിരുന്ന നമ്മുടെ യോഗ,ആയുര്‍വേദം ,ധ്യാനം,വേദം,ഭഗവത് ഗീത .എന്നിവയൊക്കെ ഇന്ന് മറ്റു മതക്കാരും പിന്തുടരുന്നു..ഹിന്ദുവിന്റെ മാത്രം ആയിരുന്ന ഇവ..വെക്തമായി പറഞ്ഞാല്‍ ഒരാള്‍ എന്തിനു വേണ്ടിയാണോ ഹിന്ടുത്വോത്തെ ഇഷ്ടപെടുന്നത്..അല്ലെങ്കില്‍ ഹിന്ടുവിലേക്ക് മാറുന്നു ..അല്ലെങ്കില്‍ ഹിന്ദുവില്‍ അക്ര്ഷ്ടനാവുന്നു...ആ മൂല്യങ്ങള്‍ അവര്‍ മതേതരം ആക്കി..എന്നിട്ട് അവര്‍ പറയുന്നു ..നമ്മള്‍ അറിവില്ലതവരനെന്നും ..പിന്നെ എന്തൊക്കെ പറയാന്‍ പറ്റുമ്മോ അതൊക്കെ..അതെല്ലാം കേട്ട്‌ നമ്മള്‍ ഒരു വിഭാഗം വിശ്വസിക്കുന്നു...
നമ്മള്‍ ആരായിരുന്നു..നമ്മെ ആരെങ്കിലും വന്ചിച്ചതാണോ..

3.jpg
എങ്ങനെ മഹാഭാരതത്തിലെ ഗാന്ധരദേശം ഇപ്പോള്‍ ഖണ്ടഹാര്‍ ആയി..(അഫ്ഗാനിസ്ഥാനില്‍).അഭിമന്യുവിന്റെ ഭാര്യ ദേശമായ വിരാടം ഇപ്പോള്‍ ബംഗ്ലാദേശ് ആയി..കൌരവ സോദരി ദുഷലയുടെ ഭര്‍ത്താവിന്റെ ദേശമായ സിന്ധ്വ് എങ്ങനെ പാകിസ്താനില്‍ ആയി ..
അപ്പോള്‍  ഇതൊന്നും അവര്‍ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല..
നമുക്ക് ഭൂതകാലം ഇല്ലായിരുന്നു എന്ന് എന്തുകൊണ്ട് അവര്‍ പറയുന്നു..നമ്മെ പഠിപ്പിക്കുന്നു..സ്കൂളുകള്‍ വഴി..!
4.jpg
അപ്പോള്‍ നമുക്ക് ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കാര്യമെടുക്കാം.
എന്റെ പേര് സജീഷ്.എന്റെ അച്ഛന്റെ പേര് ശിവരാമന്‍ .അപ്പോള്‍  ഞാന്‍ എഴുതുമ്പോള്‍ സജീഷ്.എസ്‌ എന്നാണ് എഴുതുന്നത്‌.
ഇന്തോനേഷ്യയുടെ മുന്‍ പ്രസിഡന്റ്‌ സുകര്‍തോ.അതിനു ശേഷം അദേഹത്തിന്റെ മകള്‍ മേഖവതി.ഇതൊന്നും ഹിന്ദുവല്ല ..
അവര്‍ പേര് എഴുതുന്നത്‌ എങ്ങനെ എന്ന് നോക്കാം ..
മേഖവതി സുകര്‍ണോ പുത്രി.
അതെ.അച്ഛന്റെ പേരിനൊപ്പം പുത്രി എന്ന്.ഇതുപോലെ ആണ് ഉപയോഗിച്ചത്.പുത്രി എന്ന വാക്ക് സംസ്ക്രതതിലും,ദേവനഗരിയിലും,ഉണ്
ട്
അവരെന്താ അറബ് വാക്ക് ഉപയോഗിക്കാത്തെ...? അല്ലെങ്കില്‍ ഇംഗ്ലീഷ് ..എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല..?
5.jpg
നമുക്ക് കുറച്ചു ബാങ്കുകള്‍ ഉണ്ട്.state bank,india bank,അത് പോലെ മറ്റു ബാങ്കുകളും.
ഇന്തോനേഷ്യയുടെ സര്‍ക്കാര്‍ ബാങ്കിന്റെ പേര് നോക്കാം ..
ധനത്തിന്റെ അധിപനായ കുബേരന്റെ നാമധേയത്തില്‍ KUBERA BANK .
നമുക്കുള്ളത് ഒരു
 ധനലെക്ഷ്മി ബാങ്ക് മാത്രം.
പിന്നെ സര്‍ക്കാരിന്റെ വിമാനത്തെ കുറച്ചു  പറയാം .Indian airlines,airindia
അപ്പോള്‍ നമുക്ക് ഇന്തോനേഷ്യയില്‍ നോക്കാം .
വിഷ്ണുവിന്റെ വാഹനമായ ഗരുടന്റെ നാമത്തില്‍
 GARUDA AIRLINES.
ഇതെല്ലം നടക്കുന്നത് 80 % മുസ്ലീം ഭൂരിപക്ഷ രാജ്യത്താണ്.
അയോധ്യ എന്ന് നെറ്റില്‍ ടൈപ് ചെയ്താല്‍ ആദ്യം വരുന്നത് ഇന്തോനേഷ്യയിലെ ഒരു 5 star ഹോട്ടെല്‍ ആണ് .അതും ഒരു മുസ്ലീമിന്റെ ഉടമസ്ഥതയില്‍.
ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ക്ഷേത്രം അവിടെയാണ്.
രാമായണ കഥ അറിയാത്തവര്‍ അവിടെയില്ല.
അത് പോലെ രാമായണം ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്..മുസ്ലീം എന്നോ ഹിന്ദു എന്നോ വ്യെത്യാസമില്ലാതെ.
അതുപോലെ ശ്രീരാമ ക്ഷേത്രങ്ങള്‍..
കാരണം...അവര്‍ മതം മാറിയെങ്കിലും സംസ്കാരം മാറിയില്ല.
നമ്മലനെങ്കിലോ മതം മാറിയില്ല..പക്ഷെ..സംസ്കാരം മറന്നു..
അവര്‍ ഹിന്ദു സംസ്കാരത്തില്‍ അഭിമാനിക്കുന്നു..


നമുക്കും,അഭിമാനിക്കാം ...ലങ്ജിച്ചു ..തല താഴ്ത്തികൊണ്ട്

6.jpg


നമുക്ക് കുറച്ചു വീഡിയോസ് കണ്ടു നോക്കാം..
How to proof ramayana.part 1
1.http://www.youtube.com/watch?v=eqSONjsFsDk
How to proof ramayana.part 2
2.http://www.youtube.com/watch?v=2OanmeFPnWE
How to proof ramayana.part 3
3.http://www.youtube.com/watch?v=FbtaXjvkNWA
How to proof ramayana.part 4
8.http://www.youtube.com/watch?v=Lzj6ozp9dNU
How to proof ramayana.part 5
6.http://www.youtube.com/watch?v=EPYq7HdFTz8
How to proof ramayana.part 6
19.http://www.youtube.com/watch?v=Fu1tCfjSRUw
How to proof ramayana.part 7
7.http://www.youtube.com/watch?v=H2ECxunxlzw
How to proof ramayana.part 8
0.http://www.youtube.com/watch?v=1uYqx1MWgHE
How to proof ramayana.part 9
18.http://www.youtube.com/watch?v=dzMmuuqxVfw
How to proof ramayana.part 10
20.http://www.youtube.com/watch?v=ysJtksSU_w8

pen.gif
 
sajeesh......